എബ്രാഹാം വണ്ടാനത്ത് (73) അന്തരിച്ചു

കാൽഗറി: തൊടുപുഴ രാമപുരത്ത് വണ്ടാനത്ത് വി.എം .എബ്രാഹാം (73) അന്തരിച്ചു. പൊൻകുന്നം പുളിക്കൽ കുടുംബാംഗമായ ഗ്രേസിയാണ് ഭാര്യ. കാനഡ കാൽഗറിയിൽ സ്ഥിര താമസമാക്കിയിട്ടുള്ളതും ,കാല്ഗറി ബോവാലി ഫാക്കൽറ്റിയിലെ അദ്ധ്യാപികയും , ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ നാഷണൽ എക്സിക്യൂട്ടീവ് അംഗവും , സിറോ മലബാർ മിസ്സിസ്സാഗ എപ്പാർക്കിയുടെ പാസ്റ്റർ കൗൺസിൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്നതും , കാൽഗറിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സ്ഥിരം സാന്നിധ്യവുമായ ഡോക്ടർ ആൻ സ്മിത എബ്രഹാമാണ് ഏക മകൾ . കൊച്ചു മക്കൾ എബി , അഗസ്റ്റിൻ കാനഡയിൽ പഠിക്കുന്നു.
സംസ്കാര ശുശ്രൂഷകൾ ജനുവരി 19, വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും , തുടർന്ന് രാമപുരം സെയ്ന്റ് അഗസ്റ്റിൻ ഫെറോന പള്ളിയിൽ ശവ സംസ്കാരം നടക്കുന്നതുമായിരിക്കും .

ദയവായി ബന്ധുമിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണം.

Print Friendly, PDF & Email

Leave a Comment

More News