ബിജിലി ജോർജിന്റെ പിതാവ് ജോർജുകുട്ടി ചാക്കോ അന്തരിച്ചു

ഡാളസ് / കോഴിക്കോട് :കരുനാഗപ്പള്ളി കോഴിക്കോട് വാരണതു പുത്തൻപുരയ്ക്കൽ റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ ജോർജ് 85 കോഴിക്കോട് അന്തരിച്ചു.ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ബോർഡ് ഓഫ്  ഡയറെക്ടർസ് ചെയര്മാന് ബിജിലി ജോർജിന്റെ പിതാവാണ് .

നിരവധി വർഷങ്ങളായി അമേരിക്കയിലെ  ഡാലസിൽ സ്ഥിരതാമസമാക്കിയിരുന്ന  പരേതൻ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് അംഗം, കരോൾട്ടൺ സൗത്ത്പ്രയർ ഗ്രൂപ്പ് ലീഡർ കോഴിക്കോട് സെൻറ് തോമസ് പള്ളിയുടെ ഇടവക ട്രസ്റ്റി ഗ്രൂപ്പ് ലീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സാറാമ്മ ജോർജ്  വൈക്കം വെളിയിൽ കുടുംബാംഗം

മക്കൾ :ചാർലി ജോർജ്,സ്റ്റാൻലി ജോർജ് ,ബിജിലി  ജോർജ്( ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ബോർഡ് ഓഫ്  ഡയ റെക്ടർസ് ചെയര്മാന്)
മരുമക്കൾ: ജെസ്സി ചാർലി ,സലീന സ്റ്റാൻലി ഡോ: അഞ്ചു ബിജിലി (എല്ലാവരും ഡാളസ്}

സഹോദരങ്ങൾ, ജോയ് ചാക്കോ (കേരളം), യോഹന്നാൻ ചാക്കോ (ജർമ്മനി) അലക്സാണ്ടർ ചാക്കോ (യുഎസ്എ), പരേതരായ അമ്മിണി വർഗീസ്, കുഞ്ഞൂഞ്ഞമ്മ തോമസ്

ഭൗതികശരീരം ജനുവരി 20 ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷ 11ന് ആരംഭിക്കുകയും തുടർന്നു  12 30 കോഴിക്കോട് സെൻറ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്
കൂടുതൽ വിവരങ്ങൾക്കു ബിജിലി  ജോർജ് 214 244 6801 ,214 794 2646

Print Friendly, PDF & Email

Leave a Comment

More News