ഫ്ലോറിഡ:സുപ്രീം കോടതി ജസ്റ്റിസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഫ്ലോറിഡയിലെ ഒരാൾ കുറ്റം സമ്മതിച്ചതായി നീതിന്യായ വകുപ്പ് തിങ്കളാഴ്ച അറിയിച്ചു. ഫെർണാണ്ടിന ബീച്ചിലെ നീൽ സിദ്ധ്‌വാനി (43) വെള്ളിയാഴ്ച ഫ്ലോറിഡയിലെ ജാക്‌സൺവില്ലെ ഫെഡറൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു, പരിക്കേൽപ്പിക്കുമെന്ന് അന്തർസംസ്ഥാന ഭീഷണി മുഴക്കിയതിന് ഒരൊറ്റ കുറ്റകൃത്യം, കോടതി രേഖകൾ കാണിക്കുന്നു.കുറ്റാരോപണത്തിൽ സിദ്ധ്വാനിക്ക് അഞ്ച് വർഷം വരെ തടവ് ലഭിക്കാം, കോടതി ഫയലിംഗുകൾ പ്രകാരം 2023 ജൂലൈ 31 ന് അയച്ച ഒരു വോയ്‌സ്‌മെയിൽ സന്ദേശത്തിലാണ് സിദ്ധ്‌വാനി രണ്ടുതവണ ഭീഷണി മുഴക്കിയത്.കോടതി ഉത്തരവിട്ട മനഃശാസ്ത്രപരമായ വിലയിരുത്തലിനിടെ, താൻ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിനെ ഭീഷണിപ്പെടുത്തിയതായി സിദ്ധ്വാനി പറഞ്ഞു. വോയ്‌സ്‌മെയിലിൽ, സിദ്ധ്‌വാനി സ്വയം പരിചയപ്പെടുത്തുകയും റോബർട്ട്‌സിന് യുഎസ് മാർഷലുകൾ കൈമാറണമെന്ന് തനിക്ക് ഒരു സന്ദേശം ഉണ്ടായിരുന്നു, അതിൽ “ഞാൻ നിങ്ങളെ കൊല്ലും” എന്നതുൾപ്പെടെയുള്ള ഒരു സന്ദേശം ഉണ്ടായിരുന്നു, കഴിഞ്ഞയാഴ്ച ഹരജി ഹിയറിംഗുമായി ബന്ധപ്പെട്ട്…
Category: AMERICA
ന്യൂയോർക്ക് മലയാളി അസോസിയേഷൻ 2023 ഫാമിലി നൈറ്റും ബാങ്ക്വറ്റും അവിസ്മരണീയമായി
ന്യൂയോർക്ക്: നൈമ (ന്യൂയോർക്ക് മലയാളി അസോസിയേഷൻ) 2023 ഫാമിലി നൈറ്റും ബങ്ക്വറ്റും അവിസ്മരണീയമായി. നവംബർ 25 ന് എൽമോണ്ട് സെൻറ് പോൾ മലങ്കര കാത്തോലിക് ഓഡിറ്റോറിയത്തിൽ വച്ചാണ് ഈ വർഷത്തെ കുടുംബ സംഗമം അതിഗംഭീരമായി നടത്തപ്പെട്ടത്. പ്രസിഡന്റ് ലാജി തോമസിന്റെ അധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിൽ അഞ്ജന മൂലയിൽ അമേരിക്കൻ ഇന്ത്യൻ ദേശീയ ഗാനങ്ങൾ ആലപിച്ചു. പ്രോഗ്രാം കോർഡിനേറ്റർ വിപിൻ മാത്യു ഏവരെയും സ്വാഗതം ചെയ്യുകയും അധ്യക്ഷ പ്രസംഗത്തിൽ ലാജി തോമസ് കഴിഞ്ഞ രണ്ടു വർഷം നടന്ന ചാരിറ്റി, പിക്നിക്, ക്രിക്കറ്റ് ടൂർണമെൻറ് തുടങ്ങി പല പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിക്കുകയും എല്ലാ നിലയിലുമുള്ള സഹായ സഹകരണങ്ങൾ ചെയ്തവർക്ക് ഉള്ള നന്ദി അറിയിക്കുകയും ചെയ്തു. മുഖ്യ അതിഥിയായി പങ്കെടുത്തു പൊതുയോഗം ഉത്ഘാടനം ചെയ്ത ഇന്ത്യൻ കോൺസുലർ ഫോർ കമ്മ്യൂണിറ്റി അഫയേഴ്‌സ് എ കെ വിജയകൃഷ്ണൻ നമ്മുടെ ഇടയിൽ മലയാളി സംഘടകളുടെ പ്രാധാന്യത്തെക്കുറിച്ചു…
സ്വവർഗ ദമ്പതികളെ വൈദീകർക്കു ആശീർവധിക്കാം വത്തിക്കാന്റെ സുപ്രധാന വിധി
വത്തിക്കാൻ സിറ്റി :സ്വവർഗ ദമ്പതികളെ വൈദീകർക്കു അനുഗ്രഹിക്കാൻ അനുമതി നൽകുന്ന സുപ്രധാന വിധി വത്തിക്കാൻ അംഗീകരിച്ചു. സാധാരണ സഭാ ആചാരങ്ങളുടെയും ആരാധനാക്രമങ്ങളുടെയും ഭാഗമല്ലാത്തിടത്തോളം കാലം റോമൻ കത്തോലിക്കാ പുരോഹിതന്മാർക്ക് സ്വവർഗ ദമ്പതികൾക്ക് അനുഗ്രഹം നൽകാമെന്ന് ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ച അംഗീകരിച്ച സുപ്രധാന വിധിയിൽ പറഞ്ഞു.തിങ്കളാഴ്ച്ച ഫെർണാണ്ടസിനും മറ്റൊരു ഡോക്ട്രിനൽ ഓഫീസ് ഉദ്യോഗസ്ഥനുമൊപ്പമുള്ള ഒരു സ്വകാര്യ സദസ്സിൽ വച്ച് വത്തിക്കാനിലെ വിശ്വാസ പ്രമാണത്തിനായുള്ള ഡിക്കാസ്റ്ററി മേധാവി കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ഈ വിധിയിൽ ഒപ്പുവച്ചു. 2021-ൽ അതേ ബോഡി പുറപ്പെടുവിച്ച പ്രഖ്യാപനം ഫലപ്രദമായി മാറ്റിമറിച്ച വത്തിക്കാനിലെ ഡോക്ട്രിനൽ ഓഫീസിൽ നിന്നുള്ള ഒരു രേഖ, അത്തരം അനുഗ്രഹങ്ങൾ ക്രമരഹിതമായ സാഹചര്യങ്ങളെ നിയമാനുസൃതമാക്കുകയില്ലെന്നും എന്നാൽ ദൈവം എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്നതിന്റെ അടയാളമാണെന്നും പറഞ്ഞു. ഭിന്നലിംഗ വിവാഹമെന്ന കൂദാശയുമായി ഇതിനെ ഒരു തരത്തിലും ആശയക്കുഴപ്പത്തിലാക്കരുത്, അത് കൂട്ടിച്ചേർത്തു. പുരോഹിതന്മാർ…
ഹൃദയത്തിന്‍ അള്‍ത്താരയില്‍ (കവിത): എ.സി. ജോര്‍ജ്
ലോകരെ..മാലോകരെ..അറിഞ്ഞോ..അറിവിന്‍..കേദാരമാം..വാര്‍ത്ത കണ്ണിനു കര്‍പ്പൂരമായി തേന്മഴയായി പൂന്തെന്നലായ്.. കാതിന് ഇമ്പമാം..മാധുര്യ..ദിവ്യ ശ്രുതിയായി.. പാടിടാം.. ഒരു പരിപാവന സുവിശേഷ ഗാനം.. അഖിലലോക..ജനത്തിനും രക്ഷ പകരാനായി.. ബെതലഹമിലെ കാലിത്തൊഴുത്തില്‍ പിറന്നൊരു പൊന്നുണ്ണി മാനവ ഹൃദയങ്ങളെ ആനന്ദ സാഗരത്തിലാറാടിക്കും വാര്‍ത്ത ഹൃദയ കവാടങ്ങള്‍ മലര്‍ക്കെ തുറക്കാം തുറന്നിടാം.. ഹൃദയ വിശുദ്ധിയോടെ ആലപിക്കാം..സ്‌നേഹഗാനം.. താളം പിടിക്കാം..തമ്പൊരു മീട്ടാം..ഈ തിരുപ്പിറവിയില്‍ ദരിദ്രരില്‍ ദരിദ്രനായി കാലിത്തൊഴുത്തില്‍ പിറന്നൊരു ഉണ്ണിയേശുവിനെ വാരിപ്പുണര്‍ന്നു നമിച്ചിടാം.. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് ശാന്തിയും സമാധാനവും ആശംസിച്ചു ആര്‍ത്തുപാടാം ആനന്ദ സന്തോഷദായകഗീതം ലോകം മുഴുവന്‍ രക്ഷപകരാന്‍ ഭൂമിയില്‍.. മനുഷ്യനായി അവതരിച്ച ദൈവപുത്രനാം ഉണ്ണിയേശുവിനെ ആകാശവീഥിയിലെ മിന്നും നക്ഷത്രങ്ങളോടൊപ്പം പ്രകാശമാം ശോഭിതമാം..മനസ്സോടെ നമുക്ക് പാടാം പാടി സ്തുതിക്കാം പാടി പാടി കുമ്പിട്ട് സ്തുതിക്കാം നിരന്തരം അങ്ങയുടെ രാജ്യം വരേണമേ.. ശാന്തി..സമാധാന.. രാജ്യം മാത്രം.. വരേണമേ.. ദൈവദൂതര്‍ക്കൊപ്പം..ആട്ടിടയര്‍ക്കൊപ്പം.. പൊന്നുണ്ണിയെ തേടിവന്ന..രാജാക്കള്‍ക്കൊപ്പം അഖില ലോകര്‍ക്കൊപ്പം ഉച്ചൈസ്തരം പാടിടാം ഹൃദയത്തിന്‍ അള്‍ത്താരയില്‍…
ഫ്രിസ്‌ക്കോ വാര്‍ഡിലെ ക്രിസ്മസ് കരോള്‍ ഉജ്ജ്വലമായി
ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്ക് പള്ളിയുടെ ഭാഗമായ ഫ്രിസ്‌ക്കോ വാര്‍ഡിലെ ക്രിസ്മസ് കാരോള്‍ ഡിസംബര്‍ 17ാം തീയതി ഞായറാഴ്ച വര്‍ണാഭമായി നടത്തപ്പെട്ടു. എളിമയുടേയും സ്നേേഹത്തിന്റേയും പ്രതീകമായ ഉണ്ണി ഈശോയെ വരവേല്‍ക്കാന്‍ ആ വാര്‍ഡിലുള്ള എല്ലാം കുടുംബവും മധുരപലഹാരവും പലതരം നിറത്തിലുള്ള ലൈറ്റുകളാലും ക്രിസ്മസും ട്രീയും വച്ച് വീടുകള്‍ അലങ്കരിച്ചു. അങ്ങിനെ ക്രസ്മസ് ആഘോഷം സന്തോഷത്തിന്റെയും ആഹ്‌ളാദത്തിന്റേയും ഒരു അനുഭമാക്കി മാറ്റി. ക്രിസ്മസ് ഫാദര്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും മിഠായി വിതരണം നടത്തുകയും അവരോടൊപ്പം പാട്ടുകള്‍ പാടിയും ആഘോഷത്തിന് കൂടുതല്‍ മാറ്റു കൂട്ടി. യോഹാന്നാന്റെ സുവിശേഷം 15ാം അദ്ധ്യായം 12 ാം വാക്യത്തില്‍ പറയുന്നുണ്ട് ‘ ഞാന്‍ നിങ്ങളെ സ്നേേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേേഹിക്കണം. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായ കരോള്‍ പരസ്പരം സ്നേഹത്തിലേക്ക് നയിക്കുന്ന ഒരു അനുഭവം തന്നെയാണ് എന്ന് കാണുവാന്‍ സാധിച്ചു. ഫെബിന്‍…
കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റ് ക്രിസ്മസ് കരോൾ-ഗ്ലോറിയ -23 ഡിസംബർ 30 ന്
കാൽഗറി: കാൽഗറിയിലെ അപ്പോസ്തോലിക സഭാ വിഭാഗങ്ങളുടെ കൂട്ടായ്മയായ കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റ് ക്രിസ്മസ് ആഘോഷം “ഗ്ലോറിയ -23 ” ഡിസംബർ 30 ന് RCCG House Of Praise , 5 Redstone Hts ൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത ക്രിസ്മസ് കരോളിൽ ബഹുമാനപ്പെട്ട രാജൻ സാനെ (ആൽബെർട്ട മിനിസ്റ്റർ ഓഫ് അഡ്വാൻസ്ഡ് എഡ്യൂക്കേഷൻ ) മുഖ്യാഥിതിയായിരിക്കും. , അഭിവന്ദ്യ.ആർച്ച് ബിഷപ്പ് ഗ്രിഗറി കെർ വിൽസൺ ( കാൽഗറി ആംഗ്ലിക്കൻ ചർച്ച് ), ക്രിസ്തുമസ് സന്ദേശം നല്കുന്നതുമായിരിക്കും, കൂടാതെ കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിലെവിവിധ ഇടവക അംഗങ്ങളുടെ വൈവിദ്ധ്യമാർന്ന ക്രിസ്മസ് കലാ വിരുന്നും ഉണ്ടായിരിക്കും . കാൽഗറിയിലെ അപ്പോസ്തോലിക സഭാ വിഭാഗങ്ങളായ, സെന്റ് ജൂഡ് സിറോ മലങ്കര കത്തോലിക്ക മിഷൻ , സെയിന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ,സെന്റ് മദർ തെരേസ സിറോ മലബാർ ചർച്ച് ,സെന്റ്…
നീന ഈപ്പൻ ഫൊക്കാന 2024-26 നാഷണൽ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു
വാഷിംഗ്ടണ്‍: നേതൃത്വ പാടവവും, പ്രവർത്തനപരിചയവുമുള്ള സംഘടനാ പ്രവർത്തകർക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനും പ്രവര്‍ത്തിക്കാനുമുള്ള വേദിയായ ഫൊക്കാനയെന്ന ജനകീയ പ്രസ്ഥാനത്തിലേക്ക് ഒരു സാമൂഹ്യ പ്രവർത്തക കൂടി എത്തുന്നു. കൈരളി ഓഫ് ബാൾട്ടിമോർ, മലയാളി അസ്സോസിയേഷന്‍ ഓഫ് മെരിലാന്‍ഡ് തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ച് കഴിവു തെളിയിച്ചിട്ടുള്ള, വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള നീന ഈപ്പനാണ് ഫൊക്കാനയുടെ 2024-26 കാലയളവിലേക്കുള്ള നാഷണല്‍ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച നീന ഈപ്പൻ, കൈരളി ഓഫ് ബാൾട്ടിമോർ ചാരിറ്റി ബോർഡ് അംഗമാണ്. 2024 ൽ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന നീനയുടെ സ്ഥാനലബ്ധി തന്നെ അവര്‍ ഈ രംഗത്ത് ആത്മാർത്ഥതയുള്ള പ്രവർത്തകയാണെന്നതിന്റെ തെളിവാണെന്ന് 2024-26-ലെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി പറഞ്ഞു. ജനങ്ങളുമായി അടുത്തിടപഴകാനും, അവരുമായി ആശയ വിനിമയം നടത്തുവാനും, വിവിധ പരിപാടികൾ സംഘടിപ്പിക്കുവാനുമുള്ള…
നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യം ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസംബർ 23 ന്
ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ഗാനശുശ്രൂഷ “ബേത്ലഹേം നാദം” ഡിസംബർ 23 ശനിയാഴ്ച വൈകിട്ട് 7:30 മണിക്ക് നടത്തപ്പെടുന്നു. ഭദ്രാസന അധിപൻ റൈറ്റ്. റവ.ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ ക്രിസ്തുമസ് സന്ദേശം നൽകും. ഭദ്രാസനത്തിൽ ഉള്ള വിവിധ ശാഖകളിലെ യുവജനസഖ്യത്തിന്റെ ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിക്കും. മാനവരാശിയുടെ രക്ഷയ്ക്കുവേണ്ടി സ്വർഗ്ഗംചായ്ച്ചു ഇറങ്ങിവന്ന, ദൈവപുത്രനായ യേശുക്രിസ്തുവിൻറെ ജനനത്തെ ഓർക്കുന്ന ഈ കാലയളവിൽ, ഗായകസംഘങ്ങൾ ആലപിക്കുന്ന ഗാനങ്ങൾ കേൾവിക്കാരുടെ ഹൃദയങ്ങളിൽ ശാന്തിയും സമാധാനവും പ്രത്യാശയും നിറക്കും എന്ന് ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡൻറ് റവ. സാം കെ ഈശോ പ്രത്യാശ പ്രകടിപ്പിച്ചു. ക്രിസ്തുമസ് ഗാനശുശ്രൂഷയുടെ തൽസമയ പ്രക്ഷേപണം Mar Thoma Media, DSMC, Abba News എന്നീ മാധ്യമങ്ങളിലൂടെ ലഭ്യമാണെന്ന് ഭദ്രാസന ഭാരവാഹികൾ അറിയിച്ചു. ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സഹകരണവും, പങ്കാളിത്തവും ഭദ്രാസന യുവജനസഖ്യം സെക്രട്ടറി…
അയോവ സ്‌റ്റേറ്റ് ക്യാപിറ്റലിലെ സാത്താന്റെ പ്രതിമ തകർത്ത് ശിരഛേദം ചെയ്തു
അയോവ : വെള്ളിയാഴ്ച, ദി സാത്താനിക് ടെമ്പിൾ അയോവ സ്റ്റേറ്റ് ക്യാപ്പിറ്റലിൽ സ്ഥാപിച്ച സാത്താനിക് വിഗ്രഹത്തിന്റെ ശിരഛേദം ചെയ്തതിന് ക്രിസ്ത്യൻ വെറ്ററൻ മൈക്കൽ കാസിഡി അറസ്റ്റിലായി. തനിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയേക്കുമെന്നു അദ്ദേഹം വെളിപ്പെടുത്തി. “ഞാൻ ഈ ദൈവദൂഷണ പ്രതിമ കണ്ടു പ്രകോപിതനായെന്നു” ശിരഛേദത്തെ കുറിച്ച് പ്രതികരിക്കവേ മൈക്കൽ പറഞ്ഞു “നിർഭാഗ്യവശാൽ കൂടുതൽ സാധ്യതയുള്ള നിയമപരമായ ചാർജുകൾ എന്നെ അറിയിച്ചിട്ടുണ്ട്, ” മുമ്പ് മിസിസിപ്പിയിലെ കോൺഗ്രസിലേക്ക് മത്സരിച്ച കാസിഡി പറഞ്ഞു കാസിഡിക്കായി ദി സെന്റിനൽ സജ്ജീകരിച്ച GiveSendGo പേജ് അനുസരിച്ച്, ബാഫോമെറ്റ് വിഗ്രഹത്തിന്റെ ശിരഛേദം സംബന്ധിച്ച് കാസിഡിയെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറിനുള്ളിൽ ഏകദേശം $20,000 കാമ്പെയ്‌നിലൂടെ സമാഹരിച്ചു, നാലാം ഡിഗ്രി ക്രിമിനൽ കുറ്റങ്ങളാണ് കാസിഡിക്കു നേരിടേണ്ടി വരും “അന്വേഷണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് ഇതുവരെ ഉചിതമല്ലെന്ന് അദ്ദേഹത്തിന്റെ നിയമസംഘം വിശ്വസിക്കുന്നു. അധിക ഫണ്ട് സമാഹരിച്ചാൽ,…
മെക്സിക്കോയിൽ ക്രിസ്മസ് പാർട്ടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു
സാൽവറ്റിയേറ (മെക്‌സിക്കോ): സെൻട്രൽ മെക്‌സിക്കോയിൽ ക്രിസ്മസ് പാർട്ടിക്ക് നേരെ ഞായറാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും ഒരു ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഗ്വാനജുവാട്ടോ സംസ്ഥാനത്തെ അധികൃതർ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ആഘോഷങ്ങൾക്കായി വാടകയ്‌ക്കെടുത്ത, സാല്‍വതിയേര പട്ടണത്തിലെ ഒരു ഹസീൻഡ അല്ലെങ്കിൽ റാഞ്ചിലാണ് ആക്രമണം നടന്നത്. ഇതുവരെ 12 പേർ മരിച്ചതായാണ് റിപ്പോർട്ട് എന്ന് സംസ്ഥാന പ്രോസിക്യൂട്ടറുടെ ഓഫീസ് X-ല്‍ പറഞ്ഞു. റൈഫിളുകളുമായി ആറോളം പേർ വേദിയിൽ പ്രവേശിച്ച് പരിപാടിയിൽ തടിച്ചുകൂടിയ നൂറോളം പേര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങുകയും, അവര്‍ ആരാണെന്ന് ചോദിച്ചയുടനെ വെടിവെയ്ക്കാന്‍ തുടങ്ങിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. മയക്കുമരുന്ന് മാഫിയകളും ഗുണ്ടാ സംഘങ്ങളും കൊടികുത്തി വാഴുന്ന, മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനങ്ങളിലൊന്നാണ് ഗ്വാനജുവാറ്റോ. ശനിയാഴ്ച വൈകിട്ടുണ്ടായ മറ്റൊരു സംഭവത്തിൽ സാൽവാറ്റിയേറയിൽ നിന്ന് 50 കിലോമീറ്റർ…
