ന്യൂയോർക്ക് മലയാളി അസോസിയേഷൻ 2023 ഫാമിലി നൈറ്റും ബാങ്ക്വറ്റും അവിസ്മരണീയമായി

ന്യൂയോർക്ക്: നൈമ (ന്യൂയോർക്ക് മലയാളി അസോസിയേഷൻ) 2023 ഫാമിലി നൈറ്റും ബങ്ക്വറ്റും അവിസ്മരണീയമായി. നവംബർ 25 ന് എൽമോണ്ട് സെൻറ് പോൾ മലങ്കര കാത്തോലിക് ഓഡിറ്റോറിയത്തിൽ വച്ചാണ് ഈ വർഷത്തെ കുടുംബ സംഗമം അതിഗംഭീരമായി നടത്തപ്പെട്ടത്.

പ്രസിഡന്റ് ലാജി തോമസിന്റെ അധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിൽ അഞ്ജന മൂലയിൽ അമേരിക്കൻ ഇന്ത്യൻ ദേശീയ ഗാനങ്ങൾ ആലപിച്ചു. പ്രോഗ്രാം കോർഡിനേറ്റർ വിപിൻ മാത്യു ഏവരെയും സ്വാഗതം ചെയ്യുകയും അധ്യക്ഷ പ്രസംഗത്തിൽ ലാജി തോമസ് കഴിഞ്ഞ രണ്ടു വർഷം നടന്ന ചാരിറ്റി, പിക്നിക്, ക്രിക്കറ്റ് ടൂർണമെൻറ് തുടങ്ങി പല പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിക്കുകയും എല്ലാ നിലയിലുമുള്ള സഹായ സഹകരണങ്ങൾ ചെയ്തവർക്ക് ഉള്ള നന്ദി അറിയിക്കുകയും ചെയ്തു. മുഖ്യ അതിഥിയായി പങ്കെടുത്തു പൊതുയോഗം ഉത്ഘാടനം ചെയ്ത ഇന്ത്യൻ കോൺസുലർ ഫോർ കമ്മ്യൂണിറ്റി അഫയേഴ്‌സ് എ കെ വിജയകൃഷ്ണൻ നമ്മുടെ ഇടയിൽ മലയാളി സംഘടകളുടെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിച്ചു. ആശംസകൾ പറഞ്ഞ ഫോമാ പ്രസിഡന്റ് ജേക്കബ് തോമസും ഫൊക്കാന ട്രെഷറർ ബിജു കൊട്ടാരക്കരയും നൈമയുടെ നല്ല രണ്ടു വർഷത്തെ പ്രവർത്തനങ്ങളും, ചാരിറ്റി പ്രവർത്തനങ്ങളെയും എടുത്തു പറഞ്ഞു അഭിനന്ദിച്ചു.

മാത്യു ജോഷുവ എം സി ആയി നടത്തപ്പെട്ട പൊതുയോഗത്തിൽ നൈമ പ്രസിഡന്റ് ലാജി തോമസും ബോർഡ് ചെയർമാൻ ജേക്കബ് കുരിയനും ചേർന്ന് ചീഫ് ഗസ്റ്റ് എ കെ വിജയകൃഷ്ണന് പ്ലാക്ക് നൽകി ആദരിച്ചു. ഫാമിലി നെറ്റിന്റെ മെയിൻ സ്പോൺസർമാരായ രാജേഷ് പുഷപരാജൻ (രാജ് ഓട്ടോ) സജു തോമസ് (ബിഗ് ആപ്പിൾ കാർ വാഷ്) എന്നിവരെയും ചീഫ് ഗസ്റ്റ് പ്ലാക്ക് നൽകി ആദരിച്ചു.

സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുമുള്ള ആൾക്കാർ പങ്കെടുത്ത സദസിൽ നൂപ കുര്യനും, ലിഷാ തോമസും എം സി ആയി നടത്തിയ കൾച്ചറൽ പ്രോഗ്രാമിൽ വിവിധ ഇനം കലാപരിപാടികൾ വളരെ ശ്രെദ്ധ ആകർഷിച്ചു. തോമസ് പായിക്കാട്ടു, പ്രേം കൃഷ്ണൻ, ബിബിൻ മാത്യു, മാത്യു വര്ഗീസ്, വരുൺ ഈപ്പൻ പാട്ടുകൾ പാടുകയും ചെയ്തു. റെയ്ന ബാബു, നന്ദിനി രമേശ്, ആഷിക രാജേഷ്, അലീഷാ തോമസ്, ബ്രയാൻ ജേക്കബ്, അഞ്ജന മൂലയിൽ, ഗായത്രി ബൽസര എന്നിവർ അവതരിപ്പിച്ച ഡാൻസ് പരിപാടിക്കു കൂടുതൽ മിഴവേകി. ലാൽ അങ്കമാലിയിൽ പ്രേം കൃഷ്‌ണൻ ചേർന്നവതരിപ്പിച്ച മിമിക്രിയും, സ്ക്രിറ്റും, പാരഡി ഗാനങ്ങളും പ്രശംസ പിടിച്ചു പറ്റി. ലിഷാ തോമസിൻറെ നേതൃത്വത്തിൽ കുട്ടികളും യുവജനങ്ങളും ചേർന്ന് അവതരിപ്പിച്ച ഫാഷൻ ഷോ കാണികളുടെ മനസ് കവർന്നു.

ഈ വർഷത്തെ നൈമ പിക്നിക്കിൽ നടത്തിയ കായിക വിനോദത്തിനുള്ള ട്രോഫികൾ ചീഫ് ഗസ്റ്റ് എ കെ വിജയകൃഷ്‌ണൻ വിജയികൾക്ക് വിതരണം ചെയ്തു. പ്രോഗ്രാം കോർഡിനേറ്ററായ രാജേഷ് പുഷ്പരാജൻ, ബിബിൻ മാത്യുവും, പ്രോഗ്രാമിൻറെ വിജയത്തിനായി പ്രവർത്തിച്ച സെക്രട്ടറി സിബു ജേക്കബ്, വൈസ് പ്രസിഡന്റ് സാം തോമസ്, ജോയിൻറ് സെക്രട്ടറി ജിൻസ് ജോസഫ്, മറ്റു കമ്മിറ്റി അംഗങ്ങൾ ആണ്. നന്ദി പ്രസംഗം നടത്തിയ പ്രോഗ്രാം കൺവീനർ ജേക്കബ് കുര്യൻ ഫാമിലി നൈറ്റിനു കടന്നു വന്ന് വൻ വിജയമാക്കിയ ഏവർക്കും നന്ദി അറിയിച്ചു. വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടുകൂടി ഫാമിലി നൈറ്റ് അവസാനിച്ചു.

Print Friendly, PDF & Email

Leave a Comment

More News