രാശിഫലം (23-11-2023 വ്യാഴം)

ചിങ്ങം: ബുദ്ധിശൂന്യമായി പണം ചെലവഴിക്കുന്നതുകാരണം ഇന്ന് നിങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചിലവഴിക്കരുത്. ധാരാളിത്തം നിയന്ത്രിക്കുക. കന്നി: നിങ്ങളുടെ പ്രിയപ്പെട്ടവർ ഇന്ന് ആവശ്യങ്ങൾ ഉന്നയിക്കും. ബിസിനസ് രംഗത്ത് നിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. നിങ്ങളുടെ പഴയ തെറ്റുകളെ മനസിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും. തുലാം: പഴയകാല അനുഭവങ്ങളിൽ നിന്നും ഉജ്ജ്വലമായ ഭാവിയിലേക്കുള്ള കാര്യങ്ങൾ ഇന്ന് നിങ്ങൾ നേടും. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്നു നിങ്ങളെ സമ്മർദ്ദത്തിലാക്കും. വൃശ്ചികം: നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട്‌ അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട്‌ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും. ധനു: ഇന്ന് നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുള്ള പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ നിങ്ങൾ ശ്രമിക്കും. അതിന് വളരെ…

ആന്‍സി സാംസന് കൊല്ലം പ്രവാസി അസ്സോസിയേഷന്‍ യാത്രയയപ്പ് നല്‍കി

ബഹ്‌റൈന്‍: പ്രവാസം അവസാനിപ്പിച്ചു യുകെ യിലേക്ക് കുടുംബസമേതം യാത്രയാകുന്ന കൊല്ലം സ്വദേശിനി ശ്രീമതി ആന്‍സി സാംസന്, കൊല്ലം പ്രവാസി അസോസിയേഷന്‍ ഹോസ്പിറ്റല്‍ ചാരിറ്റി വിംഗിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 17 വര്‍ഷമായി ബഹ്‌റൈനിൽ ആതുരസേവനം നടത്തിവരുകായിരുന്ന ശ്രീമതി ആന്‍സി സാംസന്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ – ഹോസ്പിറ്റല്‍ ചാരിറ്റി വിംഗിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ഏറ്റവും ഒടുവില്‍ സല്‍മാനിയ എമര്‍ജന്‍സി വിഭാഗത്തില്‍ സേവനം അനുഷ്ടിക്കുകയായിരുന്നു. നിരവധിയായ രോഗികള്‍ക്ക് സ്വന്തനമേകാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ആന്‍സി സാംസന് കഴിഞ്ഞിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് താന്‍ കരുതുന്നതെന്ന് ആന്‍സി സാംസന്‍ പറഞ്ഞു. ഭര്‍ത്താവ് സാംസന്‍ ജോയ്, ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്ന സാന്‍സന്ന, സനോഹ എന്നിവര്‍ മക്കളാണ്. സല്മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ നടന്ന ചടങ്ങില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്‍റ് നിസാര്‍ കൊല്ലം ആന്‍സി സാംസന്…

വേൾഡ് ഇംപ്ലാന്റ് എക്സ്പോ നവംബര്‍ 26 മുതൽ കൊച്ചിയില്‍

*കേരളത്തില്‍ ആദ്യമായി ഡെന്റല്‍ ഇംപ്ലാന്റോളജിസ്റ്റുകളുടെ ആഗോള സമ്മേളനം *ഏഷ്യയിലെ ഏറ്റവും വലിയ ദന്തല്‍ ലാബും 450ല്‍ പരം ദന്തല്‍ ഉത്പനങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന മുവാറ്റുപുഴ ആസ്ഥനമായുള്ള ഡെന്റ്കെയർ ഡെന്റൽ ലാബ് ലോക ശ്രദ്ധയിലേക്ക് കൊച്ചി: ദന്തൽ ചികിത്സാ രംഗത്തെ നൂതന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി ലോകമെമ്പാടുമുള്ള ദന്തൽ വിദഗ്ധർ പങ്കെടുക്കുന്ന ആഗോള സമ്മേളനമായ വേൾഡ് ഇംപ്ലാന്റ് എക്സ്പോ 2023 ഈ മാസം 26,27,28 തീയതികളിൽ കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ വെച്ച് നടക്കും. ഡെന്റല്‍ ഇംപ്ലാന്റ് പരിശീലനത്തിൽ കഴിവുകളും അറിവും മെച്ചപ്പെടുത്തുന്നതിനും ‘ഇംപ്ലാന്റ് പരാജയങ്ങൾ വിജയകരമാക്കുന്നതിന് വേണ്ടിയുള്ള വഴികളും എന്ന വിഷയത്തിൽ കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള ഇംപ്ലാന്റോളജിസ്റ്റുകൾ മൂന്ന് ദിവസത്തെ എക്സ്പോയിൽ പങ്കെടുക്കും. കേരളത്തില്‍ ആദ്യമായാണ് ദന്തൽ ഇംപ്ലാന്റോളജിസ്റ്റുകളുടെ ആഗോള സമ്മേളനം നടക്കുന്നത്. ദന്തിസ്റ്റ് ചാനല്‍ സംഘടിപ്പിക്കുന്ന എക്സ്പോ സ്മൈല്‍ യുഎസ്എ അക്കാദമി, എഡിഎ സിഇആര്‍പി യുഎസ്എ,…

വളയിട്ട കൈകളില്‍ മൈലാഞ്ചി മാത്രമല്ല സ്ക്രൂ ഡ്രൈവറും സ്പാനറും വഴങ്ങും; കാസര്‍കോട് കുടുംബശ്രീ വനിതകളുടെ വേറിട്ട സം‌രംഭം കൗതുകം മാത്രമല്ല പ്രചോദനവും നല്‍കുന്നു

കാസര്‍കോഡ്: നാടോടുമ്പോള്‍ നടുവേ ഓടണമെന്ന പഴമൊഴി അന്വര്‍ത്ഥമാക്കി കാലത്തിനൊത്ത് നീങ്ങുകയാണ് കാസർകോട് കുടുംബശ്രീ കൂട്ടായ്മ. പുരുഷാധിപത്യം കാണപ്പെടുന്ന സമൂഹത്തിലെ പല സംരംഭങ്ങളും സ്ത്രീകള്‍ക്കും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ കൂട്ടായ്മ. കുടുംബശ്രീയുടെ കീഴിൽ സംസ്ഥാനത്തെ ആദ്യ വനിതാ ഇരുചക്ര വാഹന റിപ്പയര്‍ ഷോപ്പ് കാസർകോട് പ്രവർത്തനം ആരംഭിച്ചു. വളയിട്ട കൈകളില്‍ മൈലാഞ്ചി മാത്രമല്ല സ്ക്രൂ ഡ്രൈവറും സ്പാനറും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തിലെ കാലിക്കടവിലാണ് ചൊവ്വാഴ്ച പുതിയ റിപ്പയര്‍ ഷോപ്പ് ആരംഭിച്ചിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളായ ബിന്റോ, ബിൻസി, മേഴ്‌സി എന്നിവരാണ് റിപ്പയര്‍ ഷോപ്പിന്റെ നടത്തിപ്പുകാർ. എന്തും ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇത്തരമൊരു സംരംഭം തുടങ്ങാൻ ടീമിന് പ്രചോദനമായതെന്ന് അവര്‍ പറയുന്നു. സംരംഭം തുടങ്ങാൻ ഇരുചക്രവാഹന മെക്കാനിക്ക് പരിശീലനം നേടി. കാസർകോട് കുടുംബശ്രീ മിഷന്റെ കീഴിലുള്ള ആർകെഐഇഡിപി പദ്ധതിയിൽ പരപ്പ ബ്ലോക്ക്തല നൈപുണ്യ…

പൂജാ ബമ്പർ ലോട്ടറി: ഒന്നാം സമ്മാനമായ 12 കോടി രൂപ ടിക്കറ്റ് നമ്പർ ജെസി 253199-ന്

തിരുവനന്തപുരം: കേരള പൂജാ ബമ്പർ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. കാസർകോട് ഏജന്റായ മേരിക്കുട്ടി ജോജോയിൽ നിന്നാണ് ഒന്നാം സമ്മാനമായ ടിക്കറ്റ് വാങ്ങിയിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഈ വർഷത്തെ ലോട്ടറിയിൽ 39 ലക്ഷം ടിക്കറ്റുകൾ വിറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ വർധനയാണിത്. 89% ടിക്കറ്റ് വിറ്റഴിഞ്ഞതായി ലോട്ടറി ഡിപ്പാര്‍ട്ട്മെന്റ് റിപ്പോർട്ട് ചെയ്തു. ഇത് കഴിഞ്ഞ വർഷത്തെ കണക്കുകളെ മറികടന്നെങ്കിലും, ഒരു ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഒന്നാം സമ്മാനത്തുക 10 കോടിയിൽ നിന്ന് 12 കോടിയായി ഇത്തവണ ഉയർത്തിയിരുന്നു. രണ്ടാം സമ്മാനമായ ഒരു കോടി വീതം നാല് കോടി രൂപ വീതം നാല് ഭാഗ്യശാലികൾക്ക് നൽകും. JD, JC സീരീസിലെ ടിക്കറ്റുകളാണ് കൂടുതലും സമ്മാനത്തുകകള്‍ കരസ്ഥമാക്കിയത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്, ഓരോ സീരീസിന്…

വമ്പന്‍ ക്രിസ്തുമസ് പുതുവത്സര സമ്മാനം പ്രഖ്യാപിച്ച് ലോട്ടറി വകുപ്പ്

തിരുവനന്തപുരം: 2023-24-ലെ ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പര്‍ പ്രഖ്യാപനവുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. മുൻ വർഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇക്കുറി ഒന്നാം സമ്മാനമായി നൽകുന്നത് 20 കോടി രൂപയാണ്. ഭാഗ്യാന്വേഷികളിലെ 20 പേർക്ക് ഒരു കോടി വീതം 20 കോടി രൂപ രണ്ടാം സമ്മാനമാണ് നൽകും. ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റുമാർക്ക് രണ്ടു കോടി വീതം കമ്മീഷനും ലഭിക്കും. ഇതോടെ ഒറ്റ ബമ്പർ വഴി സൃഷ്ടിക്കപ്പെടുന്നത് 23 കോടിപതികൾ. 30 പേർക്ക് 10 ലക്ഷം രൂപ വീതം നൽകുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേർക്ക് 3 ലക്ഷം രൂപ വീതം നൽകുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേർക്ക് 2 ലക്ഷം…

ശക്തമായ മഴ; പത്തനംതിട്ട ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു; മലയോരമേഖകളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു

പത്തനം‌തിട്ട: പത്തനംതിട്ട ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന് (നവംബർ 22) ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്നതിനാൽ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍ , ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ മലയോരമേഖലകളിലേക്കുമുള്ള യാത്രകൾ രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ നിരോധിച്ചു. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും നവംബർ 24 ാം തീയതി വരെ നിരോധിച്ചിരിക്കുകയാണ്. ദുരന്തനിവാരണം, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനും ശബരിമല തീര്‍ഥാടകര്‍ക്കും ഈ നിരോധനം ബാധകമല്ല. എന്നാല്‍, ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീര്‍ഥാടകര്‍ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍…

ഇസ്രായേൽ-ഹമാസ് സംഘർഷം വ്യാപിപ്പിക്കരുതെന്ന് ജി20 നേതാക്കളോട് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ അരക്ഷിതാവസ്ഥയും അസ്ഥിരതയും ആശങ്കാജനകമായതിനാൽ, ഇസ്രയേൽ-ഹമാസ് സംഘർഷം വിശാലമായ സംഘർഷത്തിലേക്ക് വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യണമെന്ന് ജി20 അംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച അഭ്യർത്ഥിച്ചു. അടുത്ത മാസം ബ്രസീൽ അധികാരമേൽക്കുന്നതിന് മുമ്പ് ഇന്ത്യ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ജി 20 രാജ്യങ്ങളുടെ വെർച്വൽ ഉച്ചകോടിയുടെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച വാർഷിക ജി 20 ഉച്ചകോടിയിൽ പ്രഖ്യാപിച്ച നയ നിർദ്ദേശങ്ങളുടെയും ലക്ഷ്യങ്ങളുടെയും പുരോഗതി അവലോകനം ചെയ്യുന്നതിനും, ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി എങ്ങനെ വേഗത്തിലാക്കാമെന്ന് നിർണ്ണയിക്കുന്നതിനുമാണ് മോദി ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത്. ഉക്രെയ്‌നിലെ റഷ്യയുടെ യുദ്ധം ആ മീറ്റിംഗിൽ നിഴലിച്ചുവെങ്കിലും അംഗങ്ങൾ അതിനെച്ചൊല്ലിയുള്ള ആഴത്തിലുള്ള ഭിന്നതകളെ മറികടന്ന് ഒരു സമവായ രേഖ തയ്യാറാക്കി ലോകബാങ്ക് പോലുള്ള സ്ഥാപനങ്ങളെ മാറ്റിമറിക്കുന്നത് പോലുള്ള വിഷയങ്ങളിൽ മുന്നോട്ട് പോയി. ഇസ്രായേൽ-ഹമാസ് യുദ്ധത്തെക്കുറിച്ചുള്ള മോദിയുടെ അഭിപ്രായപ്രകടനം, ഗാസയിൽ കുറഞ്ഞത്…

ഉക്രെയ്നിലെ ‘ദുരന്തം’ എങ്ങനെ തടയാമെന്ന് ചിന്തിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ്

മോസ്‌കോ: ഉക്രെയ്‌നിലെ യുദ്ധത്തിന്റെ “ദുരന്തം” എങ്ങനെ തടയാമെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും, സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ മോസ്കോ ഒരിക്കലും വിസമ്മതിച്ചിട്ടില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ജി20 നേതാക്കളോട് ബുധനാഴ്ച പറഞ്ഞു, 2022 ഫെബ്രുവരിയിൽ ഉക്രെയ്നിലേക്ക് സൈന്യത്തെ അയക്കാനുള്ള പുടിന്റെ തീരുമാനം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും മാരകമായ സംഘർഷത്തിനും ശീതയുദ്ധത്തിന്റെ ആഴം മുതൽ റഷ്യയും പടിഞ്ഞാറും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലിനും കാരണമായി. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ജി 20 നേതാക്കളെ അഭിസംബോധന ചെയ്ത പുടിന്‍, ഉക്രെയ്നിൽ റഷ്യയുടെ തുടർച്ചയായ ആക്രമണം തങ്ങളെ ഞെട്ടിച്ചതായി ചില നേതാക്കൾ അവരുടെ പ്രസംഗങ്ങളിൽ പറഞ്ഞതായി സൂചിപ്പിച്ചു. “തീർച്ചയായും, സൈനിക നടപടികൾ എല്ലായ്പ്പോഴും ഒരു ദുരന്തമാണ്,” പുടിൻ നിലവിലെ ജി20 അദ്ധ്യക്ഷനായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുകൂട്ടിയ വെർച്വൽ ജി 20 മീറ്റിംഗിൽ പറഞ്ഞു. ഈ ദുരന്തം…

ഭിന്നശേഷി സംവരണത്തിനായി മുസ്‌ലിം സംവരണം വെട്ടിക്കുറച്ചത് സമുദായ വഞ്ചന

ഭിന്നശേഷി സംവരണം 4 ശതമാനം നടപ്പാക്കുന്നതിനായി മുസ്‍ലിം സംവരണം 2 ശതമാനം കുറയുന്ന രീതിയിലുള്ള റൊട്ടേഷൻ സംവിധാനം നിർദ്ദേശിച്ച് കൊണ്ട് സാമൂഹിക നീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവ് വഞ്ചനയാണെന്നും ഉത്തരവ് ഉടൻ പിൻവലിക്കുമെന്ന ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ്. ഭിന്നശേഷി സംവരണത്തെ സംവരണത്തിന്റെ മൊത്തം ശതമാനം വർദ്ധിപ്പിച്ചോ ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുത്തിയോ നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്. 2019 ൽ സാമൂഹികനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവിനു നേരെ വിമർശനം ഉയർന്നപ്പോൾ മുസ്‍ലിം സമുദായത്തിന് യാതൊരുവിധ നഷ്ടവും വരാതെ ഭിന്നശേഷി സംവരണം നടപ്പാക്കുമെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ ഉറപ്പ് നൽകിയതാണ്. എന്നാൽ നൽകിയ ഉറപ്പിന് വിലകൽപ്പിക്കാതെ മുസ്‍ലിം സമുദായത്തിന്റെ അവകാശങ്ങൾ ഹനിക്കുന്ന രീതിയിൽ തന്നെയാണ് പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. ആകെയുള്ള സംവരണ തോത് വർദ്ധിപ്പിച്ച് പ്രശ്നത്തിന്…