23 സാമ്പത്തിക വർഷം ആപ്പിളിന്റെ ഇന്ത്യയിലെ വരുമാനം 50,000 കോടി രൂപ: ടിം കുക്ക്

കുപ്പർട്ടിനോ (കാലിഫോർണിയ )- സെപ്റ്റംബർ പാദത്തിൽ ആപ്പിൾ ഇന്ത്യയിൽ എക്കാലത്തെയും മികച്ച വരുമാന റെക്കോർഡ് കൈവരിച്ചതായി സിഇഒ ടിം കുക്ക് പറഞ്ഞു, “23 സാമ്പത്തിക വർഷത്തിൽ ആപ്പിളിന്റെ ഇന്ത്യയിലെ വരുമാനം ഏകദേശം 50,000 കോടി രൂപയിലെത്തി, വിൽപ്പന 48 ശതമാനം വർധിച്ച് 49,321 കോടി രൂപയായും അറ്റാദായം 76 ശതമാനം ഉയർന്ന് 2,229 കോടി രൂപയായും എത്തി. പുതിയ ഐഫോൺ 15 സീരീസ് വിൽപ്പന ആരംഭിച്ച ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഐഫോൺ നിർമ്മാതാവ് ഇന്ത്യയിൽ വളരെ ശക്തമായ ഇരട്ട അക്കത്തിൽ എത്തിച്ചേർന്നു ബ്രസീൽ, കാനഡ, ഫ്രാൻസ്, ഇന്തോനേഷ്യ, മെക്‌സിക്കോ, ഫിലിപ്പീൻസ്, സൗദി അറേബ്യ, തുർക്കി, യുഎഇ, വിയറ്റ്‌നാം തുടങ്ങി നിരവധി രാജ്യങ്ങളിൽ സെപ്തംബർ പാദത്തിലെ റെക്കോർഡും ഇന്ത്യയിലും ഞങ്ങൾ എക്കാലത്തെയും മികച്ച വരുമാന റെക്കോർഡ് നേടിയതായി കുക്ക് പറഞ്ഞു. . ഇന്ത്യയിലെ വിൽപന  സംബന്ധിച്ച ഒരു അനലിസ്റ്റിന്റെ ചോദ്യത്തിന്…

ഗാസ ആംബുലൻസിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണം ഞെട്ടിച്ചെന്ന് ലോകാരോഗ്യ സംഘടനാ മേധാവി

വെള്ളിയാഴ്ച ഗാസയിലെ അല്‍ ഷിഫാ ആശുപത്രിക്ക് സമീപം ആംബുലൻസിന് നേരെ ഇസ്രായേൽ നടത്തിയ മാരകമായ ആക്രമണത്തിൽ താൻ തികച്ചും ഞെട്ടിപ്പോയെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഗാസയിലെ അൽ-ഷിഫ ആശുപത്രിക്ക് സമീപമുള്ള രോഗികളെ ഒഴിപ്പിക്കുന്ന ആംബുലൻസുകൾക്ക് നേരെയുള്ള ആക്രമണം മരണങ്ങൾക്കും പരിക്കുകൾക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കിയതിന്റെ റിപ്പോർട്ടുകൾ തന്നെ ഞെട്ടിച്ചുവെന്ന് ഗെബ്രിയേസസ് പറഞ്ഞു. “ഞങ്ങൾ ആവർത്തിക്കുന്നു: രോഗികൾ, ആരോഗ്യ പ്രവർത്തകർ, സൗകര്യങ്ങൾ, ആംബുലൻസുകൾ എന്നിവ എല്ലായ്‌പ്പോഴും സംരക്ഷിക്കപ്പെടണം, എല്ലായ്‌പ്പോഴും,” ഡബ്ല്യുഎച്ച്ഒ ചീഫ് എക്‌സിൽ എഴുതി. ഗാസ സിറ്റിയിൽ നിന്ന് തെക്കന്‍ പ്രദേശമായ റഫയിലേക്ക് പരിക്കേറ്റവരെ കൊണ്ടുപോകുകയായിരുന്ന ആംബുലൻസുകളെ ഇസ്രായേൽ സൈന്യം ആക്രമിച്ചതായി ഹമാസ് സർക്കാർ പറഞ്ഞു. “യുദ്ധമേഖലയിലെ തങ്ങളുടെ സ്ഥാനത്തിന് സമീപം ഹമാസ് ഭീകരസംഘം ഉപയോഗിക്കുന്നതായി സൈന്യം തിരിച്ചറിഞ്ഞ ആംബുലൻസിന്” നേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ആക്രമണത്തിൽ നിരവധി ഹമാസ് ഭീകരർ…

ഐ ഓ സി കേരള ചാപ്റ്റർ സൗത്ത് ഫ്ലോറിഡയിൽ ചാണ്ടി ഉമ്മന് സ്വീകരണവും അനുമോദന സമ്മേളനയും നവംബർ 5നു

ഫ്ലോറിഡ : ഐ ഓ സി കേരള ചാപ്റ്റർ സൗത്ത് ഫ്ലോറിഡയിൽ ശ്രീ ചാണ്ടി ഉമ്മന് സ്വീകരണവും അനുമോദന സമ്മേളനയും സംഘടിപ്പിക്കുന്നു .ഞായറാഴ്ച 10 മണിക്ക് 811 Glenn Parkway, Hollywood ൽ വെച്ച് കൂടുന്ന യോഗത്തിൽ, സൗത്ത് ഫ്ലോറിഡയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകരുടെ ചിരകാല അഭിലാഷമായിരുന്ന IOC സൗത്ത് ഫ്ലോറിഡ ചാപ്റ്റർ ഔദ്യോഗികമായി ഉൽഘാടനം ചെയ്യപ്പെടും. പുതുപ്പള്ളി നിയോഗക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ത്രസിപ്പിക്കുന്ന വിജയം കരസ്ഥമാക്കി ആഗോളതലത്തിൽ കോൺഗ്രസ് പ്രവത്തകരിൽ ആവേശം നിറച്ച ശ്രീ ചാണ്ടി ഉമ്മൻ്റെ സാനിദ്ധ്യം, സൗത്ത് ഫ്ലോറിഡയിലെ കോൺഗ്രസ് പ്രവർത്തകരിൽ ആവേശത്തിൻ്റെ തിരയിളക്കുമെന്ന് ഉറപ്പാണ്. ചാണ്ടി ഉമ്മന് അഭിന്ദനങ്ങൾ നേരിട്ടറിയിക്കുവാനും സംവദിക്കുവാനുമുള്ള ഈ അസുലഭ സന്ദർഭം സൗത്ത് ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും അഭ്യുദയ കാംഷികളും വിനയോഗിക്കണം എന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ശ്രീ പനംഗയിൽ ഏലിയാസ്…

ദൈവത്തോടും മനുഷ്യരോടുമുള്ള അനുരഞ്ജനത്തിൻറെ കൂദാശയാണ് കുമ്പസാരം: റവ. ഡോ. ഈപ്പൻ വർഗീസ്

ക്യുൻസ്‌ബോറോ:ക്രിസ്തുവേശുവിലൂടെ നമുക്ക് നൽകപ്പെട്ടിരിക്കുന്ന വലിയ മഹത്വകരമായ തേജസ്സിനെ കുറെക്കൂടി ശോഭയുള്ളതാക്കുന്ന ഒരു അനുഭവമാണ് കുമ്പസാരം എന്ന് പറയുന്ന കൂദാശ. നാം ഓരോ സമയത്തും കുമ്പസാരം അഥവാ അനുതാപം ഏറ്റുപറയുമ്പോൾ ദൈവത്തോടും മനുഷ്യരോടും നാം അനുരഞ്ജപ്പെടുകയും നാം കൂടുതൽ തേജസുള്ളവരും മഹത്വമുള്ളവരുമായിത്തീരുന്നു. മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിൽ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മ നോർത്ത് ഈസ്റ്റ് R.A.C ) ക്യുൻസ്‌ബോറോ കമ്മ്യൂണിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ വച്ചുനടന്ന റീജിയണൽ മാർത്തോമ്മ കൺവെൻഷൻ സമാപനയോഗത്തിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു റവ. ഡോ. ഈപ്പൻ വർഗീസ്. റീജിയണിലെ പതിമൂന്നു ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ കൂടിച്ചേർന്ന ഈ കൂടിവരവിൽ വിശുദ്ധ കുർബാനയ്ക്കു ഭദ്രാസനാധിപൻ ഐസക് മാർ ഫീലെക്സിനോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം നൽകി. റീജിയണിലെ വൈദീകരായ റവ. ജോർജ് ഏബ്രഹാം (ഭദ്രാസന സെക്രട്ടറി) റവ. വി.റ്റി. തോമസ് (RAC വൈസ് പ്രസിഡന്റ്‌)…

ആന്റണി ബ്ലിങ്കന്റെ നയതന്ത്ര പര്യടനം: ഇസ്രായേലിൽ നിന്ന് ഇന്ത്യയിലേക്കും അതിനപ്പുറത്തേക്കും

വാഷിംഗ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇസ്രായേലിലേക്കുള്ള പുതിയ സന്ദര്‍ശനത്തിനു പുറമെ, ഇന്ത്യയിൽ നടക്കുന്ന 2+2 ഡയലോഗിൽ പങ്കെടുക്കുന്നതിനുമായുള്ള നയതന്ത്ര യാത്ര ആരംഭിച്ചു. ഗാസയ്‌ക്കുള്ള മാനുഷിക സഹായത്തിന്റെ അടിയന്തിര പ്രശ്‌നം പരിഹരിക്കാനും ഇസ്രായേലും ഹമാസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ സിവിലിയൻ ദ്രോഹങ്ങൾ കുറയ്ക്കുന്നതിനുള്ള ചർച്ചകളിൽ ഏർപ്പെടാനുമാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ദൗത്യം. അദ്ദേഹത്തിന്റെ വെള്ളിയാഴ്ചതെ ഇസ്രായേൽ സന്ദർശനം പ്രധാനമായും ഗാസയിലേക്കുള്ള മാനുഷിക സഹായം കൈമാറുന്നതിനെ കേന്ദ്രീകരിച്ചാണ്. ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടയിൽ, ഗാസയിലെ സാധാരണക്കാർ നേരിടുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും ഇസ്രായേലിന്റെ ഉപദ്രവം കുറയ്ക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും അവരെ സംരക്ഷിക്കാൻ ഇസ്രായേലിൽ നിന്ന് കൃത്യമായ നടപടികൾ തേടാനുള്ള തന്റെ ഉദ്ദേശ്യം പ്രസ്താവിക്കുകയും ചെയ്തു. ഗാസയിലെ സിവിലിയന്മാരോട് സഹാനുഭൂതി ഊന്നിപ്പറയുന്നതിനിടയിൽ, ഹമാസിനെതിരായ ശ്രമങ്ങളിൽ ഇസ്രായേലിനുള്ള അചഞ്ചലമായ പിന്തുണ അമേരിക്ക ആവർത്തിച്ചു. ഈ സന്ദർശനം സംഘർഷത്തിൽ മാനുഷിക വിരാമങ്ങൾക്കുള്ള പ്രസിഡന്റ് ജോ…

ബെൻസേലം സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാൾ നവംബർ 3,4, 5 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ

ബെൻസേലം: മലങ്കര ഓർത്തോഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും, ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപനത്താൽ അനുഗ്രഹീതവുമായ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ 121ാം ഓർമപ്പെരുന്നാൾ. നവംബർ 3,4, 5 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടും. ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഒക്ടോബർ 29 നു ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാദർ. ഷിബു വേണാട് മത്തായി പെരുന്നാൾ കൊടിയേറ്റ് നടത്തി. കഴിഞ്ഞ മാസം അന്തരിച്ച ഇടവകയുടെ സ്ഥാപക വികാരി മത്തായി കോർ എപ്പീസ്‌ക്കോപ്പായോടുള്ള ആദരവ് സൂചകമായി ഇത്തവണത്തെ പെരുന്നാൾ ചടങ്ങുകൾ ലളിതമായിരിക്കുമെന്ന് ഇടവക വികാരി അറിയിച്ചു. നവംബർ മൂന്നിന് വെള്ളിയാഴ്ച വൈകിട്ട് 6 :30 ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് റവ. ഫാദർ ജോർജ്…

കെഎച്ച്എൻഎ വൈസ് പ്രസിഡന്റായി ശാസ്ത്രജ്ഞനും സംരംഭകനായ ഡോ. സുധീർദാസ് പ്രയാഗ മത്സരിക്കുന്നു

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ)  വൈസ് പ്രസിഡന്റായി  പ്രമുഖ  ശാസ്ത്രജ്ഞനും സംരംഭകനായ  ഡോ. സുധീർദാസ് പ്രയാഗ മത്സരിക്കുന്നു ശാസ്ത്രജ്ഞൻ, സംരംഭകൻ എന്നീ രണ്ടുനിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച  ഡോ. സുധീർദാസ് പ്രയാഗ ദീർഘകാലമായി  കെഎച്ച്എൻഎയിലും ഹൈന്ദവ സംഘടനകളിലും സജീവസാന്നിധ്യമാണ്. സനാതന ധർമ്മത്തിന്റെ കരുത്തുറ്റ വക്താവായും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നു മിസോറിയിലെ സെന്റ് ലൂയിസിൽ സ്ഥിതി ചെയ്യുന്ന ഒരു ബയോടെക് ആർ ആൻഡ് ഡി കമ്പനിയായ ആന്റിബോഡി റിസർച്ച് കോർപ്പറേഷന്റെ (AntibodyResearch.com) ഉടമയും പ്രസിഡന്റും സിഇഒ യുമായ ഡോ. സുധീർദാസ് പ്രയാഗ, സെന്റ് ലൂയിസിൽ സ്ഥിതി ചെയ്യുന്ന അലർജി സയൻസസിന്റെ പ്രസിഡന്റും സിഇഒയും കൂടിയാണ്. കേരളത്തിൽ  കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന പ്രയാഗ സയന്റിഫിക് ലബോറട്ടറീസും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്.  (PrayagaScientific.com) മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് മൈക്രോബയോളജിയിൽ ബിരുദവും പൂനെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോടെക്‌നോളജിയിൽ ബിരുദാനന്തരബിരുദവും നേടിയ ശേഷമാണ് പ്രയാഗ…

പുതിയ യുഎസ് നാവികസേനാ മേധാവി, ആദ്യ വനിത, അഡ്മിറല്‍ ലിസ ഫ്രാഞ്ചെറ്റിക്കു സെനറ്റ് സ്ഥിരീകരണം

വാഷിംഗ്ടൺ :വ്യാഴാഴ്ച അലബാമ റിപ്പബ്ലിക്കൻ സെനറ്റർ ടോമി ട്യൂബർവില്ലെ ഉയര്‍ത്തിയ പ്രതിബന്ധങ്ങള്‍ മറികടന്ന് നാവികസേനയെ നയിക്കാൻ അഡ്മിറല്‍ ലിസ ഫ്രാഞ്ചെറ്റിയുടെ നോമിനേഷൻ സെനറ്റ്  സ്ഥിരീകരിച്ചു, ഇതോടെ പെന്റഗൺ സർവീസ് മേധാവിയായ ആദ്യ വനിതയും ജോയിന്റ് ചീഫ്സിലെ ആദ്യ വനിതാ അംഗവുമായി ലിസ ഫ്രാഞ്ചെറ്റി. യുഎസ് എയര്‍ഫോഴ്സിന്റെ ചീഫ് ഓഫ് സ്റ്റാഫായി ജനറല്‍ ഡേവിഡ് ആല്‍വിനെയും തെരഞ്ഞെടുത്തു. 95-1 എന്ന വോട്ടിനാണ് ഇരുവരുടെയും നിയമനം സെനറ്റ് അംഗീകരിച്ചത്. . അഫ്ഗാനിസ്ഥാനിലടക്കം പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യോമസൈനികനാണ് ആല്‍വിന്‍. നാവികസേനയുടെ വൈസ് ഓപ്പറേഷൻസ് ചീഫ് ഫ്രാഞ്ചെറ്റി, യുഎസ് ആറാമത്തെ ഫ്ലീറ്റിന്റെയും യുഎസ് നേവൽ ഫോഴ്‌സ് കൊറിയയുടെയും തലവനായിരുന്നു. ഫോർ-സ്റ്റാർ അഡ്മിറലായി സ്ഥാനക്കയറ്റം ലഭിക്കുന്ന രണ്ടാമത്തെ വനിതയായിരുന്നു അവർ, നാവികസേന ഡിസ്ട്രോയറിന്റെ കമാൻഡറായും എയർക്രാഫ്റ്റ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് കമാൻഡറാ യി  രണ്ട് തവണയും  പ്രവർത്തിച്ചിരുന്നു

ഡാലസിൽ കോൺസുലാർ ക്യാമ്പ് സംഘടിപ്പിച്ചു

കൊപ്പേൽ / ഡാളസ് :  വേൾഡ് മലയാളി കൗസിലിന്റെയും, ഡാളസ് സെന്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ഹൂസ്റ്റൺ  ഡാലസിൽ ഏകദിന ക്യാമ്പ് നടത്തി. ക്യാംമ്പിൽ  വിവിധ കോൺസുലേറ്റ് സേവനങ്ങൾ ലഭ്യമാക്കി. ഒക്ടോബർ  28  ശനിയാഴ്ച രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെ കൊപ്പേൽ സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിലായിരുന്നു ക്യാമ്പ്. കോൺസുലാർ അസിസ്റ്റന്റ് ആയുഷ് ശർമയുടെ നേതൃത്വത്തിൽ ഹൂസ്റ്റണിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരാണ് വിസിറ്റിനെത്തിയത്.   മുൻ‌കൂട്ടി രജിസ്റ്റർ ചെയ്തവരും നേരിട്ടെത്തിയവരും കോണ്സുലേറ്റിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തി.  വിസാ, പാസ്പോർട്ട്  പുതുക്കൽ , ഒസിഐ തുടങ്ങി വിവിധ അപേക്ഷകൾ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ചു പ്രവാസികൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കി. വേൾഡ് മലയാളി കൗസിലിൽ  രജിസ്‌ട്രേഷനും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ…

ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിച്ചു ടെക്സസിന്റെ അചഞ്ചലമായ പിന്തുണ ആവർത്തിച്ചു ഗവർണർ ആബട്ട്

ഓസ്റ്റിൻ ഇസ്രായേൽ-ഹമാസ്  പോരാട്ടം തുടരുന്നതിനിടെ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിച്ചു. “ടെക്സസിന്റെ അചഞ്ചലമായ പിന്തുണ വീണ്ടും ഉറപ്പിക്കുന്നതിനായി” ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് വെള്ളിയാഴ്ച രാവിലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ‘മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും ശക്തമായ സഖ്യകക്ഷി’ എന്നാണ് ആബട്ട് ഇസ്രായേലിനെ വിശേഷിപ്പിച്ചത്. ഹമാസ് ഭീകരാക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തിലുള്ള തന്റെ വിശ്വാസം ആബട്ട് തന്റെ സന്ദർശനത്തിൽ ആവർത്തിച്ചു.ഒക്‌ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു “ടെക്സസും ഇസ്രായേലും തമ്മിൽ അഗാധമായ ശാശ്വതമായ ബന്ധമുണ്ട്, സ്വാതന്ത്ര്യത്തിന്റെ അനുഗ്രഹങ്ങളും ജാഗ്രതയുടെ ഭാരങ്ങളും നമ്മുടെ ഇരുവരുടെയും ചരിത്രങ്ങളിൽ ഉൾക്കൊള്ളുന്നു,” ആബട്ട് വ്യാഴാഴ്ച ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു. “നിർഭാഗ്യവശാൽ, ഇസ്രായേലിലെ സ്വാതന്ത്ര്യം   പ്രതിരോധിക്കാൻ ഇസ്രായേൽ ജനതശക്തമായി പോരാടുകയാണ്,”ഹമാസിനെപ്പോലുള്ള ക്രൂരമായ ഭീകരസംഘടനകൾക്കെതിരായ പോരാട്ടത്തിൽ ഇസ്രായേലിന് ഞങ്ങളുടെ…