ബാബാ സാഹിബിന്റെ പ്രതിമ ഒക്ടോബർ 14ന് അമേരിക്കയിൽ അനാച്ഛാദനം ചെയ്യും

ന്യൂയോര്‍ക്ക്: ഇന്ത്യൻ ഭരണഘടനയുടെ സ്രഷ്ടാവായ ഡോ. ഭീം റാവു അംബേദ്കറുടെ പ്രതിമ ഇനി അമേരിക്കയിലെ ജനങ്ങളെ അഭിമാനത്തോടെ പ്രചോദിപ്പിക്കും. സ്റ്റാച്യു ഓഫ് യൂണിറ്റി മാതൃകയിലാണ് സ്റ്റാച്യു ഓഫ് ഇക്വാലിറ്റി അമേരിക്കയിൽ അനാച്ഛാദനം ചെയ്യുന്നത്. ഇത് ഇന്ത്യക്ക് പുറത്തുള്ള ഡോ. ബാബാ സാഹിബിന്റെ ഏറ്റവും വലിയ പ്രതിമയാകും. ഒക്ടോബർ 14നാണ് പ്രതിമയുടെ അനാച്ഛാദനം. പ്രശസ്ത കലാകാരനും ശിൽപിയുമായ രാം സുതാർ നിര്‍മ്മിച്ച ബാബാ സാഹിബിന്റെ പ്രതിമ, സമത്വത്തിന്റെ പ്രതിമ എന്നറിയപ്പെടും. മെരിലാൻഡിലെ അക്കോക്കിക് നഗരത്തിൽ 13 ഏക്കർ സ്ഥലത്താണ് ഡോ. അംബേദ്കറുടെ 19 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത്. പ്രതിമയുടെ ഉദ്ഘാടന വേളയിൽ ഇന്ത്യയും അമേരിക്കയും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംബേദ്കറൈറ്റ് ആളുകൾ വൻതോതിൽ എത്തുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. സമത്വ പ്രതിമ ലോകമെമ്പാടും ബാബാ സാഹിബിന്റെ സന്ദേശങ്ങളും പഠിപ്പിക്കലുകളും പ്രദർശിപ്പിക്കാൻ സഹായിക്കും.

ട്രിനിറ്റി മാർത്തോമാ ഇടവക സുവർണ്ണ ജൂബിലി- റവ.അജിത് വി. ജോർജ് പ്രസംഗിക്കുന്നു – ഒക്ടോബർ 6 ന് വെള്ളിയാഴ്ച

ഹൂസ്റ്റൺ: ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിൽ കഴിഞ്ഞ 50 വർഷങ്ങൾ ഇടവകയിൽ ശുശ്രൂഷ ചെയ്ത വൈദികരെ പങ്കെടുപ്പിച്ച്‌ കൊണ്ട് നടത്തുന്ന “പിന്നിട്ട വഴികളിൽ നയിച്ചവരോടൊപ്പം” ധ്യാനയോഗ പരമ്പരയുടെ മൂന്നാം ഭാഗം ഒക്ടോബർ 6 നു വെള്ളിയാഴ്ച സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. വെള്ളിയാഴ്ച വൈകുന്നേരം 7.30 നു നടത്തപെടുന്ന ധ്യാനയോഗത്തിൽ 2001 മുതൽ 2004 വരെ ട്രിനിറ്റി ഇടവകയുടെ മുൻ വികാരിയായിരുന്ന, മാർത്തോമാ സഭയുടെ സജീവ സേവനത്തിൽ നിന്ന് 2018 ൽ വിരമിച്ച്‌ ഇപ്പോൾ റാന്നി കരിമ്പനാംകുഴിയിൽ സ്വഭവനത്തിൽ വിശ്രമ ജീവിതം നയിക്കുന്ന റവ.ടി.വി.ജോർജ് ആമുഖ പ്രസംഗം നടത്തും. ടി.വി.ജോർജ് അച്ചന്റെ മകനും ഇപ്പോൾ മലപ്പുറം, പെരിന്തൽമണ്ണ മാർത്തോമാ ഇടവകകളുടെ വികാരിയുമായ റവ.അജിത്.വി. ജോർജ് ദൈവ വചന പ്രഘോഷണം നടത്തും ഓരോ മാസവും ക്രമീകരിച്ചിരിക്കുന്ന യോഗങ്ങൾക്കു ഇടവകയിലെ…

നയതന്ത്ര തർക്കം പരിഹരിക്കാൻ ഇന്ത്യയുമായി സ്വകാര്യ ചർച്ചകൾ നടത്തണമെന്ന് കാനഡ

ഒട്ടാവ: സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നയതന്ത്ര തർക്കം പരിഹരിക്കാൻ ഇന്ത്യയുമായി സ്വകാര്യ ചർച്ചകൾ നടത്തണമെന്ന് കാനഡ. 41 നയതന്ത്രജ്ഞരെ പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രി മെലാനി ജോളി ചൊവ്വാഴ്ച പ്രസ്താവനയിറക്കിയത്. ഒക്‌ടോബർ 10നകം നയതന്ത്രജ്ഞരെ തിരിച്ചയക്കണമെന്ന് ഇന്ത്യ കാനഡയോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോർട്ട് കൃത്യമാണോ എന്ന കാര്യത്തില്‍ ജോളിയോ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോ പ്രതികരിച്ചില്ല. “ഞങ്ങൾ ഇന്ത്യാ ഗവൺമെന്റുമായി ബന്ധപ്പെടുന്നുണ്ട്. കനേഡിയൻ നയതന്ത്രജ്ഞരുടെ സുരക്ഷ ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്, അവർ സ്വകാര്യമായി കാര്യങ്ങള്‍ തുടരുമ്പോൾ നയതന്ത്ര സംഭാഷണങ്ങളാണ് ഏറ്റവും നല്ലതെന്ന് ഞങ്ങൾ കരുതുന്നു,” ജോളി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കാനഡയിൽ ജൂണിൽ സിഖ് വിഘടനവാദി നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന കനേഡിയൻ സംശയത്തെ തുടർന്ന് ഇരു രാജ്യങ്ങളും…

വെളിച്ചം നോർത്ത് അമേരിക്ക ദശവാർഷിക സമ്മേളനത്തിന് ഉജ്ജ്വല സമാപനം

ഗ്രീൻസ്‌ബൊറോ (നോർത്ത് കരോലിന): അമേരിക്കയിലെയും കാനഡയിലെയും മലയാളി മുസ്ലിം കൂട്ടായ്മയായ ‘വെളിച്ചം നോർത്ത് അമേരിക്ക’യുടെ ദശവാർഷിക സമ്മേളനത്തിന് ഗ്രീൻസ്‌ബൊറോയിലെ ഹോട്ടൽ വിൻധാം ഗാർഡനിൽ സമാപനമായി. സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിലായി നടന്ന പരിപാടി NAIMA യുഎസ് പ്രസിഡന്റ് മൻസൂർ എ സയ്യിദ് ഉദ്ഘാടനം ചെയ്തു. നോർത്ത് അമേരിക്കയിൽ ജീവിക്കുന്നവർ എന്ന നിലയിൽ കുടുംബത്തിന്റെ ധാർമ്മികമായ ഉന്നമനത്തിന് പ്രത്യേകം പരിഗണനയും ശ്രദ്ധയും ചെലുത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വിവിധ വിഷയങ്ങളിൽ പഠന-ചർച്ചാ ക്ലാസുകൾക്കായി പ്രതിവാര മീറ്റിംഗുകള്‍ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മുഹമ്മദ് അജ്‌ലാന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ വെളിച്ചം നോർത്ത് അമേരിക്ക പ്രസിഡന്റ് നിയാസ് കെ സുബൈർ അദ്ധ്യക്ഷത വഹിച്ചു. സുഹൈൽ ഹാഷിം, ആമിന ഷബീൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. തുടർന്ന് “വിറ്റ്നസ് അൺ ടു മാൻകൈൻഡ്” എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതനും ICNA കൗൺസിൽ ഫോർ…

ഡോ. ഷിബു സാമുവേലിന് ഫ്ലവേഴ്‌സ് ടി.വി യു.എസ്.എ ബഹുമതി നല്‍കി ആദരിച്ചു

ഡാളസ് : ഷിക്കാഗോയിൽ വച്ച് നടന്ന ഫ്ലവേഴ്സ് ടിവി യുഎസ് യുടെ ആറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട അവാർഡ് ദാന ചടങ്ങിൽ, ഡാളസിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ ഷിബു സാമുവൽ മെഡിക്കൽ വിഷനറി അവാർഡ്, പ്രശസ്ത സിനിമാതാരം ആശ ശരത്തിൽ നിന്നും ഏറ്റുവാങ്ങി. അമേരിക്കയിലും ഇന്ത്യയിലും ആയി ഡോ. ഷിബു സാമുവൽ ചെയ്യുന്ന സാമൂഹികരംഗത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി കൊണ്ടാണ് ഫ്ലവേഴ്സ് ടിവി യു എസ് എ അദ്ദേഹത്തിന് ബഹുമതി നല്കി ആദരിച്ചത്. ആതുര ശ്രുശൂഷ രംഗങ്ങളിലും , കലാകായിക, സാംസ്കാരിക രംഗങ്ങളിലും തൻറെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിത്വമാണ് ഡോ.ഷിബു. അമേരിക്കയിലും വിദേശങ്ങളിലും ആയി പ്രവർത്തിക്കുന്ന നിരവധി വ്യാപാരസ്ഥാപനങ്ങളുടെ ഉടമയാണ് അവാർഡ് ജേതാവായ ഡോ.ഷിബു. പല ആതുര ശ്രുശൂഷ ബിസിനസ് സ്ഥാപനങ്ങളുടെയും സി ഇ ഓ ആയി അദ്ദേഹം പ്രവർത്തിച്ചുവരുന്നു. സിറ്റി ഓഫ് ഗാർലാൻഡ് എൻവിയർമെന്റൽ കമ്മ്യൂണിറ്റി അഡ്വൈസറി…

പരസ്യരഹിത ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ എഫ്ബിക്കായി മെറ്റാ ഉപയോക്താക്കളിൽ നിന്ന് പ്രതിമാസം 14 ഡോളർ ഈടാക്കും

സാൻ ഫ്രാൻസിസ്കോ : യൂറോപ്പിൽ പരസ്യരഹിത ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് ആക്‌സസ് ചെയ്യുന്നതിന് $14 ഈടാക്കാൻ മെറ്റാ പദ്ധതിയിടുന്നതായി റിപ്പോർട്ട്. യൂറോപ്പിലെ ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാമും ഫെയ്‌സ്ബുക്കും ആക്‌സസ് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, അവർക്ക് പ്രതിമാസം $17 എന്ന നിരക്കിൽ കോംബോ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യൂറോപ്യൻ പൗരന്മാരുടെ സമ്മതമില്ലാതെ പരസ്യങ്ങൾ ടാർഗെറ്റു ചെയ്യുന്നതിന് മാർക്ക് സക്കർബർഗ് വ്യക്തിഗത ഡാറ്റ ഉപയോഗിക്കുന്നത് നിർത്തണമെന്ന് ആഗ്രഹിക്കുന്ന EU റെഗുലേറ്റർമാരോട് Meta വിലനിർണ്ണയം നടത്തുന്നതായി റിപ്പോർട്ടുണ്ട്. “ഈ മാസാവസാനത്തോടെ ബ്ലോക്കിന്റെ ഉപയോക്താക്കൾക്ക് മൂന്ന് ഓപ്ഷനുകൾ ഉണ്ടായിരിക്കും: പണമടയ്ക്കുക, സൗജന്യമായി ഉപയോഗിക്കുക, എന്നാൽ വ്യക്തിഗത പരസ്യങ്ങൾ അംഗീകരിക്കുക, അല്ലെങ്കിൽ ഉപേക്ഷിക്കുക, രണ്ടാമത്തേത് വളരെ പ്രലോഭിപ്പിക്കുന്നതായി തോന്നുന്നു,” റിപ്പോർട്ടില്‍ പരാമർശിച്ചു. സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി പണമടയ്‌ക്കുന്നവർ പരസ്യങ്ങൾ കാണില്ല. അതേസമയം, മെറ്റായും യൂറോപ്യൻ യൂണിയനിൽ പരസ്യങ്ങളുള്ള ആപ്പുകളുടെ സൗജന്യ പതിപ്പുകൾ നൽകുന്നത് തുടരും. മെറ്റയുടെ സാമ്പത്തിക തന്ത്രത്തെ വെല്ലുവിളിച്ച…

കബറിടത്തില്‍ കണ്ട സത്യം (ലേഖനം): ലാലി ജോസഫ്

വിട വാങ്ങിയ പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രിയുടെ കബറിടത്തില്‍ ഇപ്പോഴും ജനപ്രവാഹം ആണ് എന്നുള്ളത് വാര്‍ത്തകളില്‍ കൂടി അറിയുവാന്‍ സാധിച്ചു. അപ്പോള്‍ മുതല്‍ എനിക്കും അവിടം സന്ദര്‍ശിക്കണമെന്നുള്ള ആഗ്രഹം തോന്നി തുടങ്ങി. ആഗസ്റ്റ് 30ാം തീയതി ഏകദേശം വൈകിട്ട് ആറ് മണിയോടുകൂടി പുതുപള്ളിയില്‍ എത്തി. ഒരുപാട് വണ്ടികള്‍ അവിടെ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. കടകളിലും നല്ല തിരക്കുകള്‍ കാണപ്പെട്ടു. ചില കടകള്‍ ഒരു പെരുന്നാളിനു വേണ്ടി താല്‍ക്കാലികമായി കെട്ടിയതു പോലെ കാണപ്പെട്ടു. പടികള്‍ കയറി മുകളില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ എത്തി ചേര്‍ന്നു. അവിടെ നിന്ന് കുറച്ചുകൂടി മുന്‍മ്പോട്ടു പോയാല്‍ കബറിടത്തില്‍ എത്തി ചേരാം. ഞാന്‍ ചെല്ലുന്നത് അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞതിന്‍റെ 43ാം ദിവസമാണ്. വെള്ളതുണി മുകളില്‍ വിരിച്ച് നീളത്തില്‍ കെട്ടിയ പന്തല്‍ ഇപ്പോഴും അഴിച്ചു മാറ്റാതെ അവിടെ തന്നെയുണ്ട്. വാര്‍ത്തകളില്‍ വായിച്ചതുപോലെ തന്നെ കബറിടത്തിന് ചുറ്റും നിറയെ…

ഫോമാ അവയവദാന ബോധവത്കരണ പ്രചാരണം ഫാ. ഡേവിഡ് ചിറമ്മേൽ ഉദ്ഘാടനം ചെയ്യ്തു

ന്യൂജേഴ്‌സി : ഫോമായുടെ അവയവദാന ബോധവത്കരണ പ്രചാരണം കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍ ഫാ. ഡേവിഡ് ചിറമ്മേൽ സെപ്റ്റബർ 13-ാം തിയതി ന്യൂജേഴ്‌സിയിൽ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യ്തു. പ്രചാരണ ഏകോപകയും ജീവിച്ചിരിക്കുന്ന ദാതാവുമായ സുനിതാ അനീഷ് സംഘടിപ്പിച്ച ചടങ്ങിൽ ഫോമാ എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളും, ഫോമായുടെ അഭ്യുദയകാംക്ഷികളും, മറ്റ് പ്രമുഖ മലയാളികളും നേരിട്ടും വീഡിയോ കോൺഫറന്‍സ് വഴിയായും പങ്കെടുത്തു. ഫോമാ ജോയിന്റ് സെക്രട്ടറി ഡോ. ജെയ്മോൾ ശ്രീധർ സ്വാഗത പ്രസംഗം നടത്തി. നിങ്ങളുടെ ജീവിതം എത്ര പേരെ സ്വാധീനിച്ചിട്ടുണ്ട്? നിങ്ങൾ മരിച്ചാൽ ആരു കരയും? തുടങ്ങി അഗാധമായ ചിന്തകളെ നർമ്മത്തിൽ ചാലിച്ച് ചിറമേൽ അച്ചൻ അവതരിപ്പിച്ചപ്പോൾ പങ്കെടുത്ത ഓരോരുത്തരും അതൊരു തിരിച്ചറിവിന്റെ അനുഭവമായി എന്ന് അഭിപ്രായപ്പെട്ടു, പുതിയ ആളായിട്ടാണ് തിരികെ പോകുന്നത് എന്നും വളരെ ഊർജം പ്രദാനം ചെയ്ത ഒരു ഒരു അനുഭവമായിരുന്നു ചിറമേൽ അച്ചന്റെ…

കലാവേദി യുഎസ്എ യുടെ കരുണസ്പർശം

ന്യൂയോർക്ക് : കലാവിഷ്കാരത്തോടൊപ്പം കരുതലിന്റെയും കരുണയുടെയും വാതിൽതുറക്കുന്ന കർമ്മ പദ്ധതികളിൽ കലാവേദി യൂഎസ്എ വീണ്ടും പങ്കാളിയായി. കഴിഞ്ഞ ജൂൺ മാസത്തിൽ ന്യൂയോർക്കിൽ നടത്തിയ സംഗീത നിശ, അമേരിക്കയിൽ ജനിച്ചുവളരുന്ന മലയാള തലമുറയിലെ പുതിയ കുരുന്നുകളെ പ്രോത്സാഹപ്പിക്കുന്ന പരിപാടിയായി മാറി. മണിക്കൂറുകൾ നീണ്ടു നിന്ന സംഗീത പരിപാടികൾ ആവിഷ്‌കാരംകൊണ്ടും ആലാപനം കൊണ്ടും ശ്രദ്ധേയമായ പുതിയ കാൽവെയ്പു നടത്തി. സംഗീത നിശയിൽനിന്നും ശേഖരിച്ച നന്മ പങ്കുവെക്കാൻ, അവ അർഹമായ കരങ്ങളിൽ ഏൽപ്പിക്കുന്ന ശ്രമത്തിലും മാതൃകകാട്ടി കലാവേദി. കർമ്മഭൂമിയായ അമേരിക്കയിൽ തന്നെ കരുണയുടെ വിത്തുകൾപാകി. ഒരു സ്കീയിങ് ആക്‌സിഡന്റിൽ ശരീരം തളർന്നുപോയ അമേരിക്കൻ യുവതിക്ക് കരുണയുടെ കരങ്ങൾ നീട്ടി. ന്യൂയോർക്കിലെ ഗ്ലെൻകോവ് സിറ്റി മേയർ പമേല പൻസെൻബെക്ക് കലാവേദിക്കുവേണ്ടി തുക കൈമാറി. ഫാദർ ഡേവിസ് ചിറമേൽ നേതൃത്വം നൽകുന്ന കുട്ടികളുടെ ചികിത്സാ പദ്ധതികൾക്കായും കലാവേദിയുടെ മിഴികൾ തുറന്നു. ഇത്തരം ഒരു പരിപാടിയിൽ…

യുണൈറ്റഡ് ക്രിസ്റ്റ്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കെസ്റ്റർ ഭക്തിഗാന സന്ധ്യ അരങ്ങേറി

ന്യൂയോർക്ക് : കെസ്റ്റർ ശ്രെയ ഭക്തിഗാനവിരുന്ന് ന്യൂ യോർക്ക് വാലി സ്ട്രീമിലുള്ള ഗേറ്റ് വേ ക്രിസ്ത്യൻ സെൻററിൽ അരങ്ങേറി. യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷൻ, ഗ്ലോബൽ കൊല്ലീഷൻ & ബോഡി വർക്കിന്റെ സഹകരണത്തോടെ സെപ്റ്റംബർ 23 നായിരുന്നു ഭക്തിഗാനവിരുന്ന് അതിഗംഭീരമായി സംഘടിപ്പിക്കപ്പെട്ടത്. കാലാവസ്ഥ അനുകൂലമല്ലായിരുന്നിട്ടും നിറഞ്ഞു കവിഞ്ഞ സദസിൽ നിഞ്ചയിച്ച സമയത്തു തന്നെ പ്രോഗ്രാം ആരംഭിച്ചു. പ്രോഗ്രാം എം സി, ഡോ. ഷെറിൻ എബ്രഹാമിന്റെ ആമുഖഭാഷണത്തോടെ പാസ്റ്റർ ജോർജ് എബ്രഹാമിന്റെ ( ന്യൂ യോർക് ക്രിസ്ത്യൻ പ്രയർ സെന്റർ) പ്രാർഥനയോടെ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ഡിവൈൻ മ്യൂസിക്ക് ഡയറക്ടറും യൂണൈറ്റഡ് ക്രിസ്റ്റിയൻ ചാരിറ്റബിൾ ഓർഗ്ഗനൈസേഷൻ പ്രസിഡന്റ് ലാജി തോമസ് സ്വാഗത പ്രഭാഷണംനടത്തി. തുടർന്ന് മുഖ്യാതിഥിയായി പങ്കൈടുത്ത റവ. ഷാജി കൊച്ചുമ്മൻ (സെന്റ് തോമസ് എക്കുമെനിക്കൽ ഫെഡറേഷൻ പ്രസിഡന്റ്ും ലോംഗ് ഐലൻഡ് എം.ടി.സി വികാരി) പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.…