വെളിച്ചം നോർത്ത് അമേരിക്ക ദശവാർഷിക സമ്മേളനത്തിന് ഉജ്ജ്വല സമാപനം

സമ്മേളന പ്രതിനിധികൾ ഒന്നിച്ചു ചേർന്നപ്പോൾ

ഗ്രീൻസ്‌ബൊറോ (നോർത്ത് കരോലിന): അമേരിക്കയിലെയും കാനഡയിലെയും മലയാളി മുസ്ലിം കൂട്ടായ്മയായ ‘വെളിച്ചം നോർത്ത് അമേരിക്ക’യുടെ ദശവാർഷിക സമ്മേളനത്തിന് ഗ്രീൻസ്‌ബൊറോയിലെ ഹോട്ടൽ വിൻധാം ഗാർഡനിൽ സമാപനമായി. സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിലായി നടന്ന പരിപാടി NAIMA യുഎസ് പ്രസിഡന്റ് മൻസൂർ എ സയ്യിദ് ഉദ്ഘാടനം ചെയ്തു. നോർത്ത് അമേരിക്കയിൽ ജീവിക്കുന്നവർ എന്ന നിലയിൽ കുടുംബത്തിന്റെ ധാർമ്മികമായ ഉന്നമനത്തിന് പ്രത്യേകം പരിഗണനയും ശ്രദ്ധയും ചെലുത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വിവിധ വിഷയങ്ങളിൽ പഠന-ചർച്ചാ ക്ലാസുകൾക്കായി പ്രതിവാര മീറ്റിംഗുകള്‍ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മുഹമ്മദ് അജ്‌ലാന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ വെളിച്ചം നോർത്ത് അമേരിക്ക പ്രസിഡന്റ് നിയാസ് കെ സുബൈർ അദ്ധ്യക്ഷത വഹിച്ചു. സുഹൈൽ ഹാഷിം, ആമിന ഷബീൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

സമ്മേളന പ്രതിനിധികൾ ഒന്നിച്ചു ചേർന്നപ്പോൾ

തുടർന്ന് “വിറ്റ്നസ് അൺ ടു മാൻകൈൻഡ്” എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതനും ICNA കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസ് ഡയറക്ടറുമായ ഇമാം ഖാലിദ് ഗ്രിഗ്സ് സംസാരിച്ചു. മുഴുവൻ മനുഷ്യരുടെയും നന്മക്കും സന്തോഷകരമായ സഹവർത്തിത്വത്തിനുമായി പ്രവർത്തിക്കാൻ കഴിയുന്ന “മാതൃക ന്യൂനപക്ഷ”മാണ് അമേരിക്കയിലെയും ക്യാനഡയിലെയും ഇന്ത്യൻ സാമൂഹം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ വെളിച്ചം ദശ വാർഷികോപഹാരമായി “ഇലൂമിൻ” മാഗസിൻ പ്രകാശനം ചെയ്തു. വെളിച്ചം വനിതാ വിഭാഗം പ്രസിഡന്റ് തസ്‌നി ജംഷീദ് വെളിച്ചം പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പ്രോഗ്രാം കൺവീനർ സലിം ഇല്ലിക്കൽ സ്വാഗതവും ഇസ്ലാമിക് സെന്റര്‍ ഓഫ് ട്രയാഡ് മേധാവിയായ ഇമാം നാഫെസ് റിഷഖ് ഉദ്ബോധനവും പ്രാർത്ഥനയും നിർവഹിച്ചു. തുടർന്ന് നടന്ന 10th ഇയർ ഡിന്നറിനു അജ്മൽ ചോലശ്ശേരിയും, ഒപ്പന കോൽക്കളി, ഖവാലി തുടങ്ങിയ കലാപരിപാടികൾക്ക് വഫ അമാൻ, സർഫ്രാസ് അബ്ദു, അബ്ദുൽ സലാം ടോറണ്ടോ എന്നിവരും നേതൃത്വം നൽകി.

സമ്മേളനത്തിന്റെ രണ്ടാം ദിവസം ട്രയാഡ് മുസ്ലിം സെന്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കലാകായിക പരിപാടികളും, വെളിച്ചം സ്റ്റുഡന്റ്സ് ഫോറം, വെളിച്ചം മദ്രസ, നെക്സ്റ്റ്ജെൻ, തുടങ്ങി വിവിധ വകുപ്പുകളുടെ ബ്രേക് ഔട്ട് സെഷനുകളും നടന്നു. സമ്മേളന പ്രതിനിധികൾക്കുള്ള ഉപഹാര സമർപ്പണത്തിന് റൈഹാന വെളിയമ്മേൽ, നിഷ ജാസ്മിൻ എന്നിവരും നേതൃത്വം നൽകി.

വെളിച്ചം ദശവാർഷികാഘോഷങ്ങളുടെ വിജയകരമായി നടത്താൻ സഹായിച്ച വോളന്റീയർമാർക്കും സമ്മേളന പ്രതിനിധികൾക്കും വെളിച്ചം നോർത്ത് അമേരിക്ക സെക്രട്ടറി അബ്ദുൽ അസീസ് നന്ദി പ്രകാശിപ്പിച്ചു.

വെളിച്ചം പ്രസിഡണ്ട് നിയാസ് കെ സുബൈർ അധ്യക്ഷ പ്രസംഗം നടത്തുന്നു
മാഗസിൻ പ്രകാശന ശേഷം എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ
ഖവാലി ടീം
വെളിച്ചം യൂത്ത് അംഗങ്ങൾ സ്റ്റാർബക്സിൽ ഒത്തു ചേർന്നപ്പോൾ

ഫോട്ടോകള്‍: അഹമ്മദ് ഷമീം, മുഹമ്മദ് അജ്‌ലാൻ

 

Print Friendly, PDF & Email

Leave a Comment

More News