കലാവേദി യുഎസ്എ യുടെ കരുണസ്പർശം

ന്യൂയോർക്ക് : കലാവിഷ്കാരത്തോടൊപ്പം കരുതലിന്റെയും കരുണയുടെയും വാതിൽതുറക്കുന്ന കർമ്മ പദ്ധതികളിൽ കലാവേദി യൂഎസ്എ വീണ്ടും പങ്കാളിയായി. കഴിഞ്ഞ ജൂൺ മാസത്തിൽ ന്യൂയോർക്കിൽ നടത്തിയ സംഗീത നിശ, അമേരിക്കയിൽ ജനിച്ചുവളരുന്ന മലയാള തലമുറയിലെ പുതിയ കുരുന്നുകളെ പ്രോത്സാഹപ്പിക്കുന്ന പരിപാടിയായി മാറി. മണിക്കൂറുകൾ നീണ്ടു നിന്ന സംഗീത പരിപാടികൾ ആവിഷ്‌കാരംകൊണ്ടും ആലാപനം കൊണ്ടും ശ്രദ്ധേയമായ പുതിയ കാൽവെയ്പു നടത്തി.

സംഗീത നിശയിൽനിന്നും ശേഖരിച്ച നന്മ പങ്കുവെക്കാൻ, അവ അർഹമായ കരങ്ങളിൽ ഏൽപ്പിക്കുന്ന ശ്രമത്തിലും മാതൃകകാട്ടി കലാവേദി. കർമ്മഭൂമിയായ അമേരിക്കയിൽ തന്നെ കരുണയുടെ വിത്തുകൾപാകി. ഒരു സ്കീയിങ് ആക്‌സിഡന്റിൽ ശരീരം തളർന്നുപോയ അമേരിക്കൻ യുവതിക്ക് കരുണയുടെ കരങ്ങൾ നീട്ടി. ന്യൂയോർക്കിലെ ഗ്ലെൻകോവ് സിറ്റി മേയർ പമേല പൻസെൻബെക്ക് കലാവേദിക്കുവേണ്ടി തുക കൈമാറി. ഫാദർ ഡേവിസ് ചിറമേൽ നേതൃത്വം നൽകുന്ന കുട്ടികളുടെ ചികിത്സാ പദ്ധതികൾക്കായും കലാവേദിയുടെ മിഴികൾ തുറന്നു.

ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കാനായത്, മനസ്സു വേദനിപ്പിക്കുന്നുവെന്നുവെങ്കിലും പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ മന്ദഹാസത്തോടെ ഓരോ നിമിഷവും നേരിടുന്ന റെബേക്കായുടെ മനോധൈര്യവും, മറ്റുള്ളവരെ കൈപിടിച്ചുയർത്താൻ അവൾ കാണിക്കുന്ന ആവേശവും മറക്കാനാവില്ല എന്ന് മേയർ പമേല പൻസെൻബെക്ക് പറഞ്ഞു. ഓരോ നിമിഷവും അറിയാതെ കടന്നുവരുന്ന അപകടങ്ങളിൽ പ്രതീക്ഷയുടെ നക്ഷത്രം കാണാൻ റെബേക്ക സഹായിച്ചുവെന്നും തൻറെ ശരീരത്തിന്റെ പങ്കുവെച്ച ഭാഗം മറ്റൊരാളുടെ ശരീരത്തു ഇപ്പോളും ജീവൻ പിടിച്ചുനിൽക്കാൻ സഹായിക്കുന്നതിൽ ഉള്ള സംതൃപ്‌തി ഓരോ നിമിഷവും അനുഭവിക്കുന്നുവെന്നും ഡേവിസ് ചിറമേൽ അച്ചൻ പറഞ്ഞു.

കലാവേദി പ്രസിഡന്റ് സജി മാത്യുവിന്റെ അധ്യക്ഷതയിൽ ന്യൂയോർക്കിലെ ഫ്ലോറൽ പാർക്ക് ടൈസൺ സെന്ററിൽ നടന്ന യോഗത്തിൽ നിരവധി സാമൂഹിക പ്രവർത്തകർ പങ്കെടുത്തു. കലാവേദി സ്ഥാപക ചെയർമാൻ സിബി ഡേവിഡ് മേയർ പമേല പനീസൻബെക്കിനെ പരിചയപ്പെടുത്തി. ബിജു ചാക്കോ, കോരസൺ വർഗീസ് എന്നിവർ ആശംസകൾ നേർന്നു. സെക്രെട്ടറി ഷാജി ജേക്കബ്, വൈസ് പ്രസിഡന്റ് മാമ്മൻ എബ്രഹാം ,ട്രെഷറർ മാത്യു മാമ്മൻ എന്നിവർ നേതൃത്വം നൽകി. ഡെൻസിൽ ജോർജ്ജ് എംസി ആയി പ്രവർത്തിച്ചു.

Print Friendly, PDF & Email

Leave a Comment

More News