ഖാലിസ്ഥാൻ ഹിതപരിശോധനയിൽ കനേഡിയൻ സിഖുകാർ പുതിയ വോട്ടിംഗില്‍ റെക്കോര്‍ഡ് ഭേദിച്ചു

വാൻകൂവർ, കാനഡ | പതിറ്റാണ്ടുകളായി തങ്ങൾ സമരം ചെയ്യുന്ന ദശലക്ഷക്കണക്കിന് കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യമായ ഒരു സ്വതന്ത്ര പരമാധികാര ‘മാതൃഭൂമി ഖാലിസ്ഥാൻ’ സ്ഥാപിക്കുന്നതിനുള്ള റഫറണ്ടത്തിൽ 135,000-ലധികം കനേഡിയൻ സിഖുകാർ വോട്ട് രേഖപ്പെടുത്തി. യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സംഘടിപ്പിച്ച ഖാലിസ്ഥാൻ റെഫറണ്ടത്തിന്റെ വോട്ടിംഗ് കാമ്പയിൻ 2021 ഒക്ടോബറിൽ യു കെയില്‍ ആരംഭിച്ചതാണ്. അതിനുശേഷം ഒരു ഡസനിലധികം യൂറോപ്യൻ തലസ്ഥാനങ്ങളിൽ വോട്ടിംഗ് ഇവന്റുകൾ നടന്നു. സ്വതന്ത്ര പഞ്ചാബ് റഫറണ്ടം കമ്മീഷൻ (പിആർസി) നിയമിച്ച നൂറുകണക്കിന് വ്യക്തികളാണ് വോട്ടിംഗ് നടപടിക്രമം കൈകാര്യം ചെയ്തത്. അഞ്ച് മാസം മുമ്പ് കാനഡയിലെ ബ്രോംപ്ടണിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയതാണ് മുമ്പുള്ള റെക്കോർഡ്. എന്നിരുന്നാലും, ബ്രിട്ടീഷ് കൊളംബിയ സറേയിലെ 135,000-ലധികം സിഖുകാരുടെ പങ്കാളിത്തം, പ്രത്യേകിച്ച് ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയിൽ, മുൻകാല റെക്കോർഡുകളെല്ലാം മറികടന്നു. ഖാലിസ്ഥാൻ റഫറണ്ടം (കാനഡ) പ്രസിഡന്റും പ്രമുഖ സിഖ്…

Sosamma Joyan (Thomas) Mathew Passed away

Dr. Sosamma Joyan (née Thomas) Mathew passed away peacefully on Saturday, September 9th, 2023 at the Credit Valley Hospital, Mississauga, Ontario, Canada. She will be lovingly remembered by her soul mate, Rev. Dr. John Mathew and by our cherished son, Bram Thomas Mathew. Joyan was the eldest beloved daughter of Kalayanasseril C.T. & Lucy Thomas (Ayroor) of Singapore, treasured sister of Shirley (late Rajan), Singapore, Latha (Priantha), Sri Lanka, Laly (Kunju), Reggie (Ruby) and Biju (Reni) of Singapore. Joyan and John met at a national ecumenical conference during her studies…

പെൺസിൽവേനിയ മലയാളി അസ്സോസിയേഷന്റെ (PMA) വാര്‍ഷിക പിക്നിക് വന്‍ വിജയം

പെന്‍‌സില്‍‌വേനിയ: പെൺസിൽവേനിയ മലയാളി അസ്സോസിയേഷന്റെ (Pennsylvania Malayalee Association – PMA വാര്‍ഷിക പിക്നിക് സെപ്റ്റംബർ രണ്ടാം തിയതി രാവിലെ 10 മണി മുതല്‍ കോർ ക്രീക്ക് പാർക്കിൽ വെച്ച് വിവിധ പരിപാടികളോടെ വിജകരമായി നടത്തി. സംഘടനയിലെ അംഗങ്ങള്‍ കുടുംബസമ്മേതം സജീവമായി പങ്കെടുത്തത് ആഹ്ളാദകരമായ അനുഭവം ഏവർക്കും ഉണ്ടായി. വടംവലി, ബാസ്‌ക്കറ്റ്‌ബോള്‍, കുട്ടികളുടെ വിവിധ മത്സരങ്ങള്‍ എന്നിവ പിക്നിക്കിനെ കൂടുതല്‍ സന്തോഷകരവും ആനന്ദകരവുമാക്കി. അമേരിക്കന്‍ ഇന്ത്യന്‍ വിഭവങ്ങള്‍ പിക്നിക്കിനെ സ്വാദിഷ്ടമാക്കുകയും ചെയ്തു. കുട്ടികളും യുവാക്കളും ഒരു പോലെ പങ്കെടുത്ത് അവരുടെ പ്രാതിനിധ്യം തെളിയിച്ച നിമിഷങ്ങളായിരുന്നു. ഫൊക്കാന മുൻ സെക്രട്ടറിയയും ട്രസ്റ്റീ ബോർഡ് മെംബറുംമായാ സജിമോൻ ആന്റണി മുഖ്യാതിഥിയായിരുന്നു. മാപ്പിന്റെ മുൻ പ്രസിഡന്റുമാരായ തോമസ് ചാണ്ടി , ദീപു ചെറിയാൻ, കമ്മിറ്റി അംഗം സുനിൽ ജോൺ ഉൾപ്പടെ നിരവധി ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു. PMA പ്രസിഡന്റ് മാത്യു ചെറിയാനും,…

ഫോമയുടെ ഓർഗൻ ഡോണേഷൻ അവയർനസ് ക്യാമ്പയിൻ കിക്ക് ഓഫ് ന്യൂ ജേഴ്‌സിയിൽ സെപ്റ്റബർ 13 ന്; ഫാദർ ഡേവിസ് ചിറമ്മേൽ മുഖ്യാതിഥി

ന്യൂജേഴ്‌സി : ഫോമായുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓർഗൻ ഡോണേഷൻ അവയർനസ് ക്യാമ്പയിൻ കിക്ക് ഓഫ് ന്യൂജേഴ്‌സിയിൽ സെപ്റ്റബർ 13-ാം തിയതി നടത്തപ്പെടുന്നു. കിഡ്നി ഫേഡെറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനായ ഫാ. ഡേവിസ് ചിറമ്മേൽ മുഖ്യ അതിഥിയായി പങ്കെടുക്കും, ചടങ്ങിൽ അദ്ദേഹം പ്രഭാഷണം നടത്തുകയും ഫോമയുടെ ഈ പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ഫോമയുടെ നൂതന ആശയമായി പ്രകടനപത്രികയിലൂടെ അവതരിപ്പിച്ച അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രാജ്യമാകെ ഫോമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അവയർനസ് ക്യാമ്പയിന് ചുക്കാൻ പിടിക്കുന്നത് സുനിതാ അനീഷ് കോർഡിനേറ്റർ ആയുള്ള കമ്മറ്റിയാണ്, ഫിലാഡൽഫിയാ സ്വദേശിയായ സുനിതാ അനീഷ് 2022 ഫെബ്രുവരിയിൽ തന്റെ ഒരു കിഡ്നി ദാനം ചെയ്യ്തിരുന്നു. അവയവദാനം ആവശൃമുളള അമേരിക്കൻ മലയാളികൾ അനേകരാണ്. അവയവദാനത്തിനെ പറ്റിയുളള തെറ്റിധാരണകൾ മാറ്റുവാനും മരണശേഷമുളള അവയവദാനം പ്രൊത്സാഹിപ്പിക്കുന്നതിനുമായി അതാത് സ്റ്റേറ്റുകളിലെ സ്റ്റേറ്റ് ഓർഗൻ ഡോണർ ഓർഗനേഷൻസുകളുമായി ചേർന്നുകൊണ്ട് ബൂത്തുകളും…

ന്യൂയോര്‍ക്കില്‍ മലയാളി മുസ്ലിം കുടുംബാംഗങ്ങളുടെ ഓണാഘോഷം അതിഗംഭീരമായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നിവാസികളായ മലയാളി മുസ്ലിം കുടുംബാഗങ്ങളുടെ ഓണ സദ്യ ഒത്തു ചേരൽ ബെൽ റോസിലുള്ള മുംതാസ് യൂസുഫ് ദമ്പതികളുടെ വസതിയിൽ സുഭിക്ഷമായി കൊണ്ടാടി. ഓണാഘോഷങ്ങളോടനുബന്ധിച്ച് എല്ലാ വർഷവും നടത്താറുള്ള കേരളീയ ഓണ സദ്യ കോവിഡ് മഹാമാരി സമയത്ത് താത്ക്കാലികമായി നിർത്തി വെച്ചിരുന്നു. മലയാളി മുസ്ലിം കുടുംബിനികൾ മുൻകൈയ്യെടുത്തു ഒരുക്കിയ സ്വാദിഷടമായ സദ്യ വീണ്ടും അവിസ്മരണീയമാക്കി. ബിരിയാണിയും, കബാബും, നെയ്ച്ചോറും, മന്തിയും, പത്തിരിയും, മുട്ട മാലയും മാത്രമല്ല അവിയലും, കിച്ചടിയും, സാമ്പാറും, എരിശ്ശേരിയും, പുളിശ്ശേരിയും, രസവും, വിവിധ തരം പായസങ്ങളും തങ്ങളുടെ കൈപുണ്യത്തിൽ ഒതുങ്ങുമെന്നു ഒരിക്കൽ കൂടി അവര്‍ തെളിയിച്ചു. ഓണ സദ്യ ഒരുക്കി വിളമ്പുന്നതിനു റസീന, അബ്ദു, ബീന, ഷാജിദ്, ഹസീബ, മെഹബൂബ്, മുംതാസ്, യാസിൻ എന്നിവർ നേതൃത്വം നൽകി. കെങ്കേമമായ ഭക്ഷണ ശേഷം രഹ്ന, ബീന എന്നിവരുടെ ശിക്ഷണത്തിൽ ഒരു അനൗപചാരിക ‘തിരുവാതിര കളി’…

9/11 – ഞെട്ടിക്കുന്ന ഓര്‍മ്മകളുമായി രണ്ടു പതിറ്റാണ്ടുകള്‍

അമേരിക്കയിലും ആഗോള സമൂഹത്തിലും മായാത്ത മുദ്ര പതിപ്പിച്ച ഏകോപിത തീവ്രവാദ പ്രവർത്തനങ്ങളുടെ ഒരു പരമ്പരയ്ക്ക് ലോകം സാക്ഷ്യം വഹിച്ച 2001 ലെ ആ നിർഭാഗ്യകരമായ ദിവസത്തിന് ഇന്ന് 22 വർഷം തികയുന്നു. 9/11 സംഭവങ്ങൾ ചരിത്രത്തിന്റെ ഗതിയെ തന്നെ പുനർരൂപകൽപ്പന ചെയ്തു. ദേശീയ സുരക്ഷ, വിദേശ നയം, തീവ്രവാദ പ്രവർത്തനങ്ങളെ നാം വീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന രീതി എന്നിവയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ഈ വാർഷികം അനുസ്മരിക്കുമ്പോൾ, ഇരകളുടെ സ്മരണയെ ബഹുമാനിക്കാനും അതിജീവിച്ചവരുടെ സഹിഷ്ണുതയെ അംഗീകരിക്കാനും ഈ ദാരുണമായ സംഭവങ്ങളുടെ ശാശ്വതമായ ആഘാതം പരിഗണിക്കാനും നമ്മള്‍ക്ക് ഒരു നിമിഷം ചെലവഴിക്കാം…. 2001 സെപ്തംബർ 11 ന് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള 19 തീവ്രവാദികൾ നടത്തിയ ഏകോപിത തീവ്രവാദ പ്രവർത്തനങ്ങളുടെ ഒരു പരമ്പരയാണ് 9/11 എന്ന് വിളിക്കപ്പെടുന്ന സെപ്റ്റംബർ 11 ആക്രമണം. ഈ ആക്രമണങ്ങൾ ഏറ്റവും…

ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തിൽ ഐഒസി കേരളാ ചാപ്റ്റർ സൗത്ത് ഫ്ലോറിഡ ആശംസകള്‍ നേര്‍ന്നു

ഫ്ലോറിഡ: ഐഒസി കേരളാ ചാപ്റ്റർ സൗത്ത് ഫ്ലോറിഡ സാരഥികൾ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തിൽ ആശംസകൾ നേര്‍ന്നു. പ്രസിഡന്റ് പനങ്ങായിൽ ഏലിയാസിന്റെ അദ്ധ്യക്ഷതയിൽ സെപ്റ്റംബർ എട്ടിന് കൂടിയ യോഗത്തിൽ, ഐഒസി നേതൃത്വവും സുഹൃത്തുക്കളും ചേർന്ന് ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ അനുസ്മരിച്ചുകൊണ്ട്, ചാണ്ടി ഉമ്മന്റെ (Chandy Oommen) വൻ വിജയം ആഘോഷമാക്കി. യോഗത്തിൽ, ഐഒസി നാഷണൽ ട്രഷറർ രാജൻ പടവത്തിൽ, ചാപ്റ്റർ ചെയർമാൻ മേലേപുരക്കൽ ചാക്കോ, സെക്രട്ടറി രാജൻ ജോർജ്‌, വൈസ് പ്രസിഡന്റ് ഷാന്റി വറുഗീസ്, ട്രഷറർ സജീവ് സാമുവേൽ, ഫോമാ നാഷണൽ കമ്മിറ്റി അംഗം ബിജോയ് സേവ്യർ, ജോസ് സെബാസ്റ്റ്യൻ തുടങ്ങിയവർ ചാണ്ടി ഉമ്മന്റെ വിജയത്തിൽ അഭിനന്ദനങ്ങൾ അർപ്പിച്ചു. പ്രസിഡന്റ് പനങ്ങായിൽ ഏലിയാസ്‌, ചുരുങ്ങിയ സമയത്തിനുള്ളില്‍ ആവേശത്തോടെ ആഘോഷത്തിൽ പങ്കുചേർന്ന എല്ലാവരെയും സന്തോഷപൂർവം സ്വാഗതം ചെയ്തു. തുടർന്ന് ചാണ്ടി ഉമ്മന്റെ ചരിത്രവിജയം ഭരണകൂട ഭീകരക്കെതിരേയുള്ള വൻ തിരിച്ചടിയാണെന്ന് വിലയിരുത്തി,…

ഏദന്‍സ് ട്രസ്റ്റ് ഹോംസ് ഉല്‍ഘാടനം ചെയ്തു

ഫിലഡല്‍ഫിയ: റിട്ടയര്‍മെന്റ് ജീവിതം സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നവര്‍ക്കും, വിദേശത്തുള്ള കുട്ടികളില്‍ നിന്നും കൊച്ചുമക്കളില്‍നിന്നും വേറിട്ട് ജീവിക്കേണ്ടി വരുന്ന മാതാപിതാക്കള്‍ക്കും വേണ്ടി കൊട്ടാരക്കരയിലും പരിസരത്തുമുള്ള ഒരു പറ്റം ആളുകളുടെ നേതൃത്വത്തില്‍ വിരമിക്കല്‍ ജീവിതം ഉല്ലാസ പ്രദമാക്കുവാന്‍ ഏദന്‍സ് ട്രസ്റ്റ് (Edans Trust) ഒരുക്കുന്ന വില്ലകളുടെ ഉദ്ഘാടനം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഓണ്‍ലൈനില്‍ കൂടി നിര്‍‌വ്വഹിച്ചു. കൊടികുന്നില്‍ സുരേഷ് എം. പി താക്കോല്‍ ദാനം നല്‍കി ഉദ്ഘാടനം ചെയ്തു. മലങ്കര ഓര്‍ത്തഡോക്സ് സഭ കൊട്ടാരക്കര – പുനലൂര്‍ ഭദ്രസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ തേവോദോറാസ് അനുഗ്രഹ പ്രഭാഷണം നടത്തി. മലങ്കര കത്തോലിക്കാ സഭ വന്ദ്യ ഗീവര്‍ഗീസ് റമ്പാന്‍, അഡ്വ. ഐഷ പോറ്റി (മുന്‍ എം.എല്‍.എ ), പഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതി, പഞ്ചായത്ത് മെമ്പര്‍ സന്തോഷ് കുമാര്‍ ജി, ജോസ് കലയപുരം, അഡ്വ. അലക്‌സ് മാത്യു,…

ഡാളസ് സ്കൂൾ ഓഫ് തിയോളജി അലം‌നൈ അസ്സോസിയേഷന് നവനേതൃത്വം

ഡാളസ് : സെപ്റ്റംബർ 10നു ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി ചർച്ച് റിച്ചാർഡ്സണിൽ വെച്ച് ഡാളസ് സ്കൂൾ ഓഫ് തിയോളജി അലം‌നൈ അസ്സോസിയേഷൻ വാർഷിക യോഗം നടത്തപ്പെട്ടു. അലംനൈ അസോസിയേഷൻ പ്രസിഡൻറ് പാസ്റ്റർ മാത്യു സാമുവേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡാളസ് സ്കൂൾ ഓഫ് തീയോളജി പ്രസിഡന്റ് പാസ്റ്റർ ഡോ. ജോസഫ് ഡാനിയേൽ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ സ്റ്റാൻലി ഉമ്മൻ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഡാളസ് ഫോർട്ട്‌വർത്ത് പ്രദേശങ്ങളിൽ ദൈവവചനം പഠിക്കുവാൻ താല്പര്യപ്പെടുന്നുവർക്ക് അതിനുള്ള അവസരം ഉണ്ടാക്കേണ്ടതിനു 2007ൽ പാസ്റ്റർ ഡോ. എബ്രഹാം തോമസ്, പാസ്റ്റർ കെ കെ മാത്യു, പാസ്റ്റർ ഡോ. ജോസഫ് ഡാനിയേൽ , പാസ്റ്റർ ഡോ. തോമസ് മുല്ലയ്ക്കൽ എന്നീ നാല് ദൈവദാസന്മാർക്ക് ലഭിച്ച ദൈവ നിയോഗത്തൽ ഗാർലന്റ് പട്ടണം ആസ്ഥാനമാക്കി ആരംഭിച്ച വേദപഠന കോളേജാണ് ഡാളസ് സ്കൂൾ ഓഫ്…

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യ്ക്ക് നന്ദിയറിയിച്ച്‌ ചാണ്ടി ഉമ്മൻ

ഹൂസ്റ്റൺ/പുതുപ്പള്ളി : ജനഹ്രദയങ്ങളിൽ കാരുണ്യമൂർത്തിയായി മരണശേഷവും പതിന്മടങ്ങ് ശോഭയോടെ അവിസ്മരണീയനായ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ കണ്ടെത്താൻ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷ വിജയം നേടുന്നതിന് പുതുപ്പള്ളിയിൽ ക്യാമ്പ് ചെയ്തു തിരഞ്ഞെടുപ്പ് കാമ്പയിനിൽ പങ്കാളികളായ അമേരിക്കയിൽ നിന്നും പറന്നെത്തിയ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു.എസ് .എ ഘടകം (ഒഐസിസി യൂഎസ്‍എ) പ്രസിഡൻ്റ് ബേബി മണക്കുന്നേൽ ,ട്രഷറർ സന്തോഷ് ഏബ്രഹാം , പബ്ലിക് റിലേഷൻ ഓഫീസർ പി.പി.ചെറിയാൻ, ഡാളസ്‌ ചാപ്റ്റർ പ്രസിഡൻ്റ് പ്രദീപ് നാഗനൂലിൽ എന്നിവർക്കും വിവിധ നിലകളിൽ സഹായിച്ച എല്ലാ ഒഐസിസി യുഎസ് എ നേതാക്കൾക്കും പ്രവർത്തകർക്കും ചാണ്ടി ഉമ്മൻ നന്ദി അറിയിച്ചു. ഒ ഐ സി സി യൂഎസ്‍എ നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ ,ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർക്ക് അയച്ച സന്ദേശത്തിലാണ് ക്രേതഞ്ജത അറിയിച്ചിരിക്കുന്നത് യുവാക്കൾ ഏറ്റുമുട്ടിയ ആവേശപ്പോരിൽ…