പെൺസിൽവേനിയ മലയാളി അസ്സോസിയേഷന്റെ (PMA) വാര്‍ഷിക പിക്നിക് വന്‍ വിജയം

പെന്‍‌സില്‍‌വേനിയ: പെൺസിൽവേനിയ മലയാളി അസ്സോസിയേഷന്റെ (Pennsylvania Malayalee Association – PMA വാര്‍ഷിക പിക്നിക് സെപ്റ്റംബർ രണ്ടാം തിയതി രാവിലെ 10 മണി മുതല്‍ കോർ ക്രീക്ക് പാർക്കിൽ വെച്ച് വിവിധ പരിപാടികളോടെ വിജകരമായി നടത്തി. സംഘടനയിലെ അംഗങ്ങള്‍ കുടുംബസമ്മേതം സജീവമായി പങ്കെടുത്തത് ആഹ്ളാദകരമായ അനുഭവം ഏവർക്കും ഉണ്ടായി.

വടംവലി, ബാസ്‌ക്കറ്റ്‌ബോള്‍, കുട്ടികളുടെ വിവിധ മത്സരങ്ങള്‍ എന്നിവ പിക്നിക്കിനെ കൂടുതല്‍ സന്തോഷകരവും ആനന്ദകരവുമാക്കി. അമേരിക്കന്‍ ഇന്ത്യന്‍ വിഭവങ്ങള്‍ പിക്നിക്കിനെ സ്വാദിഷ്ടമാക്കുകയും ചെയ്തു. കുട്ടികളും യുവാക്കളും ഒരു പോലെ പങ്കെടുത്ത് അവരുടെ പ്രാതിനിധ്യം തെളിയിച്ച നിമിഷങ്ങളായിരുന്നു.

ഫൊക്കാന മുൻ സെക്രട്ടറിയയും ട്രസ്റ്റീ ബോർഡ് മെംബറുംമായാ സജിമോൻ ആന്റണി മുഖ്യാതിഥിയായിരുന്നു. മാപ്പിന്റെ മുൻ പ്രസിഡന്റുമാരായ തോമസ് ചാണ്ടി , ദീപു ചെറിയാൻ, കമ്മിറ്റി അംഗം സുനിൽ ജോൺ ഉൾപ്പടെ നിരവധി ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു. PMA പ്രസിഡന്റ് മാത്യു ചെറിയാനും, വൈസ് പ്രസിഡന്റ് ഡാൻ തോമസും മുഖ്യ സ്പോണ്സർമാരായിരുന്നു. ഫുഡ് കോ-ഓർഡിനേറ്റര്‍മാരായ ബെൻസോ, സജി, ബിജു, ഷിജു എന്നിവർ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

അസ്സോസിയേഷൻ പ്രസിഡന്റ് മാത്യു ചെറിയാൻ, വൈസ് പ്രസിഡന്റ് ഡാൻ തോമസ്, സെക്രട്ടറി അലക്സ് ചെറിയാൻ ട്രഷറർ സണ്ണി ചെറിയാൻ (സുനിൽ ) തുടങ്ങിയവർ പിക്നിക്കിന് നേതൃത്വം നൽകി.

റിപ്പോര്‍ട്ട്: ഡാൻ തോമസ്, പി.എം.എ വൈസ് പ്രസിഡന്റ്

Print Friendly, PDF & Email

Leave a Comment

More News