ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ കമ്മ്യൂണിറ്റി ഹീറോസിനെ ആദരിക്കുന്നു

ചിക്കാഗോ: ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ മായാത്ത ദൃശ്യവിസ്മയമൊരുക്കുകയും അമേരിക്കന്‍ മലയാളികളുടെ നിറഞ്ഞ ഹൃദയത്തുടിപ്പുകള്‍ അവോളം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷിക ആഘോഷങ്ങള്‍ക്കും മെഗാസ്റ്റാര്‍ ഷോയ്ക്കുമൊപ്പം ലെറ്റ്‌സ് ഡാന്‍സ് അമേരിക്കയുടെ വര്‍ണവേദിയില്‍ വച്ച് വിവിധ മേഖലകളില്‍ അവിസ്മരണീയമായ നേട്ടങ്ങള്‍ സംഭാവന ചെയ്ത പത്ത് കമ്മ്യൂണിറ്റി ഹീറോസിനെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നു. ഇന്ത്യന്‍ സിനിമയുടെ ജനപ്രിയ താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാസാംസ്‌കാരിക പ്രതിഭകള്‍ക്കൊപ്പം അണി നിരക്കുന്ന മോഹന വേദിയിലാണ് അവാര്‍ഡുകള്‍ സമ്മാനിക്കപ്പെടുക. ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്‌സ് തീയേറ്ററില്‍ സെപ്റ്റംബര്‍ 30-ാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ ആണ് പ്രേക്ഷകരെ ആവേശക്കൊടുമുടിയില്‍ എത്തിക്കുന്ന വിവിധ പരിപാടികള്‍ അരങ്ങേറുന്നത്. അമേരിക്കന്‍ മലയാളികളുടെ ആശിര്‍വാദങ്ങള്‍ ഹൃദയത്തില്‍ ഏറ്റിക്കൊണ്ടാണ് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ആറാം വാര്‍ഷികം വര്‍ണാഭമായി കൊണ്ടാടുന്നത്. സാമൂഹിക…

മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം നോർത്ത്-ഈസ്റ്റ് റീജിയൺ സമ്മേളനം ന്യൂയോർക്കിൽ നടന്നു

ന്യൂയോർക്ക്: മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം നോർത്ത്-ഈസ്റ്റ് റീജിയന്റെ രണ്ടാമത് ഏകദിന സമ്മേളനം ന്യൂയോർക്ക് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. റീജിയണിലെ പതിമൂന്ന് പള്ളികളിൽ നിന്നുമുള്ള നൂറിലധികം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ റവ. ടി എസ്സ് ജോസ് അദ്ധ്യക്ഷം വഹിച്ചു. മോശയിലൂടെയുള്ള ഇസ്രായേലിന്റെ വിടുതൽ എന്നതിനെ ആസ്പദമാക്കി റവ. ഡോ. പ്രമോദ് സഖറിയ മുഖ്യ പ്രഭാഷണം നടത്തി. പ്രതികൂലങ്ങളുടെ നടുവിൽ പ്രത്യാശാ നിർഭയരായി മുന്നേറുവാൻ പ്രാപ്‌തി നൽകുന്ന ദൈവ സാന്നിധ്യം തിരിച്ചറിയുവാൻ സാധിക്കണമെന്ന് ഓർമ്മപ്പെടുത്തി. റവ. ജോൺ ഫിലിപ്പിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച ഏകദിന സമ്മേളനത്തിൽ സെന്റ് തോമസ് ഇടവക മിഷൻ വൈസ് പ്രസിഡന്റ് തങ്കച്ചൻ വർഗ്ഗീസ് സ്വാഗതവും റീജിയണൽ സെക്രട്ടറി ഏബ്രഹാം കെ ദാനിയേൽ നന്ദിയും രേഖപ്പെടുത്തി. സെന്റ് തോമസ് ഇടവക മിഷൻ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകിയ സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി…

യുഎസ് ഉപരോധത്തിൽ ഇറാൻ-ലെബനൻ സാമ്പത്തിക ബന്ധത്തിന് വിള്ളലുണ്ടായിട്ടില്ല: അമീർ-അബ്ദുള്ളാഹിയൻ

ഇറാനും ലെബനനും സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണെന്നും യുഎസ് ഉപരോധം ആ സഹകരണത്തെ ബാധിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയൻ പറഞ്ഞു. വെള്ളിയാഴ്ച ബെയ്റൂട്ടിൽ ലെബനൻ വിദേശകാര്യ മന്ത്രി അബ്ദുല്ല റാഷിദ് ബൗഹബിബുമായി അമീർ-അബ്ദുള്ളാഹിയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. യുഎസ് ഉപരോധം കണക്കിലെടുക്കാതെ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന് ഇറാനിയൻ മന്ത്രി മുന്‍‌തൂക്കം നൽകി. “ഇറാഖ്, തുർക്കി, പാക്കിസ്താന്‍, മധ്യേഷ്യ, കോക്കസസ് എന്നിവയുമായുള്ള ഇറാന്റെ സഹകരണത്തെ ബാധിക്കുന്നതിൽ പരാജയപ്പെട്ടതുകൊണ്ട് ഇറാനും ലെബനനും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ തടയാൻ അമേരിക്കയുടെ ഉപരോധത്തിന് കഴിയില്ല,” അമീർ-അബ്ദുള്ളാഹിയൻ പറഞ്ഞു. ലെബനന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ഇറാനിയൻ കമ്പനികൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ലെബനീസ് സർക്കാരിന്റെ രൂപീകരണത്തിന് ശേഷം സാമ്പത്തിക സമിതികളുടെ സംയുക്ത സെഷൻ സംഘടിപ്പിക്കാൻ ടെഹ്‌റാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യുഎസും അതിന്റെ സഖ്യകക്ഷികളും ഏർപ്പെടുത്തിയ ഉപരോധങ്ങൾ…

ഡാളസ് സഹൃദവേദിയുടെ ഓണാഘോഷം ഡാളസ് മലയാളികളുടെ മനം കവർന്നെടുത്തു

ഡാളസ്: ആഗസ്റ്റ് 26 ശനിയാഴ്ച രാവിലെ ഡാളസ് സൗഹൃദ വേദി കൊണ്ടാടിയ ഓണാഘോഷം മേന്മയുടെ തിളക്കമായി പര്യവസാനിച്ചു. പ്രസിഡന്റ് എബി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡാളസിലെ കലാസാംസ്‌കാരിക മലയാള ഭാഷാ സ്‌നേഹി ജോസ് ഓച്ചാലിൽ ഓണസന്ദേശം നൽകി. ഡാളസ് സൗഹൃദവേദി സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിച്ചു. ഓണാഘോഷ പരിപാടികളുടെ മെഗാ സ്പോൺസറും പ്രീമിയർ ഡെന്റൽ ക്ലിനിക് ഉടമയുമായ ഡോ. എബി ജേക്കബ്, കലാ സാംസ്‌കാരിക നേതാവും, ഡാളസ്മലയാളികളുടെ വിശ്വസ്ത റിയൽ എസ്റ്റേറ്റ് & ഭവന വായ്പാ ഓഫീസറുമായ ജോസെൻ ജോർജ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. പ്രസിഡന്റ് എബി തോമസ്, മുഖ്യാതിഥി ജോസ് ഓച്ചാലിൽ, മെഗാ സ്പോൺസർ ഡോ. എബി ജേക്കബ്, ഗ്രാന്റ് സ്പോൺസർ ജോസെന്‍ ജോര്‍ജ്, സെക്രട്ടറി അജയകുമാർ, പ്രോഗ്രാം എം.സി ശ്രീമതി സുനിത എന്നിവർ നിലവിളക്ക് കൊളുത്തി കലാപരിപാടികൾക്ക് തുടക്കമിട്ടു. പ്രശസ്തിയുടെ കുതിപ്പിലേക്കു…

ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ (ഗാമ) ഓണാഘോഷം പുതുചരിത്രം കുറിച്ചു

അറ്റ്ലാന്റ: ഓഗസ്റ്റ് 26 ശനിയാഴ്ച അറ്റ്ലാന്റ നഗരം ഐതിഹാസികമായ  ഓണാഘോഷ പരിപാടിക്കാണ്  സാക്ഷ്യം വഹിച്ചത്.  ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളീ അസോസിയേഷൻ (GAMA) ആതിഥേയത്വം വഹിച്ച, West Forsyth High School ഇൽ  നടന്ന ഓണാഘോഷ പരിപാടിയിൽ 2200-ലധികം പേർ പങ്കെടുത്തു. സംഘാടക മികവുകൊണ്ടും,കലാമൂല്യവും,  വർണാഭമായ പരിപാടികൾ കൊണ്ടും, ഗൃഹാതുരുത്വം നടമാടിയ ഗാമയുടെ ഓണാഘോഷം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനശ്രദ്ധ ആകർഷിച്ച ഒരു ഓണാഘോഷമായിരുന്നു. ജനപങ്കാളിത്തം കൊണ്ട് ഗാമക്ക് ചരിത്രത്തിൽ ഇടംനേടി കൊടുത്തതിൽ ഗാമയുടെ പ്രസിഡന്റ് ബിനു കാസിം എല്ലാവരോടും വ്യക്തിപരമായ നന്ദി രേഖപ്പെടുത്തി. പ്രാദേശിക മലയാളി സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ആഘോഷം ഉജ്ജ്വല വിജയമായി മാറി. ഓണത്തിന്റെ ചൈതന്യം പുനഃസൃഷ്ടിക്കുവാൻ മാത്രമല്ല, പങ്കെടുത്ത എല്ലാവർക്കും ഓണസദ്യക്കൊപ്പം കലാമൂല്യമുള്ള പരിപാടികളും സമർപ്പിക്കുവാൻ സാധിച്ചു എന്നത് ഗാമയുടെ സൂക്ഷ്മമായ ആസൂത്രണത്തിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ്. ഇനി നടത്തുവാനിരിക്കുന്ന മറ്റു അസോസിയേഷൻ…

കാനഡയിലെ തദ്ദേശീയ വിദ്യാലയത്തിന് സമീപം കൂടുതൽ സംശയാസ്പദമായ ശവക്കുഴികൾ കണ്ടെത്തി

ഒട്ടാവ: പടിഞ്ഞാറൻ കാനഡയിലെ ഒരു തദ്ദേശീയ സമൂഹം ഒരു മുൻ റസിഡൻഷ്യൽ സ്കൂളിന്റെ സ്ഥലത്തിന് സമീപം അടയാളപ്പെടുത്താത്ത നൂറോളം ശവക്കുഴികൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. “ഞങ്ങൾ കണ്ടെത്തിയത് ഹൃദയഭേദകവും വിനാശകരവുമാണ്,” ഇംഗ്ലീഷ് റിവർ ഫസ്റ്റ് നേഷൻ ഇൻഡിജിനസ് ഗ്രൂപ്പിന്റെ ചീഫ് ജെന്നി വോൾവറിൻ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “ഇന്നുവരെ അടയാളപ്പെടുത്താത്ത 93 ശവക്കുഴികളില്‍ 79 കുട്ടികളും 14 ശിശുക്കളും ഉണ്ട്,” പ്രസ്താവനയില്‍ പറഞ്ഞു. ഇത് അന്തിമ കണക്കല്ല, മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അവർ മുന്നറിയിപ്പ് നൽകി. സസ്‌കാച്ചെവൻ പ്രവിശ്യയിലെ ബ്യൂവൽ ഇന്ത്യൻ റെസിഡൻഷ്യൽ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപമാണ് ഈ ശവക്കുഴികള്‍ കണ്ടെത്തിയത്. റെജീന സർവകലാശാലയുടെ കണക്കനുസരിച്ച്, 1995 ൽ അടച്ചതിനുശേഷം റസിഡൻഷ്യൽ സ്കൂൾ മുൻ വിദ്യാർത്ഥികൾ തകർത്തു. 2021 മുതൽ, കാനഡയിലുടനീളമുള്ള ആദിവാസി കമ്മ്യൂണിറ്റികൾ മത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം 1300-ലധികം അടയാളപ്പെടുത്താത്ത…

റവ. ഇ. ജെ ജോർജ് കശീശായുടെ വേർപാടിൽ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം അനുശോചിച്ചു

ന്യൂയോർക്ക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ ജേഷ്ഠ സഹോദരനും, സീനിയർ വൈദീകനുമായ അഞ്ചേരി ഇലയ്ക്കാട്ടു കടുപ്പിൽ വന്ദ്യ. ദിവ്യശ്രീ. റവ. ഇ. ജെ. ജോർജ് കശീശായുടെ (95 ) വേർപാടിൽ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിനു വേണ്ടി ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് അനുശോചനം അറിയിച്ചു. കോട്ടയം സെമിനാരി ഹൈസ്കൂൾ, കീഴില്ലം സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1956 ൽ യൂഹാനോൻ മാർത്തോമ്മായിൽ നിന്ന് ശെമ്മാശ് സ്ഥാനവും പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയിൽ നിന്ന് കശീശ്ശാ സ്ഥാനവും സ്വീകരിച്ചു. കുലശേകരം, പുല്ലൻ ചേരി, ചുങ്കത്തറ, മുതുകുളം, ഇടക്കര, കോവിലൂർ, മേഴക്കോട്, നാഗർകോവിൽ , പെരിനാട്, മുഖത്തല, കിഴക്കേ കല്ലട , കൈതക്കോട്, കറ്റാനം,…

വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ എട്ടു നോമ്പു പെരുന്നാൾ

ന്യൂയോര്‍ക്ക്‌: വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോട് അനുബന്ധിച്ചു ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടു നോമ്പാചരണവും, പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഇരുപത്തിഏഴാമത്‌ ദുഖ്‌റോനോ പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും സെപ്റ്റംബർ 2 ശനിയാഴ്‌ച മുതല്‍ സെപ്റ്റംബർ 9 ശനിയാഴ്‌ച വരെ എട്ടു ദിവസങ്ങളിലായി ഭക്തിയാദരപൂര്‍‌വ്വം നടത്തപ്പെടുന്നു. ഓഗസ്റ്റ് 27 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി റവ ഫാ ബെൽസൺ പൗലോസ് കുര്യാക്കോസ് ഈ വർഷത്തെ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റം നടത്തി. സെപ്റ്റംബർ ഒന്നാം തീയതി വെള്ളിയാഴ്ച വൈകീട്ട് 6.30 ന് സന്ധ്യാപ്രാർത്ഥനക്കു ശേഷം (ഇംഗ്ലീഷ്) സൺഡേ സ്കൂൾ കുട്ടികൾക്കും യുവജനങ്ങൾക്കുമായി കോപ്റ്റിക് ഓർത്തഡോക്സ് ചർച്ചിലെ ശ്രീമതി ലില്ലിയന്‍ ആന്‍ഡ്രൂസ് എസിസി നയിക്കുന്ന പ്രത്യേക റിട്രീറ്റും ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ രണ്ടാം തീയതി ശനിയാഴ്‌ച രാവിലെ 9:30ന്…

ഏലിയാമ്മ ചാക്കോ (കുട്ടിയമ്മ, 95) അന്തരിച്ചു

കോട്ടയം: കുടമാളൂര്‍ പരേതനായ പ്രാപ്പുഴയില്‍ പി.എം. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (കുട്ടിയമ്മ, 95) അന്തരിച്ചു. പരേത മണര്‍കാട്, പൂപ്പട അയര്‍ക്കാട്ടില്‍ കുടുംബാംഗമാണ്. പരേതനായ റവ.ഫാ. പി.റ്റി. മാത്യു പൂപ്പട അയര്‍ക്കാട്ടില്‍ (മാര്‍ത്തോമാ ചര്‍ച്ച്) സഹോദരനാണ്. മക്കള്‍: എം.സി മത്തായി (തങ്കച്ചന്‍), ആലീസ് (യു.എസ്.എ), രാജു/സെലിന്‍ (കുടമാളൂര്‍), ബാബു/കൊച്ചുമോള്‍ (കുടമാളൂര്‍), തമ്പി / രാജി (കുടമാളൂര്‍), ജോസ് /അനു (രാജസ്ഥാന്‍), കൊച്ചുമോള്‍/ജയമോന്‍ (കോട്ടയം). സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം 4 മണിയോടുകൂടി ആര്‍പ്പൂക്കര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരി കുടുംബ കല്ലറയില്‍ നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: എം.സി മത്തായി (ന്യൂജേഴ്‌സി) 973 508 6745. വാര്‍ത്ത അറിയിച്ചത്: ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്

ഫാ. ഡേവിസ് ചിറമേൽ അമേരിക്കൻ സന്ദർശനത്തിനെത്തി

മയാമി: കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ: ഡേവിസ് ചിറമേൽ അമേരിക്കൻ  സന്ദർശനത്തിനെത്തി .  വിവിധ സ്റ്റേറ്റുകളിൽ നടക്കുന്ന പ്രോഗ്രാമുകളിൽ പങ്കെടുത്ത ശേഷം ഒക്ടോബർ 3  ന് നാട്ടിലേക്ക് മടങ്ങും. സെപ്റ്റംബർ 1 മുതൽ 3 വരെ വാഷിംഗ്‌ടൺ  , 4 മുതൽ 8 വരെ മയാമി  , 9 ന് വാഷിംഗ്‌ടൺ , 10 ന് കോറൽ സ്പ്രിങ്സ് , സൗത്ത് ഫ്ലോറിഡ, 12, 13,  തീയതികളിൽ ന്യൂജേഴ്‌സി , 14 മുതൽ 16 വരെ ഫിലാഡൽഫിയ , 17 ,18 തീയതികളിൽ കൻസാസ് സിറ്റി , 20 മുതൽ 22 വരെ ചിക്കാഗോ, 23 മുതൽ 26 വരെ സാൻഹൊസെ ,27  മുതൽ ഒക്ടോബര് 2 വരെ ന്യൂയോർക്ക് എന്നിവിടങ്ങളിലെ വിവിധ പ്രോഗ്രാമുകളിൽ ഫാ: ഡേവിസ് ചിറമേൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്  :…