ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ കമ്മ്യൂണിറ്റി ഹീറോസിനെ ആദരിക്കുന്നു

ചിക്കാഗോ: ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ മായാത്ത ദൃശ്യവിസ്മയമൊരുക്കുകയും അമേരിക്കന്‍ മലയാളികളുടെ നിറഞ്ഞ ഹൃദയത്തുടിപ്പുകള്‍ അവോളം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷിക ആഘോഷങ്ങള്‍ക്കും മെഗാസ്റ്റാര്‍ ഷോയ്ക്കുമൊപ്പം ലെറ്റ്‌സ് ഡാന്‍സ് അമേരിക്കയുടെ വര്‍ണവേദിയില്‍ വച്ച് വിവിധ മേഖലകളില്‍ അവിസ്മരണീയമായ നേട്ടങ്ങള്‍ സംഭാവന ചെയ്ത പത്ത് കമ്മ്യൂണിറ്റി ഹീറോസിനെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നു.

ഇന്ത്യന്‍ സിനിമയുടെ ജനപ്രിയ താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാസാംസ്‌കാരിക പ്രതിഭകള്‍ക്കൊപ്പം അണി നിരക്കുന്ന മോഹന വേദിയിലാണ് അവാര്‍ഡുകള്‍ സമ്മാനിക്കപ്പെടുക. ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്‌സ് തീയേറ്ററില്‍ സെപ്റ്റംബര്‍ 30-ാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ ആണ് പ്രേക്ഷകരെ ആവേശക്കൊടുമുടിയില്‍ എത്തിക്കുന്ന വിവിധ പരിപാടികള്‍ അരങ്ങേറുന്നത്.

അമേരിക്കന്‍ മലയാളികളുടെ ആശിര്‍വാദങ്ങള്‍ ഹൃദയത്തില്‍ ഏറ്റിക്കൊണ്ടാണ് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ആറാം വാര്‍ഷികം വര്‍ണാഭമായി കൊണ്ടാടുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിത്വങ്ങളുടെ ശ്രേഷ്ഠ സംഭാവനകളെ ആദരിക്കുന്നതും ആ ഉറച്ച ജനകീയ അടിത്തറയുടെ പിന്‍ബലത്തോടെ തന്നെയാണ്. താഴെ സൂചിപ്പിക്കുന്ന വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ക്കായുള്ള നോമിനേഷനുകള്‍ ക്ഷണിക്കുന്നത്.

• Entrepreneur of the Year

• Leadership Excellence

• Community and Social Impact

• Medical Excellence

• Legal Excellence

• Excellence in Corporate Finance

• Community Champion

• Woman Entrepreneur of the Year

• Excellence in Innovation Award

• Youth Icon of the Year

അമേരിക്കന്‍ മലയാളി സമൂഹത്തില്‍ വേറിട്ട ദൃശ്യ വിസ്മയ ചരിത്രം കുറിച്ച ഫ്‌ളവേഴ്‌സ് ടി.വിയുടെ ആറാം വാര്‍ഷിക ത്തോടനുബന്ധിച്ചുള്ള മെഗാ സ്റ്റാര്‍ ഷോ ആഘോഷ സമ്പന്നമാക്കുവാന്‍ സെലിബ്രിറ്റി ഗസ്റ്റുകളായി പ്രമുഖ നര്‍ത്തകിയും നടിയുമായ ആശ ശരത്ത്, ചലച്ചിത്ര താരം അനു സിത്താര പ്രമുഖ നര്‍ത്തകന്‍ നീരവ് ബവ്‌ലേച്ച, അനുഗ്രഹീത ഗായകന്‍ ജാസി ഗിഫ്റ്റ്, ഗായിക മെറിന്‍ ഗ്രിഗറി എന്നിവര്‍ക്കൊപ്പം അനൂപ് കോവളം ഫ്‌ളവേഴ്‌സ് ടി.വി ടോപ്പ് സിങ്ങര്‍ ഫെയിം ജെയ്ഡന്‍, കലാഭവന്‍ സതീഷ്, വിനോദ് കുറിമാനൂര്‍, ഷാജി മാവേലിക്കര തുടങ്ങിയ ചലച്ചിത്ര-ടി.വി താരങ്ങളും ഷിക്കാഗോയുടെ മണ്ണിലെത്തുന്നു.

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഓസ്‌കര്‍ സ്റ്റാര്‍ നൈറ്റായി മാറിക്കഴിഞ്ഞ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷിക പരിപാടികളുടെ ഹൈലൈറ്റുകളിലൊന്നാണ് കമ്മ്യൂണിറ്റി ഹീറോസിനെ ആദരിക്കുന്ന ചടങ്ങ്. ഇതിലേക്കായി നിങ്ങളുടെ നോമിനേഷനുകള്‍ ഈ സെപ്റ്റംബര്‍ പത്തിനു മുമ്പായി flowerstvusa@gmail.com എന്ന വിലാസത്തില്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ക്രിയേറ്റീവ് ഹെഡ് ബിജു സക്കറിയയുമായി ബന്ധപ്പെടാം.

Cell: 847 630 6462

 

Print Friendly, PDF & Email

Leave a Comment

More News