മാവേലി വന്നേ! (ഹാസ്യ കവിത): ജോൺ ഇളമത

മാവേലി എത്തി തിരുവോണ നാളിൽ പാതാള എയർലൈൻസിൽ വന്നിറങ്ങി ! പണ്ടത്തെ മാതിരി ഒന്നുമല്ല ഓലക്കുടയില്ല, കുടവയറില്ല മാറിൽ സ്വർണ്ണപതക്കമില്ല മുടിയൊക്കെ ഡൈ ചെയ്തു ത്രിപീസു സൂട്ടിൽ കാലിൽ തിളങ്ങുന്ന ഷൂസുമായി മാവേലിഎത്തി തിരുവോണ നാളിൽ! വന്ന വഴിക്കു ബാറിൽ കേറി രണ്ടെണ്ണം വിട്ടു മാവേലി പണ്ടത്തെ മാതിരി ഒന്നുമല്ല തട്ടിപ്പും, വെട്ടിപ്പും എവിടെയുമങ്ങനെ! കള്ളവുമുണ്ട്, ചതിയുമുണ്ട് വഞ്ചന ഏറെയുമുണ്ടു പ്രജകൾ, പൊളിവചനത്തിൻ വക്താക്കൾ! കാലത്തിനൊത്തു പ്രജകൾ മാറി മാറ്റം വരട്ടേ, ഓണത്തിന് കാണം വിറ്റിനി ഓണം വേണ്ട കച്ചവടത്തിന് ആക്കം കൂട്ടി മാറ്റം വരട്ടെ, ഇനി ഓണത്തിന് !

എസ്.എന്‍.എം.സി വാഷിംഗ്‌ടൺ ഡിസി, ഗുരുജയന്തിയും ഓണാഘോഷവും വർണ്ണാഭമായി

വാഷിംഗ്‌ടൺ ഡി.സി:  വാഷിംഗ്‌ടൺ ഡി.സിയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്റർ,  169 -മത് ഗുരുദേവ ജയന്തിയും,  ഈ വർഷത്തെ ഓണവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമുചിതമായി ആഘോഷിച്ചു. വെർജീനിയയിലെ പ്രസിദ്ധമായ ദുർഗ്ഗ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങുകളിൽ,  ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠൻ ശ്രീമദ് ശങ്കരാനന്ദ സ്വാമികൾ മുഖ്യാതിഥി ആയിരുന്നു. ശ്രീമതി മിനി അനിരുദ്ധൻ ഭക്തിനിർഭരമായി ആലപിച്ച ദൈവദശകം പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ച പരിപാടികൾ,  സ്വാമിജിയുടെ വിജ്ഞാനപ്രദമായ പ്രഭാഷണം,  കുടുംബാംഗങ്ങൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിര,  മറ്റു കലാപരിപാടികൾ,  ഓണക്കളികൾ,  എന്നിവ കൊണ്ട് സദസ്സിന് വേറിട്ട ഒരു അനുഭവം സമ്മാനിച്ചു. വെർജിനിയ,  മേരിലാൻഡ്,  വാഷിംഗ്‌ടൺ ഡിസി പ്രദേശങ്ങളിലെ എല്ലാ ശ്രീനാരായണ കുടുംബാംഗങ്ങളും,  വിവിധ സംഘടനാ ഭാരവാഹികളും,  പൗരപ്രമുഖരും ചടങ്ങുകളിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം സ്കൂൾ കോളേജ് തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.  SNMC…

ട്രൈസ്റ്റേറ്റ് കർഷക രത്ന അവാർഡ് വിതരണം ഓണാഘോഷത്തോടനുബന്ധിച്ചു നടത്തപ്പെട്ടു

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ പ്രെമുഖ സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം കർഷക രത്ന അവാർഡ് ഫിലാഡൽഫിയയിൽ ആയിരങ്ങൾ പങ്കെടുത്ത ട്രൈസ്റ്റേറ്റ് ഓണാഘോഷ പരിപാടികളോടനുബന്ധിച്ചു നടത്തപ്പെട്ടു. ഗ്രെയ്റ്റർ ഫിലഡല്ഫിയയിലെയും ട്രൈസ്റ്റേറ്റ് ഏരിയയിലെയും കർഷകരിൽ നിന്നും നിരവധി അപേക്ഷകൾ ലഭിച്ചതിൽ നിന്നും കഷക രത്ന കോർഡിനേറ്റർ തോമസ് പോളിൻറ്റെ നേതൃത്വത്തിൽ ഫിലിപ്പോസ് ചെറിയാൻ, മോഡി ജേക്കബ് എന്നിവരടങ്ങുന്ന ജഡ്ജിങ്ങ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. അഥിതി റെസ്റ്റോറൻറ്റ് സ്പോസർ ചെയ്ത എവർ റോളിങ്ങ് ട്രോഫിയും, റീയൽറ്റി ഡയമണ്ട് സ്പോൺസർ ചെയ്യ്ത ക്യാഷ് പ്രൈസും, ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റ്റെ പ്രെശംസ പത്രവും വിജയികൾക്ക് നൽകപ്പെട്ടു. കൂടാതെ വിജയികൾക്ക് പൊന്നാട അണിയിച്ചു ആദരിക്കുന്ന ചടങ്ങും നടത്തപ്പെടുകയുണ്ടായി. ഏലിയാമ്മ സ്കറിയയാണ് ഒന്നാം സ്ഥാനമായ കർഷക രത്ന അവാർഡിനർഹയായതു. ജോർജ് ഓലിക്കൽ രണ്ടാം സ്ഥാനത്തെത്തുകയുണ്ടായി, ബെന്നി സെബാസ്റ്റ്യൻ മൂന്നാം സ്ഥാനവും, ഏലിയാമ്മ തോമസ് നാലാം സ്ഥാനവും…

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സെന്റ് തോമസ് സി.എസ്.ഐ ഇടവകയുടെ ദൈവാലയ പ്രതിഷ്ഠയിലേക്ക് ഏവർക്കും സ്വാഗതം

ഹ്യൂസ്റ്റൺ: ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സെന്റ് തോമസ് സി.എസ്.ഐ ഇടവകയുടെ പുതിയ ദൈവാലയ പ്രതിഷ്ഠ ചടങ്ങിലേക്ക് ആത്മീയാചാര്യന്‍മാരെയും വിശ്വാസികളെയും സുഹൃത്തുക്കളെയും പള്ളി ഭാരവാഹികൾ സ്‌നേഹപൂർവം ക്ഷണിച്ചു. സമൂഹത്തിലെ സമസ്ത വിഭാഗത്തിലും ഉള്‍പ്പെട്ടവരുടെ പ്രാര്‍ത്ഥനയിലും പിന്തുണയിലും പിന്‍ബലത്തിലും സെന്റ് തോമസ് സി.എസ്.ഐ ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ എന്നും അഭിമാനം കൊള്ളുന്നു. നിസീമമായ ആ സ്‌നേഹവായ്പ്പിന്റെ സാക്ഷാത്കാരമാണ് നവീകരിക്കപ്പെട്ട ഈ ദേവാലയം. കഴിഞ്ഞ മുപ്പത് വര്‍ഷക്കാലത്തിലേറെയായി അനുഭവ സാക്ഷ്യങ്ങളിലൂടെയും അളവറ്റ പ്രാര്‍ത്ഥനകളിലൂടെയും കൃപാകടാക്ഷങ്ങളിലൂടെയും നമ്മെ ചൈതന്യ ധന്യമാക്കിയ ഈ ദൈവാലയത്തിന്റെ വിശ്വാസ കൂട്ടായ്മയിലെ സുപ്രധാനമായ നാഴികക്കല്ലാണ് പുതിയ ദൈവാലയ സമര്‍പ്പണം. ആത്മീയ ഹര്‍ഷം മുഖരിതമാകുന്ന ഈ ചടങ്ങിൽ നിങ്ങള്‍ ഓരോരുത്തരുടെയും മഹനീയ സാന്നിധ്യം ഏറെ വിലപ്പെട്ടതും ഞങ്ങളെ സംബന്ധിച്ചിടത്തോളം സന്തോഷകരവുമാണ്. അങ്ങനെ പരസ്പര ബഹുമാനത്തിന്റെ ഭാവി ദിനങ്ങളിലേയ്ക്ക് സ്‌നേഹത്തിന്റെയും കൂടി ഒരു പാലം തീര്‍ക്കുകയാണ് സെന്റ് തോമസ് സി.എസ്.ഐ ചര്‍ച്ച്…

ചാണ്ടി ഉമ്മന്റെ വിജയത്തിനായി ഒഐസിസി യു എസ് എ ഉന്നതതല സംഘം പുതുപ്പള്ളിയിൽ

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന്റെ വിജയം സുനിശ്ചിതമാക്കുവാൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) ഉന്നതതല സംഘവും. ദേശീയ ഭാരവാഹികളായ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ട്രഷറർ സന്തോഷ് എബ്രഹാം, മീഡിയ ചെയർമാൻ പി.പി. ചെറിയാൻ, ഡാളസ് ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ തുടങ്ങിയവർ സംഘത്തിന് നേതൃത്വം നൽകും. തിരഞ്ഞെടുപ്പ് വരെയുള്ള ദിവസങ്ങളിൽ പുതുപ്പള്ളിയിൽ ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇവർ ഭാഗഭാക്കാകുന്നത്. ചാണ്ടി ഉമ്മന്റെ വിജയത്തിനായി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ ഗ്ലോബൽ തലത്തിൽ ഓവർസീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട് . ഇതിന്റെ ഭാഗമായി മണ്ഡലത്തില്‍ ഓഫീസും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഈ ഓഫീസുമായി ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നത്. ചാണ്ടി ഉമ്മന്റെ വിജയത്തിനായി ഭവന സന്ദര്‍ശനം, പ്രവാസി സംഗമം തുടങ്ങി വിവിധ പ്രചരണ…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 32): ജോണ്‍ ഇളമത

തടിയില്‍ രൂപകല്‍പന ചെയ്ത പുതിയ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയൂടെ മോഡലുമായി മൈക്കിള്‍ആന്‍ജലോ പോപ്പ്‌ ജൂലിയസ്‌ മൂന്നാമനെ മുഖം കാണിക്കാനെത്തി. തിരുമനസ്സ്‌ മോഡല്‍ വാങ്ങി സസൂക്ഷ്മം വീക്ഷിച്ച്‌ വിലയിരുത്തി ചോദിച്ചു: അപ്പോള്‍ ഇത്‌ ശില്പി അന്റോണിയോ ഡസാങ്ലോ രൂപകല്പന ചെയ്ത മോഡലില്‍ നിന്ന്‌ വ്യത്യസ്മാണല്ലേ! അതേ, തിരുമനസ്സേ, ആ മോഡല്‍ അദ്ദേഹത്തിന്റേതാണ്‌. അതു ചെയ്താല്‍ ദോഷങ്ങളേറെ ഉണ്ടാകാം. ബസിലിക്കയ്ക്ക്‌ തുടക്കമിട്ട മഹാശില്പി ഡോണാറ്റോ ബ്രാം‌ന്റെയുടെ പ്ലാനുകളാണ്‌ എനിക്കേറെയിഷ്ടം. പിന്നെ അതോട്‌ ചേര്‍ന്ന്‌ മദ്ധ്യത്തില്‍ മനോഹരമായ ഒരു ഡോം മുകളിലൊരു താഴികക്കുടവും. അതിനുമേലെ ഒരു കുരിശും. അത്‌ പുതിയ ബസിലിക്കയൂടെ മുഖച്ഛായതന്നെ മാറ്റുമെന്നാണ്‌ എന്റെ പ്രത്യാശ. അത്തരമൊന്നായിരുന്നില്ലേ സാങ്ലോയുടെ പ്ലാനും? ബസിലിക്കായോട്‌ ചേര്‍ന്ന്‌ കിഴക്കേയറ്റത്ത്‌ വലിയ ഒരു ഡോമും, ആ പ്ലാന്‍ താങ്കള്‍ കണ്ടിട്ടില്ലേ? ഉണ്ട്‌. ആ ഭീമാകാരമായ ഡോമും അത്ര വലിയൊരു പ്ലാനും വേണ്ടെന്നാണ്‌ ഞാന്‍ കരുതുന്നത്‌. ആ…

കാലാവസ്ഥ, ജൈവവൈവിധ്യം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കായി കനേഡിയൻ പരിസ്ഥിതി മന്ത്രി ചൈനയിലേക്ക്

ഒട്ടാവ: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമുള്ള ചർച്ചകളിൽ പങ്കെടുക്കാൻ കാനഡയിലെ പരിസ്ഥിതി മന്ത്രി സ്റ്റീവൻ ഗിൽബോൾട്ട് ശനിയാഴ്ച ബീജിംഗിലേക്ക് പുറപ്പെട്ടു, നാല് വർഷത്തിനിടെ ചൈനയിലേക്ക് പോകുന്ന ആദ്യത്തെ കനേഡിയൻ മന്ത്രിയാണദ്ദേഹം. ഒരു മാസം മുമ്പ് യുഎസ് കാലാവസ്ഥാ പ്രതിനിധി ജോൺ കെറി സമാനമായ ചർച്ചകൾക്കായി ചൈന സന്ദർശിച്ചിരുന്നു. COVID-19 യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം ഫ്രാൻസും ജർമ്മനിയും ഉൾപ്പെടെ മറ്റ് G7 രാജ്യങ്ങളും കാലാവസ്ഥാ പ്രതിനിധികളെ അയച്ചിട്ടുണ്ട്. “കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് നമുക്ക് തുറന്നതും വ്യക്തവുമായ സംഭാഷണങ്ങൾ നടത്താനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാനഡയും ചൈനയും വലിയ തോതിൽ ഉദ്വമനം നടത്തുന്ന രാജ്യങ്ങളാണ്, ഒരുപക്ഷേ ഞങ്ങൾക്ക് സഹകരിക്കാൻ കഴിയുന്ന വഴികളുണ്ടാകാം”, സ്റ്റീവൻ ഗിൽബോൾട്ട് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഗ്രീൻപീസ് ഉൾപ്പെടെയുള്ള പരിസ്ഥിതി ഗ്രൂപ്പുകളുടെ മുൻ അഭിഭാഷകനായ ഗിൽബോൾട്ട്, ഓഗസ്റ്റ് 28 മുതൽ 30 വരെ…

കാനഡയിലെ ഹേ റിവർ നഗരത്തെ കാട്ടുതീ വിഴുങ്ങുന്നു; പ്രദേശവാസികളോട് അവിടം വിട്ടുപോകാൻ അധികൃതരുടെ ഉത്തരവ്

കാനഡയിലെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളിയാഴ്ചയുണ്ടായ കാട്ടുതീയെത്തുടർന്ന് ഗ്രേറ്റ് സ്ലേവ് തടാകത്തിലെ നാലായിരത്തോളം ആളുകൾ താമസിക്കുന്ന ഹേ റിവര്‍ നഗരത്തിലെ മുഴുവൻ പേരെയും ഒഴിപ്പിക്കാൻ നിർബന്ധിതരായെന്ന് അധികൃതർ അറിയിച്ചു. നോർത്ത് വെസ്റ്റ് ടെറിട്ടറികളുടെ സർക്കാർ നഗരത്തിലെ എല്ലാവരോടും, അവശ്യ തൊഴിലാളികൾ ഉൾപ്പെടെ, ഹേ റിവർ മെർലിൻ കാർട്ടർ എയർപോർട്ടിൽ കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കാൻ ഉത്തരവിട്ടു. “മുന്നറിയിപ്പ് അവഗണിച്ച് അവിടെ താമസിക്കുന്ന ഏതൊരാളും അവരുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ് അത് ചെയ്യുന്നതെന്ന് ഓര്‍മ്മ വേണം,” വടക്കുപടിഞ്ഞാറൻ ടെറിട്ടറി സർക്കാർ വെള്ളിയാഴ്ച പ്രാദേശിക സമയം 3:23 ന് പോസ്റ്റ് ചെയ്ത മുന്നറിയിപ്പില്‍ പറഞ്ഞു. അടിയന്തര സേവനങ്ങളോ പ്രതികരണങ്ങളോ ലഭ്യമായിരിക്കില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. കാനഡ അതിന്റെ ഏറ്റവും മോശം കാട്ടുതീ സീസൺ അനുഭവിക്കുകയാണ്, കഴിഞ്ഞ ആഴ്‌ചയിൽ നോർത്ത്‌വെസ്റ്റ് ടെറിട്ടറികളുടെ തലസ്ഥാനമായ യെല്ലോനൈഫിലെ മുഴുവൻ ജനങ്ങളും ഉൾപ്പെടെ 50,000-ത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽ നിന്ന് പലായനം…

നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം: അറ്റ്‌ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

അറ്റ്‌ലാന്റ: നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അറ്റ്ലാന്റ ചാപ്റ്റർ മാധ്യമപ്രവർത്തകരുടെ സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തിൽ നടന്നു. അറ്റ്ലാന്റാ ഐപിസി സഭ ശുശ്രൂഷകൻ പാസ്റ്റർ ചെറിയാൻ സി. ഡാനിയലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ കെ.പി.ഡബ്യു.എഫ് ദേശീയ പ്രസിഡന്റ് രാജൻ ആര്യപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ബിലിവേഴ്സ് ജേർണൽ ചീഫ് എഡിറ്ററും ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയുമായ പാസ്റ്റർ സാംകുട്ടി മാത്യു അനുമോദന പ്രസംഗവും പാസ്റ്റർ സി.വി. ആൻഡ്രൂസ് ആശംസയും അറിയിച്ചു. പാസ്റ്റർ സി വി ആൻഡ്രൂസ് (രക്ഷാധികാരി), സാം. റ്റി. സാമുവൽ (പ്രസിഡന്റ്), പാസ്റ്റർ എബി മാമ്മൻ (വൈസ് പ്രസിഡന്റ് ) ഷാജി വെണ്ണിക്കുളം (സെക്രട്ടറി), ചെറിയാൻ കെ. വി (ജോയിന്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറർ), സിസ്റ്റർ അഞ്ചു സ്റ്റാൻലി ലേഡീസ് പ്രതിനിധി എന്നിവരെ തുടർന്ന്…

ദൈവ വിശ്വാസത്തിനെതിരെയുളള ഒരു പട്ടാളക്കാരന്‍റെ പീഡാനുഭവങ്ങള്‍ : രാജു തരകന്‍

മനുഷ്യമനസ്സിന് വേദന ഉളവാക്കുന്ന ഒരു റഷ്യന്‍ പട്ടാളക്കാരന്‍റെ ക്രൂര പീഡനങ്ങളുടെ അനുഭവങ്ങളാണ് അനുവാചകര്‍ക്കായ് ഇവിടെ പങ്കുവെയ്ക്കുന്നത്. വാനിയ എന്ന യൗവ്വനക്കാരന്‍, ആയാളുടെ മുഖം എല്ലായിപ്പോഴും ദൈവീക പ്രസന്നതയാല്‍ ശോഭിച്ചിരുന്നു. അതിന് കാരണം ദൈവത്തെ തന്‍റെ ജീവനെക്കാള്‍ ഉപരി സ്നേഹി,ച്ചിരുന്നു. റഷ്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ കിരാത ഹസ്തങ്ങളാല്‍ ഞെരിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ഇടയിലായിരുന്നു വാനിയ ജിവിതം നയിച്ചിരുന്നത്. മത നേതൃത്വം എല്ലായിപ്പോഴും ഭരണകര്‍ത്താക്കളുടെ ഹിതാനുസരണമായിട്ടാണ് നിലനിന്നിരുന്നത്. മതം ഒരിക്കലും മനുഷ്യനെ നന്നാക്കുവാന്‍ അനുവദിയ്ക്കില്ലെന്നാണ് ഭരണര്‍ത്താക്കളുടെ നിഗമനം. അതുകൊണ്ട് മതത്തെ സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റണമെന്നാണ് ഭരണകര്‍ത്താക്കളുടെ ആഗ്രഹം. ആശയപരമായ് പോരാടുന്നതില്‍ തെറ്റില്ലെന്നാണ് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അല്ലാതെയുള്ള ഏതു മാര്‍ഗ്ഗവും മതം വളരാനെ ഉപകരിക്കുകയുള്ളു. ഇത്തരത്തിലുള്ള സാമുഹ്യ വ്യവസ്ഥിതിയിലാണ് വാനിയ പട്ടാളത്തില്‍ തന്‍റെ ഔദ്ദ്യോഗിക ജിവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. തന്‍റെ ദൈവവിശ്വാസം സഹപട്ടാളക്കാരോടും മേലുദ്ദ്യോഗസ്ഥരോടും തുറന്ന് പറയുന്നതിന് വാനിയ വിമുഖത…