ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സെന്റ് തോമസ് സി.എസ്.ഐ ഇടവകയുടെ ദൈവാലയ പ്രതിഷ്ഠയിലേക്ക് ഏവർക്കും സ്വാഗതം

ഹ്യൂസ്റ്റൺ: ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സെന്റ് തോമസ് സി.എസ്.ഐ ഇടവകയുടെ പുതിയ ദൈവാലയ പ്രതിഷ്ഠ ചടങ്ങിലേക്ക് ആത്മീയാചാര്യന്‍മാരെയും വിശ്വാസികളെയും സുഹൃത്തുക്കളെയും പള്ളി ഭാരവാഹികൾ സ്‌നേഹപൂർവം ക്ഷണിച്ചു.

സമൂഹത്തിലെ സമസ്ത വിഭാഗത്തിലും ഉള്‍പ്പെട്ടവരുടെ പ്രാര്‍ത്ഥനയിലും പിന്തുണയിലും പിന്‍ബലത്തിലും സെന്റ് തോമസ് സി.എസ്.ഐ ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ എന്നും അഭിമാനം കൊള്ളുന്നു. നിസീമമായ ആ സ്‌നേഹവായ്പ്പിന്റെ സാക്ഷാത്കാരമാണ് നവീകരിക്കപ്പെട്ട ഈ ദേവാലയം.

കഴിഞ്ഞ മുപ്പത് വര്‍ഷക്കാലത്തിലേറെയായി അനുഭവ സാക്ഷ്യങ്ങളിലൂടെയും അളവറ്റ പ്രാര്‍ത്ഥനകളിലൂടെയും കൃപാകടാക്ഷങ്ങളിലൂടെയും നമ്മെ ചൈതന്യ ധന്യമാക്കിയ ഈ ദൈവാലയത്തിന്റെ വിശ്വാസ കൂട്ടായ്മയിലെ സുപ്രധാനമായ നാഴികക്കല്ലാണ് പുതിയ ദൈവാലയ സമര്‍പ്പണം.

ആത്മീയ ഹര്‍ഷം മുഖരിതമാകുന്ന ഈ ചടങ്ങിൽ നിങ്ങള്‍ ഓരോരുത്തരുടെയും മഹനീയ സാന്നിധ്യം ഏറെ വിലപ്പെട്ടതും ഞങ്ങളെ സംബന്ധിച്ചിടത്തോളം സന്തോഷകരവുമാണ്. അങ്ങനെ പരസ്പര ബഹുമാനത്തിന്റെ ഭാവി ദിനങ്ങളിലേയ്ക്ക് സ്‌നേഹത്തിന്റെയും കൂടി ഒരു പാലം തീര്‍ക്കുകയാണ് സെന്റ് തോമസ് സി.എസ്.ഐ ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍.

ഭക്തിസാന്ദ്രമായ ദൈവാലയ സമര്‍പ്പണ ചടങ്ങിനോടനുബന്ധിച്ചുള്ള പൊതു സമ്മേളനം സെപ്റ്റംബര്‍ 3-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5.30 നാണ്. പുതിയ ദൈവാലയത്തിന്റെ (16520 Chimney Rock Rd, Houston TX 77053) പരിസരത്താണ് സമ്മേളന പരിപാടികള്‍ നടക്കുക.

ഏറെ പ്രതിസന്ധികള്‍ തരണം ചെയ്ത് പുതിയ ഒരു ദൈവാലയം സ്ഥാപിതമാക്കപ്പെട്ടതിലൂടെ ദൈവം നമ്മെ കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. അതിലുള്ള സന്തോഷം വാക്കുകള്‍ക്കതീതമാണ്. ദൈവാലയ പ്രതിഷ്ഠാ ശുശ്രൂഷകള്‍ സെപ്റ്റംബര്‍ മൂന്നാം തീയതി ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ്. അതിനു ശേഷമാണ് പൊതുസമ്മേളനം. തുടര്‍ന്ന് വിനോദപരിപാടികള്‍ അരങ്ങേറും.

ഈ ദൈവാലയ കുടുംബാമൊന്നാകെ ഒരിക്കല്‍ക്കൂടി ആത്മീയാചാര്യന്‍മാരെയും വിവധ മേഖലകളില്‍ ശോഭിക്കുന്ന ആദരണീയരായ വ്യക്തിത്വങ്ങളെയും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഞങ്ങളുടെ എല്ലാ ബന്ധുമിത്രാദികളെയും സര്‍വാത്മനാ സ്വാഗതം ചെയ്തുകൊള്ളുന്നു.

സ്‌നേഹാദരങ്ങളോടെ,

ജിജു കുളങ്ങര (പി.ആര്‍.ഒ)
ഫോണ്‍: 281 709 5433

ജോണ്‍ ഡബ്ല്യു വര്‍ഗീസ് (ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍)
ഫോണ്‍: 832 788 5545

റവ. ബെന്നി തോമസ് (വികാരി)
ഫോണ്‍: 346 577 0685

പ്രൊഫസര്‍ ഡോ. സക്കറിയ ഉമ്മന്‍ (സെക്രട്ടറി)
ഫോണ്‍: 229 669 7700

Print Friendly, PDF & Email

Leave a Comment

More News