ദൈവ വിശ്വാസത്തിനെതിരെയുളള ഒരു പട്ടാളക്കാരന്‍റെ പീഡാനുഭവങ്ങള്‍ : രാജു തരകന്‍

മനുഷ്യമനസ്സിന് വേദന ഉളവാക്കുന്ന ഒരു റഷ്യന്‍ പട്ടാളക്കാരന്‍റെ ക്രൂര പീഡനങ്ങളുടെ അനുഭവങ്ങളാണ് അനുവാചകര്‍ക്കായ് ഇവിടെ പങ്കുവെയ്ക്കുന്നത്. വാനിയ എന്ന യൗവ്വനക്കാരന്‍, ആയാളുടെ മുഖം എല്ലായിപ്പോഴും ദൈവീക പ്രസന്നതയാല്‍ ശോഭിച്ചിരുന്നു. അതിന് കാരണം ദൈവത്തെ തന്‍റെ ജീവനെക്കാള്‍ ഉപരി സ്നേഹി,ച്ചിരുന്നു. റഷ്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ കിരാത ഹസ്തങ്ങളാല്‍ ഞെരിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ഇടയിലായിരുന്നു വാനിയ ജിവിതം നയിച്ചിരുന്നത്. മത നേതൃത്വം എല്ലായിപ്പോഴും ഭരണകര്‍ത്താക്കളുടെ ഹിതാനുസരണമായിട്ടാണ് നിലനിന്നിരുന്നത്. മതം ഒരിക്കലും മനുഷ്യനെ നന്നാക്കുവാന്‍ അനുവദിയ്ക്കില്ലെന്നാണ് ഭരണര്‍ത്താക്കളുടെ നിഗമനം. അതുകൊണ്ട് മതത്തെ സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റണമെന്നാണ് ഭരണകര്‍ത്താക്കളുടെ ആഗ്രഹം. ആശയപരമായ് പോരാടുന്നതില്‍ തെറ്റില്ലെന്നാണ് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അല്ലാതെയുള്ള ഏതു മാര്‍ഗ്ഗവും മതം വളരാനെ ഉപകരിക്കുകയുള്ളു. ഇത്തരത്തിലുള്ള സാമുഹ്യ വ്യവസ്ഥിതിയിലാണ് വാനിയ പട്ടാളത്തില്‍ തന്‍റെ ഔദ്ദ്യോഗിക ജിവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. തന്‍റെ ദൈവവിശ്വാസം സഹപട്ടാളക്കാരോടും മേലുദ്ദ്യോഗസ്ഥരോടും തുറന്ന് പറയുന്നതിന് വാനിയ വിമുഖത…

പുതിയ ക്രിപ്‌റ്റോ ടാക്സ് റിപ്പോർട്ടിംഗ് നിയമങ്ങൾ നിലവില്‍ വന്നു

വാഷിംഗ്ടണ്‍: എക്‌സ്‌ചേഞ്ചുകളും പേയ്‌മെന്റ് പ്രോസസറുകളും ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസി ബ്രോക്കർമാർ, വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് റൂളിന്റെ കീഴിൽ ഉപയോക്താക്കളുടെ ഡിജിറ്റൽ ആസ്തികളുടെ വിൽപ്പന, കൈമാറ്റം എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇന്റേണൽ റവന്യൂ സർവീസിന് (ഐആർഎസ്) റിപ്പോർട്ട് ചെയ്യേണ്ടതുണ്ടെന്ന നിയമം നിലവില്‍ വന്നു. നികുതി അടയ്ക്കുന്നതിൽ പരാജയപ്പെടുന്ന ക്രിപ്‌റ്റോ ഉപയോക്താക്കളെ പിടികൂടാന്‍ കോൺഗ്രസും റെഗുലേറ്ററി അധികാരികളും നടത്തുന്ന വിപുലമായ നീക്കത്തിന്റെ ഭാഗമാണ് ഈ നിയമം. ഫോം 1099-ഡിഎ എന്ന് വിളിക്കപ്പെടുന്ന പുതിയ ടാക്സ് റിപ്പോർട്ടിംഗ് ഫോം നികുതിദായകരെ അവർ നികുതി നൽകേണ്ടതുണ്ടോ എന്ന് നിർണ്ണയിക്കാൻ സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. കൂടാതെ, ക്രിപ്റ്റോ ഉപയോക്താക്കളെ അവരുടെ നേട്ടങ്ങൾ നിർണ്ണയിക്കാൻ സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ നടത്തുന്നത് ഒഴിവാക്കാൻ സഹായിക്കുമെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. ഇത് ഡിജിറ്റൽ അസറ്റ് ബ്രോക്കർമാരെ ബോണ്ടുകളും സ്റ്റോക്കുകളും പോലുള്ള മറ്റ് സാമ്പത്തിക ഉപകരണങ്ങൾക്കായുള്ള ബ്രോക്കർമാരുടെ അതേ വിവര…

ഉക്രെയിനിലെ കുട്ടികളെ നിർബന്ധിതമായി നാടുകടത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അമേരിക്കയുടെ ഉപരോധം

വാഷിംഗ്ടൺ: യുക്രെയ്‌നിലെ കുട്ടികളെ നിർബന്ധിത നാടുകടത്തലും കൈമാറ്റവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്ത 13 വ്യക്തികള്‍ക്കും സ്ഥാപനങ്ങൾക്കും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യാഴാഴ്ച ഉപരോധം ഏർപ്പെടുത്തി. ഉക്രെയിനിലെ പ്രായപൂർത്തിയാകാത്തവരുടെ മനുഷ്യാവകാശ ലംഘനങ്ങളിൽ പങ്കാളികളായതിന്റെ പേരിൽ റഷ്യയുടെ മൂന്ന് അധികാരികൾക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നടപടികളും അമേരിക്ക സ്വീകരിക്കുന്നുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു. ഉക്രൈനിന്റെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഉപരോധം. റഷ്യ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്തുമ്പോൾ അമേരിക്ക വെറുതെ നോക്കി നില്‍ക്കുകയില്ലെന്ന് യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡ തോമസ്-ഗ്രീൻഫീൽഡ് യുക്രെയ്നിലെ യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ വ്യാഴാഴ്ച പറഞ്ഞു. 2022-ൽ റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തിനു ശേഷം റഷ്യൻ അധികാരികൾ 19,500-ലധികം കുട്ടികളെ അവരുടെ വീടുകളിൽ നിന്ന് നാടുകടത്തുകയും/അല്ലെങ്കിൽ നിർബന്ധിതമായി നാടുകടത്തുകയും ചെയ്‌തതായി ഉക്രെയ്‌ൻ സർക്കാർ കണക്കാക്കുന്നു. ഉക്രേനിയൻ കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പാശ്ചാത്യ രാജ്യങ്ങൾ കള്ളം പറയുകയാണെന്നും…

ട്രം‌പ് അറ്റ്‌ലാന്റ ജയിലിലെത്തി കീഴടങ്ങി; നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി; രണ്ട് ലക്ഷം ഡോളര്‍ ബോണ്ടില്‍ ജാമ്യത്തില്‍ വിട്ടു

അറ്റ്‌ലാന്റ (ജോര്‍ജിയ): 2020 ലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള മുൻ യുഎസ് പ്രസിഡന്റിന്റെ ശ്രമങ്ങളിൽ നിന്ന് ഉടലെടുത്ത ക്രിമിനൽ കേസിന്റെ ഭാഗമായി ഒരു ഡസനിലധികം കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ട ട്രം‌പ് അറ്റ്‌ലാന്റ ജയിലിലെത്തി. ഫുൾട്ടൺ കൗണ്ടി ജയിൽ രേഖകൾ പ്രകാരം അന്തേവാസി നമ്പർ P01135809 ആയ ട്രം‌പിന്റെ വിരലടയാളവും മഗ് ഷോട്ടും സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി ജയില്‍ അധികൃതര്‍ രേഖപ്പെടുത്തി. മഗ് ഷോട്ട് വ്യാഴാഴ്ച വൈകുന്നേരം തന്നെ പുറത്താകുകയും ചെയ്തു. ജയില്‍ അധികൃതര്‍ പുറത്തുവിട്ട ട്രം‌പിന്റെ മഗ് ഷോട്ട് ട്രംപിന്റെ ശത്രുക്കളും അനുയായികളും വ്യാപകമായി പ്രചരിപ്പിക്കുമെന്ന് ഉറപ്പാണ്. തന്റെ ന്യൂജേഴ്‌സി ഗോൾഫ് ക്ലബ്ബിലേക്ക് മടങ്ങുന്നതിന് മുമ്പ് ട്രംപ് ജയിലിൽ ചെലവഴിച്ചത് 20 മിനിറ്റ് മാത്രമാണ്. അറ്റ്‌ലാന്റയിലെ ഹാർട്ട്‌സ്‌ഫീൽഡ്-ജാക്‌സൺ വിമാനത്താവളത്തിൽ തന്റെ സ്വകാര്യ വിമാനത്തിൽ കയറുന്നതിന് മുമ്പ്, പ്രോസിക്യൂഷൻ രാഷ്ട്രീയ പ്രേരിതമാണെന്ന തന്റെ അവകാശവാദം അദ്ദേഹം ആവർത്തിച്ചു. ഇവിടെ നടന്നത് നീതിയുടെ…

പുതുപ്പള്ളിയില്‍ കുഞ്ഞൂഞ്ഞിന്‍റെ കുഞ്ഞോ, കമ്മ്യൂണിസ്റ്റ് കുട്ടിയോ?

ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടമെന്നു പറയുംപോലെയാണ് ഓണത്തിനിടയ്ക്ക് പുതുപ്പള്ളി തെരഞ്ഞെടുപ്പ്. ഭരണകക്ഷിയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ സി.പി.എമ്മും പ്രതിപക്ഷ മുന്നണിയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സുമാണ് ഏറ്റുമുട്ടുന്നത് എന്നു പറഞ്ഞാല്‍ നേര്‍ക്കുനേര്‍ ഉള്ള പോരാട്ടമാണ് പുതുപ്പള്ളിയില്‍ അരങ്ങേറുന്നത്. കൈപ്പത്തി ചിഹ്നവും അരിവാള്‍ ചുറ്റിക നക്ഷത്രവും തമ്മിലുള്ള ബാലറ്റ് യുദ്ധമായിരിക്കും പുതുപ്പള്ളിയിലേത്. ആര് ജയിക്കുമെന്നത് വോട്ടെണ്ണി കഴിയുമ്പോള്‍ മാത്രമെ പറയാന്‍ കഴിയുയെങ്കിലും പല അനുകൂല ഘടകങ്ങളും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കുണ്ടെന്നതാണ് സത്യം. കഴിഞ്ഞ അന്‍പത്തിമൂന്ന് വര്‍ഷമായി യു.ഡി.എഫിന്‍റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചത് ഉമ്മന്‍ചാണ്ടിയാണ്. ഏറ്റവും കൂടുതല്‍ കാലം പരാജയപ്പെടാതെ ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ചുവന്ന അംഗമെന്ന ബഹുമതിക്ക് അര്‍ഹനാണ് ഉമ്മന്‍ചാണ്ടി. കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ ഇത് അപൂര്‍വ്വ ബഹുമതിയാണ്. ഇങ്ങനെ ഒരു ബഹുമതി ഇനിയൊരാള്‍ക്ക് ഉണ്ടാകുമോയെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു ബഹുമതി ഉമ്മന്‍ ചാണ്ടിക്കവകാശപ്പെട്ടതു മാത്രമാണ്.…

ആത്മീയ സംഗമം ലേക്ക് ലാന്റിൽ; ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 1 ന്

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ 23-ാമത് വാർഷിക കൺവൻഷൻ സെപ്റ്റംബർ 1 മുതൽ 3 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ലേക്ക് ലാന്റ് എബനേസർ ഐ.പി.സി യിൽ വെച്ച് (5935 Strickland Ave, Lakeland, FL 33812 ) നടത്തപ്പെടും. സുപ്രസിദ്ധ ഉണർവ് പ്രഭാഷകനും പ്രസംഗികനുമായ റവ. ഡോ.വില്യം ലീ മുഖ്യ പ്രഭാഷണം നടത്തും. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ കെ.സി. ജോൺ ഉദ്ഘാടനം നിർവഹിക്കും. പ്രെയ്സ് ആന്റ് വർഷിപ്പിന് റീജിയൻ ക്വയർ നേതൃത്വം നൽകും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ പൊതുയോഗം ആരംഭിക്കും. ലേഡീസ് മിനിസ്ട്രീസ് സമ്മേളനം ശനിയാഴ്ച രാവിലെ 10 ന് ലേക്ക് ലാന്റ് എബനേസർ ഐ.പി.സിയിൽ വെച്ച് ഉണ്ടായിരിക്കും. സിസ്റ്റർ ഷീബാ ചാൾസ് ചാണ്ടി മുഖ്യ പ്രസംഗികയായിരിക്കും. സഹോദരിമാരായ ബീന മത്തായി, സാലി ഏബ്രഹാം, ബെറ്റ്സി…

കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 2023 ഓഗസ്റ്റ് 26 ന്

കൊളംബസ് (ഒഹായോ): സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ടു  വർഷമായി നടത്തുന്ന സിഎൻസി എക്സ്റ്റേണൽ ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 26ന് ഡബ്ലിൻ എമറാൾഡ് ഫീൽഡിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും മിഷന് പുറത്തുള്ള ടീമുകളെ കൂടി ഉൾകൊള്ളിച്ചാണ് മൽസരം. ഓഗസ്റ്റ് 5ന് നടന്ന സിഎൻസി ഇന്റേണൽ  ക്രിക്കറ്റ് ടൂർണമെന്റ്ൽ  ജിൻസൺ സാനിയുടെ നേതൃത്വത്തിൽ റെഡ് ഫാൽക്കൺസ് ടീം വിജയികളായി. ഡെവ് കെയർ സൊല്യൂഷൻസ്, സോണി ജോസഫ് – Realtor, K & N ഫിനാൻഷ്യൽ  സൊല്യൂഷൻസ് (കൃഷ്ണ നിമിൽ) എന്നിവരാണ് പ്രധാന സ്പോൺസർസ്. SM United (സിറോ മലബാര്‍ മിഷൻ കൊളംബസ്), OMCC  (ഒഹായോ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ,  സെൻറ്. ചാവറ ടസ്‌കേഴ്‌സ് (സെൻറ്. ചാവറ സിറോ മലബാർ കത്തോലിക്ക മിഷൻ, സിൻസിനാറ്റി), CAFC (കൊളംബസ്  അംബാസ്സഡർസ്…

ഐ.ഒ.സി പെൻസിൽവേനിയ ചാപ്റ്ററിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വർണ്ണാഭമായി

ഫിലഡൽഫിയ: ഇന്ത്യയുടെ 77-ാം സ്വാതന്ത്യ ദിനം ഐ.ഒ.സി പെൻസിൽവേനിയ ചാപ്റ്റർ സമുചിതമായി കൊണ്ടാടി. ഓഗസ്റ്റ് 19 ശനിയാഴ്ച 5:00 മണിക്ക് മുഖ്യാതിഥിയായി ത്തിയ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് താലപ്പൊലിയുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ സമ്മേളന നഗറിലേക്ക് ആനയിച്ചു. നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ ക്രിസ്തോസ് ചർച്ച് ഓഡിറ്റോറിയത്തിൽ പ്രത്യേകമായി തയ്യാറാക്കിയ ഉമ്മൻ ചാണ്ടി നഗറിലാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്. പെൻസിൽവേനിയ ചാപ്റ്റർ പ്രസിഡന്റ് സാബു സ്കറിയ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കൊച്ചുമോൻ വയലത്ത് ഏവരെയും സ്വാഗതം ചെയ്തു. മുഖ്യാതിഥി സാം പിട്രോഡ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാണെന്നും, മത വർഗ്ഗീയ ശക്തികളുടെ അഴിഞ്ഞാട്ടം കണ്ടില്ല എന്ന് നടിക്കുന്ന സർക്കാരാണ് അധികാരത്തിലുള്ളതെന്നും, ഈ പ്രവണത ഇന്ത്യാ രാജ്യത്തെ ഫാസിസത്തിലേയ്ക്ക് നയിക്കുമെന്നും,…

ഫിലാഡല്‍ഫിയയില്‍ ‘ചന്ദ്രയാന്‍ 3’ ദൗത്യവിജയത്തെ അനുസ്മരിപ്പിച്ച വി. ബി. എസ്. പ്രോഗ്രാം

ഫിലാഡല്‍ഫിയ: ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്തു വിജയം വരിച്ചതുപോലെ ഫിലാഡല്‍ഫിയായിലെ ഒരു പറ്റം വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ കുട്ടികളുടെ ഭാവന ബഹിരാകാശം വരെ ചിറകുവിരിച്ച് ചന്ദ്രന്‍റെ ദക്ഷിണധൃവത്തില്‍ ടച്ച്ഡൗണ്‍ ചെയ്ത്, പുതിയ കണ്ടുപിടുത്തങ്ങളും, സാഹസികയാത്രകളും, ബഹിരാകാശചിത്രങ്ങളുമായി ഒരാഴ്ച്ച നീണ്ടുനിന്ന ബൈബിള്‍ എക്സ്പെഡീഷന്‍ ഫെയ്ത്ത്ലാന്‍ഡ് ചെയ്തു. ബഹിരാകാശയാത്രയും, ഗഗനചാരികളും, താരാപഥങ്ങളും, റോക്കറ്റും, ശൂന്യാകാശ സൂട്ടുമൊക്കെയായിരുന്നു ഈ വര്‍ഷത്തെ വി. ബി. എസ് തീം ആയ STELLAR–Shine Jesus’ Light എന്നതില്‍. ജീവിതം അന്ധകാരതുല്യമാകുക, തമ്മില്‍ ഒത്തു പോകാതിരിക്കുക, സുകൃതങ്ങള്‍ സംഭവിക്കുക, സഹജീവികള്‍ ദുഖിതരായിരിക്കുക എന്നീനിമിഷങ്ങളില്‍ “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു” എന്നുര ചെയ്ത ജീസസിന്‍റെ പ്രകാശകിരണങ്ങള്‍ സഹോദരരില്‍ വര്‍ഷിക്കാന്‍ നാം കടപ്പെട്ടവരാണെന്നുള്ള ബൈബിള്‍ സന്ദേശങ്ങള്‍ കുട്ടികള്‍ ഈ സാഹസിക സ്റ്റെല്ലാര്‍ യാത്രയിലൂടെ മനസിലാക്കി യെടുത്തു. ബൈബിളിലെ തെരഞ്ഞെടുക്കപ്പെട്ട ചില ആശയങ്ങള്‍ കുട്ടികളില്‍ ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു ഒരാഴ്ചത്തെ പരിശീലന…

അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഗെർഷ്‌കോവിച്ചിന്റെ തടങ്കൽ റഷ്യ മൂന്ന് മാസത്തേക്ക് കൂടി നീട്ടി

മോസ്‌കോ/വാഷിംഗ്ടണ്‍: ചാരവൃത്തി ആരോപിച്ച് മോസ്കോ അറസ്റ്റ് ചെയ്ത ആദ്യത്തെ പത്രപ്രവർത്തകനായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടര്‍ ഗെർഷ്‌കോവിച്ചിന്റെ തടങ്കല്‍ മൂന്നു മാസത്തേക്കു കൂടി നീട്ടിയതായി മോസ്കോയിലെ ലെഫോർടോവ്സ്കി കോടതി വക്താവ് പറഞ്ഞു. ഉക്രെയ്‌നില്‍ മോസ്‌കോയുടെ ആക്രമണത്തിനിടെ പല പാശ്ചാത്യ റിപ്പോർട്ടർമാരിൽ നിന്ന് വ്യത്യസ്തമായി റഷ്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത് തുടർന്ന വ്യക്തിയാണ് ഗെര്‍ഷ്കോവിച്ച്. നവംബർ 30 ആണ് തടങ്കലിനുള്ള പുതിയ അവസാന തീയതി. ഒരു പത്രപ്രവർത്തകനെന്ന നിലയിൽ തന്റെ ജോലി ചെയ്തതിന് ഗെർഷ്‌കോവിച്ച് ഏകപക്ഷീയമായും അന്യായമായും തടങ്കലിൽ തുടരുമെന്നതിൽ കടുത്ത നിരാശയുണ്ടെന്ന് വാൾസ്ട്രീറ്റ് ജേർണൽ പറഞ്ഞു. “അദ്ദേഹത്തിനെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തീർത്തും തെറ്റാണ്, ഞങ്ങൾ അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ ശ്രമിക്കും,” ന്യൂയോർക്ക് ആസ്ഥാനമായുള്ള പത്രം പ്രസ്താവനയിൽ പറഞ്ഞു. പത്രപ്രവര്‍ത്തനം ഒരു കുറ്റകൃത്യമല്ലെന്നും അവര്‍ പറഞ്ഞു. റിപ്പോർട്ടറെ മോചിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ഗെർഷ്‌കോവിച്ചിനെ…