ഹൂസ്റ്റൺ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അമേരിക്കൻ മലയാളികളുടെ ആദരവൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ. ജൂലൈ 30ന് ഞായറാഴ്ച രാത്രി 9 മണിക്ക് (ന്യൂയോർക്ക് സമയം) (ഇന്ത്യൻ സമയം ജൂലൈ 31 തിങ്കളാഴ്ച രാവിലെ 6:30 ന്) നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചാണ്ടി ഉമ്മൻ, മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാർത്തോമാ സഭയിലെ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലിത്ത, അമേരിക്കയിലെ സാമൂഹ്യ സാംസകാരിക നേതാക്കൾ; തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. സൂം മീറ്റിംഗ് ഐഡി: 825 1972 1393 പാസ് കോഡ്: 2023 കൂടുതൽ വിവരങ്ങൾക്ക്: ജെയിംസ് കൂടൽ (ചെയർമാൻ) – 346 456 2225 ബേബി മണക്കുന്നേൽ (പ്രസിഡണ്ട്) – 713 291…
Category: AMERICA
തോമസ് വർഗീസ് (82) ഡാളസിൽ അന്തരിച്ചു
ഗാർലന്റ്(ഡാളസ് )- ഡാലസിലെ ആദ്യകാല മലയാളികളിൽ ഒരാളായ തോമസ് വർഗീസ് (82) ഡാളസിലെ ഗാർലാൻഡ് സിറ്റിയിൽ ജൂലൈ 28 വെള്ളിയാഴ്ച അന്തരിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജിന്റെ മാതൃ സഹോദരനാണ് പരേതൻ ഭാര്യ.അന്നമ്മ വർഗീസ് മക്കൾ: എബി, ആനി, ആൽവിൻ മരുമക്കൾ: നീതു. ജെയിംസ്, ലീന കൊച്ചു മക്കൾ: യെശയ്യാ, ആദം, ജാസ്മിൻ, ജൂലിയ, ജോയ്, ആരോൺ, തിയോഡോർ, ലിഡിയ സഹോദരങ്ങൾ: മറിയാമ്മ ജോർജ് , പാസ്റ്റർ ജോർജ് വർഗീസ്,സാം വർഗീസ്,ജോസ് വർഗീസ് കുടുംബാംഗങ്ങൾ എല്ലാം ഡാളസ് നിവാസികളാണ് സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട്.
മാർത്തോമ്മ സംയുക്ത ആരാധന ശുശ്രുഷ നാളെ ഡാളസിൽ
ഡാളസ് : മാർത്തോമ്മ സഭയുടെ ഡാളസിലെ ഇടവകകൾ സംയുക്തമായി നാളെ (ഞായറാഴ്ച ) ഡാളസിലെ മാർത്തോമ്മ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് ആരാധനയും വിശുദ്ധ കുർബാന ശുശ്രുഷയും നടത്തുന്നു. ആരാധനകൾക്ക് നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് മുഖ്യ കാർമ്മികത്വം വഹിക്കും. ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച്, ഡാളസ് കരോൾട്ടൺ, സെന്റ്. പോൾസ് മസ്‌ക്വിറ്റ്, സെഹിയോൻ പ്ലാനോ, ക്രോസ് വേ എന്നീ ഇടവകകളിലെ അംഗങ്ങൾ ആണ് ജൂലൈ 30 ഞായറാഴ്ച നടത്തപ്പെടുന്ന സംയുക്ത ആരാധനയിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച രാവിലെ 9 മണിക്ക് ഇംഗ്ലീഷിലുള്ള പ്രെയിസ് ആൻഡ് വർഷിപ്പും, 10 മണി മുതൽ മലയാളത്തിലുള്ള ആരാധന ശുശ്രുഷയുമാണ് ക്രമീകരിച്ചിരിക്കുന്നത്. റവ.ജോബി ജോൺ (വൈസ്. പ്രസിഡന്റ്), സിജു ഫിലിപ്പ് (സെക്രട്ടറി ), സജു കോര (ട്രഷറാർ),…
കോവിഡ് ലോക്ക്ഡൗൺ സമയത്ത് ക്രിസ്തീയ ഗാനങ്ങൾ ആലപിച്ചതിന് അറസ്റ്റിലായ ക്രിസ്ത്യാനികൾക് $300,000 നഷ്ടപരിഹാരം
(ഐഡഹോ) – 2020 സെപ്റ്റംബറിൽ കോവിഡ് പാൻഡെമിക് സമയത്ത് സിറ്റി ഹാളിന് പുറത്ത് മതപരമായ ഗാനങ്ങൾ ആലപിച്ചതിന് അറസ്റ്റിലായ ഗബ്രിയേൽ റെഞ്ചും, സീനും, റേച്ചൽ ബോനെറ്റും മോസ്കോ, ഐഡഹോ നഗരത്തിനും ചില നഗര ജീവനക്കാർക്കുമെതിരെ ഫയൽ ചെയ്ത സിവിൽ കേസ് ഒത്തുതീർക്കുന്നതിനു ധാരണയായി. പാൻഡെമിക് സമയത്ത് ഫേസ് മാസ്ക് , സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കുറ്റങ്ങൾ ചുമത്തിയിരുന്നത്.വൈറസ് പടരുന്നത് തടയുന്നതിനും, ജീവൻ രക്ഷിക്കുന്നതിനും “ചട്ടങ്ങൾ ആവശ്യമാണ്” എന്ന് സിറ്റി വാദിച്ചു. “സെറ്റിൽമെന്റ് കരാറിന്റെ നിബന്ധനകൾ പ്രകാരം, മൊത്തം സെറ്റിൽമെന്റ് തുക $300,000 നൽകും, നഗരത്തിൽ നിന്നുള്ള ഒരു പത്രക്കുറിപ്പ് പറയുന്നു “സ്യൂട്ട് തീർപ്പാക്കുന്നതിനും നീണ്ടുനിൽക്കുന്ന വ്യവഹാര നടപടികൾ ഒഴിവാക്കുന്നതിനുമുള്ള ഏറ്റവും നല്ല നടപടിയാണ് കേസിലെ സാമ്പത്തിക ഒത്തുതീർപ്പാണ് ഐസിആർഎംപി നിർണ്ണയിച്ചതെന്നും” പ്രസ്താവന കൂടുതൽ വിശദീകരിച്ചു ക്രൈസ്റ്റ് ചർച്ചിലെ അംഗവും പബ്ലിക് റിലേഷൻസ്…
കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഏഴാം ദിവസ തിരുനാള്‍ ആഘോഷം ഭക്തിനിര്‍ഭരമായി
ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ തിരുനാള്‍ ദിനത്തിന്റെ ഏഴാമത്തെ ദിവസമായ ജൂലൈ 27ാം തീയതി വ്യഴാഴ്ച സെന്റ് മേരിസ് ഫ്രിസ്‌ക്കോ കുടുംബ യൂണീറ്റും സെന്റ് തോമസ് ആലന്‍/ പ്ലാനോ കുടുംബ യുണിറ്റും സംയുക്തമായി മേല്‍നോട്ടം വഹിച്ചു. കുര്‍ബാനക്ക് തൊട്ടു മുന്‍മ്പായിട്ട് കുടുംബ യൂണിറ്റിലെ കുട്ടികള്‍ അന്നാ, എലിസാ, ആല്‍ബി, എയ്മി, എലീനാ, ഈവാനാ, എറിന്‍, എയ്മി, ഇസബെല്‍, ജോഷ്‌വാ കാഴ്ചകള്‍ സമര്‍പ്പിക്കയുണ്ടായി. പരിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മികത്വം വഹിച്ചത് ഇടവക വികാരി ഫാദര്‍ മാത്യൂസ് മൂഞ്ഞനാട്ട് ആയിരുന്നു. ഫാദര്‍ ജോസ് നാവേസ് സഹകാര്‍മ്മികത്വം വഹിച്ചു. അദ്ദേഹം കുര്‍ബാന മധ്യേയുള്ള പ്രസംഗത്തില്‍ വിശ്വസികള്‍ക്ക് കൊടുത്ത സന്ദേശം ഇപ്രകാരം ആയിരുന്നു. ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് മൂന്നു കാര്യങ്ങളില്‍ കൂടെയാണ് ഒന്നാമത്തെ കാര്യം മറ്റുള്ളവരെ സ്നേേഹിച്ചു കൊണ്ടും രണ്ടാമത്തേത് ധാരാളം പ്രവര്‍ത്തിച്ചു കൊണ്ടും മൂന്നാമത്തേത് സഹനത്തില്‍ കൂടെയും ആണ്.…
നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ ഭദ്രാസനം മീഡിയ കമ്മിറ്റി പ്രഖ്യാപിച്ചു
ന്യൂയോർക്ക്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ ഭദ്രാസനത്തിന് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റി അംഗങ്ങളെ നിയമിച്ചതായി ഭദ്രാസന എപ്പിസ്കോപ്പ ഡോ ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ അറിയിച്ചു. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. അടുത്ത മൂന്ന് വർഷത്തേക്കാണ് പുതിയ കമ്മറ്റിയുടെ കാലാവധി . റവ ജോർജ് എബ്രഹാം (ഭദ്രാസന സെക്രട്ടറി) കൺവീനർ, ഷാജി എസ് രാമപുരം (അസോസിയേറ്റ് കൺവീനർ)(ഡാളസ് ), റവ ഡെന്നിസ് എബ്രഹാം ,തോമസ് മാത്യു (ജീമോൻ റാന്നി, ഹൂസ്റ്റൺ ), അലൻ ജോൺ ചെന്നിത്തല (മിഷിഗൺ) എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. മാർത്തോമാ സഭയുടെ വിവിധ ഔദ്യോഗിക സ്ഥാനങ്ങളിൽ വിജയകരമായി പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും അമേരിക്കൻ സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗത്തെ സജീവ സാന്നിധ്യവും, മലയാളി ഓൺലൈൻ മാധ്യമ രംഗത്തെ പ്രശസ്തരും പ്രഗത്ഭരുമായ സീനിയർ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് ഭദ്രാസന മീഡിയ ആൻഡ് പബ്ലിക്…
ഐ.ഒ.സി യു.എസ്.എ. ചിക്കാഗോ ചാപ്റ്റര്‍ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
ചിക്കാഗോയിലെ നൈല്‍സില്‍ ഉള്ള സെന്റ് മേരീസ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും ആയിരുന്ന ശ്രീ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അത്യാഗതമായ അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ ചിക്കാഗോയിലെ പ്രമുഖ സാമൂഹ്യ, സാംസ്കാരിക, സംഘടനാ നേതാക്കള്‍ പങ്കെടുത്തു. അര നൂറ്റാണ്ടുകളിലേറെ എം.എല്‍.എ ആയും 12 വയസു മുതല്‍ ബാലജനസഖ്യത്തില്‍ തുടങ്ങിയ കെ.എസ്.യൂ, യൂത്ത് കോണ്‍ഗ്രസ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രവര്‍ത്തന മണ്ഡലത്തിലൂടെ രാഷ്ട്രീയ രംഗത്ത് നിരസാന്നിധ്യമായിരുന്ന ശ്രീ. ഉമ്മന്‍ചാണ്ടിയുടെ ദേഹവിയോഗം ചരിത്രത്തിലെ തന്നെ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് യോഗത്തില്‍ സംസാരിച്ചവര്‍ എല്ലാം തന്നെ വിലയിരുത്തി. കരുണയുടെയും ദീനാനുകമ്പയുടെയും മികച്ച ഉദാഹരണമായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ നാനാ തുറകളിലും ഉള്ള ലക്ഷോപലക്ഷം ആളുകളുടെ കണ്ണീരൊപ്പാനും ദുഃഖങ്ങളില്‍ പങ്കുചേര്‍ന്നു ആശ്വാസം പകരാനും ത്യാഗത്തിന്റെയും,…
വെസ്റ്റ് ബാങ്കിൽ 14 വയസ്സുള്ള ഫലസ്തീൻ ബാലനെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി
ജൂലൈ 27 വ്യാഴാഴ്ച പുലർച്ചെ അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ കൽഖില്യയിൽ 14 വയസ്സുള്ള പലസ്തീൻ ബാലനെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയതായി പലസ്തീൻ ഇൻഫർമേഷൻ സെന്റർ (പിഐസി) റിപ്പോർട്ട് ചെയ്തു. ഫാരേസ് ഷർഹബീൽ അബു സംര എന്ന ബാലനാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം തിരിച്ചറിഞ്ഞു. ഫലസ്തീൻ വാർത്താ ഏജൻസിയായ വഫയുടെ അഭിപ്രായത്തിൽ, കൽഖില്യയുടെ സമീപപ്രദേശത്ത് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയതിന് ശേഷമാണ് വെടിവയ്പ്പ് നടന്നത്. ഇസ്രായേൽ സൈന്യം റബ്ബർ ബുള്ളറ്റുകളും സ്റ്റൺ ഗ്രനേഡുകളും നിവാസികൾക്ക് നേരെ കണ്ണീർ വാതകവും പ്രയോഗിച്ചു. കഴിഞ്ഞ വർഷം വെസ്റ്റ്ബാങ്കിൽ ഇസ്രായേലികളും ഫലസ്തീനിയും തമ്മിൽ മാരകമായ അക്രമങ്ങൾ പതിവായിരുന്നു. 2005 ൽ ഐക്യരാഷ്ട്രസഭ (യുഎൻ) മരണങ്ങൾ നിരീക്ഷിക്കാൻ തുടങ്ങിയതിന് ശേഷം വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ ഏറ്റവും മാരകമായ വർഷമാണ് 2023 എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്തിടെയുള്ള പ്രൊട്ടക്ഷൻ ഓഫ് സിവിലിയൻസ്…
ഡ്യൂബുക്ക് അതിരൂപത ബിഷപ്പായി തോമസ് സിങ്കുളയെ മാർപാപ്പ നിയമിച്ചു
വാഷിംഗ്ടൺ -ഫ്രാൻസിസ് മാർപാപ്പ ബുധനാഴ്ച ഡാവൻപോർട്ടിലെ ബിഷപ്പ് തോമസ് സിങ്കുളയെ അയോവയിലെ ഡ്യൂബുക്കിലെ മെട്രോപൊളിറ്റൻ അതിരൂപതയെ നയിക്കാൻ നിയമിച്ചു.2023 ജൂലായ് 26-ന് വാഷിംഗ്ടൺ ഡി.സി.യിൽ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ അപ്പോസ്‌തോലിക് ന്യൂൺഷ്യോ, കർദ്ദിനാൾ നിയുക്ത ക്രിസ്‌റ്റോഫ് പിയറിയാണ് നിയമനം പരസ്യമാക്കിയത്. 2017 മുതൽ തെക്കുകിഴക്കൻ അയോവയിലെ ഡാവൻപോർട്ട് രൂപതയെ നയിക്കുന്നത് 66 കാരനായ സിങ്കുലയാണ്. ആരോഗ്യപരമായ കാരണങ്ങളാൽ ആർച്ച് ബിഷപ്പ് മൈക്കിൾ ഒ. ജാക്കൽസ് ഏപ്രിൽ 4-ന് സ്ഥാനമൊഴിഞ്ഞതുമുതൽ ഒരു അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററാണ് ഡ്യൂബുക്ക് അതിരൂപത നിയന്ത്രിക്കുന്നത്. ജാക്കൽസ് 10 വർഷം അതിരൂപതയെ നയിച്ചു..അയോവ സംസ്ഥാനത്ത് 17,403 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഡബുക് അതിരൂപതയിൽ ആകെ ജനസംഖ്യ 1,017,175 ആണ്, അതിൽ 185,260 പേർ കത്തോലിക്കരാണ്. അയോവയിലെ മൗണ്ട് വെർനണിൽ ജനിച്ച സിങ്കുല ഗണിതശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ്സിലും ബിരുദം നേടി. അയോവയിലെ അയോവ സിറ്റിയിലെ അയോവ സർവകലാശാലയിൽ…
ക്രിമിയൻ പാലത്തിൽ അവസാനമായി ആക്രമണം നടത്തിയെന്ന് ഉക്രേനിയൻ സുരക്ഷാ വിഭാഗം സമ്മതിച്ചു
കിയെവ്: അധിനിവേശ ക്രിമിയ പെനിൻസുലയെ റഷ്യൻ മെയിൻലാന്റുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിന് നേരെ കഴിഞ്ഞ വർഷം ഒക്ടോബർ 22 ന് നടന്ന ആക്രമണത്തിൽ യുക്രെയ്നിന്റെ സുരക്ഷാ സേവനം (എസ്ബിയു) ആദ്യമായി പങ്കാളിയാണെന്ന് സമ്മതിച്ചു. ക്രിമിയൻ പാലത്തിന്റെ നാശം ഞങ്ങളുടെ നേട്ടങ്ങളിലൊന്നാണ്, അടുത്തിടെ ഇവിടെ നടന്ന ഒരു ചടങ്ങിൽ സെക്യൂരിറ്റി സർവീസ് മേധാവി വാസിൽ മാല്യൂക്കിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എസ്‌ബിയു ഉദ്യോഗസ്ഥർ ശത്രുവിനെ നശിപ്പിക്കുകയും അവരുടെ ഭൂമി സ്വതന്ത്രമാക്കാൻ എല്ലാം ചെയ്യുകയും ചെയ്യുന്നു. ഈ മാസം ആദ്യം രാജ്യത്തിന്റെ സൈന്യം പാലം തകർത്തതായി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മാലിയാർ സൂചന നൽകിയതിന് പിന്നാലെയാണ് എസ്ബിയു മേധാവിയുടെ പരാമർശം. ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, 2022 ഫെബ്രുവരി 24 ന് റഷ്യ അധിനിവേശം ആരംഭിച്ചതിനുശേഷം 12 ഉക്രേനിയൻ നേട്ടങ്ങൾ അദ്ദേഹം പട്ടികപ്പെടുത്തി. 273 ദിവസം മുമ്പ്,…
