വാഷിംഗ്ടൺ ഡി സി :മുൻ പ്രസിഡന്റ് ട്രംപ് 2024ൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായാൽ പിന്തുണയ്ക്കുമെന്ന് ജിഒപി പ്രസിഡന്റ് സ്ഥാനാർത്ഥി നിക്കി ഹേലി പറഞ്ഞു. എന്നാൽ മുൻ പ്രസിഡന്റിന് പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡറും സൗത്ത് കരോലിന മുൻ ഗവർണറുമായ ഹേലി തിങ്കളാഴ്ച സിഎൻബിസിയുടെ “സ്ക്വാക്ക് ബോക്സ്” എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ രാജ്യത്തിന് ഒരു “പുതിയ തലമുറ നേതാവ്” ആവശ്യമുണ്ടെന്നും എന്നാൽ പ്രൈമറി ജയിച്ചാൽ ട്രംപിനെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. ഹേലി മുമ്പ് പ്രസിഡന്റ് ബൈഡന്റെ പ്രായത്തെ നിശിതമായി വിമർശിച്ചിരുന്നു, അദ്ദേഹം 86 വയസ്സ് വരെ ജീവിക്കില്ലെന്നും അത് രണ്ടാം ടേമിന്റെ അവസാനത്തിൽ അദ്ദേഹത്തിന്റെ പ്രായമാകുമെന്നും വാദിച്ചു. ബൈഡനെ വീണ്ടും തിരഞ്ഞെടുക്കുന്നത് ഹാരിസ് പ്രസിഡന്റാകാൻ ഇടയാക്കുമെന്ന് അവർ പറഞ്ഞിരുന്നു “റിപ്പബ്ലിക്കൻ എന്ന നിലയിൽ അദ്ദേഹത്തെ നോമിനിയാക്കാൻ ഞങ്ങൾക്ക് കഴിയില്ല. അദ്ദേഹത്തിന്…
Category: AMERICA
റവ. എബ്രഹാം തോമസ് ഡാലസ് കരോൾട്ടൻ മാർത്തോമ്മ ഇടവക കൺവെൻഷന് മുഖ്യ സന്ദേശം നൽകുന്നു
ഡാലസ്: കരോൾട്ടൻ മാർത്തോമ്മാ ഇടവകയുടെ (1400 W Frankford Rd, Carrollton, TX 75007) നേതൃത്വത്തിൽ ജൂലൈ 28, 29 (വെള്ളി, ശനി ) തീയതികളിൽ ഡാലസ് കാരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന കൺവെൻഷനിൽ പ്രമുഖ ആത്മീയ പ്രഭാഷകനും, ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ ഇടവകയുടെ സഹ വികാരിയുമായ റവ.എബ്രഹാം തോമസ് മുഖ്യ സന്ദേശം നൽകുന്നു. കനലിന്റെ വഴിയിൽ കൃപയുടെ നീർച്ചാലുകൾ എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കൺവെൻഷൻ വെള്ളിയാഴ്ച വൈകിട്ട് 7 മണി മുതൽ 9 വരെയും, ശനിയാഴ്ച വൈകിട്ട് 6.30 മുതൽ 9 മണി വരെയും ആണ് നടത്തപ്പെടുന്നത്. കൺവെൻഷനിൽ ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രുഷ ഉണ്ടായിരിക്കും. ഡാലസ് കരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് വെള്ളി, ശനി ദിവസങ്ങളിൽ നടത്തപ്പെടുന്ന കൺവെൻഷനിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഷിബി എബ്രഹാം, കൺവീനർ…
റഷ്യൻ കൂലിപ്പടയാളികളിൽ നിന്ന് പോളണ്ടിനെ സംരക്ഷിക്കാൻ തയ്യാറാണെന്ന് വാഷിംഗ്ടൺ
വാഷിംഗ്ടണ്‍: നിലവിൽ ബെലാറസിൽ നിലയുറപ്പിച്ചിരിക്കുന്ന സ്വകാര്യ സൈനിക സ്ഥാപനമായ വാഗ്നറിലെ സൈനികർ അയൽ സംസ്ഥാനത്ത് “പര്യടനം നടത്താൻ” ആഗ്രഹിക്കുന്നു എന്ന കിംവദന്തികൾക്ക് മറുപടിയായി, സംഭവത്തിൽ വാഷിംഗ്ടൺ പോളണ്ടിനെ പ്രതിരോധിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി, ആയിരക്കണക്കിന് വാഗ്നർ പോരാളികൾ റഷ്യയിൽ പരാജയപ്പെട്ട കലാപത്തെ തുടർന്ന് ബെലാറസിലേക്ക് നീങ്ങി, ഇത് ലുകാഷെങ്കോയുടെ ഇടപെടലിന് നന്ദി പറഞ്ഞു. മോസ്കോയിലേക്കുള്ള വാരാന്ത്യ സന്ദർശന വേളയിൽ പോളണ്ടിലേക്ക് പ്രവേശിക്കാനുള്ള അവരുടെ പ്രകടമായ ആഗ്രഹത്തെക്കുറിച്ച് ബെലാറസ് പ്രസിഡന്റ് പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് ആശങ്ക പ്രകടിപ്പിച്ചു. ഉക്രെയ്നിന് ആയുധങ്ങൾ, വെടിമരുന്ന്, ഉപകരണങ്ങൾ, അറ്റകുറ്റപ്പണികൾ എന്നിവ നൽകാനുള്ള നാറ്റോ ശ്രമങ്ങളുടെ കേന്ദ്രമായ റസെസ്സോയെ ലുകാഷെങ്കോ പ്രത്യേകം പരാമർശിച്ചു. ബെലാറസിനെതിരെ പോളണ്ടിൽ നിന്നുള്ള ഏത് ആക്രമണവും റഷ്യയ്ക്കെതിരായ ആക്രമണമായി കണക്കാക്കുമെന്ന് പുടിൻ കഴിഞ്ഞ ആഴ്ച തറപ്പിച്ചുപറഞ്ഞിരുന്നു. റഷ്യൻ സൈന്യം…
നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസ് സമാപിച്ചു
ഷിക്കാഗോ: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 20മുതൽ-23വരെ സംഘടിപ്പിച്ചി ക്കുന്ന 44-ാമത് ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസ് സമാപിച്ചു. 2023 ജൂലൈ 23 ഞായറാഴ്ച രാവിലെ ഷിക്കാഗോ ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന വിശുദ്ധ കുർബാനക്കു ഭദ്രാസന വൈ.എഫ്.വൈ.എഫ് വൈസ് പ്രസിഡന്റ് റവ.ജെയ് സൺ തോമസ് മുഖ്യകാർമികത്വം വഹിച്ചു . തുടർന്ന് സമാപന സമ്മേളനം നടന്നു.ഷിക്കാഗോ അസിസ്റ്റ് വികാരി എം.ടി.സി ഷെറിൻ അച്ചൻ സമാപന ദിന പ്രസംഗം നടത്തി. സാക്ഷികളുടെ ഒരു വലിയ സമൂഹം നമുക്കു ചുറ്റും ഉള്ളതിനാൽ, തടസ്സപ്പെടുത്തുന്ന എല്ലാറ്റിനെയും എളുപ്പത്തിൽ വലയുന്ന പാപത്തെയും നമുക്ക് വലിച്ചെറിയാം. വിശ്വാസത്തിന്റെ തുടക്കക്കാരനും പൂർണതയുള്ളവനുമായ യേശുവിൽ ദൃഷ്ടി പതിപ്പിച്ചുകൊണ്ട് നമുക്ക് നിർണ്ണയിച്ച ഓട്ടത്തിൽ സ്ഥിരോത്സാഹത്തോടെ ഓടാം. എബ്രായർ 12:1-2 എന്നതാണ് സമ്മേളനത്തിനു തിരഞ്ഞെടുത്തിരുന്ന മുഖ്യ ചിന്താവിഷയം . നാലു ദിവസാം നീണ്ടു നിന്ന…
ഒഐസിസി യുഎസ്എ ഹൂസ്റ്റണിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും മൗന ജാഥയും സംഘടിപ്പിച്ചു
ഹൂസ്റ്റൺ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യഎസ്എയുടെ (ഒഐസിസി യൂഎസ്എ) നേതൃത്വത്തിൽ നടത്തിയ ഹൂസ്റ്റൺ പൗരാവലിയുടെ അനുസ്മരണ സമ്മേളനം വേറിട്ട പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. സ്റ്റാഫോർഡിലുള്ള അപ്ന ബസാർ ഹാളിൽ വച്ച് നടന്ന സമ്മേളനം ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക സാമൂദായിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായി. സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് അന്തരിച്ച നേതാവിനോടുള്ള ആദര സൂചകമായി നടത്തിയ മൗന ജാഥയിൽ ഒഐസിസിയുടെ ബാനറിൽ കീഴിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലെക്സും പിടിച്ചു കൊണ്ട് ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ബാഡ്ജും ധരിച്ചുകൊണ്ട് നിരവധിയാളുകൾ പങ്കെടുത്തു. ഹാളിൽ പ്രവേശിച്ചുകഴിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടിയുടെ വലിയ ഛായാ ചിത്രത്തിന് മുമ്പിൽ ഓരോരുത്തരായി വന്ന് പുഷ്പദളങ്ങൾ സമർപ്പിച്ചപ്പോൾ പലരുടേയും കണ്ണുകൾ ഈറനണിയുന്നതു കാണാമായിരുന്നു. മൗന പ്രാത്ഥനയ്ക്കു ശേഷം ആരംഭിച്ച അനുസ്മരണ ചടങ്ങിൽ ഒഐസിസി…
ബസുമതി ഇതര വെള്ള അരി: കയറ്റുമതി നിയന്ത്രണങ്ങൾ നീക്കാൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കും: ഐ എം എഫ്
വാഷിംഗ്ടൺ: ഒരു പ്രത്യേക വിഭാഗം അരി കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി പറഞ്ഞു. ഇത് ആഗോള പണപ്പെരുപ്പത്തെ ബാധിക്കുമെന്നും അവര്‍ പറഞ്ഞു. വരാനിരിക്കുന്ന ഉത്സവ സീസണിൽ ആഭ്യന്തര വിതരണം വർദ്ധിപ്പിക്കുന്നതിനും ചില്ലറ വിൽപ്പന വില നിയന്ത്രിക്കുന്നതിനുമായി ഇന്ത്യൻ സർക്കാർ ജൂലൈ 20 ന് ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചിരുന്നു. രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന മൊത്തം അരിയുടെ 25 ശതമാനവും ഇത്തരത്തിലുള്ള അരിയാണ്. കയറ്റുമതിയുടെ ഭൂരിഭാഗവും രൂപപ്പെടുന്ന പാർ-ബോയിൽഡ് നോൺ ബസ്മതി അരിയുടെയും ബസുമതി അരിയുടെയും കയറ്റുമതി നയത്തിൽ മാറ്റമില്ലെന്ന് ഭക്ഷ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ പരിതസ്ഥിതിയിൽ, ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഭക്ഷ്യവിലകളിലെ ചാഞ്ചാട്ടം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അവ പ്രതികാര നടപടികളിലേക്കും നയിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ്…
ഡാളസ് സിഎസ്ഐ കോൺഗ്രിഗേഷൻ രജതജൂബിലി ആഘോഷങ്ങൾ, ഉദ്ഘാടനം ജൂലൈ 30 നു
ഡാളസ് : ഡാലസ് സിഎസ്ഐ കോൺഗ്രിഗേഷൻ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സ്ഥിരീകരണ ശുശ്രൂഷയും ജൂലൈ 30 ഞായറാഴ്ച നടത്തപ്പെടുന്നു ഗാർലാൻഡിലുള്ള സിഎസ്ഐ കോൺഗ്രിഗേഷൻ ദേവാലയത്തിൽ ഞായറാഴ്ച രാവിലെ 9 :30 മധ്യകേരള മഹായിടവക ബിഷപ്പ് അഭിവന്ദ്യ ഡോക്ടർ മലയിൽ കോശി ചെറിയാന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന ശുശ്രുഷ ഉണ്ടായിരിക്കും .തുടർന്ന് ചേരുന്ന സമ്മേളനത്തിൽ ദേവാലയത്തിലെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അഭിവന്ദ്യ തിരുമേനി നിർവഹിക്കും. ഇടവകയിലെ 2023 വർഷ ഗ്രാജുവേറ്റുകളെ അനുമോദിക്കുന്ന ചടങ്ങും അതോടൊപ്പം നടത്തപ്പെടുന്നതാണ് കൂടുതൽ വിവരങ്ങൾക്ക്: റവ റജീവ് സുഗു ജേക്കബ് –972 878 7492 ,സെക്രട്ടറി 469 441 0726
മുത്തച്ഛന്മാരുടെ കലാലയ സൗഹൃദം അമേരിക്കൻ പ്രവാസ ജീവിതത്തിൽ കൊച്ചുമക്കൾ മാതൃകയാക്കി
ഡാളസ്: 80 വർഷങ്ങൾക്കു മുൻപ് ഹൈസ്കൂൾ ജീവിതത്തിൽ സഹപാഠികളായിരുന്നവരുടെ കൊച്ചുമക്കൾ വിവാഹത്തിനായി ഒരുങ്ങുന്നു. പരേതരായ റാന്നി ചെറുവാഴകുന്നേൽ സി പി. തോമസും, കുളത്തുപ്പുഴ മേലേത്തു പി പി. തോമസും ഇടക്കുളം ഗുരുകുലം ഹൈസ്കൂൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളായിരുന്നു. അവർ പഠനത്തിലും സ്പോർട്സ് രംഗത്തും അതിസമർത്ഥരും, നല്ല സഹപാഠികളുമായിരുന്നു. ബോർഡിങ് സ്കൂൾ ജീവിതത്തിനു ശേഷം ഇരുവരും കണ്ടുമുട്ടിയത് ഒരു പ്രാവശ്യം മാത്രമായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്തു ഇന്ത്യൻ മിലിറ്ററി സേവനം ചെയ്തു ധരാളം സൈനിക ബഹുമതികൾ നേടിയെടുത്തിട്ടുള്ള പരേതനായ ചെറുവാഴകുന്നേൽ സി പി തോമസ് ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മിഷണർ ആയിട്ടാണ് സർവീസിൽ നിന്നും വിരമിച്ചത്. പരേതനായ പി പി തോമസ് പ്രൈവറ്റ് മേഖലയിലാണ് തന്റെ സർവീസ് പ്രയോജനപ്പെടുത്തിയത്. അന്നു കാലത്തു ഇംഗ്ലീഷിലും കണക്കിലും ഉണ്ടായിരുന്ന ബൃഹത്തായ പരിജ്ഞാനം അക്കൗണ്ടിംഗ് മേഖലയിലേക്ക് ആയിരുന്നു ശ്രദ്ധിക്കപ്പെട്ടത്. കുളത്തൂപ്പുഴയിലെ…
കാനഡയില്‍ സൗഹൃദ കൂട്ടായ്മയില്‍ വിരിഞ്ഞ “സര്‍ഗം കലാവേദി”
ബ്രാംപ്ടണ്‍ (കാനഡ): ഭാരതീയ തനതു കലാരൂപങ്ങളുടെ നന്മ ലോകമെമ്പാടും പ്രചരിപ്പിക്കുക, കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട “സര്‍ഗം കലാവേദി” എന്ന സംഘടനയുടെ ഉദ്ഘാടനം വിപുലമായ ചടങ്ങുകളോടെ കാനഡയിലെ ബ്രാംപ്ടണ്‍ ത്രിവേണി മന്ദിരത്തിലെ ഓഡിറ്റോറിയത്തില്‍ ജൂലൈ 22 ശനിയാഴ്ച നടന്നു. സര്‍ഗം കലാവേദി പ്രഥമ പ്രസിഡന്റ് ജയപാല്‍ കൂടത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് സര്‍ഗം കലാവേദിയിലെ കലാകാരന്മാര് അവതരിപ്പിച്ച ഭരതനാട്യം, ദാന്ഡിയ നൃത്തം, ലളിത സംഗീതങ്ങള്‍, ശാസ്ത്രീയ സംഗീത കച്ചേരി, വാദ്യോപകരണ സംഗീതങ്ങള്‍ തുടങ്ങിയവ ആര്‍ഷഭാരത സംസ്കാരത്തിന്റെ പ്രതിധ്വനി മധുരോദാരമായി ഉയര്‍ന്നു കേള്‍ക്കാന്‍ ഉതകുന്നവയായിരുന്നു. കലയെ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം കലാകാരന്മാരുടെ കൂട്ടായ്മ എന്നതിലുപരി അതിര്‍വരമ്പുകളില്ലാത്ത മാനുഷിക ധര്‍മ്മങ്ങളുടെ മികച്ച മാതൃകയായ ഈ കൂട്ടായ്മയുടെ ഉല്‍ഘാടന പരിപാടികളില്‍ ബ്രാംപ്ടണും…
ട്രൈസ്സ്റ്റേറ്റ് കേരളാഫോറം: കര്‍ഷകരത്നം അവാര്‍ഡ് 2023
ഫിലഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാ ഫോറം ട്രൈസ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്ടെത്താനുള്ള മത്സരം സംഘടിപ്പിക്കുന്നു. ഫിലഡല്ഫിയയിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേക്ക് ആകര്‍ഷിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം കര്‍ഷക രത്നം അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിത്ത് ഉല്പാദനം മുതല്‍ വിളവെടുപ്പു വരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് വിധിനിര്‍ണ്ണയം നടത്തുന്നത്. കര്‍ഷകരത്നം അവാര്‍ഡ് ജേതാവിന് ഗ്രാന്റ് സ്പോണ്സര് തോമസ് പോള്‍ (റിയല്‍റ്റി ഡയമണ്ട് ബ്രോക്കര്‍) നല്കുന്ന ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. കൂടാതെ, മത്സരാര്‍ത്ഥികളെല്ലാവരേയും സ്റ്റേജില്‍ ആദരിക്കുകയും ചെയ്യും. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കൃഷിയിടങ്ങളുടെ സവിസ്തരമായ വീഡിയോ വാട്സ്ആപ്പില്‍ (267 -825-5183) അല്ലെങ്കില്‍ tpaul.phila@gmail.com ഇമെയില്‍ വിലാസത്തിലോ…
