ഡാളസ് : കേരളാ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഡാളസ് പൗരാവലി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു ജൂലൈ 23 ന് ഞായറാഴ്ച വൈകുനേരം 6 മണിക് ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ (580 castellan dr , arland , Texas 77477) വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഡാളസ് ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് നാഗനൂലിലിന്റെ അദ്ധ്യക്ഷതയിൽ ഈ സമ്മളനത്തിൽ ഡാളസിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക നേതാക്കളോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പങ്കെടുക്കും.എല്ലാവരെയും ഈ സമ്മേളനത്തിലേക്ക് ക്ഷണികുന്നതായി സംഘാടകർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക്: ബോബൻ കൊടുവത്ത് 214 929 2292 , സജി ജോർജ് 214 714 0838, റോയ് കൊടുവത്ത് 972 569 7165 പി .തോമസ് രാജൻ 214 287 3135.
Category: AMERICA
പുരാതന ഇന്ത്യൻ ശാസ്ത്രജ്ഞരും അവരുടെ ദാർശനിക സംഭാവനകളും (ചരിത്രവും ഐതിഹ്യങ്ങളും)
ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ശാസ്ത്ര നേട്ടങ്ങളുടെ സമ്പന്നമായ ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. പുരാതന കാലം മുതൽ ആധുനിക യുഗം വരെ ഇന്ത്യൻ ശാസ്ത്രജ്ഞർ വിവിധ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അവരുടെ കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും ഇന്ത്യയുടെ ബൗദ്ധിക ഭൂപ്രകൃതിയെ രൂപപ്പെടുത്തുക മാത്രമല്ല, ആഗോള ശാസ്ത്ര സമൂഹത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുകയും ചെയ്തു. പുരാതന ഇന്ത്യയിൽ, ശാസ്ത്രീയ അറിവ് തത്ത്വചിന്ത, ആത്മീയത, ദൈനംദിന ജീവിതം എന്നിവയുമായി ഇഴചേർന്നിരുന്നു. ഈ കാലയളവിൽ നിരവധി മിടുക്കരായ മനസ്സുകൾ ഉയർന്നുവന്നു, അവരുടെ സംഭാവനകൾ ഭാവിയിലെ ശാസ്ത്ര മുന്നേറ്റങ്ങൾക്ക് അടിത്തറയിട്ടു. ആര്യഭട്ട – മുൻനിര ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും അഞ്ചാം നൂറ്റാണ്ടിൽ ജനിച്ച ആര്യഭട്ടൻ ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു. ഗണിതശാസ്ത്രത്തിൽ വിപ്ലവം സൃഷ്ടിച്ച പൂജ്യവും ദശാംശ സമ്പ്രദായവും അദ്ദേഹം രൂപപ്പെടുത്തി. പൈയുടെ കൃത്യമായ കണക്കുകൂട്ടലും സൂര്യ, ചന്ദ്ര ഗ്രഹണങ്ങളുടെ വിശദീകരണവും ഉൾപ്പെടെ ജ്യോതിശാസ്ത്രത്തിലെ ആര്യഭട്ടന്റെ…
ഉമ്മൻ ചാണ്ടി: നഷ്ടപ്പെട്ടത് പ്രവാസി മലയാളികളുടെ അത്താണിയെന്നു പോൾ പറമ്പി
ചിക്കാഗോ/ചാലക്കുടി: പ്രവാസി മലയാളികളെ ഇത്രയധികം സ്നേഹിക്കുകയും പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പ്രത്യേക താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രവാസി മലയാളികളുടെ അത്താണിയും ഉത്തമ ഭരണാധികായെയുമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോ സ്ഥാപക പ്രസിഡന്റ് പോൾ പറമ്പി അഭിപ്രായപ്പെട്ടു. പുതുപ്പള്ളി വീട് സന്ദർശിച്ചു ആദര സൂചകമായി മൃതദേഹത്തിൽ റീത്ത് സമർപ്പിക്കുവാൻ കഴിഞ്ഞതായും പറമ്പി പറഞ്ഞു. അമേരിക്കൻ സന്ദർശനം നടത്തുന്നതിനിടയിൽ ചിക്കാഗോയിലെ സ്വവസതിയിൽ സ്വീകരിക്കുന്നതിനും ദീർഘനേരം സംഭാഷണം നടത്തുന്നതിനും അവസരം ലഭിച്ചിരുന്നതായി പറമ്പി അനുസ്മരിച്ചു. പറയുന്നതിനേക്കാൾ കൂടുതൽ കേൾക്കാൻ വേണ്ടി സമയം ചിലവഴിക്കുന്ന ഒരു നേതാവ്, ഓരോ വ്യക്തിയെയും അവരുടെ ചുമലിൽ പിടിച്ചു അവർ പറയുന്നത് വളരെ അടുത്തു നിന്ന് കേൾക്കുന്ന ഒരു മനുഷ്യൻ, അവരോട് വളരെ എളിമയോടെ സംസാരിക്കുന്ന ഭരണാധികാരി, പകലെന്നോ രാത്രിയെന്നോ നോക്കാതെ അന്യരുടെ പരാതികൾക്കുത്തരം കണ്ടെത്താനായി ആൾക്കൂട്ടങ്ങൾക്കിടയിൽ ഉറക്കമില്ലാതെ നിന്നിരുന്ന നേതാവ്,…
ഡാളസില്‍ വിശുദ്ധ അല്‍ഫോൻസാമ്മയുടെ തിരുനാളിനു കൊടിയേറി
ഡാളസ്: സഹനത്തിലൂടെയും സ്നേഹത്തിലൂടെയും വിശുദ്ധിയിലേക്കുയര്‍ത്തപ്പെട്ട വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കോപ്പേല് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ തുടക്കമായി. ജൂലൈ 21 വെള്ളിയാഴ്ച വൈകുന്നേരം വികാരി ഫാ. മാത്യുസ് കുര്യൻ മുഞ്ഞനാട്ട് ,ഫാ. ജോർജ് വാണിയപുരക്കൽ എന്നിവർ ചേർന്ന് തിരുനാള്‍ കൊടിയേറ്റി. കൈക്കാരന്മാരായ പീറ്റർ തോമസ്, എബ്രഹാം പി മാത്യൂ, സാബു സെബാസ്റ്റ്യൻ, ജോർജ് തോമസ് (സെക്രട്ടറി) തുടങ്ങിയവർ സന്നിഹിതരായി. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും, വിശുദ്ധ കുര്‍ബാനയും, നൊവേനയും, ലദീഞ്ഞും, നടന്നു. തിരുകര്‍മങ്ങൾക്ക് ഫാ. മാത്യുസ് മുഞ്ഞനാട്ട് , ഫാ. ജോർജ് വാണിയപുരക്കൽ എന്നിവര്‍ കാർമ്മികരായി. ഇടവകയിലെ വിമൻസ് ഫോറം അംഗങ്ങളാണ് ഈ വര്‍ഷത്തെ തിരുനാളിന്റെ പ്രസുദേന്തിയാവുന്നത് . ദിവസേന വൈകൂന്നേരം ആരാധനയും വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും. തിരുനാള്‍ 30 ന് സമാപിക്കും.
ഡോ. ഫിലിപ്പ് ജോർജ്ജ് (62) ന്യൂയോർക്കിൽ നിര്യാതനായി
ന്യൂയോര്‍ക്ക്: ചെങ്ങന്നൂർ ഇലയിടത്തു തേലക്കാട്ട് പീടികയിൽ കുടുംബാംഗവും, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന് മുൻ പ്രസിഡന്റും, ഫൊക്കാന നേതാവും, അമേരിക്കൻ മലയാളി സമൂഹത്തിൽ നിറസാന്നിധ്യവും, പോര്‍ട്ട്ചെസ്റ്റര്‍ ഓർത്തഡോക്സ് ചർച്ചിന്റെ സജീവ പ്രവർത്തകനുമായ ഡോ. ഫിലിപ്പ് ജോർജ്ജ് (കുഞ്ഞ് 62) ന്യൂയോർക്കിൽ നിര്യാതനായി. ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗവും സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഷൈല ഫിലിപ്പ് ജോർജ് പുനലൂർ ചേങ്ങലപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : അരുൺ ഫിലിപ്പ് ജോർജ്, അലൻ ഫിലിപ്പ് ജോർജ്. സഹോദരങ്ങൾ: ജോർജ് ചെറിയാൻ, ഡോ. ഫാ. ജോർജ് കോശി (വികാരി, പോര്‍ട്ട്ചെസ്റ്റര്‍ ഓർത്തഡോക്സ് ചർച്ച്), സിസിലി കുട്ടി സാമുവേൽ, ജോർജ് വർഗീസ്, ജോർജ് എബ്രഹാം, ലാലി തോമസ്. Viewing Service: ജൂലൈ 23 ഞായർ 3 PM to 9 PM ഓർത്തഡോക്സ് ചർച്ച്, പോര്‍ട്ട്ചെസ്റ്റര്‍ 360 Irving…
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങലിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അനുശോചനം രേഖപ്പെടുത്തി
ന്യൂജേഴ്സി : രാഷ്ട്രീയ താല്പര്യങ്ങൾക്കതീതമായി പൊതുജനതാല്പര്യത്തിനായി അഹോരാത്രം പ്രവർത്തിച്ചു ജനഹൃദയങ്ങളിൽ തനതായ സ്ഥാനം കരസ്ഥമാക്കിയ മുൻ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങലിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അനുശോചനം രേഖപ്പെടുത്തി വേൾഡ് മലയാളി കൗൺസിൽ തുടക്കം കുറിച്ച ഒട്ടനവധി ജനക്ഷേമ പരിപാടികളിൽ ഉമ്മൻ ചാണ്ടി നിറസാന്നിധ്യമായിരുന്നു ജനങ്ങളുടെ ഇടയിൽ ജീവിച്ചു, ജനവികാരങ്ങളുടെ സ്പന്ദനം ഹൃദയത്തിലേറ്റി , വികസനത്തിന്റെ പുത്തൻ ഏടുകൾ കേരളത്തിന് സമ്മാനിച്ച, പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നു ശ്രീ ഉമ്മൻ ചാണ്ടിയെന്നു വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങലിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനു വേണ്ടി ജേക്കബ് കുടശനാട് (ചെയർമാൻ) , ജിനേഷ് തമ്പി (പ്രസിഡന്റ്), സിജു ജോൺ (സെക്രട്ടറി) , തോമസ് ചെല്ലേത്ത് (ട്രഷറർ), ബൈജുലാല്‍ ഗോപിനാഥന് (വൈസ് പ്രസിഡന്റ് – അഡ്മിന്)…
ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവ് ഇന്ത്യയുമായി AI സഹകരണത്തിന് ആഹ്വാനം ചെയ്യുന്നു
വാഷിംഗ്ടണ്‍: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗതി രൂപപ്പെടുത്തുന്നതിന് യുഎസും ഇന്ത്യ ഉൾപ്പെടെയുള്ള സമാന ചിന്താഗതിക്കാരായ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവ് ആരതി പ്രഭാകർ പറഞ്ഞു. AI യുടെ ഉത്തരവാദിത്ത ഉപയോഗം ഉറപ്പാക്കാൻ ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ ഐടി ഭീമന്മാരുമായി യുഎസ് ഭരണകൂടം ഇതിനകം തന്നെ ഇടപെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കമ്പനികളെ ഉത്തരവാദിത്തത്തോടെ നിർത്താനുള്ള ശ്രമങ്ങളും അതിൽ പ്രോത്സാഹജനകമായ പുരോഗതിയും ഇന്ത്യൻ-അമേരിക്കൻ വംശജയായ പ്രഭാകർ വെളിപ്പെടുത്തി. നിലവിലുള്ള നിയമങ്ങളുടെ പരിധിക്കുള്ളിൽ എക്സിക്യൂട്ടീവ് നടപടികൾക്കുള്ള പദ്ധതികളും അവർ വെളിപ്പെടുത്തി. കൂടാതെ, AI യുടെ സാധ്യതയുള്ള നേട്ടങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾ തന്നെ AI യുടെ സാധ്യതയുള്ള ദോഷങ്ങൾ പരിഹരിക്കാനുള്ള അവരുടെ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിനെക്കുറിച്ച് ബൈഡന് ആലോചിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ, മറ്റ് ചെറുകിട സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ ഏഴ് മുൻനിര…
പെന്റഗൺ മിലിട്ടറി ബ്രാഞ്ചിന്റെ തലവനായി ബൈഡൻ ലിസ ഫ്രാഞ്ചെറ്റിയെ തിരഞ്ഞെടുത്തു
വാഷിംഗ്ടൺ ഡി സി :യുഎസ് നാവികസേനയെ നയിക്കാൻ യുഎസ് പ്രസിഡന്റ് ബൈഡൻ ഒരു വനിതാ അഡ്മിറലിനെ തിരഞ്ഞെടുത്തു – പെന്റഗൺ മിലിട്ടറി സർവീസ് ബ്രാഞ്ചിന്റെ തലവനായി ഒരു വനിത നാമനിർദ്ദേശം ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ലിസ ഫ്രാഞ്ചെറ്റി ദക്ഷിണ കൊറിയയിലെ യുഎസ് ആറാമത്തെ ഫ്ലീറ്റിന്റെയും യുഎസ് നാവികസേനയുടെയും മുൻ മേധാവിയാണ്, കൂടാതെ വിമാനവാഹിനിക്കപ്പൽ സ്ട്രൈക്ക് കമാൻഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നേവൽ ഓപ്പറേഷൻസ് മേധാവിയായി സ്ഥിരീകരിക്കപ്പെട്ടാൽ, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ഉൾപ്പെടുന്ന മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ എലൈറ്റ് ഗ്രൂപ്പിൽ അംഗമാകുന്ന ആദ്യ വനിതയായിരിക്കും അവർ. 38 വർഷത്തെ പരിചയസമ്പന്നയായ അവർ ഫോർ സ്റ്റാർ അഡ്മിറൽ പദവി നേടുന്ന രണ്ടാമത്തെ വനിതയായിരുന്നു.
ലുവിയ അൽസേറ്റിനു മിസ് ടെക്സസ് യുഎസ്എ കിരീടം
ഹൂസ്റ്റൺ : ഹൂസ്റ്റണിൽ നിന്നുള്ള ലുവിയ അൽസേറ്റ് ഈ വർഷത്തെ മിസ് ടെക്സസ് യുഎസ്എ ആയി തിരഞ്ഞെടുക്കപ്പെട്ടു ശനിയാഴ്ച, ഹിൽട്ടൺ ഹൂസ്റ്റൺ പോസ്റ്റ് ഓക്ക് ഹോട്ടലിൽ നടന്ന മത്സരത്തിൽ 90-ലധികം മത്സരാർത്ഥികളെ പിന്തള്ളി ലുവിയ അൽസേറ്റ് ഔദ്യോഗികമായി മിസ് ടെക്സസ് യുഎസ്എ ആയി കിരീടമണിഞ്ഞത് . ന്യൂറോ ഡിജെനറേറ്റീവ് രോഗത്തെക്കുറിച്ച് അവബോധം വളർത്താൻ തന്റെ കിരീടം ഉപയോഗിക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് അൽസേറ്റ് പറഞ്ഞു. രണ്ടാം വർഷം, ഹൂസ്റ്റൺ സ്വദേശിയായ ഒരാൾ മിസ് യുഎസ്എ സ്റ്റേജിൽ ടെക്സാസിനെ പ്രതിനിധീകരിക്കും. ജനുവരിയിൽ മിസ് യൂണിവേഴ്സ് കിരീടം നേടിയ ഹൂസ്റ്റണിലെ ആർ ബോണി ഗബ്രിയേലിന്റെ പാത പിന്തുടരുകയാണ് കൊളംബിയൻ വംശജയായ 26 കാരി 2018 ജനുവരിയിൽ അവളുടെ അമ്മയ്ക്ക് (ALS ) ന്യൂറോ ഡിജെനറേറ്റീവ് രോഗം ഉണ്ടെന്ന് കണ്ടെത്തിയപ്പോൾ, അൽസേറ്റ് മാതാവിന്റെ മുഴുവൻ സമയ പരിചാരകയായി. നിർഭാഗ്യവശാൽ, 2022 ഡിസംബറിൽ ഫാനി…
ഡാളസിൽ സംയുക്ത സുവിശേഷ കൺവെൻഷൻ ആഗസ്റ്റ് 4 മുതൽ 6 വരെ
ഡാലസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ ഇരുപത്തി ആറാമത് സംയുക്ത സുവിശേഷ കൺവെൻഷൻ ആഗസ്റ്റ് 4 വെള്ളി മുതൽ 6 ഞായർ വരെ ഡാളസ് സെന്റ്.പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് (1002 Barnes Bridge Road, Mesquite, Tx 75150) നടത്തപ്പെടുന്നു. പ്രമുഖ ആത്മീയ പ്രഭാഷകനും, സി എസ് ഐ സഭയുടെ കൊല്ലം – കൊട്ടാരക്കര ഭദ്രാസന അധ്യക്ഷനും, കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റും, വേദ പണ്ഡിതനും ആയ ബിഷപ് ഡോ. ഉമ്മൻ ജോർജ് വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ 9 മണി വരെയും, ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെയും നടത്തപ്പെടുന്ന കൺവെൻഷന് മുഖ്യ സന്ദേശം നൽകും. ഓഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ റൂട്സ് & വിംഗ്സ് എന്ന വിഷയത്തെ അധികരിച്ച്…
