ഉമ്മൻ ചാണ്ടി: നഷ്ടപ്പെട്ടത് പ്രവാസി മലയാളികളുടെ അത്താണിയെന്നു പോൾ പറമ്പി

ചിക്കാഗോ/ചാലക്കുടി: പ്രവാസി മലയാളികളെ ഇത്രയധികം സ്നേഹിക്കുകയും പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പ്രത്യേക താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രവാസി മലയാളികളുടെ അത്താണിയും ഉത്തമ ഭരണാധികായെയുമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോ സ്ഥാപക പ്രസിഡന്റ് പോൾ പറമ്പി അഭിപ്രായപ്പെട്ടു. പുതുപ്പള്ളി വീട് സന്ദർശിച്ചു ആദര സൂചകമായി മൃതദേഹത്തിൽ റീത്ത് സമർപ്പിക്കുവാൻ കഴിഞ്ഞതായും പറമ്പി പറഞ്ഞു. അമേരിക്കൻ സന്ദർശനം നടത്തുന്നതിനിടയിൽ ചിക്കാഗോയിലെ സ്വവസതിയിൽ സ്വീകരിക്കുന്നതിനും ദീർഘനേരം സംഭാഷണം നടത്തുന്നതിനും അവസരം ലഭിച്ചിരുന്നതായി പറമ്പി അനുസ്മരിച്ചു.

പറയുന്നതിനേക്കാൾ കൂടുതൽ കേൾക്കാൻ വേണ്ടി സമയം ചിലവഴിക്കുന്ന ഒരു നേതാവ്, ഓരോ വ്യക്തിയെയും അവരുടെ ചുമലിൽ പിടിച്ചു അവർ പറയുന്നത് വളരെ അടുത്തു നിന്ന് കേൾക്കുന്ന ഒരു മനുഷ്യൻ, അവരോട് വളരെ എളിമയോടെ സംസാരിക്കുന്ന ഭരണാധികാരി, പകലെന്നോ രാത്രിയെന്നോ നോക്കാതെ അന്യരുടെ പരാതികൾക്കുത്തരം കണ്ടെത്താനായി ആൾക്കൂട്ടങ്ങൾക്കിടയിൽ ഉറക്കമില്ലാതെ നിന്നിരുന്ന നേതാവ്, നമുക്കെല്ലാം ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം ഉള്ള അനുപമമായ ഒരു വ്യക്തിത്തിനുടമ, ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഏതൊരു പ്രശ്നത്തിലും കാര്യങ്ങൾ ബോധ്യപ്പെട്ടാൽ കത്ത് നൽകാൻ ഒട്ടും അമാന്തിക്കാത്ത ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും പറമ്പി അനുസ്മരിച്ചു.

Print Friendly, PDF & Email

Leave a Comment

More News