കോൺഗ്രസ് നേതാവും ജനപ്രിയ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് വോയ്സ് ഓഫ് കോൺഗ്രസ് (യുകെ) അനുസ്മരണ യോഗം ‘ജനപ്രിയന് വിട’ സംഘടിപ്പിച്ചു. യുകെയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച്കൊണ്ടാണ് യോഗം സംഘടിപ്പിച്ചത്. വോയിസ് ഓഫ് കോൺഗ്രസ് (യുകെ) യെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. ജോഷി ജോസ്, റോമി കുര്യാക്കോസ് എന്നിവരാണ് ‘ജനപ്രീയന് വിട’ അനുസ്മരണ ചടങ്ങിന് നേതൃത്വം നൽകിയത്. എന്നും ജനങ്ങൾക്കൊപ്പം ചേർന്ന് നിൽക്കുവാനും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുവാനും ജീവിതം മാറ്റി വെച്ച ജനനേതാവായിരുന്നു ഉമ്മൻ ചാണ്ടി. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനനന്മക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച ചുരുക്കം ചില നേതാക്കളിൽ ഒരാളായി അദ്ദേഹം വേറിട്ട് നിന്നു. തുടർച്ചയായി അൻപത്തി ഒന്ന് വർഷം ജനപ്രതിനിധിയായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടി സഹജീവികളുടെ പ്രശന്ങ്ങളും സ്വപ്‌നങ്ങളും നിറവേറ്റുന്നതിനിടെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച്, സ്വന്തം ആഗ്രഹങ്ങൾ പോലും…
Category: AMERICA
ഉമ്മൻ ചാണ്ടി യുടെ നിര്യാണത്തിൽ ഹൃദയത്തിൽ ചാലിച്ച അനുശോചനമറിയിച്ചു ജോസഫ് ചാണ്ടി
ഡാളസ് : മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി യുടെ നിര്യാണത്തിൽ കോട്ടയം ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റി മിഷൻ യോഗം ചേർന്ന് അനുശോചിച്ചു. തൻറെ ആയുഷ്ക്കാല ഉപദേഷ്ടാവും അഡ്വൈസറി ബോർഡ് ചെയർമാനും ആയിരുന്നുവെന്ന് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ജോസഫ് ചാണ്ടി അനുശോചനസന്ദേശത്തിൽ വ്യക്തമാക്കി. ദീർഘനാളത്തെ പരിചയമാണ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ആയ ഞാനുമായുള്ളതെന്നും അദ്ദേഹത്തിൻറെ ഇരുപത്തിരണ്ടാമത്തെ വയസ്സു മുതലുള്ള അടുത്തബന്ധം ഞാൻ കോപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരൻ ആയിരിക്കെ സഹകരണ എംപ്ലോയിസ് അസോസിയേഷൻ നേതാവായിരുന്നു ഉമ്മൻചാണ്ടി. അമേരിക്കയിൽ വരുമ്പോഴും നാട്ടിൽ ആയിരിക്കുമ്പോഴും എന്നെ വന്നു കാന്നുമായിരുന്നു. ട്രസ്റ്റ് കോട്ടയത്ത് സംഘടിപ്പിച്ച ഒട്ടുമിക്ക മീറ്റിങ്ങുകളിലേയും സജീവ സാന്നിധ്യം. എൻറെ വിവാഹത്തിൻറെ ഇരുപത്തിയഞ്ചാം വാർഷികത്തിന് എല്ലാ തിരക്കുകൾക്കിടയിലും പങ്കെടുത്ത മഹാനുഭാവൻ .ആയിരക്കണക്കിന് ജനങ്ങൾ വീട്ടിൽ ഉണ്ടായിരുന്നാലും എപ്പോഴും കൂടെ കൂട്ടുന്നവൻ .പുണ്യാത്മാവിനെ യോഗം നിത്യശാന്തി നേരുന്നതായി…
ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ IOC UK കേരള ചാപ്റ്റർ അനുശോചന യോഗം സംഘടിപ്പിച്ചു
മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ കേരളത്തിലെ ഏറ്റവും ജനപ്രിയനായ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ഘടകം അനുശോചന യോഗം സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോം മുഖേന സംഘടിപ്പിച്ച യോഗത്തിൽ യുകെയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള പ്രമുഖ വ്യക്തികൾ ഉൾപ്പടെ നിരവധി പേർ പങ്കുചേർന്നു. രാഷ്ട്രീയ കേരളത്തിൽ ഉമ്മൻ ചാണ്ടിയുടെ വിയോഗം കൊണ്ടുണ്ടായ വിടവ് സമീപ ഭാവിയിൽ ആർക്കും നികത്താൻ സാധിക്കില്ല എന്ന പൊതു വികാരം അനുശോചന സംഗമത്തലുടനീളമുണ്ടായി. യുവ കോൺഗ്രസ് നേതാവ് അരിത ബാബു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ജനങ്ങളാണ് തന്റെ പ്രഥമ പരിഗണനയെന്ന് ആവർത്തിച്ചിരുന്നതിന്റെ പ്രത്യക്ഷ തെളിവായിരുന്നു മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്കപരിപാടിയെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി അദ്ദേഹം ചെയ്ത ജനനന്മകൾ എന്നും ഓർക്കപ്പെടുമെന്നും അരിത ബാബു അനുശോചന സന്ദേശത്തിൽ പറഞ്ഞു. IOC UK കേരള ഘടകം പ്രസിഡന്റ് സുജു ഡാനിയേൽ അദ്ധ്യക്ഷത വഹിച്ച…
ജനങ്ങളെ നെഞ്ചിലേറ്റിയ ജനസേവകന്‍ (കാരൂര്‍ സോമന്‍, ചാരുംമൂട്)
കേരള ജനത ജനപ്രിയ നായകന്‍ ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ ദു:ഖാര്‍ത്ഥരാണ്. ഒരു മുന്‍ മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ ഇത്രമാത്രം ഈറനണിഞ്ഞവരെ, പൊട്ടിക്കരഞ്ഞവരെ കണ്ടിട്ടില്ല. ആരുടേയും ചുമലില്‍ തലോടികൊണ്ട് നിരാശ പൂണ്ടിരിക്കുന്ന മനസ്സിലേക്ക് സഹജമായ പുഞ്ചിരിയോടെ നോക്കുമ്പോള്‍ തന്നെ വേദനകളെല്ലാം നിര്‍വീര്യമാകും. പിന്നീട് നാം കാണുന്നത് പരസ്പരം പ്രേമാര്‍ദ്രമായ വിടര്‍ന്ന മിഴികളാണ്. ഒരു മുഖ്യമന്ത്രിയില്‍ നിന്ന് ഇത്രമാത്രം സവിശേഷമായ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങുക ഒരു ജനതയുടെ സൗഭാഗ്യമാണ്. ഉമ്മന്‍ചാണ്ടി പാവങ്ങളുടെ കുടപ്പിറപ്പും ജനങ്ങള്‍ക്ക് കരുത്തുമായിരിന്നു. ആ മന്ദസ്മിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയവരുടെ കവിള്‍ത്തടങ്ങള്‍ തുടുക്കും, ഹൃദയം പിടയും, കണ്ണുനീര്‍ വാര്‍ക്കും. പരിഹാസ വാക്കുകള്‍ പറയുന്നവരുടെ മധ്യത്തില്‍ ഉമ്മന്‍ ചാണ്ടി പ്രാണപ്രിയനായിരുന്നു. യാതൊരു പോലീസ് പടച്ചട്ടയുമില്ലാതെ ജനത്തിനൊപ്പം സഞ്ചരിക്കുന്ന ഒരു മുഖ്യമന്ത്രിയെ കേരളത്തിന് ലഭിക്കുമോ? കേരള നിയമസഭ 1957 മാര്‍ച്ച് 16 ന് നിലവില്‍ വന്നതിനുശേഷം 1957-ലെ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പുതിരിപ്പാടില്‍…
ഇന്ത്യ പ്രസ് ക്ലബ് അനുശോചന യോഗം ഇന്ന് വൈകിട്ട് 8 മണിക്ക്; കേരളത്തിൽ നിന്ന് നേതാക്കൾ പങ്കെടുക്കും
മയാമി: മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഇന്ന് (ബുധൻ) വൈകിട്ട് 8 മണിക്ക് (EST ) സംഘടിപ്പിക്കുന്ന അനുശോചന യോഗത്തിൽ ഇന്ത്യയിൽ നിന്ന് വിവിധ പാർട്ടി നേതാക്കളും പങ്കെടുക്കുന്നു. മുൻ റവന്യു മന്ത്രി കെ.ഇ. ഇസ്മായിൽ (സി.പി.ഐ), കെ.പി.സി.സി. വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.ടി ബാലറാം, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക്ക് സി. തോമസ്, ബി.ജെ.പി. സംസ്ഥാന സമിതി അംഗം അഡ്വ. ബി. രാധാകൃഷ്ണ മേനോൻ എന്നിവരാണ് പങ്കെടുക്കുന്നത്. അമേരിക്കയിലെ വിവിധ സംഘടനകളുടെ നേതാക്കളും പങ്കെടുക്കും. ആർക്കും പങ്കെടുക്കാം. കക്ഷിരാഷ്‌ടീയ ഭേദമന്യേ എല്ലാവരും ഈ zoom മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. പങ്കെടുക്കാനുള്ള ലിങ്ക്: IPCNA India Press Club of North America is inviting you to a scheduled…
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സ്‌പെഷ്യല്‍ ജനറല്‍ ബോര്‍ഡി യോഗത്തില്‍ ആദരണീയനായ കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയത്തിനതീതമായി എല്ലാ ജനങ്ങളെയും വളരെയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നുവരെ പകരം വയ്ക്കാന്നില്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായിരുന്നു. കോട്ടയം ജില്ലയിലെ കുമരകത്ത് കാരോട്ട് വള്ളക്കാലയില്‍ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943 ഒക്ടോബര്‍ 31-ന് ജനിച്ച ഉമ്മന്‍ചാണ്ടി പുതുപ്പള്ളി സെന്റ് ജോര്‍ജ് സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു. യൂണീറ്റ് പ്രസിഡന്റായും പിന്നീട് കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്കുമാന്‍സ് കോളേജ് എറണാകുളം ലോകോളേജ് എന്നിവിടങ്ങളില്‍ പഠനശേഷം 1967-ലെ കെ.എസ്.യു. സംസ്ഥാന അദ്ധ്യക്ഷനായും 1970-ലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു പതിറ്റാണ്ടു നിയമസഭയില്‍ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ സാമാജികനായും…
ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഡാളസ് സൗഹൃദ വേദിയുടെ കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ
ഡാളസ്:കേരളത്തിന്റെ മുൻ മുഖ്യ മന്ത്രിയും ജനകീയ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഡാളസ് സൗഹൃദ വേദി സെക്രട്ടറി അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ അർപ്പിക്കുന്നതായി രേഖപ്പെടുത്തി.പ്രവാസി മലയാളികളുടെ ബഹുമാന്യനായ നേതാവും പ്രിയപ്പെട്ട സുഹൃത്തും ആയിരുന്നു കാല യവനികക്കുള്ളിൽ മറയപ്പെട്ട ഉമ്മൻ ചാണ്ടി സാർ. ജാതി മത ഭേദമെന്യേ ജനങ്ങളെ സ്നേഹിക്കാനുള്ള വലിയ മനസ്സു ജന ഹൃദയത്തിൽ എന്നെന്നും ഉണ്ടാവുമെന്നും, പരേതന്റെ ആൽമാവിന് നിത്യ ശാന്തി നേരുന്നതോടൊപ്പം കുടുംബാംഗങ്ങൾക്കും, ബന്ധു മാത്രാദികൾക്കും ഈശ്വരൻ ആശ്വാസം നൽകട്ടെ എന്നും അനുശോചന പ്രമേയത്തിലൂടെ അറിയിച്ചു.
WMC WAC സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ കാൽഗറി ഡെക്കാൻ ചാർജേഴ്സ് വിജയികളായി
കാൽഗറി : കാൽഗറിയിലെ മലയാളി സംഘടനയായ WMCWAC സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ കാൽഗറി ഡെക്കാൻ ചാർജേഴ്സ് വിജയികളായി. കാൽഗറിയിൽ നിന്ന് തന്നെയുള്ള ബ്രൈഡൽ സ്റ്റാർസ് ആണ് റണ്ണർ അപ്പ് ആയത്. കാൽഗറി ബ്രൈഡൽവുഡ് കമ്മ്യൂണിറ്റി ഗ്രൗണ്ടിൽ ആയിരുന്നു ആവേശോജ്വലമായ മത്സരങ്ങൾ നടന്നത്. ബ്രൈഡൽ സ്റ്റാർസ്, കലിംഗ വാരിയേഴ്‌സ്, മക് ലൗഡ് റേൻജേർസ്, കേരള റോയൽസ്, കാൽഗറി ഡെക്കാൻ ചാർജേർസ്, ട്രാവൻകൂർ ടൈറ്റൻസ് കാൽഗറി, സിൽവറാഡോ എന്നീ പ്രമുഖ ടീമുകൾ ആണ് മത്സരിച്ചത്. മൂന്നു നോക്ക് ഔട്ട് മാച്ചുകൾ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെയാണ് മാച്ചുകൾ ക്രമീകരിച്ചിരുന്നത്. 10 ഓവർ മത്സരങ്ങളായിരുന്നു നടന്നത്. ഒന്നാം സ്ഥാനത്ത് എത്തിയ കാൽഗറി ഡെക്കാൻ ചാർജേർസിന് അഞ്ഞൂറ് കനേഡിയൻ ഡോളറും ട്രോഫിയും , രണ്ടാം സ്ഥാനത്ത് എത്തിയ ബ്രൈഡൽ സ്റ്റാർസിന് ഇരുന്നൂറ്റമ്പത് കനേഡിയൻ ഡോളറും ട്രോഫിയുമാണ് ലഭിച്ചത് . ഫൈനൽ…
മറഞ്ഞു, ആ സ്നേഹത്തണൽ: ജോർജ് തുമ്പയിൽ
കേരളത്തിലെ പ്രത്യേകിച്ച് പുതുപ്പള്ളിയിലെ ജനങ്ങൾക്ക് മേൽ പടർന്ന് നിന്ന സ്നേഹത്തണലായിരുന്നു ഉമ്മൻ ചാണ്ടി . ജനജീവിതത്തോട് ഇത്രത്തോളം ചേർന്ന് നിന്ന മറ്റൊരു നേതാവ് ഓർമയിലില്ല. ചെറുപ്പകാലം മുതൽ കേട്ട് വളർന്ന പേരായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. അച്ചായന്റെ ചേട്ടൻ പാപ്പുച്ചേട്ടന്റെയും (വെല്ലിച്ചായൻ എന്ന് ഞങ്ങൾ വിളിക്കുന്ന തുമ്പയിൽ ടി വി കുറിയാക്കോസ്) സുഹൃത്തായിരുന്നു ഉമ്മൻ ചാണ്ടി. പല കാര്യങ്ങൾക്കും വെല്ലിച്ചായന്റെ വീട്ടിൽ ഉമ്മൻ ചാണ്ടി വരുമായിരുന്നു. വെല്ലിച്ചായൻ ഒരു ‘പ്രസ്ഥാനമായിരുന്നത്’ കൊണ്ടും ഞങ്ങൾ കുട്ടികൾ വലിയ കാര്യമായാണ് ഉമ്മൻ ചാണ്ടി സാറിനെ കണ്ടിരുന്നതും. പാമ്പാടി എം ജി എം ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതൽ. അന്നേ ആ പേര് ഒരു ഊർജ്ജമായിരുന്നു. കാലം മാറി തുടങ്ങിയപ്പോൾ പുതുപ്പള്ളിയിലേക്ക് പാമ്പാടിയിൽ നിന്നും ദൂരം 10 കിലോമീറ്റർ എന്ന് മനസിലായി. എം ജി എം ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു ഇലക്ഷൻ…
ഉമ്മൻചാണ്ടി- സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ആദരിച്ച അതുല്യ പ്രതിഭ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്
ഡാളസ് :ബഹുമാനപ്പെട്ട കേരള മുൻ മുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവുമായിരുന്ന ശ്രീ ഉമ്മൻചാണ്ടിയുടെ ദേഹവിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് എക്സിക്യൂട്ടീവ് കമ്മിറ്റിയും അഡ്വൈസറി ബോർഡും അടിയന്തരമായി യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി . സ്വതന്ത്ര മാധ്യമപ്രവർത്തനത്തേയും മാധ്യമ പ്രവർത്തകരെയും ആദരികുകയും അംഗീകരിക്കുകയും ചെയ്ത ശ്രീ ഉമ്മൻചാണ്ടി ഇന്ത്യൻ രാഷ്ട്രീയത്തിലെ നിഷ്കളങ്കനായ വ്യക്തിത്വത്തിന് ഉടമയും അഴിമതിയുടെ കണിക പോലും ഏൽക്കാത്ത ജനനായകനും പ്രഗൽഭനായ ഭരണാധികാരിയുമായിരുന്നുവെന്നു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡണ്ട് ശ്രീ സിജു വി ജോർജ് തൻറെ അനുശോചന പ്രസംഗത്തിൽ ചൂണികാട്ടി , അദ്ദേഹവുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തുവാനും,സുദീർഘമായി ഇൻറർവ്യൂ ചെയ്യുവാനും കഴിഞ്ഞത് തൻറെ പത്ര പ്രവർത്തക രംഗത്തെ ഒരു അമൂല്യ അനുഭവമായി ഇന്നും തന്റെ മനസ്സിൽ സൂക്ഷിക്കുന്നു എന്ന് ശ്രീ സിജു വി. ജോർജ് അനുസ്മരിച്ചു ജീവിതയാത്രയിൽ…
