ഡാലസിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു

ഡാലസ്:ഡാലസ് ഡൗണ്ടൗണിനു സമീപം നിർമ്മാണത്തിലിരിക്കുന്ന അപ്പാർട്ട്മെന്റ് കെട്ടിടത്തിന് രാത്രി തീപിടിച്ചു. ഇന്റർസ്റ്റേറ്റ് 30 ന് തെക്ക് ബെക്ക്ലി അവന്യൂവിലാണ് നിർമ്മാണത്തിലിരിക്കുന്ന സമുച്ചയം.രാത്രി 10 മണിയോടെ രണ്ടാം നിലയിലെ ഭിത്തിയിൽ എന്തോ തീപിടിത്തമുണ്ടായി. മൂന്നാം നിലയിലേക്ക് തീ പടരുന്നതിനാൽ തീയണക്കുന്നതിനു അഗ്നിശമന സേനാംഗങ്ങൾ കൂടുതൽ സേനാംഗങ്ങളേയും ഉപകരണങ്ങളും ആവശ്യമായി വന്നു . വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുംമുമ്പ് അവർക്ക് തീയണക്കുവാൻ കഴിഞ്ഞു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഫീനിക്സ് റിച്ച്മണ്ട് മൂന്നാമത് ഫീനിക്സ് ക്രിക്കറ്റ് കപ്പ് ടൂർണമെന്റ് സംഘടിപ്പിച്ചു

റിച്ച്മണ്ട് (ബി .സി) : മെയ് 22 ആം തിയതി വെസ്റ്റ് വ്യാന്കൂവര് ഹ്യൂഗോ റേ പാർക്കിൽ വെച്ച് ഫീനിക്സ് റിച്ച്മണ്ട് മലയാളീ അസോസിയേഷൻ മൂന്നാം ഫീനിക്സ് ക്രിക്കറ്റ് കപ്പ് ടൂർണമെന്റ് നടത്തി. കനേഡിയൻ ക്രിക്കറ്റ് ടീം അംഗം ആരോൺ  ജോൺസണും , കനേഡിയൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ ജിമ്മി ഹന്സ്രാ യും ചേർന്നു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ബ്രിട്ടിഷ് കൊളംബിയലെ 16 ക്രിക്കറ്റ് ക്ലബ്ബുകൾ പങ്കെടുത്തു. ഫൈനലിൽ  ധാക്കഡ് ഇലവനെ പരാജയപ്പെടുത്തി സറെ ഹണ്ടേഴ്സ് മൂന്നാം ഫീനിക്സ് ക്രിക്കറ്റ് കപ്പ് നേടി. അസോസിയേഷൻ സ്പോർട്സ് കോഓർഡിനേറ്റർ ജോയ്‌സ് ജോർജ്, പ്രെസിഡൻറ് ജോൺ  കെ നൈനാൻ,  സെക്രട്ടറി പ്രവീൺ കുമാർ, ട്രീസറെർ നോബിൾ ജോസഫ് എന്നിവർ സംസാരിച്ചു. ക്രിക്കറ്റ് ടൂർണമെന്റ് പ്ലാറ്റിനം സ്പോൺസർ ജോ ഫ്രാൻസിസ് & സ്മിത ജോ – സട്ടൺ അലയൻസ് റിയൽറ്റി, ഒവെൻ…

ഹൈസ്‌കൂൾ ബിരുദദാന ആഘോഷത്തിന്റെ വേദിക്ക് പുറത്ത് വെടിവെപ്പ് രണ്ട് മരണം നിരവധി പേർക്ക് പരിക്ക്

വിർജീനിയ: ചൊവ്വാഴ്ച വിർജീനിയയിലെ റിച്ച്‌മണ്ടിൽ ഒരു ഹൈസ്‌കൂൾ ബിരുദദാന ആഘോഷത്തിന്റെ വേദിക്ക് പുറത്ത് ഉണ്ടായ വെടിവെപ്പിൽ രണ്ട് പേര് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേക്കുകയും ചെയ്തതായി ബദാം ലി റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പിൽ 18 കാരനായ ബിരുദധാരിയായ ഷോൺ ജാക്‌സണും 36 കാരനായ രണ്ടാനച്ഛൻ റെൻസോ സ്മിത്തുമാണ് കൊല്ലപ്പെട്ടത് അഞ്ചു പേർക്ക് പരിക്കേട്ടതായി ഒടുവിൽ കിട്ടിയ റിപ്പോർട്ടിൽ പറയുന്നു. പേർക്ക് പരിക്കേറ്റു. വെടിവെച്ചുവെന്നു സംശയിക്കുന്ന 19 കാരിയായ അമരി പൊള്ളാർഡിനെ പിടികൂടി രണ്ടാം ഡിഗ്രി കൊലപാതകത്തിനു രണ്ട് കേസുകളിൽ ചാർജ് ചെയ്തു ബുധനാഴ്ച രാവിലെ ഹാജരാക്കി, ജാമ്യമില്ലാതെ തടവിലാക്കിയതായി ഇടക്കാല പോലീസ് ചീഫ് റിക്ക് എഡ്വേർഡ്സ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊല്ലപ്പെട്ട 18 കാരനുമായി പൊള്ളാർഡിന് തർക്കമുണ്ടായിരുന്നുവെന്നും ഇത് ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നുവെന്നും എഡ്വേർഡ് പറഞ്ഞു. വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കാറിടിച്ച് പരിക്കേറ്റ 9 വയസുകാരിയും കൊല്ലപ്പെട്ട രണ്ട്…

പമ്പ ഫിലാഡൽഫിയ 56 ഇൻറ്റർനാഷണൽ ടൂര്‍ണ്ണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ഫിലാഡൽഫിയ: ജൂൺ 24 നു നടത്തപ്പെടുന്ന പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെൻറ്റ് (പമ്പ) യുടെ 56 ഇൻറ്റർനാഷണൽ ടൂർണമെന്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ഒന്നാം സമ്മാനമായി $1000, രണ്ടാം സമ്മാനമായി $750, മൂന്നാം സമ്മാനമായി $500, നാലാം സമ്മാനമായി $300, കൂടാതെ ട്രോഫികളും സമ്മാനിക്കും. (Venue: 608 Welsh road Philadelphia 19115). ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്നതിന് https://pampaphila.org/#Card എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്‌. ഒരു ടീമിന് $300 ആണ് രെജിസ്ട്രേഷൻ ഫീസ്. ചുരുക്കം ടീമുകൾക്ക് കൂടി രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടെന്നു സംഘാടക സമിതി അറിയിച്ചു. പമ്പ അസ്സോസിയേഷൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ടൂർണമെന്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. സുധ കർത്താ, ഫിലിപ്പോസ് ചെറിയാൻ എന്നിവരാണ് കോർഡിനേറ്റർസ്. കൂടുതൽ വിവരങ്ങൾക്കും ഫോണിൽകൂടി രജിസ്റ്റർ ചെയ്യുന്നതിനും പമ്പ പ്രെസിഡൻറ്റ് സുമോദ് നെല്ലിക്കാലയെ 267…

ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് ഇന്റർനാഷണൽ പ്രയർ ലൈൻ

ഹൂസ്റ്റൺ:  ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ 288 പേരുടെ മരണത്തിന് കാരണമായ ട്രെയിൻ ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുകയും പ്രാർത്ഥനയും അനുശോചനവും അറിയിക്കുകയും ചെയുന്നതായി ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു . ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ പരിക്കേറ്റവർ അതിവേഗം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരട്ടെയെന്നു പ്രാര്ഥിക്കുന്നതായും ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. 472-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ജൂൺ 6 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍  എഫേയ്സ്യർ  ആറാം അധ്യായത്തെ  അപഗ്രഥിച്ചു ട്രിനിറ്റി മാർത്തോമാ ചര്ച്ച വികാരി റവ  സാം കെ  ഈശോ മുഖ്യ പ്രഭാഷണം നടത്തി.കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ ,പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തു   നിൽപ്പാൻ  കഴിയേണ്ടതിനു ദൈവത്തിനെ സർവായുധവർഗം ധരിച്ചു കൊൾവിൻ നമുക്ക് പോരാട്ടമുള്ളതു…

പൂവക്കാലയിൽ പാസ്റ്റർ പി ജെ മാത്യൂ ഒക്കലഹോമയിൽ അന്തരിച്ചു

ഒക്കലഹോമ: ഐ.പി.സി കണിയമ്പാറ മുൻ ശുശ്രൂഷകനും , ഐ പി സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരനുമായ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി. ജെ. മാത്യു (ബാബു-84) ഒക്കലഹോമയിൽ അന്തരിച്ചു. സഹധർമണി പരേതയായ റിബെക്കാ മാത്യു. മക്കൾ : ജോൺസൺ മാത്യു ( ബോബി-OK), ബാബ്‍സി (NJ),  ബെറ്റി (OK). മരുമക്കൾ : ഫെബി മാത്യു, ജോസഫ് പാലമറ്റം , സാം ജോർജ്. കൊച്ചുമക്കൾ: ജോയാന , രൂത്ത് ,ക്രിസ്റ്റഫർ, ജെയ്‌സി, ജോസി, ജൊഹാൻ, ജെയ്‌സൺ, സ്‌റ്റെയ്‌സി. പി. ജെ ഉമ്മൻ (മുംബൈ),പാസ്റ്റർ ജേക്കബ്‌ ജോൺ (പഞ്ചാബ്), പാസ്റ്റർ റോയ്‌ പൂവക്കാല (ചെങ്ങനാശ്ശേരി ), അമ്മിണി സ്കറിയ (കാനം), മേരി വര്ഗീസ് (കുമ്പനാട്), സൂസമ്മ കോശി (ആഞ്ഞിലിത്താനം), പരേതരായ ജോൺ തോമസ് (ബായ് ), ജോൺ കുര്യൻ (കുഞ്ഞുമോൻ), എന്നിവർ…

രണ്ടു ജയിലർമാരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ബോൺ ടെറെ(മിസോറി): 2000-ൽ ഒരു കുറ്റവാളിയെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു ജയിലർമാരെ ( ലിയോൺ എഗ്ലി,ജേസൺ ആക്ടൻ ) വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മിസോറി തടവുകാരൻ 42 കാരനായ മൈക്കൽ ടിസിയസിന്റെ വധശിക്ഷ ചൊവ്വാഴ്ച്ച (ജൂൺ 6 )വൈകീട്ട് ബോൺ ടെറെയിലെ സ്റ്റേറ്റ് ജയിലിൽ നടപ്പാക്കി.വധശിക്ഷ തടയാൻ ടിസിയസിന്റെ അഭിഭാഷകരുടെ അന്തിമ അപ്പീൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതി നിരസിച്ചിരുന്നു. സിരകളിലേക്ക്  മാരകമായ വിഷ മിശ്രിതം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത് , വൈകുന്നേരം 6:10 നു മരണം സ്ഥിരീകരിച്ചതായി  അധികൃതർ അറിയിച്ചു. അവസാനത്തെ രേഖാമൂലമുള്ള പ്രസ്താവനയിൽ, “ഒരു മികച്ച മനുഷ്യനാകാൻ” താൻ ആത്മാർത്ഥമായി  ശ്രമിച്ചതായി ടിഷ്യസ് പറഞ്ഞു, തന്റെ കുറ്റകൃത്യങ്ങളിൽ പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തു. ക്ഷമിക്കണം, ഞാൻ ശരിക്കും ഖേദിക്കുന്നു. “റാൻഡോൾഫ് കൗണ്ടിയിലെ രണ്ട് ജയിൽ ഗാർഡുകളെ ക്രൂരമായി കൊലപ്പെടുത്തിയതിന് മിസൗറിയുടെ…

യുഎസിലെ ആദ്യത്തെ മത ചാർട്ടർ സ്കൂളിന് ഒക്ലഹോമ അംഗീകാരം നൽകി

ഒക്കലഹോമ :ക്രിസ്ത്യൻ യാഥാസ്ഥിതികർക്ക് വിജയം സമ്മാനിച്ചുകൊണ്ട് തിങ്കളാഴ്ച രാജ്യത്തെ ആദ്യത്തെ മതപരമായ ചാർട്ടർ സ്കൂൾ  ഒക്ലഹോമ അംഗീകരിച്ചു. നികുതിദായകരുടെ  പണം മതവിദ്യാലയങ്ങൾക്ക് നേരിട്ട്  നൽകാനാകുമോ എന്ന ഭരണഘടനാ പോരാട്ടത്തിനു ഇതോടെ തുടക്കം കുറിച്ചു സെവില്ലെ കാത്തലിക് വെർച്വൽ സ്കൂളിലെ സെന്റ് ഇസിദോർ എന്ന ഓൺലൈൻ സ്കൂൾ, ഒക്ലഹോമ സിറ്റിയിലെ റോമൻ കത്തോലിക്കാ അതിരൂപതയും തുൾസ രൂപതയും ചേർന്നാണ്, മതപരമായ പഠിപ്പിക്കലുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ചാർട്ടർ സ്കൂൾ എന്ന നിലയിൽ സ്വതന്ത്രമായി കൈകാര്യം ചെയ്യപ്പെടുന്ന ഒരു  പൊതു വിദ്യാലയം നികുതിദായകരുടെ ഡോളറുകൾ ഉപയോഗിച്ചു പ്രവർത്തിക്കും ഏകദേശം മൂന്ന് മണിക്കൂർ നീണ്ട മീറ്റിംഗിന് ശേഷം, ഒക്‌ലഹോമ സ്റ്റേറ്റ് വൈഡ് വെർച്വൽ ചാർട്ടർ സ്കൂൾ ബോർഡ്  3-2 വോട്ടിനാണു  സ്കൂളിന് അംഗീകാരം നൽകിയത് . മതപരമായ ചാർട്ടർ സ്കൂളുകളെ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻ ഗവർണർ കെവിൻ സ്റ്റിറ്റും റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ്…

ജോർജ് എബ്രഹാമിന് രാഹുൽ ഗാന്ധി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിച്ചു

ന്യുയോർക്ക്:  കാൽ നൂറ്റാണ്ട്   മുൻപ് കോൺഗ്രസ്  പോഷക  സംഘടനക്ക്  അമേരിക്കയിൽ തുടക്കമിട്ടവരിലൊരാളായ  ഇന്ത്യൻ ഓവർസീസ് ചെയർ ജോർജ് എബ്രഹാം   ലൈഫ്  ടൈം  അച്ചീവ്‌മെന്റ് അവാർഡ് രാഹുൽ ഗാന്ധിയിൽ നിന്ന്  ഏറ്റു വാങ്ങിയത് അപൂർവ ബഹുമതിയായി. ഐഒസി  ചെയർ സാം പിത്രോഡയാണ് അപ്രതീക്ഷിതമായി ബഹുമതി പ്രഖ്യാപിച്ചതും സംഘടനയോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെയും പ്രതിബദ്ധതയെയും അഭിനന്ദിക്കുന്ന ഫലകം നൽകാൻ  രാഹുൽ ഗാന്ധിയെ  ക്ഷണിച്ചതും. രാഹുലിന്   ഐ.ഓ.സി. സ്വീകരണം നൽകിയ   ന്യു യോർക്ക് സിറ്റിയിലെ  ടെറസ് ഓൺ പാർക്കിൽ  തടിച്ചു കൂടിയ പ്രവർത്തകർ ഹർഷാരവത്തോടെ അത് എതിരേറ്റു.  എല്ലാ മലയാളികൾക്കും  അത് അഭിമാന നിമിഷമായി ബാലജനസഖ്യത്തിലൂടെയും കെ.എസ് .യു.വിലൂടെയും സംഘടനാ പ്രവർത്തനം തുടങ്ങി കോൺഗ്രസ് എന്ന ആശയം  ജീവിതകാലം മുഴുവൻ കാത്തു സൂക്ഷിച്ച ജോർജ് എബ്രഹാമിന് ഈ ബഹുമതി അത്യന്തം അർഹിക്കുന്നതുമായി. അഖില  കേരള ബാലജന സഖ്യത്തിന്റെ…

പിറന്നാള്‍ ദിനമായ ഇന്ന് മൈക്ക് പെൻസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

അയോവ:  മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിനായി തിങ്കളാഴ്ച ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ ആവശ്യമായ രേഖകൾ  സമർപ്പിച്ചു.യുഎസിന്റെ 48-മത്  വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സിന്റെ 64-മത് പിറന്നാള്‍ ദിനമായ  ബുധനാഴ്ച. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാനുള്ള ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. ഡെമോക്രാറ്റ് പ്രൈമറിയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിലും യുഎസിന്റെ മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലിയുമാണ് പെന്‍സിനൊപ്പം മത്സരരംഗത്തിറങ്ങുന്നത് .പെന്‍സിന്റെ കടന്നു വരവോടെ ഡെമോക്രാറ്റ് പ്രൈമറി തെരഞ്ഞെടുപ്പ് കൂടുതല്‍ പ്രിവചനാതീതമായി.ബുധനാഴ്ച പെന്‍സ് ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുക  അയോവയിലെ ഡി മോയ്‌നസിലാണ് . നിലവില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാര്‍ട്ടിയിലെ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഡിസാന്റിസ് രണ്ടാമതുണ്ട്. നിക്കി ഹേലിയും മൈക്ക് പെന്‍സും മൂന്നാമതാണെന്ന് അഭിപ്രായ സര്‍വേകള്‍…