ന്യൂയോർക്ക്: മല്ലപ്പള്ളി ഈസ്റ്റ് കോലമല വീട്ടിൽ പരേതനായ മാത്യു കെ സാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (80) ന്യൂയോർക്കിൽ നിര്യാതയായി. ലോങ്ങ് ഐലൻഡ് ഈസ്റ്റ് മെഡോയിൽ താമസിച്ചിരുന്ന പരേത ക്വീൻസ് സെൻറ് ജോൺസ് മാർത്തോമ്മാ ഇടവകാംഗവും കുളനട മുണ്ടുതറയിൽ കുടുംബാംഗവുമാണ്. ഷൈല, ഷിബു, ശോഭ എന്നിവർ മക്കൾ. സാം, മഞ്ജു, സാനു മരുമക്കൾ. പൊതു ദർശനം 30-ന് ചൊവ്വാഴ്ച്ച വൈകിട്ട് 5 മുതൽ 9 വരെ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ (90-37, 213 Street, Queens Village, NY). ശവസംസ്കാര ശുശ്രൂഷ 31 ബുധനാഴ്ച രാവിലെ 9 മുതൽ സെന്റ് ജോൺസ് പള്ളിയിലും അതിനു ശേഷം ശവസംസ്കാരം പോർട്ട് വാഷിങ്ങ്ടണിലുള്ള നസ്സോ നോൾസ് സെമിത്തേരിയിലും (Nassau Knolls Cemetery) നടത്തപ്പെടുന്നതാണ് . ശവസംസ്കാര ശശ്രൂഷയുടെ ലൈവ് ലിങ്ക് : www.juliadigital.live
Category: AMERICA
കറക്ഷണൽ ഫെസിലിറ്റിയിൽ നിന്നും ഡമ്പ്സ്റ്ററിൽ രക്ഷപ്പെട്ട തടവുകാരന്റെ മൃതദേഹം നദിയിൽ
ഒഹായോ: ഒഹായോയിലെ കറക്ഷണൽ ഫെസിലിറ്റിയിൽ നിന്നും ഡമ്പ്സ്റ്ററിൽ രക്ഷപെട്ട രണ്ട് തടവുകാരിലൊരാളുടെ മൃതദേഹം ഞായറാഴ്ച ഒഹായോ നദിയിൽ നിന്ന് വീണ്ടെടുത്തു.മറ്റൊരു തടവുകാരനെ ബുധനാഴ്ച കെന്റക്കിയിൽ നിന്നും പോലീസ് പിടികൂടി യിരുന്നു ഇതോടെ ഒഹായോയിൽ നിന്ന് രക്ഷപ്പെട്ട രണ്ട് അന്തേവാസികൾക്കായുള്ള അന്വേഷണം അവസാനിച്ചു,പ്രതികൾ രക്ഷപെട്ടതി ക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം തുടരുന്നതിനാൽ ഒരു മേജറും മൂന്ന് തിരുത്തൽ ഉദ്യോഗസ്ഥരും ശമ്പളത്തോടുകൂടിയ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിച്ചു. ഒഹായോ ഡിപ്പാർട്ട്മെന്റ് ഓഫ് റീഹാബിലിറ്റേഷൻ ആന്റ് കറക്ഷൻ അനുസരിച്ച്, 47 കാരനായ ജെയിംസ് ലീയും 50 കാരനായ ബ്രാഡ്ലി ഗില്ലെസ്പിയും ചൊവ്വാഴ്ച ലിമയിലെ അലൻ/ഓക്ക്വുഡ് കറക്ഷണൽ സ്ഥാപനത്തിൽ നിന്ന് “ഒരു ( ഡമ്പ്സ്റ്റർ )കുപ്പത്തൊട്ടിയിൽ ഒളിച്ചാണ് രക്ഷപ്പെട്ടതു. 2016ലെ ഇരട്ടക്കൊലപാതക കേസിലാണ് ഗില്ലസ്പി ശിക്ഷിക്കപ്പെട്ടത്. പിടിക്കപ്പെടുന്നതിന് മുമ്പ്, ലീ അലൻ, ഓഗ്ലൈസ് കൗണ്ടികളിൽ അതിക്രമിച്ച് കടക്കുന്നതിനും കവർച്ച നടത്തുന്നതിനും ശ്രമിച്ചിരുന്നു .…
യുവത്വത്തിന് ആവേശം പകർന്ന് ഗ്രാജുവേഷൻ ആഘോഷം
അറ്റ്ലാന്റയിൽ മെയ് 28 ന് അരങ്ങേറിയ പ്രൗഢഗംഭീര്യമായ ഗ്രാജുവേഷൻ ആഘോഷം ബിരുദധാരികള്‍ക്ക് മാത്രമല്ല എല്ലാ യുവജനങ്ങള്‍ക്കും പ്രചോദനവും ലക്ഷ്യബോധവും ഉണർത്തുന്നതായിമാറിഎന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. ഈ കൊച്ചു സമുദായത്തിൽ 25 ൽ പരം ബിരുദധാരികൾ ഉണ്ടായ ഒരു അപൂർവ വർഷമാണ് 2023. ബിരുദധാരികൾ പ്രതിഷണമായി ദേവാലയത്തിൽ കേറുകയും, ഫാ. ബിനോയ് നാരമംഗലത്തിന്റെ നേതൃത്വത്തിൽ ആഘോഷമായ ക്രതിജ്ഞതാബലി അർപ്പിക്കുകയും ചെയ്തു. ശേഷം നടന്ന ആഘോഷ ചടങ്ങിൽ ബിരുദധാരികൾ അവരുടെ ഭാവികാല പദ്ധതികൾ പങ്കുവെക്കുകയും, പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ സന്ദേശം നല്‍കുകയും, കെ സി എ ജി ഭാരവാഹികൾ എല്ലോരും ചേർന്ന് ബിരുദധാരികള്‍ക്ക് പതക്കവും കൊടുക്കുകയും ചെയ്തു. മുൻ പ്രസിഡന്റ്മാർ ചേർന്ന് അക്കാഡമിക് എക്സല്ലൻസ്നുള്ള പ്രസിഡൻസി അവാർഡ് നൽകി SAT / ACT പരീക്ഷകളിൽ ഏറ്റവും അതികം സ്കോർ നേടിയ ജോഷുവ കൊട്ടിയാനിക്കലിന് പതക്കവും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ഐശ്വര്യ…
സ്വര്‍ഗീയ ഗായകന് കെസ്റ്റെർ അമേരിക്കയിലേക്ക്
മലയാള ക്രൈസ്തവ സംഗീതത്തിലെ ‘ഡിവൈൻ വോയിസ് ‘ എന്നറിയപെടുന്ന ഗായകൻ കെസ്റ്റെർ അമേരിക്കൻ മലയാളികളുടെ മുന്പിലേക്കു എത്തുന്നു. ഡെയിലി ഡിലൈറ് കെസ്റ്റർ ലൈവ് എന്ന നാമകരണം ചെയ്ത് മെഗാ ഷോ 2023 സെപ്റ്റംബർ എത്തുന്നത്. പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്ടെയ്ന്മെന്റ് ന്യൂജേഴ്സി സംഘടിപ്പിക്കുന്ന ഷോയിലേക്കാണ് കെസ്റ്ററിന്റെ എത്തുന്നത് .കെസ്റ്ററിനെ കൂടാതെ മലയാള ക്രൈസ്തവ ഗാന രംഗത്തെ വേറിട്ട ശബ്ദത്തിന്റെ ഉടമയായ ശ്രേയ ജയദീപും ഇ സംഗീത പരിപാടിയുടെ കൂടെ എത്തുന്നു . ഇന്ന് കേരളത്തിലെങ്ങും മികച്ച ഡിവൊഷനൽ ഗായകനെന്ന് പേരെടുത്ത കെസ്റ്റര്‍ വിവിധ സംവിധായകര്‍ക്ക് കീഴില്‍ ആയിരക്കണക്കിന് ഭക്തിഗാനങ്ങള്‍ പാടിക്കഴിഞ്ഞു. മലയാളി ക്രിസ്ത്യന്‍ സമൂഹങ്ങളില്‍; ഇന്ന് കെസ്റ്ററിന്റെ സ്വരമാധുരിക്ക് ആരാധകരേറെ. നിന്‍സ്നേഹം എത്രയോ അവര്ണനീയം ,ഇന്നയോളം എന്നെ നടത്തി… ,നന്മ മാത്രമേ.. ,അമ്മെ അമ്മെ തായേ …,നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍… ,നിത്യ സ്നേഹത്താല്‍…
മോട്ടോർ സൈക്കിൾ സംഘാംഗങ്ങൾ തമ്മിൽ വെടിവയ്പ്; 3 പേർ മരണം, 5 പേർക്ക് പരിക്ക്
റെഡ് റിവർ, ന്യൂ മെക്സിക്കോ : ന്യൂ മെക്സിക്കോയിൽ വാർഷിക റെഡ് റിവർ മെമ്മോറിയൽ ഡേ മോട്ടോർസൈക്കിൾ റാലിയിൽ രണ്ട് നിയമവിരുദ്ധ ബൈക്ക് സംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരും പരിക്കേറ്റവരും മോട്ടോർ സൈക്കിൾ സംഘത്തിലെ അംഗങ്ങളാണെന്ന് ന്യൂ മെക്സിക്കോ സ്റ്റേറ്റ് പൊലീസ് പറയുന്നു. ബാൻഡിഡോസും, വാട്ടർ ഡോഗ്സ് മോട്ടോർസൈക്കിൾ സംഘവും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് സംസ്ഥാന പോലീസ് പറഞ്ഞു. വെടിയേറ്റവരെ ന്യൂ മെക്സിക്കോയിലെയും കൊളറാഡോയിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. താവോസിലെ ഹോളി ക്രോസ് ഹോസ്പിറ്റൽ, അൽബുക്കർക്കിയിലെ യുഎൻഎം ഹോസ്പിറ്റൽ, കൊളറാഡോയിലെ ഡെൻവർ ഹോസ്പിറ്റൽ എന്നിവ വെടിവയ്പ്പിൽ ഉൾപ്പെട്ടവരെ ചികിത്സിച്ചു. വെടിവെപ്പുമായി ബന്ധപ്പെട്ട് ജേക്കബ് കാസ്റ്റിലോയ്ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.മാത്യു ജാക്സണെതിരെ മദ്യശാലയിൽ അനധികൃതമായി തോക്ക് കൈവശം വച്ചതിനും .ക്രിസ്റ്റഫർ ഗാർസിയക്കെതിരെകൊക്കെയ്ൻ കൈവശം വെച്ചതിനുമാണ് കേസെടുത്തിരികുന്നത് ആന്റണി സിൽവ…
രണ്ടാമത് നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് (NAMSL) ഓഗസ്റ്റിൽ; ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് ടൂർണമെന്റിന് ആതിഥ്യമരുളും
ഓസ്റ്റിൻ (ടെക്സാസ്) : രണ്ടാമത് നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗിന് ആതിഥേയത്വം വഹിക്കാൻ തയാറെടുക്കയാണ് ഓസ്റ്റിൻ. ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് സോക്കർ ക്ലബാണ് ആഗസ്റ്റിൽ നടക്കുന്ന ഈ ടൂർണമെന്റിന് വേദിയൊരുക്കുന്നത് . അമേരിക്കയിലെ കാനഡയിൽ നിന്നുമായി 21 മലയാളി സോക്കർ ക്ളബുകൾ ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കും. അമേരിക്കയിലേയും കാനഡയിലെയും മലയാളി ഫുട്ബോൾ ക്ളബുകളുടെ സംഘടനയാണ് നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗ് (NAMSL). മലയാളികളുടെ അഭിമാനവും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ നായകനുമായിരുന്ന മണ്മറഞ്ഞ ശ്രീ വിപി സത്യന്റെ പേരിലുള്ള എവർ റോളിങ്ങ് ട്രോഫി ടൂര്‍ണമെന്റാണിത് . കഴിഞ്ഞ വർഷം ന്യൂയോർക്കിൽ നടന്ന പ്രഥമ ടൂർണമെന്റ് വൻ വിജയമായിരുന്നു. NAMSL പ്രസിഡറന്റ് അജിത് വർഗീസ് (ഓസ്റ്റിൻ സ്ട്രൈക്കേഴ്സ്),വൈ. പ്രസിഡറന്റ് പ്രദീപ് ഫിലിപ്പ് (എഫ്സി കാരോൾട്ടൻ, ഡാളസ്), സെക്ടട്ടറി മാറ്റ് വർഗീസ് (ഫിലി ആഴ്സണൽ ), ട്രഷറർ ജോ ചെറുശ്ശേരി (ബാൾട്ടിമോർ ഖിലാഡിസ്), ജോയിന്റ് ട്രഷറർ…
ചിക്കാഗോ സിറ്റി മെമ്മോറിയൽ ഡേ വാരാന്ത്യ വെടിവെപ്പിൽ 9 മരണം, 41 പേര്‍ക്ക് വെടിയേറ്റു
ചിക്കാഗോ : മെമ്മോറിയൽ ഡേ വാരാന്ത്യത്തിൽ ചിക്കാഗോനഗരത്തിലുടനീളം നടന്ന വെടിവെപ്പിൽ 41 പേര്‍ക്ക് വെടിയേറ്റു, ഒമ്പത് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ വെസ്റ്റ് ഗാർഫീൽഡ് പാർക്കിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. വെസ്റ്റ് ടെയ്ലർ സ്ട്രീറ്റിലെ 4100-ബ്ലോക്കിൽ 35 വയസ്സുള്ള പുരുഷനും 30 വയസ്സുള്ള സ്ത്രീയും പാർക്ക് ചെയ്ത കാറിൽ ഇരിക്കുമ്പോൾ പുലർച്ചെ 2:09 ഓടെ ആരോ വെടിയുതിർക്കുകയായിരുന്നുവെന്ന് ചിക്കാഗോ പോലീസ് പറഞ്ഞു. തലയ്ക്ക് വെടിയേറ്റ യുവാവ് മൗണ്ട് സിനായ് ആശുപത്രിയിലാണ് മരിച്ചത്. വശത്ത് വെടിയേറ്റ യുവതി അതേ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, ഡിറ്റക്ടീവുകൾ അന്വേഷണം നടത്തിവരികയാണ്. ഒരു മണിക്കൂർ മുമ്പ്, ചിക്കാഗോയുടെ നോർത്ത് സൈഡിൽ മൂന്ന് പേർ വെടിയേറ്റു, സിപിഡി പറഞ്ഞു. നഗരത്തിലെ ലേക്വ്യൂ അയൽപക്കത്തുള്ള വെസ്റ്റ് ബാരി അവന്യൂവിലെ 600-ബ്ലോക്കിലെ നടപ്പാതയിൽ 12:50 ഓടെയാണ്…
ഷിക്കാഗോ മലയാളി അസോസിയേഷന് ഗോള്‍ഡന്‍ ജൂബിലി; ഷിക്കാഗോ മേയര്‍ മുഖ്യാതിഥി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജൂണ്‍ 21-ന് നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥി ആയി ഷിക്കാഗോ സിറ്റി മേയര്‍ ആദരണീയനായ ബ്രാന്‍ഡന്‍ ജോണ്സന് പങ്കെടുക്കുന്നു. ഷിക്കാഗോയിലെ മലയാളികളുടെ പരിപാടിയില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഷിക്കാഗോ സിറ്റി മേയര്‍ പങ്കെടുക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ അതിഥികളെക്കൊണ്ടും പരിപാടികള്‍ക്കൊണ്ടും ഒരു അവിസ്മരണീയമായ മുഹൂര്‍ത്തമാക്കി മാറ്റുവാന്‍ കമ്മറ്റിയംഗങ്ങള്‍ തയ്യാറെടുക്കുകയാണ്. ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന മെഗാതിരുവാതിരയില്‍ പങ്കെടുക്കവാന്‍ ആഗ്രഹിക്കുന്നവര്‍ കോര്‍ഡിനേറ്റര്‍ സാറാ അനിലുമാം 6309140713 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്. വിശിഷ്ടാതിഥികളുടെ സമ്മേളനം, വിജയ് യേശുദാസ്& രഞ്ചി ജോസ് നടത്തുന്ന ലൈവ് മ്യൂസിക് ഷോ എന്നിവ ആഘോഷങ്ങളോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ് ഈ പരിപാടികളുടെ ഭാഗമാകാനാഗ്രഹിക്കുന്നവര്‍ ഷിക്കോഗോ മലയാളി അസോസിയേഷന് ഭാരവാഹികളില്‍ നിന്ന് ജൂണ്‍ 10-ന് മുമ്പായി ടിക്കറ്റ് വാങ്ങിക്കേണ്ടതാണ്. വിവിധ കമ്മറ്റികളില്‍ ചേര്‍ന്നു പ്രവര്ത്തിക്കാനാഗ്രഹിക്കുന്നവരുടെ ഒരു മീറ്റിംഗ് മെയ്…
എൽപാസോയിൽ നിന്നുള്ള 4 കുട്ടികൾക്കായി ആംബർ അലർട്ട് പുറപ്പെടുവിച്ചു
ടെക്സാസ്:എൽ പാസോയിൽ നിന്നുള്ള 4 കുട്ടികൾക്കായി ആംബർ അലർട്ട് പുറപ്പെടുവിച്ചു. ശനിയാഴ്ച ടെക്സസിലെ എൽ പാസോയിൽ നിന്നുള്ള നാല് കുട്ടികൾക്കായി ആംബർ അലർട്ട് നൽകിയിട്ടുള്ളത് . മൈക്കൽ കാർമണി, 4, ഓഡ്രിറ്റ് വില്യംസ്, 12, ഇസബെല്ല വില്യംസ്, 14, എയ്ഡൻ വില്യംസ്, 16 എന്നിവർക്കായി തിരച്ചിൽ നടത്തുന്നു. വുഡ്രോ ബീനിലെ 5300 ബ്ലോക്കിൽ വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ഇവരെ അവസാനമായി കണ്ടത്. മൈക്കിളിന് 35 പൗണ്ട് ഭാരവുമുണ്ട്. ഓഡ്രിറ്റിന് 130 പൗണ്ട് ആണ്, ഇസബെല്ലയ്ക്ക് 110 പൗണ്ട് ഭാരവുമുണ്ട്. എയ്ഡൻ 5′8′’ ആണ്, 110 പൗണ്ട് ഭാരമുണ്ട്. 42 കാരിയായ ജെന്നിഫർ കാർമോണിയാണ് പ്രതിയെന്ന് കരുതുന്നു. ടെക്സസ് ലൈസൻസ് പ്ലേറ്റ് നമ്പർ: BE88718 ഉള്ള 2004 ചുവന്ന ഫോർഡ് F150-നും ഉദ്യോഗസ്ഥർ അന്വേഷിച്ചുവരുന്നു ഈ കുട്ടികൾ അപകടത്തിൽപ്പെട്ടേക്കാമെന്ന് അധികൃതർ പറഞ്ഞു. ഈ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് എന്തെങ്കിലും വിവരം…
തങ്കമ്മ കോശി(100) അന്തരിച്ചു.
ന്യുയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യുറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസിന്റെ മാതാവിന്റെ ഇളയ സഹോദരി കൊല്ലം കൈതകുഴി മാർത്തോമ്മാ ഇടവകയിൽ തോട്ടത്തിൽ പുത്തൻവീട്ടിൽ പരേതനായ പി.കെ കോശിയുടെ ഭാര്യ തങ്കമ്മ കോശി (100) അന്തരിച്ചു. പത്തനംത്തിട്ട മണ്ണാറകുളഞ്ഞി കാവിൽ കുടുംബാംഗമാണ്. സംസ്കാരം മെയ് 29 തിങ്കൾ (നാളെ) രാവിലെ 11 മണിക്ക് ഭവനത്തിലും, ദേവാലയത്തിലും വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം കൈതകുഴി സെന്റ്. തോമസ് മാർത്തോമ്മാപള്ളി സെമിത്തേരിയിൽ.
