എൽപാസോയിൽ നിന്നുള്ള 4 കുട്ടികൾക്കായി ആംബർ അലർട്ട് പുറപ്പെടുവിച്ചു

ടെക്സാസ്:എൽ പാസോയിൽ നിന്നുള്ള 4 കുട്ടികൾക്കായി ആംബർ അലർട്ട് പുറപ്പെടുവിച്ചു. ശനിയാഴ്ച ടെക്സസിലെ എൽ പാസോയിൽ നിന്നുള്ള നാല് കുട്ടികൾക്കായി ആംബർ അലർട്ട് നൽകിയിട്ടുള്ളത് .

മൈക്കൽ കാർമണി, 4, ഓഡ്രിറ്റ് വില്യംസ്, 12, ഇസബെല്ല വില്യംസ്, 14, എയ്ഡൻ വില്യംസ്, 16 എന്നിവർക്കായി തിരച്ചിൽ നടത്തുന്നു. വുഡ്രോ ബീനിലെ 5300 ബ്ലോക്കിൽ വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ഇവരെ അവസാനമായി കണ്ടത്.

മൈക്കിളിന് 35 പൗണ്ട് ഭാരവുമുണ്ട്. ഓഡ്രിറ്റിന് 130 പൗണ്ട് ആണ്, ഇസബെല്ലയ്ക്ക് 110 പൗണ്ട് ഭാരവുമുണ്ട്. എയ്ഡൻ 5′8′’ ആണ്, 110 പൗണ്ട് ഭാരമുണ്ട്.

42 കാരിയായ ജെന്നിഫർ കാർമോണിയാണ് പ്രതിയെന്ന് കരുതുന്നു. ടെക്‌സസ് ലൈസൻസ് പ്ലേറ്റ് നമ്പർ: BE88718 ഉള്ള 2004 ചുവന്ന ഫോർഡ് F150-നും ഉദ്യോഗസ്ഥർ അന്വേഷിച്ചുവരുന്നു

ഈ കുട്ടികൾ അപകടത്തിൽപ്പെട്ടേക്കാമെന്ന് അധികൃതർ പറഞ്ഞു. ഈ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ, എൽ പാസോ പോലീസ് ഡിപ്പാർട്ട്‌മെന്റിനെ 915-212-4040 എന്ന നമ്പറിൽ വിളിക്കണമെന്നു പോലീസ് അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News