ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി; ഷിക്കാഗോ മേയര്‍ മുഖ്യാതിഥി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജൂണ്‍ 21-ന് നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥി ആയി ഷിക്കാഗോ സിറ്റി മേയര്‍ ആദരണീയനായ ബ്രാന്‍ഡന്‍ ജോണ്‍സന്‍ പങ്കെടുക്കുന്നു. ഷിക്കാഗോയിലെ മലയാളികളുടെ പരിപാടിയില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഷിക്കാഗോ സിറ്റി മേയര്‍ പങ്കെടുക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

ഈ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ അതിഥികളെക്കൊണ്ടും പരിപാടികള്‍ക്കൊണ്ടും ഒരു അവിസ്മരണീയമായ മുഹൂര്‍ത്തമാക്കി മാറ്റുവാന്‍ കമ്മറ്റിയംഗങ്ങള്‍ തയ്യാറെടുക്കുകയാണ്. ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന മെഗാതിരുവാതിരയില്‍ പങ്കെടുക്കവാന്‍ ആഗ്രഹിക്കുന്നവര്‍ കോര്‍ഡിനേറ്റര്‍ സാറാ അനിലുമാം 6309140713 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

വിശിഷ്ടാതിഥികളുടെ സമ്മേളനം, വിജയ് യേശുദാസ്& രഞ്ചി ജോസ് നടത്തുന്ന ലൈവ് മ്യൂസിക് ഷോ എന്നിവ ആഘോഷങ്ങളോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ് ഈ പരിപാടികളുടെ ഭാഗമാകാനാഗ്രഹിക്കുന്നവര്‍ ഷിക്കോഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് ജൂണ്‍ 10-ന് മുമ്പായി ടിക്കറ്റ് വാങ്ങിക്കേണ്ടതാണ്.

വിവിധ കമ്മറ്റികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവരുടെ ഒരു മീറ്റിംഗ് മെയ് 30-ാം തീയതി ചൊവ്വാഴ്ച ഏഴുമണിക്ക് സി.എം.എ. ഹാളില്‍ (834 E Rand Road, Mount, Prospect) വച്ച് നടത്തുകയാണ്. അതിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോഷി വള്ളിക്കളം 312 685 6749, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ലജി പട്ടരുമഠത്തില്‍ 630 709 9075, ഫിനാന്‍സ് ചെയര്‍മാന്‍-ജോണ്‍സണ്‍ കണ്ണൂക്കാടന്‍ 847 477 0564, സുവനീര്‍ ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് മാത്യു 847 912 2578 എന്നിവര്‍ അറിയിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News