ഖത്തർ ജയിലിൽ കഴിയുന്ന മൂന്ന് ഫിഫ സുരക്ഷാ ഗാർഡുകളിൽ ഇന്ത്യക്കാരനും

ദോഹ : ഖത്തറിലെ ഫിഫ ലോകകപ്പ് സമാപിച്ചിട്ട് അഞ്ച് മാസത്തോളമായി. വേതനം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലെടുത്ത മൂന്ന് ലോകകപ്പ് സുരക്ഷാ ഗാർഡുകൾ രാജ്യത്ത് ഇപ്പോഴും തടവിൽ കഴിയുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാക്കിസ്താന്‍ പൗരൻമാരായ ഷാക്കിർ അല്ലാഹ്, സഫർ ഇഖ്ബാൽ, ഇന്ത്യൻ പൗരൻ തൻവീർ ഹുസൈൻ എന്നിവർക്ക് ആറ് മാസം തടവും 10,000 ഖത്തർ റിയാൽ വീതം പിഴയും വിധിച്ചിട്ടുണ്ട്.

മനുഷ്യാവകാശ സംഘടനയായ ഇക്വിഡെം ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്

ഇന്ത്യൻ, പാക്കിസ്താന്‍ പൗരന്മാരെ പ്രാദേശിക സ്വകാര്യ സുരക്ഷാ സ്ഥാപനമായ സ്റ്റാർക്ക് സെക്യൂരിറ്റി സർവീസസ് ആണ് ഫുട്ബോൾ ടൂർണമെന്റിനായി ജോലിക്കെടുത്തത്. എന്നാൽ, അവരുടെ തൊഴിൽ കരാറിൽ മാസങ്ങൾ ബാക്കിയുണ്ടായിരുന്നിട്ടും മത്സരം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം അവരെ പുറത്താക്കി.

തൊഴിലാളികളെ ഉടൻ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ഇക്വിഡെം ആവശ്യപ്പെട്ടു..

റിപ്പോർട്ടുകൾ പ്രകാരം, മൂന്ന് പേരെ കൂടാതെ, അവരുടെ കരാർ കാലഹരണപ്പെടുന്നതിന് മുമ്പ് മറ്റ് ഒമ്പത് പേരെ വിട്ടയച്ചിരുന്നു. ഇവരിൽ നാലുപേരെ നാടുകടത്തുകയും അഞ്ചുപേരെ പിരിച്ചുവിട്ടെങ്കിലും രാജ്യത്ത് തുടരുകയും ചെയ്തു.

“ഞങ്ങൾ ഖത്തറിലേക്ക് പോയത് പണം സമ്പാദിക്കാനും ഞങ്ങളുടെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം നയിക്കാനുമാണ്, പക്ഷേ കമ്പനിയും അധികാരികളും ഞങ്ങളെ വഞ്ചിച്ചു. ഞങ്ങൾ നിസ്സഹായരാണ്,” പുറത്താക്കപ്പെട്ട ഒരു പാക്കിസ്താനി സുരക്ഷാ ഗാർഡ് പറഞ്ഞു .

Print Friendly, PDF & Email

Leave a Comment

More News