ഓസ്റ്റിൻ, ടെക്സസ് – യുഎസ്എ ടുഡേയുടെ അഭിമാനകരമായ വാർഷിക “വുമൺ ഓഫ് ദ ഇയർ” ബഹുമതികൾ പ്രഖ്യാപിച്ചു, ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും അവാർഡ് നേടിയ ചരിത്രകാരിയുമായ മോണിക്ക മുനോസ് മാർട്ടിനെസാണ് “വുമൺ ഓഫ് ദ ഇയർ” . മോണിക്ക മുനോസ് മാർട്ടിനെസ് ടെക്സസിലെ ഉവാൾഡെയിലാണ് വളർന്നത്, മനുഷ്യത്വരഹിതമായ ഇമിഗ്രേഷൻ നയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിലും ഗൺ വയലൻസിനു വിധെയമായി സമൂഹത്തെ ഉയർത്തിക്കാട്ടുന്നതിലും പ്രവർത്തിച്ചിട്ടുണ്ട്. ധൈര്യവും സഹിഷ്ണുതയുമുള്ള ആദരണീയമായ ട്രയൽബ്ലേസർമാരുടെ ഒരു ഭാഗമാണ് ഇവർ മുൻ പ്രഥമ വനിത മിഷേൽ ഒബാമ, മുൻ സുപ്രീം കോടതി ജസ്റ്റിസ് സാന്ദ്ര ഡേ ഒ’കോണർ, നാസ സ്പേസ് എക്സ് ക്രൂ – 5 മിഷൻ കമാൻഡർ നിക്കോൾ മാൻ എന്നിവരും 12 ബഹുമതികളുടെ പട്ടികയിൽ ഈ വർഷം മാർട്ടിനെസിനൊപ്പം സ്ഥാനം പിടിച്ചിട്ടുണ്ട്. ഉവാൾഡെയിൽ വളർന്ന മാർട്ടിനെസ് ബ്രൗൺ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദം…
Category: AMERICA
കേന്ദ്ര – കേരളാ സർക്കാരുകളുടെ ജനദ്രോഹനടപടികൾക്കെതിരെ ഒഐസിസി യൂഎസ്എ – ഹൂസ്റ്റണിൽ യോഗം ഞായറാഴ്ച
ഹൂസ്റ്റൺ: കേന്ദ്രത്തിൽ മോദി സർക്കാരിന്റെയും കേരളത്തിലെ പിണറായി സർക്കാരിന്റെയും ഏകാധിപത്യ ജനാധിപത്യ വിരുദ്ധ,ജനദ്രോഹ നടപടികൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു. നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യത്തെ അഭിപ്രായ സ്വന്തന്ത്ര്യം ചവിട്ടി മെതിക്കപ്പെടുകയാണ്. ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണം. രാഹുൽ ഗാന്ധി എം.പി. യെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയെ യോഗം ശക്തമായി അപലപിക്കും. കേരളത്തിൽ പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും പര്യായമായി മാറിക്കഴിഞ്ഞു. കേരളത്തിൽ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന എല്ലാ പ്രതിഷേധ പരിപാടികൾക്കും യോഗം ഐക്യദാർഢ്യം പ്രഖ്യാപിക്കും ഒഐസിസിയുഎസ്എ യുടെ ആഭിമുഖ്യത്തിൽ ജനുവരി 26 നു ഞായറാഴ്ച വൈകുന്നേരം 4 മണിക്കാണ് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ റെസ്റ്റോറന്റിൽ വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. (2437 FM…
വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വർണാഭമായി
ഫിലഡെൽഫിയ: പെൻസിൽവാനിയ പ്രോവിൻസ് വേൾഡ് മലയാളി കൗൺസിൽ പുതിയ വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഫിലഡെൽഫിയയിലുള്ള മയൂര റെസ്റ്റോറന്റിന്റെ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ വച്ച് നടന്നു. വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൻ പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ് ചൊല്ലിക്കൊടുത്ത സത്യവാജകം ഏറ്റുചൊല്ലി പ്രസിഡന്റ് റെനി ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അധികാരം ഏറ്റെടുത്തു 2023 മുതൽ 2025 വരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി അമേരിക്ക റീജിയൻ കോൺഫറൻസ് ചെയർമാൻ തോമസ് മോട്ടയ്ക്കൽ ന്യൂജേഴ്സി പ്രോവെൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ ന്യൂജേഴ്സിപ്രോവെൻസ് പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് പ്രൗഢഗംഭീരമായ ചടങ്ങ് നടന്നത്. ഫിലഡൽഫിയ കൗൺസിൽമെൻ ജിമ്മി ഹാരിട്ട് മുഖ്യ അതിഥിയായി പങ്കെടുത്ത ആശംസകൾ നേരുന്നു മുൻ ഡെപ്യൂട്ടി ചെയർമാൻ നീന അഹമ്മദ് ഫിലഡൽഫിയ മേയർ സ്ഥാനാർത്ഥികൾ അലൻ ഡോബ് , ജഫ് ബ്രൗൺ, ഷെറിൽ…
സിറിയയിൽ യുഎസ് വ്യോമാക്രമണം,ആവശ്യമെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നടത്തും: യുഎസ് ആർമി ജനറല്‍
വാഷിംഗ്ടൺ: വ്യാഴാഴ്ച ഇറാനിയൻ നിർമ്മിത ഡ്രോൺ നടത്തിയ ആക്രമണത്തിൽ ഒരു യുഎസ് കരാറുകാരൻ കൊല്ലപ്പെടുകയും വടക്കുകിഴക്കൻ സിറിയയിൽ അഞ്ച് അമേരിക്കൻ സൈനികർക്കും മറ്റൊരു കരാറുകാരനും പരിക്കേൽക്കുകയും ചെയ്തസംഭവത്തെ തുടര്‍ന്നു സിറിയയിൽ യുഎസ് വ്യോമാക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചു. ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്ന സ്ഥലങ്ങൾ ലക്ഷ്യമിട്ട് സിറിയയിൽ “കൃത്യമായ വ്യോമാക്രമണം” നടത്തി ഉടൻ തന്നെ തിരിച്ചടിച്ചതായി അമേരിക്കൻ സേന പറഞ്ഞു, കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപെട്ടതായി ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ പറഞ്ഞു. ആവശ്യമെങ്കിൽ അമേരിക്കൻ സേന കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നു അമേരിക്കൻ സൈന്യത്തിന്റെ സെൻട്രൽ കമാൻഡിന്റെ തലവനായ യുഎസ് ആർമി ജനറൽ മൈക്കൽ “എറിക്” കുറില്ല,മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . “ഇന്നത്തെ ഇറാൻ അഞ്ച് വർഷം മുമ്പുള്ളതിനേക്കാൾ കൂടുതൽ സൈനിക ശേഷിയുള്ളതാണ്.” ബാലിസ്റ്റിക് മിസൈലുകളുടെയും ബോംബ് വാഹക ഡ്രോണുകളുടെയും ഇറാന്റെ ആയുധശേഖരത്തിലുണ്ടെന്നു വ്യാഴാഴ്ച യു.എസ്. ഹൗസ് ആംഡ്…
ഹൈ ഓൺ മ്യൂസിക് സംഗീത സായാഹ്നം ഏപ്രിൽ 30 ന് ഡാളസിൽ
ഡാളസ് : മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായകരായ വിധു പ്രതാപും, ജോൽസനയും, സച്ചിൻ വാര്യരും, ആര്യ ദയാലും ഒരുമിക്കുന്ന സംഗീത മാസ്മരിക സായാഹ്നം ഹൈ ഓണ്‍ മ്യൂസിക് ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മാർത്തോമ്മാ ഇവന്റ് സെന്റർ ഡാളസ്, ഫാർമേഴ്സ് ബ്രാഞ്ചിൽ വെച്ച് നടത്തപ്പെടുന്നു. വേനൽക്കാലത്തിന്റെ വരവ് അനന്ദമാക്കുവാൻ മൗണ്ട് ഇവന്റ്സ് യുഎസ്എയും , പ്രവാസി ചാനലിന്റെ ഡാളസ് റീജിയണും ചേർന്ന് ഒരുക്കുന്ന ഡാളസ് ഹൈ ഓൺ മ്യൂസിക് 2023 എന്ന സംഗീത പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് കിക്കോഫ് കോപ്പേല് സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യുവിന് നൽകികൊണ്ട് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവക വികാരി റവ. വൈ. അലക്സ് നിർവഹിച്ചു. ചടങ്ങിൽ സഹ വികാരി റവ.എബ്രഹാം തോമസ്, ഹ്യുസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക സഹ വികാരി റവ. റോഷൻ വി.…
ചീരൻവീട്ടിൽ ജോർജ് സി.ചാക്കോ അന്തരിച്ചു
ഡാളസ്/തൃശ്ശൂർ : തൃശൂർ ചീരൻവീട്ടിൽ പരേതനായ ചാക്കുണ്ണി മാഷിൻറെ മകൻ ജോർജ് സി. ചാക്കോ (86) അന്തരിച്ചു. മാർത്തോമാ സഭാ മണ്ഡലാംഗം,അസംബ്ലി അംഗം,തൃശ്ശൂർ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് സെക്രട്ടറി, ശ്രീ രവിവർമ്മാ മന്ദിരം സെക്രട്ടറി, ട്രഷറർ, എന്നീനിലകളിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ചിരുന്ന ജോർജ് തൃശൂർ നവീൻ പ്രിന്റേഴ്സ് ഉടമസ്ഥൻ കൂടിയായിരുന്നു . ശനിയാഴ്ച (25-03-2023) വൈകുന്നേരം അഞ്ച് മണിക്ക് മൃതശരീരം മിഷൻ ക്വാർട്ടേഴ്സിലുള്ള ഭവനത്തിൽ കോണ്ടിവന്നു പൊതുദര്‍ശനത്തിന് അവസരം നൽകും . സംസ്കാര ശുശ്രൂഷ ഞായറാഴ്ച (26-03-2023) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഭവനത്തിൽ ആരംഭിച്ചു തുടർന്ന് തൃശൂർ മാർത്തോമാ എബനേസർ പള്ളിയുടെ സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ :പരേതയായ ലീന ജോർജ് മക്കൾ :നെയ്മ മാത്യു -മാത്യുജോൺ (മസ്കറ്റ് ) നൈഷ ഡിക്സൺ -ഡിക്സൺ വടക്കേത്തലക്കൽ (മെക്കാലൻ,ടെക്സാസ് ) നവീൻ ജോർജ് (തൃശ്ശൂർ ) നെയ്ജി ബിനോയ് -ബിനോയ് അബ്രഹം…
ഫോമാ കേരളാ കൺവൻഷൻ തീയതി പ്രഖ്യാപിച്ചു, വിപുലമായ പരിപാടികൾ.
ന്യൂ യോർക്ക് : ഫോമയുടെ 2023 കേരളാ കൺവൻഷനോടനുബന്ധിച്ചുള്ള പരിപാടികളുടെ തീയതി പ്രഖ്യാപിച്ചു, ജൂൺ മൂന്നിന് കേരളം കൺവെൻഷൻ പൊതുയോഗം കൊല്ലത്തു വച്ച് നടത്തും, പിറ്റേന്ന് അതിഥികളുമായി ബോട്ട് യാത്ര. തുടർന്ന് ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ ജൂലൈ രണ്ടു മുതൽ നാല് വരെ നടത്തപ്പെടുന്ന, അമേരിക്കൻ മലയാളികളുടെ യുവ തലമുറയെ കേരളവുമായി പരിചയപ്പെടുത്തുന്ന “Summer To Kerala” പ്രോഗ്രാമോടു കൂടി സമാപനം. കേരളത്തിലെ മിക്ക ജില്ലകളിലും ഫോമയുടെയും ഫോമാ വനിതാ ഫോറത്തിന്റെയും ഫോമാ ചാരിറ്റി ആൻഡ് സോഷ്യൽ വിങ്ങിന്റെയും പരിപാടികൾ, പ്രധാന പൊതു പരിപാടികൾ തിരുവനന്തപുരം, കൊല്ലം,എറണാകുളം തുടങ്ങിയ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സംഘടിപ്പിക്കും, ജൂൺ 3 ശനി 3 PM – കേരള കൺവെൻഷൻ പൊതുയോഗം കൊല്ലം ജില്ലയിലെ ഓർക്കിഡ് ബീച്ച് ഹോട്ടലിൽ ജൂൺ 3 ശനി 5 PM –…
മന്ത്ര സേവാ ചെയർ സുനിൽ വീട്ടിൽ, സ്വാമി ചിദാനന്ദപുരിയെ സന്ദർശിച്ചു
കേരളത്തിലെ സമകാലിക സന്യാസ വര്യൻന്മാരിൽ ശ്രേഷ്ഠ പദവി അലങ്കരിക്കുന്ന , കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയെ മന്ത്ര സേവാ ചെയർ സുനിൽ വീട്ടിൽ സന്ദർശിച്ചു. മന്ത്രയുടെ സേവന പ്രവർത്തനങ്ങൾ അദ്ദേഹവുമായി പങ്കു വയ്ക്കുകയും നിർദ്ദേശങ്ങൾ തേടുകയും ചെയ്തു. 2023 ജൂലൈയില്‍ ഹ്യുസ്റ്റണിൽ നടക്കുന്ന മന്ത്രയുടെ വിശ്വ ഹിന്ദു സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി അദ്ദേഹത്തെ അറിയിച്ചു. . ദൃശ്യ നവ മാധ്യമങ്ങളിലൂടെയും പൊതുവേദികളിലും വേദാന്തവും ഉപനിഷത്തുക്കളും ഭഗവത്ഗീതയും ഉള്‍പ്പെടെ ഹിന്ദു മതത്തിലെ സമഗ്രവും അതി വിശാലവുമായ അറിവുകള്‍ ജനപ്രിയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള സ്വാമിജി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലൂടെ നിരന്തരമായി മനുഷ്യജീവിതത്തില്‍ ധാര്‍മ്മികമൂല്യങ്ങളുടെ ആവശ്യകത ഓര്‍മ്മപ്പെടുത്തുന്നു. ഭാഗവത സപ്താഹം പോലും ബിസിനസ് ആക്കി മാറ്റുക, രാഷ്ട്രീയ ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി സന്യാസ വേഷം ഉപയോഗിക്കുക തുടങ്ങിയ വിമർശനങ്ങൾ നേരിടുന്ന സ്വാമിമാർ ജീവിക്കുന്ന കാലഘട്ടത്തിൽ, ആദി ശങ്കരന്റെ നാട്ടില്‍ ജനിച്ചു…
ട്രിനിറ്റി മാർത്തോമ യുവജന സഖ്യം ടെക്സാസിലെ ഹൂസ്റ്റണിൽ റീജിയണൽ എക്യുമെനിക്കൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു
ഹൂസ്റ്റൺ, ടെക്സസ് – മാർച്ച് 24 മുതൽ 26 വരെ നടക്കുന്ന റീജിയണൽ എക്യുമെനിക്കൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് ട്രിനിറ്റി മാർത്തോമ യുവജനസഖ്യം ആണ് . ടൂർണമെന്റിൽ ഡാളസ്, ഒക്ലഹോമ, ഓസ്റ്റിൻ, ഹൂസ്റ്റൺ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും നൽകുന്ന ഒരു ആവേശകരമായ മത്സരമായിരിക്കും ഇവന്റ് വാഗ്ദാനം ചെയ്യുന്നത്. ഹൂസ്റ്റണിലെ 5810 അൽമെഡ ജെനോവ റോഡിൽ സ്ഥിതി ചെയ്യുന്ന ട്രിനിറ്റി സെന്ററാണ് ടൂർണമെന്റിന്റെ വേദി. റവ. സാം കെ ഈസോ, റവ. റോഷൻ വി മാത്യൂസ്, എന്നിവരോടൊപ്പം ട്രിനിറ്റി യുവജനസഖ്യം ഒരുമിച്ച് ചേർന്നാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ടെക്സാസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബാഡ്മിന്റൺ പ്രേമികളെ ആവേശകരമായ മത്സരങ്ങളുടെ രസകരമായ വാരാന്ത്യത്തിലേക്ക് ട്രിനിറ്റി യുവജനസഖ്യം ക്ഷണിക്കുകയാണ്. “ആളുകളുടെ പശ്ചാത്തലമോ വിശ്വാസമോ പരിഗണിക്കാതെ മനുഷ്യരെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള മികച്ച മാർഗമാണ് സ്പോർട്സ്,”…
അമ്മിണി ചാക്കോ – സംസ്കാരം ഡാളസ്സിൽ ശനിയാഴ്ച
ഡാളസ്: റാന്നി കീക്കൊഴൂർ കുരുടാമണ്ണിൽ ഈച്ചിരാമണ്ണിൽ വീട്ടിൽ പരേതനായ ഇ.എ. ചാക്കോയുടെ സഹധർമ്മിണി അമ്മിണി ചാക്കോയുടെ സംസ്കാര ശുശ്രൂഷകൾ മാർച്ച് 25 ശനിയാഴ്ച രാവിലെ 9:30 മണിക്ക് ഡാളസ് മെട്രോ ചർച്ച് (13930 Distribution Way, Farmers Branch, Texas 75234) ആരാധനാലയത്തിൽ ആരംഭിച്ച്, റോളിംഗ് ഹിൽ സെമിത്തേരിയിൽ ഭൗതീകശരീരം സംസ്കരിക്കും. തത്സമയ സംപ്രേഷണം പ്രൊവിഷൻ ടി വി യിൽ www.provisiontv.in കൂടുതൽ വിവരങ്ങൾക്ക് ബിജു ഡാനിയേൽ 972 345 3877.
