മന്ത്ര സേവാ ചെയർ സുനിൽ വീട്ടിൽ, സ്വാമി ചിദാനന്ദപുരിയെ സന്ദർശിച്ചു

കേരളത്തിലെ സമകാലിക സന്യാസ വര്യൻന്മാരിൽ ശ്രേഷ്ഠ പദവി അലങ്കരിക്കുന്ന , കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയെ മന്ത്ര സേവാ ചെയർ സുനിൽ വീട്ടിൽ സന്ദർശിച്ചു. മന്ത്രയുടെ സേവന പ്രവർത്തനങ്ങൾ അദ്ദേഹവുമായി പങ്കു വയ്ക്കുകയും നിർദ്ദേശങ്ങൾ തേടുകയും ചെയ്തു. 2023 ജൂലൈയില്‍ ഹ്യുസ്റ്റണിൽ നടക്കുന്ന മന്ത്രയുടെ വിശ്വ ഹിന്ദു സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി അദ്ദേഹത്തെ അറിയിച്ചു. .

ദൃശ്യ നവ മാധ്യമങ്ങളിലൂടെയും പൊതുവേദികളിലും വേദാന്തവും ഉപനിഷത്തുക്കളും ഭഗവത്ഗീതയും ഉള്‍പ്പെടെ ഹിന്ദു മതത്തിലെ സമഗ്രവും അതി വിശാലവുമായ അറിവുകള്‍ ജനപ്രിയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള സ്വാമിജി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലൂടെ നിരന്തരമായി മനുഷ്യജീവിതത്തില്‍ ധാര്‍മ്മികമൂല്യങ്ങളുടെ ആവശ്യകത ഓര്‍മ്മപ്പെടുത്തുന്നു.

ഭാഗവത സപ്താഹം പോലും ബിസിനസ്‌ ആക്കി മാറ്റുക, രാഷ്ട്രീയ ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി സന്യാസ വേഷം ഉപയോഗിക്കുക തുടങ്ങിയ വിമർശനങ്ങൾ നേരിടുന്ന സ്വാമിമാർ ജീവിക്കുന്ന കാലഘട്ടത്തിൽ, ആദി ശങ്കരന്റെ നാട്ടില്‍ ജനിച്ചു സമ്പൂര്‍ണ സാത്വികമായ ജീവിതം നയിക്കുന്ന സ്വാമിജി ആധുനിക കാലഘട്ടത്തില്‍ ഹൈന്ദവ കേരളത്തിന്‌ ലഭിച്ച ജ്ഞാനസൂര്യന്‍ എന്ന നിലയില്‍ അനുഗ്രഹീതനായ സന്യാസ വ്യക്തിത്വം ആയി കണക്കാക്കപ്പെടുന്നു.

Print Friendly, PDF & Email

Related posts

Leave a Comment