കേന്ദ്ര – കേരളാ സർക്കാരുകളുടെ ജനദ്രോഹനടപടികൾക്കെതിരെ ഒഐസിസി യൂഎസ്എ – ഹൂസ്റ്റണിൽ യോഗം ഞായറാഴ്ച

ഹൂസ്റ്റൺ: കേന്ദ്രത്തിൽ മോദി സർക്കാരിന്റെയും കേരളത്തിലെ പിണറായി സർക്കാരിന്റെയും ഏകാധിപത്യ ജനാധിപത്യ വിരുദ്ധ,ജനദ്രോഹ നടപടികൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു.

നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യത്തെ അഭിപ്രായ സ്വന്തന്ത്ര്യം ചവിട്ടി മെതിക്കപ്പെടുകയാണ്. ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണം. രാഹുൽ ഗാന്ധി എം.പി. യെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയെ യോഗം ശക്തമായി അപലപിക്കും. കേരളത്തിൽ പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും പര്യായമായി മാറിക്കഴിഞ്ഞു. കേരളത്തിൽ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന എല്ലാ പ്രതിഷേധ പരിപാടികൾക്കും യോഗം ഐക്യദാർഢ്യം പ്രഖ്യാപിക്കും

ഒഐസിസിയുഎസ്‌എ യുടെ ആഭിമുഖ്യത്തിൽ ജനുവരി 26 നു ഞായറാഴ്ച വൈകുന്നേരം 4 മണിക്കാണ് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ റെസ്റ്റോറന്റിൽ വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. (2437 FM 1092 Rd, Missouri City, TX 77459)

ഹൂസ്റ്റൺ ചാപ്റ്റർ ആതിഥേയത്വം വഹിക്കുന്ന ചടങ്ങു് ഒഐസിസിയുഎസ്എ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും.നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ യോഗം ഉത്‌ഘാടനം ചെയ്യും.

ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി സ്വാഗതവും നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി നന്ദിയും അറിയിക്കും. ദേശീയ, റീജിയണൽ, ചാപ്റ്റർ നേതാക്കളും മറ്റ് സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കളും പങ്കെടുത്ത് ആശംസകൾ നേർന്നു സംസാരിക്കും. ഈ സമ്മേളനത്തിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികളെ ബന്ധപ്പെടുക

വാവച്ചൻ മത്തായി (പ്രസിഡന്റ്): 832 468 3322 ,
ജോജി ജോസഫ് (ജനറൽ സെക്രട്ടറി) : 713 515 8432
തോമസ് വർക്കി ( ട്രഷറർ) : 281 701 3220

പി.പി. ചെറിയാൻ : ഒഐസിസി യുഎസ്എ മീഡിയ ചെയർമാൻ

Print Friendly, PDF & Email

Leave a Comment

More News