ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ മാർച്ച് 10 മുതൽ

ഹൂസ്റ്റൺ: ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിലുള്ള വാർഷിക കൺവെൻഷൻ മാർച്ച് 10,11,12 (വെള്ളി, ശനി,ഞായർ) തീയതികളിൽ നടത്തപ്പെടും ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ (7705, S Loop E FWY, Houston, TX 77012) നടത്തപെടുന്ന യോഗങ്ങളിൽ പ്രമുഖ കൺവെൻഷൻ പ്രസംഗകർ ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് നടക്കുന്ന മിഷൻ സെമിനാറിലും വൈകിട്ട് ആറരയ്ക്കും ഞായറാഴ്ച രാവിലെ 10 മണിക്കും നടത്തപെടുന്ന ശുശ്രൂഷകളിലും ചർച്ച്‌ ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയണൽ സൂപ്രണ്ട് റവ. കെൻ ആൻഡേഴ്സൺ വചന ശുശ്രൂഷ നിർവഹിക്കും റെഫ്യൂജ് സിറ്റി മിഷൻ സ്ഥാപക ഡോ.ഏഞ്ചൽ സ്റ്റീഫൻ ലിയോ ശനിയാഴ്ച യോഗങ്ങളിലും വെള്ളിയാഴ്ച വൈകുന്നേരം ആറരയ്ക്ക് നടക്കുന്ന യോഗത്തിലും വചനശുശ്രൂഷയ്ക്കു നേതൃത്വം നൽകും. നേപ്പാളിൽ മിഷനറി ഡോക്ടറായി പ്രവർത്തിക്കുന്ന ഡോ.ഡാനി ജോസഫ്‌ ശനിയാഴ്ച രാവിലെ 10…

ന്യൂയോർക്ക് ജില്ലാ കോടതി ജഡ്ജിയായി അരുൺ സുബ്രഹ്മണ്യനെ യുഎസ് സെനറ്റ് സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിന്റെ ജില്ലാ ജഡ്ജിയായി ഇന്ത്യൻ-അമേരിക്കൻ അരുൺ സുബ്രഹ്മണ്യനെ സ്ഥിരീകരിച്ചു. ഈ ബെഞ്ചിൽ നിയമിതനാകുന്ന ആദ്യ തെക്കൻ ഏഷ്യൻ വംശജനാണ് അദ്ദേഹം. അമേരിക്കൻ സെനറ്റ് നീതിന്യായ സമിതിയാണ് അരുൺ സുബ്രമണ്യന്റെ നിയമനം സ്ഥിരീകരിച്ചിരിക്കുന്നത്.  മാർച്ച് 7 ചൊവ്വാഴ്ച വൈകുന്നേരമാണ് 58-37 വോട്ടുകൾക്ക് സുബ്രഹ്മണ്യന്റെ നാമനിർദ്ദേശം സെനറ്റ് സ്ഥിരീകരിച്ചത്. “ഞങ്ങൾ അരുൺ സുബ്രഹ്മണ്യനെ SDNY (സതേൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക്ക്) ജഡ്ജിയായി സ്ഥിരീകരിച്ചു. അദ്ദേഹം ഇന്ത്യൻ കുടിയേറ്റക്കാരുടെ മകനാണ്. കൂടാതെ, രാജ്യത്തെ ഏറ്റവും വലിയ ദക്ഷിണേഷ്യൻ-അമേരിക്കൻ ജനസംഖ്യയുള്ള SDNY-യിൽ സ്ഥിരീകരിക്കപ്പെട്ട ആദ്യത്തെ ദക്ഷിണേഷ്യൻ-അമേരിക്കൻ ജഡ്ജിയാണ് അദ്ദേഹം. ജനങ്ങൾക്ക് വേണ്ടി പോരാടുന്നതിനാണ് അദ്ദേഹം തന്റെ കരിയർ സമർപ്പിച്ചിരിക്കുന്നത്,” സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷുമർ വോട്ടെടുപ്പിന് ശേഷം പറഞ്ഞു. ഫ്ലോർ വോട്ടിന് മുമ്പ്, സുബ്രഹ്മണ്യൻ “അമേരിക്കൻ സ്വപ്നത്തിന്റെ പ്രതിരൂപവും ചരിത്ര നിർമ്മാതാവും” ആണെന്ന് ഷുമർ പറഞ്ഞു: ഇന്ത്യയിൽ…

മോറോ റോക്ക് (യാത്രാ വിവരണം): സന്തോഷ് പിള്ള

കാലിഫോർണിയയിലെ സിയേറ നെവാദ പർവതനിരകളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന, സെക്വൊയ നാഷണൽ പാർക്കിൽ അന്തരീക്ഷത്തിലേക്ക് തല ഉയർത്തി നിൽക്കുന്ന ഒരു ഡോമിന്റെ ആകൃതിയിലുള്ള പാറയാണ് “മോറോ റോക്ക്”. പാർക്ക് സന്ദർശിച്ച അവസരത്തിൽ മോറോറോക്കിനെ കാണണമെന്നു തീരുമാനിച്ചു. പക്ഷെ അവിടെ എത്തണമെങ്കിൽ, മലകളുടെ ഓരങ്ങളിലൂടെ രണ്ടു മൈൽ ദൂരം കാൽ നടയായി പോകണം. അങ്ങനെ മലകൾ കയറി തളർന്നാണ്, പാറയുടെ ചുവട്ടിൽ എത്തിയത്. പാറയുടെ മുകളിലെത്താൻ 800 അടിയിൽ കൂടുതൽ, കൽ പടവുകളിലൂടെ ഇനിയും കയറണം. അതിനുള്ള ശേഷി ശരീരത്തിനുണ്ടോ? പാർക്ക് അധികൃതർ സ്നേഹമുള്ളവർ തന്നെ. പാറയിൽ കയറുന്നതിനു മുൻപും, പിൻപും വിശ്രമിക്കുവാനായി കുറെ ബഞ്ചുകൾ അവിടെസ്ഥാപിച്ചിരിക്കുന്നു. ശുദ്ധ വെള്ളം കുടിക്കുവാനുളള വാട്ടർ ഫൗണ്ടനുകളും, വലിയ ട്രാഷ് ബിന്നുകളും, മഴയും, മഞ്ഞുവീഴ്ചയും ഉണ്ടാകുമ്പോൾ കയറിനിൽകാനുള്ള ചെറിയ കൂടാരവും അവർ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. അതിലൊരു ബഞ്ചിൽ ഇരുന്നുകൊണ്ട്, പാറയെ നോക്കി…

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2023-ലെ ഭരണസമിതി അധികാരമേറ്റു

ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്സ്റ്റേറ്റ്കേരളാ ഫോറത്തിന്‍റെ 2022-ലെ ചെയര്‍മാന്‍ സാജന്‍ വറുഗീസിന്‍റെ അദ്ധ്യക്ഷതയില്‍ പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വച്ച്2023-ലെ ഭരണസമിതി സുരേഷ് നായര്‍ (ചെയര്‍മാന്‍), അഭിലാഷ്ജോണ്‍ (സെക്രട്ടറി), സൂമോദ് നെല്ലിക്കാല (ട്രഷറര്‍) എന്നിവരുടെ നേതൃത്വം അധികാരമേറ്റു. മുന്‍ ചെയര്‍മാന്‍ സാജന്‍ വറുഗീസ്പുതിയ ചെയര്‍മാന്‍ സുരേഷ് നായര്‍ക്ക് അധികാരം കൈമാറി, തുടര്‍ന്ന് മുന്‍ ജനറല്‍ സെക്രട്ടറി റോണി വറുഗീസ് പുതിയ സെക്രട്ടറി അഭിലാഷ്ജോണും, മുന്‍ ട്രഷറര്‍ ഫീലിപ്പോസ് ചെറിയാന്‍ പുതിയ ട്രഷറര്‍ സുമോദ് നെല്ലിക്കാലയ്ക്കും അധികാരം കൈമാറുകയുണ്ടായി. ട്രൈസ്സ്റ്റേറ്റ്കേരളാഫോറം ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് നായര്‍ കേരള ഫോറത്തിലെ സജീവ പ്രവര്‍ത്തകനും ഫിലാഡല്‍ഫിയായിലെസാമൂഹികസാംസ്ക്കാരികരംഗത്തെ നിറസാന്നിദ്ധ്യവുമാണ്.കേരളാഫോറം ചെയര്‍മാന്‍, എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍, ഫ്രണ്‍ട്സ് ഓഫ്റാന്നി, എന്‍.എസ്.എസ് ഓഫ് എഎന്നീസംഘടനകളിലെല്ലാംസാരഥ്യംവഹിച്ചിട്ടുള്ളസുരേഷ് നായരുടെ നേതൃത്വം കേരളാ ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക്ശക്തി പകരും. ജനറല്‍ സെക്രട്ടറിയായ അഭിലാഷ്ജോണ്‍ കേരള രാഷ്ട്രീയത്തില്‍…

നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്‌സസ് ഓഫ് അമേരിക്ക (നൈന) ക്ക് നവ നേതൃത്വം; സുജ തോമസ് പ്രസിഡന്റ്

ന്യൂയോർക്ക്: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്‌സസ് ഓഫ് അമേരിക്ക (നൈന) ക്ക് പുതിയ നേതൃത്വം. 2023 – 2024 വർഷത്തേക്കുള്ള എക്സിക്യൂട്ടീവിനെ നയിക്കുവാനായി തെരഞ്ഞെടുക്കപ്പെട്ടത് നൈനയുടെ മുൻ സെക്രട്ടറി കൂടിയായ ന്യൂയോർക്കിൽ നിന്നുള്ള സുജ തോമസാണ്. ജോർജിയയിൽ നിന്നുള്ള ദീപ്തി വർഗ്ഗീസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും, ന്യൂ ജേഴ്‌സിയിൽ നിന്നുള്ള സാന്ദ്രാ ഇമ്മാനുവേൽ വൈസ് പ്രസിഡന്റായും ടെക്‌സാസിൽ നിന്നുള്ള ഉമാമഹേശ്വരി വേണുഗോപാൽ സെക്രട്ടറിയായും ന്യൂയോർക്കിൽ നിന്നുള്ള താരാ ഷാജൻ ട്രഷററായും നൈനയെ നയിക്കും. നൈനയുടെ ഒൻപതാമത് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സുജാ തോമസ് ഇന്ത്യൻ അമേരിക്കൻ നേഴ്‌സസ് ഓഫ് ആൽബനിയുടെ സ്ഥാപക പ്രസിഡന്റു കൂടിയാണ്. board-certified Adult Health/ Gerontology Primary Care Nurse Practitioner കൂടിയായ സുജ തോമസ് ന്യൂയോർക്കിലെ പ്രശസ്തമായ Samuel Stratton VA മെഡിക്കൽ സെന്ററിൽ Critical Care Educator/ Administrator ആയി…

ഗാൽവെസ്റ്റൺ ബീച്ചിൽ കാണാതായ ഇരട്ട ആൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

ഗാൽവെസ്റ്റൺ: (ടെക്സസ്) – കുടുംബത്തോടൊപ്പം പ്ലഷർ പിയറിൽ ഒരു യാത്രയ്ക്കിടെ ഞായറാഴ്ച കാണാതായ 13 വയസ്സുള്ള ഇരട്ട ആൺകുട്ടികൾക്കായി തിരച്ചിൽ നടക്കുന്നതായി ഗാൽവെസ്റ്റൺ ബീച്ച് പട്രോൾ അറിയിച്ചു. സഹോദരങ്ങളായ ജെഫേഴ്സണും ജോസ്യു പെരസും വൈകുന്നേരം 4:30 ന് ബീച്ചിന്റെ പടിഞ്ഞാറ് ഭാഗത്ത് അവസാനമായി കണ്ടതായി അധികൃതർ പറഞ്ഞു. വൈകീട്ട് അഞ്ചരയോടെയാണ് കുടുംബാംഗങ്ങൾ പോലീസിനെ വിളിച്ചത്. ആൺകുട്ടികൾ അപ്രത്യക്ഷരായതിന് ശേഷം ആരും കണ്ടില്ലെന്ന് പറഞ്ഞു. കോസ്റ്റ് ഗാർഡും ഗാൽവെസ്റ്റൺ ഐലൻഡ് ബീച്ച് പട്രോളും പോലീസും അഗ്നിശമനസേനയും ഇഎംഎസും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുന്നു.

ബെൽറോസ് സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

ബെൽറോസ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗിന് ഫെബ്രുവരി 26 ഞായറാഴ്ച ബെൽറോസ് സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക വേദിയായി. ഫാ. ജോർജ് ചെറിയാൻ (വികാരി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. കോൺഫറൻസിൽ വർഷങ്ങളായി പങ്കെടുത്തതിൻറെ ഊഷ്മള സ്മരണകൾ അദ്ദേഹം പങ്കുവയ്‌ക്കുകയും ഇടവകാംഗങ്ങളെ നാലുദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സജി എം. പോത്തൻ (ഫിനാൻസ് മാനേജർ), കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. മാത്യു ജോഷ്വ (ട്രഷറർ), സിജു ജേക്കബ് (കമ്മിറ്റി അംഗം) എന്നിവരും സംഘത്തിലുണ്ടായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്ത പരിപാടികളുടെയും പ്രസംഗകരുടെയും വിശദാംശങ്ങൾ നേതാക്കൾ നൽകി. ഫാമിലി & യൂത്ത് കോൺഫറൻസിൽ യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത്…

ഇന്ത്യൻ-അമേരിക്കൻ വനിത ജഡ്ജി തേജൽ മേത്ത സത്യപ്രതിജ്ഞ ചെയ്തു

വാഷിംഗ്ടൺ: യുഎസിലെ മസാച്യുസെറ്റ്‌സ് സംസ്ഥാനത്തിലെ ജില്ലാ കോടതിയിലെ ആദ്യ ജഡ്ജിയായി ഇന്ത്യൻ വംശജയായ വനിതാ ജഡ്ജി തേജൽ മേത്ത സത്യപ്രതിജ്ഞ ചെയ്തു. അയർ ജില്ലാ കോടതിയിലെ ആദ്യ ജഡ്ജിയാണ് തേജൽ മേത്ത. വ്യാഴാഴ്ചയാണ് അവർ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൽ യഥാർത്ഥ സ്വാധീനം ചെലുത്തുമെന്നും ആളുകളോട് ദയയോടെ പെരുമാറുമെന്നും വാഗ്ദാനം ചെയ്തുകൊണ്ട് മേത്ത വാർത്തകളിൽ ഇടം നേടി. അയർ ജില്ലാ കോടതിയിൽ അസിസ്റ്റന്റ് ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അയർ ജില്ലാ കോടതിയിലെ ആദ്യ ജഡ്ജിയായി മേത്തയെ ഐകകണ്‌ഠേനയാണ് തിരഞ്ഞെടുത്തതു . മാർച്ച് രണ്ടിന് ചീഫ് ജസ്റ്റിസ് സ്റ്റേസി ഫോർട്ടസ് സത്യവാചകം ചൊല്ലിക്കൊടുത്തു. അയർ ജില്ലാ കോടതിയിൽ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ജസ്റ്റിസ് മേത്ത പറഞ്ഞു. “ഒരു അഭിഭാഷക എന്ന നിലയിൽ നിങ്ങൾക്ക് ആളുകളെ സഹായിക്കാൻ കഴിയും, എന്നാൽ നിങ്ങൾക്ക് അവരെ ഒരു…

സനാതന സംസ്കൃതിയും സേവന വഴികളും സംരക്ഷിക്കാൻ കേരളത്തിലും കെ.എച്. എൻ.എ.

സനാതന സംസ്‌കൃതിയുടെ നിതാന്ത സ്മാരകങ്ങളായ ക്ഷേത്ര സമുച്ചയങ്ങളെയും ക്ഷേത്ര കലകളെയും സേവാ പ്രവർത്തനങ്ങളെയും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിരവധി പ്രവർത്തനങ്ങളുമായി കെ.എച്.എൻ.എ. കേരളത്തിലും സജീവം. എണ്ണംകൊണ്ട് കേരളത്തിൽ ഏറ്റവും കൂടുതൽ ദേവി ക്ഷേത്രങ്ങളാകയാൽ മാതൃ സങ്കൽപ്പത്തിൽ അധിഷ്ഠിതമായ ദേവസ്ഥാനങ്ങളും നാരീപൂജയും സാധാരണമാണ്. ലോകത്തിലെതന്നെ ഏറ്റവുംകൂടുതൽ സ്ത്രീഭക്ത സമർപ്പണമായ ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിൽ പോലും സ്ഥാനംപിടിച്ച ഒരു മഹാ സംഗമമാണല്ലോ. ആയിരക്കണക്കിന് അശരണരായ അമ്മമാരെ സഹായിക്കാനായി കെ.എച്.എൻ.എ.ആരംഭിച്ച ഒരു ജീവകാരുണ്യ പദ്ധതിയാണ് അമ്മ കൈനീട്ടം. ഈ പെൻഷൻ പദ്ധതി പ്രകാരം കഴിഞ്ഞ ഒരു വർഷക്കാലമായി മുന്നൂറിൽപരം അമ്മമാർക്ക് ആനുകൂല്യം നൽകിവരുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരത്തു കേരളാ ഗവർണ്ണർ ഉത്‌ഘാടനം ചെയ്ത ഹിന്ദു എൻക്ലേവിൽ അമ്മ കൈനീട്ടവിതരണം കൂടാതെ ക്ഷേത്ര കലകളെയും ആചാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വിവിധ കലാകാരന്മാരെയും ഭക്തരെയും ആദരിക്കുകയുണ്ടായി. പൂരങ്ങളിലും ഉത്സവങ്ങളിലും മുഖ്യാകർഷകമായി തിടമ്പ് ഏറ്റിയ…

അറ്റ്‌ലാന്റ പോലീസ് സെന്ററിന് തീവെച്ച സംഭവത്തില്‍ 28 പ്രകടനക്കാർ കസ്റ്റഡിയിൽ

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ പബ്ലിക് സേഫ്റ്റി ട്രെയിനിംഗ് സെന്ററിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 85 ഏക്കർ സ്ഥലം (34 ഹെക്‌ടർ) ആസൂത്രിത പരിശീലന കേന്ദ്രം “കോപ്പ് സിറ്റി” എന്ന് അറിയപ്പെടുന്ന പോലീസ് സെന്ററിന് തീവെച്ച സംഭവത്തില്‍ പോലീസ് 28 പ്രകടനക്കാരെ കസ്റ്റഡിയിലെടുത്തു. “അറ്റ്ലാന്റയുടെ ശ്വാസകോശം” എന്ന് വിശേഷിപ്പിക്കുന്ന ഈ സൈറ്റ് നഗരത്തിന് സുപ്രധാനമായ ഒരു ഹരിത ഇടമാണെന്നും അവിടെ പോലീസ് സെന്റർ സ്ഥാപിക്കരുതെന്നും ആവശ്യപ്പെട്ടു കറുത്ത വസ്ത്രം ധരിച്ചെത്തിയ നൂറിലധികം പ്രതിഷേധക്കാരാണ് ഞായറാഴ്ച അറ്റ്‌ലാന്റയിലെ നിര്‍ദ്ദിഷ്ട പോലീസ്, അഗ്‌നിശമന പരിശീലന കേന്ദ്രം ആക്രമിച്ചത്. വാഹനങ്ങള്‍ കത്തിക്കുകയും സമീപത്ത് നിലയുറപ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇവര്‍ പടക്കം എറിയുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ 28 പേരെ കസ്റ്റഡിയിലെടുത്തതായി അറ്റ്‌ലാന്റ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. പ്രതിഷേധക്കാര്‍ പൊലീസിനു നേരെ ഇഷ്ടികകളും വലിയ പാറകളും മൊളോടോവ് കോക്ടെയിലുകളും എറിഞ്ഞുവെന്നും ആരോപിച്ചു.…