ഫിലാഡൽഫിയ -ഫോമ ജുഡീഷ്യൽ കൗൺസിലിലേക്ക് തിളക്കമാർന്ന വിജയം നേടിയ ബിനു ജോസഫിന്മലയാളി അസോസിയേഷൻ ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) സ്വീകരണം നൽകി ആദരിച്ചു. മാപ്പിന്റെ വളർച്ചയിൽബിനു ജോസഫിൻറെ പങ്ക് നിർണായകമായിരുന്നു എന്ന് മാപ്പ് പ്രസിഡണ്ട് ശ്രീജിത്ത് കോമത്ത് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിൻറെ മികച്ച വിജയത്തിൽ മാപ്പ് കുടുംബം എല്ലാവരും വളരെ ആവേശഭരിതരാണ്. ബിനു ജോസഫിൻറെ കഴിവുകൾ ഫോമാ വളർച്ചയ്ക്ക് ഒരു മുതൽക്കൂട്ടാകും എന്ന് ജനറൽ സെക്രട്ടറി ബെൻസുംപണിക്കർ ട്രഷറർ കൊച്ചുമോൻ വലിയത് എന്നിവർ അഭിപ്രായപ്പെട്ടു. ബോർഡ് ഓഫ് ട്രസ്റ്റീസഉം കമ്മറ്റിഅംഗങ്ങളും അഭിനന്ദനം അറിയിച്ചു. സാഹോദര്യ പട്ടണമായ ഫിലാഡൽഫിയയിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വിവിധ സാമൂഹിക, സാംസ്കാരികമേഖലകളിൽ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളിലൂടെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള മികച്ച സംഘാടകനാണ്ബിനു ജോസഫ് . 2012 -2014 കാലഘട്ടത്തിൽ, ഫോമായുടെ ചരിത്രത്തിൽ ആദ്യമായി നടത്തിയ യംഗ് പ്രൊഫെഷണൽ സമ്മിറ്റ്-ന്റെ നേതൃത്വ നിരയിൽ പ്രവർത്തിക്കുകയും സമ്മിറ്റിന്റെ വിജയശില്പികളിലെ…
Category: AMERICA
ഫലസ്തീനിനെ പിന്തുണയ്ക്കുന്ന യു എന്‍ ജനറല്‍ അസംബ്ലി പ്രമേയത്തിനെതിരെ ഇന്ത്യ ആദ്യമായി വോട്ട് ചെയ്തു
യുണൈറ്റഡ് നേഷൻസ്: ഫലസ്തീൻ വിഷയത്തെ പിന്തുണയ്ക്കുന്ന യുഎൻ ജനറൽ അസംബ്ലി പ്രമേയത്തിനെതിരെ ഇന്ത്യ ആദ്യമായി വോട്ട് ചെയ്തു. ഹമാസിന്റെ ഭീകരാക്രമണത്തെ അപലപിക്കുന്നതിൽ യു എന്‍ പരാജയപ്പെട്ടതിനാലും, ന്യൂദൽഹി പ്രഖ്യാപിച്ച ഭീകരസംഘടനയുടെ പേര് നല്‍കുന്ന ഭേദഗതി അസംബ്ലി നിരസിച്ചതിനാലുമാണ് വെള്ളിയാഴ്ച പ്രമേയത്തോടുള്ള ഇന്ത്യയുടെ എതിർപ്പ് രേഖപ്പെടുത്തിയത്. ഒക്‌ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും അപലപിക്കേണ്ടതാണെന്നും വോട്ടെടുപ്പിന് ശേഷം ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി യോജന പട്ടേൽ പറഞ്ഞു. “ഭീകര പ്രവർത്തനങ്ങളുടെ ഒരു ന്യായീകരണത്തിനും ലോകം വിലകൊടുക്കരുത്. നമുക്ക് ഭിന്നതകൾ മാറ്റിവെച്ച് ഐക്യപ്പെടാം, തീവ്രവാദികളോട് സഹിഷ്ണുതയില്ലാത്ത സമീപനം സ്വീകരിക്കരുത്,” അവർ കൂട്ടിച്ചേർത്തു. തീവ്രവാദം ഒരു മാരകമാണെന്നും അതിരുകളോ ദേശീയതയോ വംശമോ അറിയില്ലെന്നും പട്ടേൽ പറഞ്ഞു. ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ സന്ധിയുണ്ടാക്കാനും ഗാസയിലെ ജനങ്ങൾക്ക് സഹായം നൽകാനും ആഹ്വാനം ചെയ്യുന്ന പ്രമേയം 14നെതിരെ 120 വോട്ടുകൾക്ക് പാസായി, 45 പേർ വിട്ടുനിന്നു.…
ഇറാന്റെ ഐആര്‍ജിസിയുടെയും അനുബന്ധ ഗ്രൂപ്പുകളുടെയും സിറിയയിലെ കേന്ദ്രം യു എസ് ആക്രമിച്ചു: പ്രതിരോധ സെക്രട്ടറി
വാഷിംഗ്ടൺ : മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സേനയെ ലക്ഷ്യമിട്ട് അടുത്തിടെ നടത്തിയ ആക്രമണങ്ങളുടെ തുടർച്ചയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (ഐആർജിസി) അനുബന്ധ ഗ്രൂപ്പുകളും ഉപയോഗിച്ചിരുന്ന കിഴക്കൻ സിറിയയിലെ രണ്ട് കേന്ദ്രങ്ങൾ യുഎസ് സൈന്യം ആക്രമിച്ചതായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രസ്താവനയിൽ പറഞ്ഞു. വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ, പ്രസിഡന്റ് ജോ ബൈഡന്റെ നിർദ്ദേശപ്രകാരം നേരത്തെ നടത്തിയ കൃത്യമായ സ്വയം പ്രതിരോധ ആക്രമണങ്ങൾ ഇറാഖിലെയും സിറിയയിലെയും യുഎസ് ഉദ്യോഗസ്ഥർക്കെതിരെ ഇറാൻ നടത്തിയ തുടർച്ചയായതും മിക്കവാറും പരാജയപ്പെട്ടതുമായ ആക്രമണങ്ങളുടെ പ്രതികരണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ആക്രമണങ്ങളുടെ ഫലമായി, ഒരു യുഎസ് പൗരനായ കരാറുകാരൻ സ്ഥലത്ത് അഭയം പ്രാപിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. 21 യുഎസ് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കുകളുണ്ടായെങ്കിലും എല്ലാവരും ഡ്യൂട്ടിയിൽ തിരിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു. “അമേരിക്കൻ ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കാൾ ഉയർന്ന മുൻഗണന പ്രസിഡന്റിന് ഇല്ല,…
മറിയാമ്മ കോശി പ്ലാമൂട്ടിൽ ന്യൂജേഴ്‌സിയിൽ അന്തരിച്ചു
ന്യൂജേഴ്‌സി: വെരി റവ. കോശി പി പ്ലാംമൂട്ടിൽ കോർ എപ്പിസ്കോപ്പയുടെ ഭാര്യ (മുംബൈ) ശ്രീമതി മറിയാമ്മ കോശി പ്ലാമൂട്ടിൽ (74) ന്യൂജേഴ്‌സിയിൽ ഒക്‌ടോബർ 26-ന് അന്തരിച്ചു. പദ്‌മശ്രീ ഡോ. ശോശാമ്മ പരേതയുടെ സഹോദരിയാണ് മക്കൾ : ജോർജ്ജ് കോശി പ്ലാമ്മൂട്ടിൽ (ജിയോ) പോർട്ട്‌ലാന്റ്, ഒറിഗൺ, എൽസ പൃഥു ജോർജ്ജ്. കൊച്ചുമക്കൾ: ഇമ്മാനുവൽ ജോർജ് പ്ലാമൂട്ടിൽ (ജോയൽ), മറിയേൽ ജോർജ് പ്ലാമൂട്ടിൽ. സംസ്കാര ശുശ്രൂഷ: ഒക്‌ടോബർ 28, ശനിയാഴ്ച രാവിലെ 9 മണിക്ക് (Joseph W. Sorce Funeral Home, 34N SummitSt., PearlRiver, NewYork10965). തുടർന്ന് 11മണിക്ക് സംസ്കാരം അസൻഷൻ സെമിത്തേരി (650 Saddle River Rd., Airmont, NewYork10952). കൂടുതൽ വിവരങ്ങൾക്ക്: ജോർജ്ജ് കോശി (971) 392-5943.
ഹെല്‍ത്ത് കെയര്‍ രംഗത്തെ അദൃശ്യമായി പ്രവര്‍ത്തിച്ച നായകരെ സ്മരിച്ച് മാര്‍ക്ക് കുടുംബ സംഗമം
ഷിക്കാഗോ: ശ്വാസകോശ സംബന്ധമായ രോഗത്തിനടിമപ്പെട്ടവരുടെ ചികിത്സയിലും ജീവന്‍ നിലനിര്‍ത്തുന്നതിലും നിര്‍ണ്ണായക പങ്കു വഹിച്ച പ്രൊഫഷണലുകളുടെ മഹത്തായ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് മലയാളി അസ്സോസിയേഷന്‍ ഓഫ് രെസ്പിരേറ്ററി കെയറിന്റെ (MARC) ഈ വര്‍ഷത്തെ കുടുംബസംഗമം നടത്തി. ഒക്ടോബര്‍ 21 ശനിയാഴ്ച വൈകീട്ട് മോര്‍ട്ടണ്‍ ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പാരീഷ് ഹാളാണ് സമ്മേളനത്തിന് വേദിയായത്. മാര്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം നാഡന്‍ സോള്‍ ലൈവ് ഓര്‍ക്കസ്ട്രാ ട്രൂപ്പ് ഒരുക്കിയ നാല് മണിക്കൂര്‍ നീണ്ടു നിന്ന സംഗീത വിരുന്നും, അവ പകര്‍ന്ന താളത്തിനൊത്ത് ചുടവ് ചലിപ്പിച്ച യുവതീയുവാക്കളുടെ ആവേശ നൃത്തങ്ങളും മാര്‍ക്ക് സമ്മേളനത്തെ അവിസ്മരണീയമാക്കി. വൈകീട്ട് 6:00 മണിക്ക് സോഷ്യല്‍ ഔവറോടുകൂടി കുടുംബ സംഗമം ആരംഭിച്ചു. ഈ സമയം ഓര്‍ക്കസ്ട്രാട്രൂപ്പ് തുടര്‍ച്ചയായി ആലപിച്ച ഇമ്പമാര്‍ന്ന മലയാള സിനിമാഗാനങ്ങള്‍ കുടുംബസംഗമത്തില്‍ കുളിര്‍മയുള്ള ഒരു അനുഭൂതി പരത്തി. കൃത്യം 7.30ന് ആരംഭിച്ച പൊതുസമ്മേളനത്തില്‍ സ്ഥാനം ഒഴിഞ്ഞ…
അഡ്വ. ജയ്‌സൺ ജോസഫിനും വി.പി. സജീന്ദ്രനും ഷിക്കാഗോയിൽ സ്വീകരണം നൽകി
ഷിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.പി. സജീന്ദ്രനും, വീക്ഷണം ദിനപത്രത്തിന്റെ എം.ഡിയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. ജയ്‌സൺ ജോസഫിനും ഷിക്കാഗോയിലെ കോൺഗ്രസ് പ്രവർത്തകരും മറ്റു സാമൂഹിക സാംസ്‌കാരിക നേതാക്കളും, സുഹൃത്തുക്കളും ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി. ഐ.ഒ.സി ഷിക്കാഗോ പ്രസിഡന്റ് സന്തോഷ് നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ സ്വീകരണ ചടങ്ങിൽ ജോർജ് പണിക്കർ സദസ്സിനെ സ്വാഗതം ചെയ്തു. രണ്ടു കോൺഗ്രസ് നേതാക്കന്മാർക്കും ഇങ്ങനെയൊരു ഹൃദ്യമായ സ്വീകരണം നൽകുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും, കക്ഷി രാഷ്ട്രീയഭേദമെന്യേ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ഏവരോടും നന്ദിയുണ്ടെന്നും പ്രസിഡന്റ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രത്യേകം എടുത്തു പറഞ്ഞു. തദവസരത്തിൽ ഐ.ഒ.സി ചെയർമാൻ തോമസ് മാത്യു, വൈസ് പ്രസിഡന്റ് സതീശൻ നായർ, ഫ്രാൻസിസ് കിഴക്കേകുറ്റ്, സണ്ണി വള്ളിക്കളം, വർഗീസ് പാലമലയിൽ, ടോമി അമ്പനാട്ട്…
ഗാസയിൽ ഒരു സ്ഥലവും സുരക്ഷിതമല്ല; എല്ലായിടത്തും ബോംബാക്രമണം; ഇസ്രായേലിനെ ലക്ഷ്യം വെച്ച് ഐക്യരാഷ്ട്ര സഭ
പതിറ്റാണ്ടുകൾ നീണ്ട ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെ ഗസ്സയിലെ നിലവിലെ സാഹചര്യം അഭൂതപൂർവമാണ്. ഹമാസിനെ തുടച്ചുനീക്കാൻ ഇസ്രയേൽ കരയിൽ ആക്രമണം നടത്തിയാൽ ഗാസയിലെ മരണസംഖ്യ ഇനിയും വർധിക്കും. ന്യൂയോര്‍ക്ക്: ഗാസ മുനമ്പിലെ ഒരു പ്രദേശവും ഇപ്പോൾ സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ (യുഎൻ) വീണ്ടും ഇസ്രായേലിനെതിരെ. ഇസ്രായേൽ ഇപ്പോൾ ഗാസയിലും കര ആക്രമണം നടത്തുകയാണ്. അതോടൊപ്പം, ഗാസയിൽ ആരും സുരക്ഷിതരല്ലെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. “ആളുകൾക്ക് അസാധ്യമായ തിരഞ്ഞെടുപ്പുകളല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. ഗാസയിൽ ഒരിടത്തും സുരക്ഷിതമല്ല. വടക്കൻ ഗാസയിലെ ജനങ്ങളോട് തെക്കോട്ട് നീങ്ങാൻ ഇസ്രായേൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, തീവ്രവാദികളും അവരുടെ ഒളിത്താവളങ്ങളും അവർ പോകുന്നിടത്തെല്ലാം തങ്ങള്‍ ലക്ഷ്യം വയ്ക്കുമെന്നും പറയുന്നു,” ഫലസ്തീൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന യുഎൻ ഹ്യൂമാനിറ്റേറിയൻ കോഓർഡിനേറ്റർ ലിൻ ഹേസ്റ്റിംഗ്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു. വടക്കൻ ഗാസയിൽ വ്യാഴാഴ്ച മണിക്കൂറുകളോളം ഇസ്രായേൽ സൈനികരും ടാങ്കുകളും കരയിൽ ആക്രമണം നടത്തിയ സമയത്താണ് ഗാസയെ സംബന്ധിച്ച…
കാര്‍ഡിനല്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 28 -ന് ഫിലഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: സീറോമലബാര്‍ സഭയുടെ അത്മായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ് എം സി സി) ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 28 ശനിയാഴ്ച്ച രാവിലെ എട്ടു മണിമുതല്‍ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ (NERC, 9379 Krewstown Road, Philadelphia PA 19115) ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടക്കും. അമേരിക്കയില്‍ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വളര്‍ച്ചക്ക് ദേശീയതലത്തിലും, രൂപതാതലത്തിലും വളരെയധികം സംഭാവനകള്‍ നല്‍കുകയും, അതിന്റെ പ്രഥമ ഗ്രാന്റ്‌പേട്രന്‍ സ്ഥാനം ഏറെക്കാലം വഹിക്കുകയും, 1999 മുതല്‍ 2011 വരെ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പും, അത്യുന്നത കര്‍ദ്ദിനാളുമായിരുന്ന ദിവംഗതനായ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന ഒന്‍പതാമത് ദേശീയ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റാണിത്. മല്‍സരത്തിന് വിവിധ ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. എസ് എം…
ഇസ്രായേലിനെ പിന്തുണച്ച നരേന്ദ്ര മോദിക്കും ഇന്ത്യൻ ഗവൺമെന്റിനും താനേദർ നന്ദി അറിയിച്ചു
വാഷിംഗ്ടൺ, ഡിസി -പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യൻ ഗവൺമെന്റും ഇന്ത്യൻ അമേരിക്കൻ പ്രവാസികളും ആഗോള ഇന്ത്യൻ പ്രവാസികളും ഇന്ത്യയിലെ ജനങ്ങളും ഹമാസുമായുള്ള പോരാട്ടത്തിൽ ഇസ്രായേലിനെ ശക്തമായി പിന്തുണച്ചതിൽ ഡെട്രോയിറ്റിൽ നിന്നുള്ള ഡെമോക്രാറ്റിക് യു എസ്കോൺഗ്രസ് അംഗം ശ്രീ താനേദർ നന്ദി രേഖപ്പെടുത്തി. ഭീകര സംഘടനയായ ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇസ്രയേലിനെതിരെ ഹമാസിന്റെ മാരകമായ ഭീകരാക്രമണത്തിന്ശേഷം പലസ്തീൻ അനുകൂല റാലിയെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക ഗ്രൂപ്പ് പ്രോത്സാഹിപ്പിച്ചതിനെത്തുടർന്ന് താനേദർ സംഘടനയുടെ അംഗത്വത്തിൽ നിന്ന് സ്വയം പിന്മാറിയിരുന്നു . “ന്യൂയോർക്ക് നഗരത്തിലെ വിദ്വേഷം നിറഞ്ഞതും യഹൂദവിരുദ്ധവുമായ റാലി” എന്നാണ് താനേദാർ റാലിയെ , വിശേഷിപ്പിച്ചത് .ഇത് കോൺഗ്രസിലെ മറ്റ് പുരോഗമനവാദികളും അപലപിച്ചു. “നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വിവേചനരഹിതമായ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവ ഉൾപ്പെടുന്ന ക്രൂരമായ ഭീകരാക്രമണത്തിന് ശേഷം, തീവ്രവാദത്തെ അതിന്റെ എല്ലാ…
ഫിലഡല്‍ഫിയയില്‍ സീനിയേഴ്‌സ് ആന്റ് ഗ്രാന്‍ഡ് പേരന്റ്‌സ് ദിനം സമുചിതമായി ആഘോഷിച്ചു
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ പള്ളിയിലെ സീനിയേഴ്‌സ് ആന്റ് ഗ്രാന്‍ഡ് പേരന്റ്‌സിന്റെ സംയുക്തസമ്മേളനംഒക്ടോബര്‍ 15 ശനിയാഴ്ച്ച ചിക്കാഗോ സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിന്റെ ആത്മീയസാന്നിദ്ധ്യത്തില്‍ നടന്നു. ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികനും, ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ സഹകാര്‍മ്മികനുമായി അര്‍പ്പിക്കപ്പെട്ട കൃതഞ്ജതാബലിക്ക് ശേഷമാണ് സീനിയേഴ്‌സും, ഗ്രാന്‍ഡ് പേരന്റ്‌സും സൗഹൃദം പുതുക്കുന്നതിനായി ദേവാലയഹാളില്‍ ഒത്തുകൂടിയത്. സീറോമലബാര്‍ ഇടവകയുടെ സ്ഥാപനത്തിനും, പടിപടിയായുള്ള വളര്‍ച്ചയ്ക്കും പിന്നില്‍ നിസ്തുല സേവനം ചെയ്ത നൂറോളം സീനിയേഴ്‌സും, ഗ്രാന്‍ഡ് പേരന്റ്‌സും ഒത്തുചേരലിനെത്തിയിരുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും, 24 ന്യൂസ് ചാനലിന്റെ വിദേശകാര്യ റിപ്പോര്‍ട്ടറുമായ പി.പി. ജയിംസും സീനിയേഴ്‌സിന് ആദരവുകള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. ഉപരിപഠനത്തിനും, മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍തേടിയും 1970 കളില്‍ അമേരിക്കയില്‍ ചേക്കേറി ഫിലാഡല്‍ഫിയയില്‍ താമസമുറപ്പിച്ച മലയാളികള്‍ സഭാവ്യത്യാസംകൂടാതെ ഒരുമയോടെ മലയാളി സ്‌നേഹകൂട്ടായ്മകള്‍ പടുത്തുയര്‍ത്തുന്നതില്‍ ശ്രദ്ധ പതിപ്പിച്ചു. കാലാവസ്ഥ, ഭാഷ, സംസ്‌കാരം, ജോലി എന്നീ…
