ദക്ഷിണേഷ്യയിലെ ഞങ്ങളുടെ ഏറ്റവും വലിയ പങ്കാളി ഇന്ത്യ: ബൈഡൻ

വാഷിംഗ്ടൺ: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പങ്കാളിയായി ഇന്ത്യയെ വിശേഷിപ്പിച്ച യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഭരണകൂടം, ബില്യൺ കണക്കിന് ഡോളറിൻ്റെ കാലാവസ്ഥാ അടിസ്ഥാന സൗകര്യ വികസനത്തിനും അതിൻ്റെ വികസന ധനകാര്യ സ്ഥാപനത്തിൽ നിന്ന് 500 മില്യണ്‍ ഡോളര്‍ പുതിയ ഫണ്ടിനും ന്യൂഡൽഹിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ബ്യൂറോ ഓഫ് സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ അഫയേഴ്‌സ് (എസ്‌സിഎ) അസിസ്റ്റൻ്റ് ഡെപ്യൂട്ടി സെക്രട്ടറി അഫ്രിൻ അക്തർ പറഞ്ഞു.

ദക്ഷിണേഷ്യയിലെ ഞങ്ങളുടെ ഏറ്റവും വലിയ പങ്കാളിയായ ഇന്ത്യയുമായി ചേർന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്‌നോളജീസ് സംബന്ധിച്ച യുഎസ്-ഇന്ത്യ ഇനിഷ്യേറ്റീവ് ആരംഭിച്ചതായി അക്തർ പറഞ്ഞു. ഇതിൻ്റെ ലക്ഷ്യമാണ് അർദ്ധചാലക വിതരണ ശൃംഖല നിർമ്മിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

കോടിക്കണക്കിന് ഡോളറിൻ്റെ കാലാവസ്ഥാ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഞങ്ങളുടെ വികസന ധനകാര്യ സ്ഥാപനത്തിൽ നിന്ന് 500 മില്യൺ ഡോളർ നിക്ഷേപം ഉൾക്കൊള്ളുന്ന ഒരു പുതിയ ഫണ്ടിനുമായി ഞങ്ങൾ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് അക്തർ പറഞ്ഞു.

യുഎസും ഇന്ത്യയും സമഗ്രവും ബഹുമുഖവുമായ പ്രതിരോധത്തിന് സംയുക്ത അഭ്യാസങ്ങളിലൂടെയും പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെയും ‘2+2’ മന്ത്രിതല വാർഷിക സംഭാഷണത്തിലൂടെയും പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കിയിട്ടുണ്ട്. ദക്ഷിണേഷ്യയിലുടനീളം അമേരിക്ക വലിയ നിക്ഷേപം നടത്തുന്നുണ്ടെന്ന് അക്തർ പറഞ്ഞു. ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് അമേരിക്കയും ഇന്ത്യയുടെ അദാനി ഗ്രൂപ്പും 500 മില്യൺ ഡോളറിൻ്റെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News