പിടിവാശിയും കണ്ടുപിടുത്തവും ഗ്രഹാം ബെല്ലിനെ മഹാനാക്കി

അലക്സാണ്ടർ ഗ്രഹാം ബെൽ (3 മാർച്ച് 1847 – 2 ഓഗസ്റ്റ് 1922) ടെലിഫോണിന്റെ ഉപജ്ഞാതാവായി ലോകം മുഴുവൻ അറിയപ്പെടുന്നു. ഗ്രഹാം ബെൽ ടെലിഫോൺ മാത്രമല്ല, ആശയവിനിമയ സാങ്കേതികവിദ്യാ മേഖലയിൽ ഉപയോഗപ്രദമായ നിരവധി കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ടെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. ഒപ്റ്റിക്കൽ ഫൈബർ സിസ്റ്റം, ഫോട്ടോഫോൺ, ബെൽ ആൻഡ് ഡെസിബൽ യൂണിറ്റ്, മെറ്റൽ ഡിറ്റക്ടർ തുടങ്ങിയവയുടെ കണ്ടുപിടിത്തത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനാണ്. ഇവയെല്ലാം അത്തരം സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇതില്ലാതെ ആശയവിനിമയ വിപ്ലവം സങ്കൽപ്പിക്കാൻ കഴിയില്ല. സ്കോട്ട്ലൻഡിലെ എഡിൻബർഗിലാണ് ഗ്രഹാം ബെൽ ജനിച്ചത്. പതിമൂന്നാം വയസ്സിൽ ഒരു ബിരുദധാരി മാത്രമായിരുന്നു എന്നതിൽ നിന്ന് ഗ്രഹാം ബെല്ലിന്റെ അതിശയകരമായ കഴിവ് അളക്കാൻ കഴിയും. പതിനാറാം വയസ്സിൽ മികച്ച സംഗീതാധ്യാപകനായി അദ്ദേഹം പ്രശസ്തനായി എന്നതും അതിശയകരമാണ്. വൈകല്യം ഏതൊരു വ്യക്തിക്കും ഒരു ശാപത്തിൽ കുറവല്ല, എന്നാൽ, വൈകല്യം ഒരു ശാപമായി…

ഡാളസ് ഉള്‍പ്പെടെ നോര്‍ത്ത് ടെക്‌സസ് കൗണ്ടികളില്‍ ചുഴലിക്കാറ്റും കനത്ത മഴയും; പരക്കെ നാശനഷ്ടം

ഡാളസ്: ഡാളസ്, ഫോര്‍ട്ട്‌വര്‍ത്ത്, ഡന്റല്‍ തുടങ്ങിയ നിരവധി നോര്‍ത്ത് ടെക്‌സസ് കൗണ്ടികളില്‍ വ്യാഴാഴ്ച വൈകീട്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റിലും, കനത്ത മഴയിലും പരക്കെ നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നോര്‍ത്ത് ടെക്‌സസ്സിലെ ഒമ്പതു ദശലക്ഷത്തിലധികം ആളുകള്‍ക്കും, ഒക്ലഹോമയിലും, തെക്കുപടിഞ്ഞാറന്‍ അര്‍ക്കന്‍സാസിലും, ചുഴലിക്കാറ്റും, അതോടൊപ്പം ആപ്പിള്‍ വലിപ്പമുള്ള ആലിപഴവും വര്‍ഷിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റോഡ് ഗതാഗതം വളരെ പരിമിതമായിരുന്നു. വ്യാഴാഴ്ച രാത്രി 7 മണിയോടെയാണ് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മേഖലയിലൂടെ ശക്തമായ ചുഴലികാറ്റ് കടന്നു പോയത്. ചുഴലികാറ്റിനെ കുറിച്ചു നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. നോര്‍ത്ത് ടെക്‌സസ്സില്‍ 347000 ത്തിലധികം ഉപഭോഗക്കാര്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പല വീടുകളുടെയും മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും, വൈദ്യുതി ലൈനുകള്‍ മറിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്. ഡാളസ്സിന്റെ ഉള്‍പ്രദേശമായ മെക്കനിയില്‍ നാലു ട്രാക്ടര്‍ ട്രെയ്‌ലറുകള്‍ ഹൈവേയില്‍ പൊട്ടിത്തെറിച്ചു പലര്‍ക്കും പരിക്കേല്‍ക്കുയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ…

ഇന്ന് ലോക വന്യജീവി ദിനം

എല്ലാ വർഷവും മാർച്ച് 03 ന് ലോകമെമ്പാടും ‘ലോക വന്യജീവി ദിനം’ ആഘോഷിക്കുന്നു. വ്യത്യസ്‌തമായ പ്രമേയം മുൻനിർത്തിയാണ് ഈ ദിനം എല്ലാ വർഷവും ആഘോഷിക്കുന്നത്. 2017-ലെ ഈ പ്രത്യേക ദിനത്തിലെ പ്രധാന വിഷയം ‘യുവ ശബ്ദങ്ങൾ കേൾക്കുക’ എന്നതായിരുന്നു. 2013 ഡിസംബർ 20 ന് ഐക്യരാഷ്ട്രസഭയുടെ 68-ാമത് സെഷനിൽ, വന്യജീവികളുടെ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും വംശനാശഭീഷണി നേരിടുന്ന സസ്യജാലങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി, എല്ലാ വർഷവും മാർച്ച് 3-ന് ഒരു ദിനമായി ആചരിക്കാൻ പ്രഖ്യാപിച്ചു. വന്യമൃഗങ്ങളുടെ വംശനാശം തടയുന്നതിനായി 1872-ൽ തന്നെ വന്യ ആന സംരക്ഷണ നിയമം നിലവിൽ വന്നിരുന്നു. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അതായത് (WII) രൂപീകരിച്ചത് 1982-ലാണ്. വനമൃഗങ്ങളുടെ സംരക്ഷണ മേഖലയിൽ ഒരു പരീക്ഷണ ഗവേഷണ സ്ഥാപനമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഈ സ്ഥാപനം കേന്ദ്ര പരിസ്ഥിതി, വനം വകുപ്പുകൾക്കിടയിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. നമ്മുടെ…

30 ദശലക്ഷം പേർക്ക് ഭക്ഷണ സ്റ്റാമ്പുകളുടെ ആനുകൂല്യം മാർച്ച് 1 ന് അവസാനിച്ചു

വാഷിംഗ്ടൺ: 30 ദശലക്ഷത്തോളം അമേരിക്കക്കാർക്ക് പാൻഡെമിക് കാലഘട്ടത്തിൽ ലഭിച്ചു കൊണ്ടിരുന്ന ഭക്ഷണ സ്റ്റാമ്പുകളുടെ ആനുകൂല്യം മാർച്ച് 1 മുതൽ നഷ്ടമായി . പ്രതിമാസ ഭക്ഷണ സഹായത്തിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തുന്നത് 30 ദശലക്ഷം അമേരിക്കക്കാരെ സംബന്ധിച്ചു വളരെ ബുദ്ധിമുട്ടുണ്ടാക്കും . ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് ഫെഡറൽ ഗവൺമെന്റ്, (സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം) , എസ്എൻഎപിയിലെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കുള്ള പാൻഡെമിക് കാലഘട്ടത്തിലെ പേയ്‌മെന്റുകൾഅവസാനിപ്പിരിക്കുന്നത് . പതിനെട്ട് സംസ്ഥാനങ്ങൾ ഇതിനകം തന്നെ സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം ആനുകൂല്യങ്ങൾ അവസാനിപ്പിച്ചിരുന്നു , ഇത് ഏകദേശം 12 ദശലക്ഷം അമേരിക്കക്കാരെയാണ് ബാധിച്ചിരിക്കുന്നതു . ബാക്കിയുള്ള 32 സംസ്ഥാനങ്ങളും വാഷിംഗ്ടൺ, ഡി.സി., ഗുവാം, യു.എസ്. വിർജിൻ ദ്വീപുകൾ എന്നിവയും മാർച്ച് 1-ന് ആനുകൂല്യങ്ങൾ നിർത്തി. ശരാശരി കുടുംബത്തിന് പലചരക്ക് സാധനങ്ങൾക്കായി പ്രതിമാസം 95 ഡോളർ നഷ്ടപ്പെടുമെന്ന് ബജറ്റ് ആന്റ്…

ഫിലഡൽഫിയ ഈഗിൾസിന്റെ ഡിഫൻസീവ് കോഓർഡിനേറ്ററായി ഇന്ത്യൻ അമേരിക്കൻ സീന്‍ ദേശായിയെ നിയമിച്ചു

ഫിലഡൽഫിയ ഈഗിൾസ് തങ്ങളുടെ അടുത്ത ഡിഫൻസീവ് കോഓർഡിനേറ്ററായി ഇന്ത്യൻ അമേരിക്കൻ സീൻ ദേശായിയെ തിരഞ്ഞെടുത്തതായി ടീം ഈ ആഴ്ച പ്രഖ്യാപിച്ചു. അരിസോണ കാര്‍ഡിനള്‍സിന്റെ മുഖ്യ പരിശീലകനായി ഈ ഓഫ് സീസൺ ഉപേക്ഷിച്ച ജോനാഥൻ ഗാനോണിനു പകരമാണ് അദ്ദേഹത്തിന്റെ നിയമനം. 39 കാരനായ ദേശായി ഈ കഴിഞ്ഞ സീസണിൽ സിയാറ്റിൽ സീഹോക്സിന്റെ അസോസിയേറ്റ് ഹെഡ് കോച്ചും ഡിഫൻസീവ് അസിസ്റ്റന്റുമായിരുന്നു. അതിനുമുമ്പ്, അദ്ദേഹം ചിക്കാഗോ ബിയേഴ്സിന്റെ ഡിഫൻസീവ് കോഓർഡിനേറ്ററായിരുന്നു, “ഡിഫൻസീവ് ബാക്കുകൾ / ലൈൻബാക്കർമാർ / പ്രത്യേക ടീമുകൾക്കൊപ്പം പ്രവർത്തിക്കുന്നു,” ഈഗിൾസ് പത്രക്കുറിപ്പിൽ പറയുന്നു. We've agreed to terms with Sean Desai to become our new Defensive Coordinator. Welcome to Philly!#FlyEaglesFly pic.twitter.com/rjqmoP2pMo — Philadelphia Eagles (@Eagles) February 28, 2023 അദ്ദേഹം 2019-ൽ ബിയേഴ്‌സിന്റെ സുരക്ഷാ പരിശീലകനായി തിരഞ്ഞെടുക്കപ്പെടുകയും 2021-ൽ ഡിഫൻസീവ്…

ആർഷ ദർശനത്തെ ആദരിക്കാൻ ഒരു അമേരിക്കൻ പുരസ്‌കാരം

മഹാന്മാരായ മനീഷികളുടെയും ദീപ്തമായ ആദർശങ്ങളുടെയും നാമധേയത്തിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇന്ന് നിലവിലുണ്ട്. അതിലേറെയും കലാസാഹിത്യ രംഗത്തുമാണ്, അത്തരത്തിലുള്ള ഒരു സാഹിത്യ പുരസ്‌കാരമാണ് കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക ( കെ. എച്. എൻ. എ) 2017 ൽ ആരംഭിച്ച ആർഷ ദർശന പുരസ്‌കാരം. പേര് സൂചിപ്പിക്കുന്നതുപോലെ ആർഷ ദർശനങ്ങൾ ( ഋഷി പാരമ്പര്യം ) അടിസ്ഥാന മൂല്യമാക്കി സാഹിത്യരചന നിർവഹിക്കുന്ന മലയാളത്തിലെ ഒരു എഴുത്തുകാരന് ഓരോ രണ്ടുവർഷത്തിലും നൽകുന്ന ഈ പുരസ്‌കാരത്തിനു ഈ വർഷം അർഹനായത് മലയാളത്തിലെ പ്രിയ കവിയും ബഹുമുഖ ചലച്ചിത്ര പ്രതിഭയുമായ ശ്രീകുമാരൻ തമ്പിയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 19 നു കെ. എച്. എൻ. എ. തിരുവനന്തപുരത്തു സംഘടിപ്പിച്ച ഹിന്ദു എൻക്ലേവിൽ വെച്ചു ബഹു: കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രീകുമാരൻ തമ്പിക്ക് പുരസ്‌കാരം സമ്മാനിച്ചു. ഏഴര പതിറ്റാണ്ടിലേറെക്കാലമായി കാവ്യ…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരെ ആദരിക്കുന്നു

ഷിക്കാഗോ: ലോക വനിതാദിനത്തോടനുബന്ധിച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്‍ മാര്‍ച്ച് പതിനൊന്നിന് നടത്തുന്ന വനിതാദിന ആഘോഷങ്ങളില്‍ വച്ച് വനിതാ റസ്പിരേറ്ററി തെറാപിസ്റ്റുകളെ ആദരിക്കുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ അംഗങ്ങളായിട്ടുള്ള വനിതകളില്‍ ഇരുപത് വര്‍ഷത്തില്‍ കൂടുതലായി ജോലി ചെയ്യുന്ന റെസ്പിരേറ്ററി തെറാപിസ്റ്റുകളെയാണ് ആദരിക്കുന്നത്. ഇതിന് അര്‍ഹരായിട്ടുള്ളവര്‍ മാര്‍ച്ച് മൂന്നിന് മുമ്പായി കോര്‍ഡിനേറ്റേഴ്‌സിന്റെ പക്കല്‍ പേര് നല്‍കേണ്ടതാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കി വരാറുണ്ട്. അതിന്റെ മകുടോദാഹരണമാണ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവിലും ബോര്‍ഡിലുമുള്ള വനിതകളുടെ പ്രാതിനിധ്യം. ഷിക്കാഗോ മലയാളി അസോസിയേഷന്‍ മാര്‍ച്ച് പതിനൊന്നിനു നടത്തുന്ന വനിതാദിന സമ്മേളനത്തിലേക്ക്  ഏവരേയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോഷി വള്ളിക്കളം, സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ്, വൈസ് പ്രസിഡന്റ് മൈക്കിള്‍ മാണി പറമ്പില്‍, ജോ.സെക്രട്ടറി ഡോ.സിബിള്‍ ഫിലിപ്പ്, ജോ.ട്രഷറാര്‍ വിവീഷ് ജേക്കബ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:  ഡോ. റോസ് വടകര…

ഡിസ്ട്രിക്ട് കോര്‍ട്ടിലെ ആദ്യ വനിതാ മുസ്ലീം ജഡ്ജി ഷമാ ഹക്കീം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സാക്രമെന്റോ (കാലിഫോര്‍ണിയ): ഇന്ത്യന്‍ അമേരിക്കന്‍ ഡമോക്രാറ്റ് ഷമാ ഹക്കിം മെസ്സിവാല കാലിഫോര്‍ണിയ തേര്‍ഡ് ഡിസ്ട്രിക്ട് അപ്പീല്‍ കോടതിയില്‍ അസോസിയേറ്റ് ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജഡ്ജി ഷമാ ഹക്കീം ചരിത്രത്തിലാദ്യമായി ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യന്‍ അമേരിക്കക്കാരിയും, ആദ്യ അമേരിക്കന്‍ മുസ്‌ലീം വനിതയുമാണ്. ജസ്റ്റീസ് കോള്‍മാന്‍ ബ്ലീസ് റിട്ടയര്‍ ചെയ്ത സ്ഥാനത്താണ് ഷമായുടെ നിയമനം. ചീഫ് ജസ്റ്റീസ് ഗുറേറോ, അറ്റോര്‍ണി ജനറല്‍ റോസ് ബോന്റാ, ആക്ടിംഗ് പ്രിസൈഡിംഗ് ജസ്റ്റീസ റൊണാള്‍ഡ് റോബി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ കമ്മീഷനാണ് ഷമാ ഹക്കീമിനെ ഐക്യകണ്‌ഠ്യേന ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തത്. 2017 മുതല്‍ സാക്രമെന്റോ കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായിരുന്ന ഷമാ സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍ (സാക്രമെന്റോ) സഹ സ്ഥാപകയാണ്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജൂറിസ് ഡോക്ടര്‍ ബിരുദം നേടിയിട്ടുണ്ട്. ഇതേ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായും ഇവര്‍…

കൗമാരക്കാർക്ക് 60 മിനിറ്റ് പ്രതിദിന സ്‌ക്രീൻ സമയ പരിധി നിശ്ചയിച് ടിക് ടോക്

ന്യൂയോർക് :ടിക് ടോക് സ്ക്രീൻ സമയം കുറയ്ക്കുന്നതിനും യുവ ഉപയോക്താക്കളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ള പുതിയ ഫീച്ചറുകളുടെ ഒരു ബാച്ച് ടിക് ടോക് പ്രഖ്യാപിച്ചു. 18 വയസ്സിന് താഴെയുള്ള ഓരോ ടിക് ടോക് ഉപയോക്താക്കൾക്കും 60 മിനിറ്റ് പ്രതിദിന സ്‌ക്രീൻ സമയ പരിധി ബാധകമാകും. ഈ സമയ പരിധി കടന്നാൽ കൗമാരക്കാർക്ക് തുടർന്ന് കാണുന്നതിന് ഒരു പാസ്‌കോഡ് നൽകാൻ ആവശ്യപ്പെടും. അവർക്ക് ഫീച്ചർ പൂർണ്ണമായും പ്രവർത്തനരഹിതമാക്കാൻ കഴിയും, എന്നാൽ അവർ അങ്ങനെ ചെയ്‌ത് ഒരു ദിവസം 100 മിനിറ്റിലധികം ടിക് ടോകിൽ ചെലവഴിക്കുകയാണെങ്കിൽ, ഒരു പുതിയ പരിധി നിശ്ചയിക്കാൻ അവരോട് ആവശ്യപ്പെടും. ഫീച്ചറിന്റെ ആദ്യ മാസത്തെ പരിശോധനയിൽ ഈ നിർദ്ദേശങ്ങൾ അതിന്റെ സ്‌ക്രീൻ ടൈം മാനേജ്‌മെന്റ് ടൂളുകളുടെ ഉപയോഗം 234 ശതമാനം വർധിപ്പിച്ചതായി ടിക് ടോക് അവകാശപ്പെടുന്നു. കൗമാരപ്രായക്കാർക്ക് അവരുടെ സ്‌ക്രീൻ സമയം റീക്യാപ് ചെയ്യുന്ന ഇൻബോക്‌സ്…

കാലിഫോർണിയ കമ്മ്യൂണിറ്റി കോളേജുകളുടെ ചാൻസലറായി ഇന്ത്യൻ വംശജയും മലയാളിയുമായ സോണിയ ക്രിസ്റ്റ്യൻ

കാലിഫോര്‍ണിയ: ജൂൺ 1 മുതൽ കാലിഫോർണിയ കമ്മ്യൂണിറ്റി കോളേജുകളുടെ പതിനൊന്നാമത്തെ ചാൻസലറായി സോണിയ ക്രിസ്റ്റ്യനെ നിയമിച്ചതായി കോളേജ് ബോർഡ് ഓഫ് ഗവർണർ പ്രഖ്യാപിച്ചു. 1.8 ദശലക്ഷം വിദ്യാർത്ഥികൾക്ക് സേവനം നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ നയിക്കുന്ന ദക്ഷിണേഷ്യൻ വംശജരായ ആദ്യ വനിതയും ആദ്യ വ്യക്തിയുമായിരിക്കും കേരളത്തിൽ ജനിച്ച് വളർന്ന സോണിയ എന്ന് കോളേജ് പത്രക്കുറിപ്പിൽ പറയുന്നു. 2021 ജൂലൈ മുതൽ കേൺ കമ്മ്യൂണിറ്റി കോളേജ് ഡിസ്ട്രിക്റ്റ് ചാൻസലറായി സേവനമനുഷ്ഠിച്ച ക്രിസ്റ്റ്യൻ, “പാൻഡെമിക് സമയത്ത് നാടകീയമായ എൻറോൾമെന്റ് ഇടിവ് നേരിട്ട, ഏകദേശം 300,000 വിദ്യാർത്ഥികളെ നഷ്ടപ്പെട്ട ഒരു കോളേജ് സംവിധാനം ഏറ്റെടുക്കും” എന്ന് ലോസ് ഏഞ്ചൽസ് ടൈംസ് അഭിപ്രായപ്പെട്ടു. കൂടാതെ, ബിരുദങ്ങളും സർട്ടിഫിക്കറ്റുകളും ക്രെഡൻഷ്യലുകളും നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിപ്പിക്കാനും സംസ്ഥാനത്തെ നാലു വർഷത്തെ സർവകലാശാലകളിലേക്ക് മാറ്റാനും ഗവർണർ ഗാവിൻ ന്യൂസോം നിശ്ചയിച്ച ലക്ഷ്യങ്ങൾ…