ഡിസ്ട്രിക്ട് കോര്‍ട്ടിലെ ആദ്യ വനിതാ മുസ്ലീം ജഡ്ജി ഷമാ ഹക്കീം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സാക്രമെന്റോ (കാലിഫോര്‍ണിയ): ഇന്ത്യന്‍ അമേരിക്കന്‍ ഡമോക്രാറ്റ് ഷമാ ഹക്കിം മെസ്സിവാല കാലിഫോര്‍ണിയ തേര്‍ഡ് ഡിസ്ട്രിക്ട് അപ്പീല്‍ കോടതിയില്‍ അസോസിയേറ്റ് ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ജഡ്ജി ഷമാ ഹക്കീം ചരിത്രത്തിലാദ്യമായി ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യന്‍ അമേരിക്കക്കാരിയും, ആദ്യ അമേരിക്കന്‍ മുസ്‌ലീം വനിതയുമാണ്. ജസ്റ്റീസ് കോള്‍മാന്‍ ബ്ലീസ് റിട്ടയര്‍ ചെയ്ത സ്ഥാനത്താണ് ഷമായുടെ നിയമനം.

ചീഫ് ജസ്റ്റീസ് ഗുറേറോ, അറ്റോര്‍ണി ജനറല്‍ റോസ് ബോന്റാ, ആക്ടിംഗ് പ്രിസൈഡിംഗ് ജസ്റ്റീസ റൊണാള്‍ഡ് റോബി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ കമ്മീഷനാണ് ഷമാ ഹക്കീമിനെ ഐക്യകണ്‌ഠ്യേന ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തത്.

2017 മുതല്‍ സാക്രമെന്റോ കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായിരുന്ന ഷമാ സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍ (സാക്രമെന്റോ) സഹ സ്ഥാപകയാണ്.

കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജൂറിസ് ഡോക്ടര്‍ ബിരുദം നേടിയിട്ടുണ്ട്. ഇതേ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായും ഇവര്‍ സേവനം അനുഷ്ഠിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News