തിരുവനന്തപുരം: തല മൊട്ടയടിച്ചവരുടെ ആഗോള സംഘടനയായ മൊട്ട ഗ്ലോബലിന്റെ നേതൃത്വത്തിൽ മെയ് 4ന് കാസർകോഡ് നിന്നും തുടക്കം കുറിച്ച ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര സമാപിച്ചു. തിരുവനന്തപുരം സെക്രട്ടേറിയേറ്റ് പരിസരത്ത് നടന്ന ചടങ്ങ് അസി. എക്സൈസ് കമ്മീഷണർ പി.എസ് ഹരികുമാർ ഉദ്ഘാടനം നിർവഹിച്ചു. സ്ഥാപക പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സംഘടന അംഗം മ്യുസിയം എസ്. ഐ വിപിൻ ഗബ്രിയേൽ മുഖ്യ സന്ദേശം നല്കി. പ്രവർത്തക വാഹിദ നിസാർ, കോ-ഓർഡിനേറ്റർ എ പി പ്രേംദത്ത്, ട്രഷറർ നിയാസ് പാറക്കൽ, സെക്രട്ടറി അരുൺ ജി നായർ , ഡോ.ജോൺസൺ വി.ഇടിക്കുള, വിനോദ് കുമാർ കല്ലമ്പലം, വി. സി വിനോദ് കോട്ടയം, അജയ് റോബിൻ, മണിലാൽ ശബരിമല, അഡ്വ. മജീദ് മണിശേരി, സുരേഷ് എറണാകുളം, ബ്രീതേഷ്, കെ. എസ് സനൂപ്, അഷ്റഫ് കോഴിക്കോട്, സാജിദ് പേരാമ്പ്ര,വിപിൻ ദാസ്…
Category: KERALA
മൊട്ട ഗ്ലോബലിന്റെ ലഹരി വിരുദ്ധ സന്ദേശയാത്ര തിരുവനന്തപുരത്ത് മെയ് 18ന് സമാപിക്കും
കൊല്ലം: തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ മൊട്ട ഗ്ലോബലിന്റെ നേതൃത്വത്തിൽ മെയ് 4ന് കാസർകോഡ് നിന്നും തുടക്കം കുറിച്ച ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര മെയ് 18ന് സമാപിക്കും. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെക്രട്ടേറിയേറ്റ് പരിസരത്ത് നടക്കുന്ന ചടങ്ങ് അസി. എക്സൈസ് കമ്മീഷണർ പി.എസ് ഹരികുമാർ ഉദ്ഘാടനം നിർവഹിക്കും. സംഘടന അംഗം മ്യുസിയം എസ്. ഐ വിപിൻ ഗബ്രിയേൽ മുഖ്യാതിഥി ആയിരിക്കും.നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് വൈസ് പ്രസിഡണ്ട് വാഹിദ നിസാർ മുഖ്യപ്രഭാഷണം നടത്തും.ഫൗണ്ടർ പ്രസിഡണ്ട് സജീഷ് കുട്ടനെല്ലൂർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിന് കോ-ഓർഡിനേറ്റർ എ പി പ്രേംദത്ത്, ട്രഷറർ നിയാസ് പാറക്കൽ, സെക്രട്ടറി അരുൺ ജി നായർ ,ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവർ സംസാരിക്കും. കൊല്ലം വി. പാർക്കിൽ നടന്ന ചടങ്ങ് മിസ്റ്റർ വേൾഡ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.അൻവർ ഹുസൈൻ…
കലയിലും പഠനത്തിലും മികവുമായി അളകനന്ദ
എടത്വ: സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി മികച്ച വിജയം കൈവരിച്ച അളക നന്ദയ്ക്ക് കലയിലും പഠനത്തിലും പത്തര മാറ്റ്. എടത്വയിലെ വ്യാപാരി വ്യവസായി സമിതി നേതാവും രാധാ ജ്വല്ലറി ഉടമയുമായ ആനപ്രമ്പാൽ കക്കാടംപള്ളി വീട്ടിൽ നന്ദനത്തിൽ കെ.ആർ ഗോപകുമാറിന്റെയും സരിതയുടെയും മകളാണ്. ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആകണമെന്നാണ് അളകനന്ദയുടെ അഗ്രഹം. പഠനത്തോടൊപ്പം കലയും ജീവിതത്തിന്റെ ഭാഗമാക്കിയ അളകനന്ദ നല്ലൊരു നർത്തകി കൂടിയാണ്. ചെറുപ്പം മുതൽ ഭാരത നാട്യവും, കുച്ചിപ്പുടിയും, മോഹിനിയാട്ടവും അഭ്യാസിച്ചുവരുന്ന അളകനന്ദ, കലരംഗവുമായി ബന്ധപ്പെട്ടു നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ബി. കോം വിദ്യാർത്ഥി കെ ജി നന്ദഗോപൻ സഹോദരനാണ്. എടത്വ ജോർജിയൻ സ്കൂള്‍ ഹെഡ് ഗേൾ ആണ്.
ഭാര്യയുടെ മുമ്പില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ 31-കാരന് ദാരുണാന്ത്യം
കണ്ണൂർ: ഭാര്യയുമായി വഴക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയ ഭര്‍ത്താവിന് ദാരുണാന്ത്യം. കണ്ണൂർ തായത്തെരു സ്വദേശി സിയാദ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച തായത്തെരുവിലെ സിയാദിന്റെ വാടക വീട്ടിലാണ് സംഭവം നടന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ സിയാദിന് രണ്ടു കുട്ടികളുണ്ട്. സിയാദും ഭാര്യയും തമ്മില്‍ നടന്ന ചെറിയൊരു തർക്കത്തെ തുടർന്ന് സിയാദ് കഴുത്തിൽ ഒരു കയറു കൊണ്ട് കുരുക്കിട്ട് സ്റ്റൂളിൽ കയറി നിന്ന് ഫാനില്‍ കയര്‍ കെട്ടാന്‍ ശ്രമിക്കവേ കയര്‍ പൊട്ടിയതാണെന്ന് പറയുന്നു. ഭാര്യയും അയൽക്കാരും ശ്രമിച്ചിട്ടും സിയാദിനെ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചതായി പ്രഖ്യാപിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്ത് ശനിയാഴ്ച സംസ്കരിച്ചു. ചിറക്കൽ പോലീസ് കേസെടുത്ത് മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു.
പതിനേഴുകാരി ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് കയത്തില്‍ ചവിട്ടിത്താഴ്ത്തിയ കേസില്‍ 15 വര്‍ഷങ്ങള്‍ക്കു ശേഷം പ്രതിയെ അറസ്റ്റു ചെയ്തു
കാസർകോട്: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പുഴയില്‍ തള്ളിയ കേസിലെ പ്രതി 15 വർഷത്തിനുശേഷം പിടിയിലായി. പെൺകുട്ടിയെ കാണാതായ ദിവസം മുതൽ സംശയത്തിന്റെ നിഴലിലായിരുന്ന 52-കാരനായ ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസർകോട് പോലീസ് കടൽത്തീരത്ത് നിന്ന് കണ്ടെത്തിയ അസ്ഥി കഷണവും കണങ്കാലും കാണാതായ പെൺകുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ നടത്തിയ ചോദ്യം ചെയ്യലിൽ ബിജു പൗലോസ് കുറ്റം സമ്മതിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതിന് ഉൾപ്പെടെയുള്ള പോക്സോ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിനായി കാഞ്ഞങ്ങാട് നഗരത്തിൽ എത്തിയ പെൺകുട്ടിയെ 2010 ജൂൺ 6 നാണ് കാണാതായത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപമുള്ള കാരിത്താസ് ഹോസ്റ്റലിൽ താമസിച്ചാണ് പരിശീലന കോഴ്സിന് പെണ്‍കുട്ടി പോയിരുന്നത്. ബിജു പൗലോസ് പെൺകുട്ടിയെ…
സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി
മങ്കട: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് മങ്കട സബ് ജില്ലാ കമ്മിറ്റി സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയപ്പ് നൽകി. കെ.എസ്.ടി.എം മലപ്പുറം ജില്ലാ പ്രസിഡന്റ് ജാബിർ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. മങ്കട സബ്ജില്ലാ സെക്രട്ടറി വി.പി ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെ നിസാർ, കെ.വി നദീർ, അബ്ദുല്ല ഷഹറത്ത്, അബ്ബാസ് മാമ്പ്ര, നഷീദ, അബ്ബാസ് കൂട്ടിൽ, അമീന എന്നിവർ സംസാരിച്ചു.
ഔഷധ സസ്യങ്ങള്‍ നിറഞ്ഞ വ്യത്യസ്തമായൊരു കാവ്
ഇടത്തിട്ട: കാവുകൾ വൃക്ഷ നിബിഡമായ ആരാധനാ കേന്ദ്രവും ജൈവവൈവിധ്യത്തിന്റെ കലവറയുമാണ്. പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലെ ഇടത്തിട്ട ജംഗ്ഷനു കിഴക്ക് സ്ഥിതി ചെയ്യുന്ന ഭഗവതീ ക്ഷേത്രത്തിലെ കാവിന് നിരവധി പ്രത്യേകതകൾ ഉണ്ട്. അവയാണ് ഈ കാവിനെ വ്യത്യസ്തമാക്കുന്നത്. ഈ ക്ഷേത്രത്തിന്റെ പരിസരം അപൂർവ്വയിനം വൃക്ഷങ്ങളാലും സസ്യങ്ങളാലും നിറഞ്ഞതാണ്. തമ്പകം (കമ്പകം), ചന്ദനം , ആറ്റു പൂവരശ്, കടമ്പ്, കരിമരം, മരുതി, കല്ലാൽ , ഇരിപ്പ, ഉന്നം (ചടച്ചി), താന്നി, നാഗമരം, ചേലമരം, തേമ്പാവ്, പനച്ചി, മടുക്ക (മൊട്ടൽ), വെട്ടി, പൂവണ്ണ്, പൈൻമരം, മരോട്ടി, ഇലഞ്ഞി, വേങ്ങ, കടമരം, ഈട്ടി, ഉദി, ശിവലിംഗ മരം, അശോക മരം തുടങ്ങിയ നിരവധി വൃക്ഷങ്ങളും സസ്യങ്ങളും ഇവിടെ കാണാനാകും. അവയിൽ ചിലത് ഔഷധ പ്രാധാന്യം ഉള്ളവയാണ്. ഏറ്റവും കൂടുതൽ ചന്ദനമരങ്ങളും വൈവിധ്യമാർന്ന വന വൃക്ഷങ്ങളും ഉള്ള കൊടുമൺ പഞ്ചായത്തിലെ ഏക കാവും…
മിഷൻ ലീഗ് പ്രവർത്തന വർഷ ഉദ്ഘാടനവും വി. കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപന ശതാബ്ദിഅനുസ്മരണവും
കാക്കനാട്: അന്തർദേശീയ കത്തോലിക്ക അല്തമായ സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗിന്റെ (CML) 2025 – 20256 പ്രവർത്തന വർഷത്തിൻറെ ഉദ്ഘാടനം അന്തർദേശീയ തലത്തിൽ സംഘടിപ്പിക്കുന്നു. ഇതോടൊപ്പം മിഷൻ ലീഗിന്റെ സ്വർഗ്ഗീയ മധ്യസ്ഥയായ വിശുദ്ധ കൊച്ചു ത്രേസ്യയെ തിരുസഭ വിശുദ്ധ പദവിയിലേക്കുയർത്തിയതിന്റെ 100ാം വാർഷിക ആചരണവും നടത്തും. മെയ് 17 ശനിയാഴ്ച്ച ഇന്ത്യൻ സമയം രാത്രി 8:30ന് കൂടുന്ന ഓൺലൈൻ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഭാരവാഹികളും പ്രതിനിധികളും പങ്കുചേരും. സീറോ മലബാർ സഭാ തലവനും മിഷൻ ലീഗിന്റെ രക്ഷാധികാരിയുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പരിപാടികൾ ഉദ്ഘാടനം ചെയ്യും. മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരൻ അധ്യക്ഷത വഹിക്കും. സിറോ മലബാർ സഭയുടെ ദൈവവിളി കമ്മീഷൻ ചെയർമാനും ചെറുപുഷ്പ മിഷൻ ലീഗിന്റെ സഹ രക്ഷാധികാരിയുമായ ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത്, മുൻ സഹ രക്ഷാധികാരി…
പുതുതലമുറയെ ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരാക്കാമെന്നത് സംഘ്പരിവാർ വ്യാമോഹം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
എൻ.സി.ഇ.ആർ.ടി പാഠപുസ്തക പരിഷ്ക്കരണത്തിനെതിരെയുള്ള രാജ്ഭവൻ മാർച്ചിൽ പ്രതിഷേധമിരമ്പി തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്ക്കരണത്തിൻ്റെ മറവിൽ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ ചരിത്രം വെട്ടിമാറ്റിയ എൻ.സി.ഇ.ആർ.ടിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ‘വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ ലബോറട്ടറിയാക്കാൻ അനുവദിക്കില്ല’ എന്ന തലക്കെട്ടിലാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തക പരിഷ്ക്കരണങ്ങൾക്കെതിരെ മാർച്ച് നടത്തിയത്. മ്യൂസിയം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് രാജ്ഭവൻ കവാടത്തിൽ പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പാഠ്യപദ്ധതി പരിഷ്ക്കരണത്തിലൂടെ സംഘ്പരിവാർ ഹിന്ദുത്വവത്ക്കരണമാണ് ലക്ഷ്യംവെക്കുന്നതെന്നും പുതുതലമുറയെ ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരാക്കാമെന്നത് അവരുടെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വർഗീയ അജണ്ട മാത്രം ലക്ഷ്യംവെച്ച് നടത്തുന്ന പാഠ്യപദ്ധതിപരിഷ്ക്കരണം വസ്തുതകളുടെ അടിസ്ഥാനത്തിലോ, കൂടിയാലോചനകളിലൂടെയോ അല്ല എൻ.സി.ഇ.ആർ.ടിയെ വെച്ച് സംഘ്പരിവാർ…
മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് സ്ഥിര ബാച്ചുകളാണ് പരിഹാരം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
മലപ്പുറം:മലപ്പുറം ജില്ലയിൽ വർഷങ്ങളായി തുടരുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇത്തവണയും അതീവ രൂക്ഷമാകുന്ന സാഹചര്യത്തിലാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി താൽക്കാലിക മാർഗങ്ങൾ കൊണ്ടാണ് ഈ ഗുരുതരമായ വിഷയത്തിൽ സർക്കാർ ഇടപെടുന്നത്. എന്നാൽ, ശാശ്വതപരിഹാരമില്ലാതെ ഈ നില തുടരുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ സ്വപ്നങ്ങൾ തകർക്കുകയാണ്. ഫ്രറ്റേണിറ്റി മൂവ്മെൻറ് നടത്തിയ പ്രാഥമിക പഠനമനുസരിച്ച്, നിലവിൽ ജില്ലയിൽ 85 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളും 88 എയ്ഡഡ് സ്കൂളുകളും ഉള്ളതോടെ 839 സ്ഥിര ബാച്ചുകൾ മാത്രമാണ് നിലവിലുള്ളത്. എന്നാൽ ഈ വർഷം മാത്രം 79,272 പേർ SSLC വിജയിച്ചിരിക്കുകയാണ് – ഇതിൽ CBSE, ICSE വിദ്യാർത്ഥികളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. മറ്റ് വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇപ്പോഴത്തെ കണക്ക് എടുത്തത്. അതിനാൽ പൊതുമേഖലയിൽ സീറ്റുകളുടെ കുറവ് 746 ബാച്ചുകൾക്കാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് മതിയായ സീറ്റുകൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി…
