ഗോൾപാറയിലെ പോലീസ് വെടിവെപ്പ്; ആസാം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമയെ പുറത്താക്കുക: വെൽഫെയർ പാർട്ടി

മലപ്പുറം: സംഘ്പരിവാറിന്റെ വംശീയ ഉന്മൂലന പദ്ധതിയുടെ ഭാഗമായി ആസാമിൽ നടക്കുന്ന ദളിത് – മുസ്ലിം – ആദിവാസി സമൂഹത്തെ അവരുടെ കിടപ്പാടങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കൽ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭത്തെ കൊന്നുതീർക്കാൻ മുതിരുന്ന രക്തദാഹിയായ മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമയെ പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീർഷ ആവശ്യപ്പെട്ടു. ആസാമിലെ അന്യായമായ കുടിയൊഴിപ്പിക്കലിനെതിരെ ഗോൾപാറായിൽ ജനങ്ങൾ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പിലും കൊലപാതകത്തിലും പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം നാസർ കീഴ്പറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡണ്ടുമാരായ ആരിഫ് ചുണ്ടയിൽ, രജിത മഞ്ചേരി, സെക്രട്ടറിമാരായ അഷ്‌റഫലി കട്ടുപ്പാറ, ബിന്ദു പരമേശ്വരൻ, ജംഷീൽ അബൂബക്കർ, വിമൻ ജസ്റ്റിസ് ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി,…

നഴ്‌സിംഗ് സ്റ്റാഫിന്റെ ദുരൂഹ മരണം: കുറ്റിപ്പുറം അമാന ഹോസ്പിറ്റിലേക്ക് വിമൻ ജസ്റ്റിസ് മൂവ്മെൻറ് പ്രതിഷേധ മാർച്ച്

കുറ്റിപ്പുറം: സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫിന്റെ ദുരൂഹ മരണത്തിന് കാരണക്കാരായ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസം സംഭവിക്കുന്നതിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് മലപ്പുറം ജില്ലാ സമിതി കുറ്റിപ്പുറം അമാന ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഹോസ്പിറ്റൽ അധികൃതരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് ബോധ്യമായിട്ടും പ്രതികളായ ഹോസ്പിറ്റൽ അധികൃതർക്കെതിരിൽ ഇതുവരെയും നിയമ നടപടികൾ സ്വീകരിക്കാത്തതിൻ്റെ പിന്നിലും ദുരൂഹതയുണ്ടെന്നും ജസ്റ്റിസ് മൂവ്മെൻറ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മൈമൂന ടീച്ചർ, ഷഹനാസ് ടീച്ചർ, മണ്ഡലം അസി: കൺവീനർ ഫൗസിയ തുടങ്ങിയവർ സംസാരിച്ചു.

ഉമ്മന്‍ ചാണ്ടി കാരുണ്യ പുരസ്‌കാരം ഡിഫറന്റ് ആര്‍ട് സെന്ററിന് സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്ന രണ്ടാമത് ഉമ്മന്‍ ചാണ്ടി കാരുണ്യ പുരസ്‌കാരം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നും ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ഏറ്റുവാങ്ങി. കുട്ടികളിലെ നൈസര്‍ഗികമായ ശേഷികളെ പ്രത്യേക പരിശീലനം നല്‍കി പരിപോഷിപ്പിക്കുന്ന സെന്ററിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം നല്‍കിയത്. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ സജീവമായി ഇടപെടുകയും മാജിക് എന്ന കലാരൂപത്തെ ജനകീയമാക്കുകയും ചെയ്ത ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ 2019 മുതലാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സമൂഹത്തിലെ ഭിന്നശേഷിക്കാരായ നിരവധി കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിന് സെന്ററിലൂടെ സാധിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ രണ്ടാമത് ചരമവാര്‍ഷികാചരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്‌കാരം വിതരണം ചെയ്തത്. ഇതിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല…

സംസ്ഥാനത്തെ അം‌ഗന്‍‌വാടി ഭക്ഷണ മെനുവും ‘കുഞ്ഞൂസ് കാര്‍ഡും’ ദേശീയ ശ്രദ്ധ നേടി

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗൻവാടി ഭക്ഷണ മെനുവും, മുട്ടയും പാലും നൽകുന്ന ‘പോഷക ബാല്യം’ പദ്ധതി, സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് നടപ്പിലാക്കിയ കുഞ്ഞുസ് കാർഡ് എന്നിവ രാജ്യത്തെ ഏറ്റവും മികച്ച പ്രായോഗിക പദ്ധതികളിൽ ഇടം നേടി. ചീഫ് സെക്രട്ടറിമാരുടെ യോഗത്തിന് മുന്നോടിയായി സംഘടിപ്പിച്ച സെമിനാറിൽ സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിന്റെ പദ്ധതികൾ മികച്ച പ്രായോഗിക പദ്ധതികളായി അവതരിപ്പിച്ചു. വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അവതരണം നടത്തി. വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ സെമിനാറില്‍ പങ്കെടുത്തു. കുട്ടികളുടെ ക്ഷേമത്തിനായി വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ, വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കിയ പ്രധാന പദ്ധതികൾ മുട്ടയും…

കെ.എസ്.ആർ.ടി.സിയുടെ 436 കോടി രൂപയുടെ ബാധ്യത എഴുതിത്തള്ളും

തിരുവനന്തപുരം: വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന് (കെടിഡിഎഫ്സി) നൽകാനുള്ള 436.49 കോടി രൂപയുടെ കുടിശ്ശിക എഴുതിത്തള്ളാൻ തീരുമാനിച്ചു. കെടിഡിഎഫ്സിയിൽ നിന്ന് കെഎസ്ആർടിസി എടുത്ത ഹ്രസ്വകാല, ദീർഘകാല വായ്പകളുടെ പലിശയും മറ്റ് പിഴകളും ഉൾപ്പെടെയുള്ള കുടിശ്ശിക തുക പൂർണ്ണമായും എഴുതിത്തള്ളും. കെഎസ്ആർടിസി ഉൾപ്പെടെയുള്ള കെടിഡിഎഫ്സിയുടെ വിവിധ കടക്കാരിൽ നിന്ന് കുടിശ്ശിക ഈടാക്കുന്നതിനുള്ള വഴികൾ കെടിഡിഎഫ്സി അന്വേഷിച്ചു വരികയായിരുന്നു.

ബുൾഡോസർ കർസേവക്കെതിരെ തെരുവിലിറങ്ങുക: സോളിഡാരിറ്റി

മലപ്പുറം: ആസാമിലെ ഹിന്ദുത്വ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കുടിയൊഴിപ്പിക്കൽ ബുൾഡോസർ കർസേവയാണെന്നും ഈ ഹിന്ദുത്വ വംശഹത്യാ പദ്ധതിക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്നും സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം സി ടി സുഹൈബ്. അസമിൽ നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം വംശഹത്യക്കെതിരെ ‘ഹിന്ദുത്വ വംശീയതയുടെ ബുൾഡോസർ രാജുകൾ തകരട്ടെ’ എന്ന തലക്കെട്ടിൽ മലപ്പുറം കുന്നുമ്മലിൽ നടന്ന പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി അൻഫാൽ ജാൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് ജില്ലാ സെക്രട്ടറിമാരായ എം ഐ അനസ് മൻസൂർ, യാസിർ കൊണ്ടോട്ടി, ജംഷീദ് കെ, മുനീർ മങ്കട, വാസിൽ, അമീൻ വേങ്ങര, തഹ്‌സീൻ മമ്പാട് എന്നിവർ നേതൃത്വം നൽകി.

വിദ്യാഭ്യാസവും തൊഴിലും നൽകുകയെന്നത് മഹത്തായ കര്‍മ്മം: മന്ത്രി സജി ചെറിയാൻ

കോഴിക്കോട്: യുവസമൂഹത്തിന് ആവശ്യമായ വിദ്യാഭ്യാസവും തൊഴിലും നൽകാൻ സാധിക്കുകയെന്നത് മഹത്തായ കര്‍മ്മമാണെന്ന് യുവജനകാര്യ മന്ത്രി സജി ചെറിയാൻ. ലോക യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി മർകസ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രമായ ഐ ടി ഐയിൽ നടന്ന ‘സ്‌കിൽസ്പിറേഷൻ’ യുവജന നൈപുണി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയവും വെറുപ്പും പ്രചരിപ്പിക്കാൻ യുവാക്കളെ ലക്ഷ്യമിട്ട് സമൂഹത്തിന്റെ പലകോണുകളിൽ നിന്നും ശ്രമങ്ങൾ ഉണ്ടാവുമ്പോൾ വിജ്ഞാനവും തൊഴിലും നൽകി സമൂഹത്തിന് ഉപകാരപ്പെടും വിധം പരിവർത്തിപ്പിക്കുക എന്ന ദൗത്യമാണ് മർകസ് നിർവഹിക്കുന്നത് -മന്ത്രി പറഞ്ഞു. ചടങ്ങിൽ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. അഡ്വ. പിടിഎ റഹീം എംഎൽഎ മുഖ്യാതിഥിയായി. ഈ വർഷം പഠനം പൂർത്തീകരിച്ച മുഴുവൻ വിദ്യാർഥികൾക്കും ജോബ് ഓഫർ ലെറ്റർ കൈമാറി. പതിമൂന്ന് ട്രേഡുകളിലെ 206 വിദ്യാർഥികൾക്കാണ് 30 കമ്പനികളിലായി പ്ലേസ്മെന്റ്…

കീം: ഫ്രറ്റേണിറ്റി സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി; പ്രവർത്തകർ റോഡ് ഉപരോധിച്ചു

തിരുവനന്തപുരം: കീമിൽ വിദ്യാർത്ഥികളെ വഞ്ചിച്ച സർക്കാർ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മാർച്ച് ആരംഭിച്ചു. സെക്രട്ടറിയേറ്റ് ഗേറ്റിലെ ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. പ്രതിഷേധ മാർച്ച് സംസ്ഥാന പ്രസിഡൻ്റ്ന ഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. കീമിൽ ഉണ്ടായിട്ടുള്ള മുഴുവൻ പ്രതിസന്ധികൾക്കും ഉത്തരവാദി സർക്കാറാണ്. സർക്കാർ അലംഭാവത്തിൻ്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം. മുഴുവൻ വിദ്യാർത്ഥികൾക്കും നീതിപൂർവകമായ പ്രവേശനം സാധ്യമാക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് ടു സ്റ്റേറ്റ് സിലബസ് പാസായി കീം എഴുതി പുതുക്കിയ റാങ്ക് ലിസ്റ്റിൽ 11,000 റാങ്കിൽ നിന്ന് 16,000 ത്തിലേക്ക് കൂപ്പുകുത്തിയ യാവർ എന്ന വിദ്യാർത്ഥിയും രക്ഷിതാവും സമരത്തെ അഭിസംബോധന ചെയ്തു. തുടർന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ച…

നിമിഷ പ്രിയ കേസ്: ഞങ്ങൾക്ക് ‘ക്വിസാസ്’ മാത്രമേ വേണ്ടൂ, മറ്റൊന്നും വേണ്ടെന്ന് ഇരയുടെ കുടുംബം

യെമനിൽ നടപ്പാക്കാനിരുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒരു ദിവസം മുമ്പ് മാറ്റിവച്ചിരുന്നു. എന്നാൽ, ശരീഅത്തിന്റെ ‘ക്വിസാസ്’ (Qisas) നിയമപ്രകാരം വധശിക്ഷ മാത്രമേ നൽകാവൂ എന്ന് ഇരയുടെ കുടുംബം ആവശ്യപ്പെടുകയും ദിയ വാഗ്ദാനം നിരസിക്കുകയും ചെയ്തു എന്ന വാര്‍ത്ത രക്ഷയുടെ പ്രതീക്ഷകളെ ചോദ്യം ചെയ്യുന്നു. 2017 ൽ യെമനിൽ തന്റെ ബിസിനസ് പങ്കാളിയായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയതിന് നിമിഷ പ്രിയ എന്ന പാലക്കാട് സ്വദേശിനിയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇന്ന് (2025 ജൂലൈ 16 ന്) നിമിഷയെ തൂക്കിലേറ്റേണ്ടതായിരുന്നു. എന്നാല്‍, അതിന് ഒരു ദിവസം മുമ്പ്, ജൂലൈ 15 ന് അത് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. അതേസമയം, ക്വിസാസ് പ്രകാരം ഇരയുടെ കുടുംബം നീതി ആവശ്യപ്പെട്ടതിനാൽ, ഈ ആശ്വാസ വാർത്തയെച്ചൊല്ലി ഒരു പുതിയ പ്രതിസന്ധി ഉയർന്നുവന്നിരിക്കുകയാണിപ്പോള്‍. “ദൈവത്തിന്റെ നിയമം” പ്രകാരം നീതി മാത്രമേ സ്വീകരിക്കൂ എന്ന് ഇരയായ…

മുതിര്‍ന്നവരെ പാദപൂജ ചെയ്യുന്നത് മോശം കാര്യമല്ല, പാതകവും അല്ല: കെ. ആനന്ദകുമാര്‍

തിരുവനന്തപുരം: മുതിര്‍ന്ന വ്യക്തികളെ ആദരിക്കുന്നതും വന്ദിക്കുന്നതും ഒരു സംസ്ക്കാരത്തിന്‍റെ ഭാഗമാണെന്നും, ആ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അത് തുടരാനും അത് മോശം കാര്യമെന്ന് ചിന്തിക്കുന്നവര്‍ക്ക് വേണ്ടെന്ന് വയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി നിരവധി ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും പാദപൂജ തുടര്‍ന്ന് വരുന്നതായി അറിയാം. പൂജയല്ലെങ്കിലും പാദം തൊട്ട് വന്ദിക്കുന്നത് – നമസ്ക്കരിക്കുന്നത്, ആവ്യക്തിയോടുള്ള ആദരവിനേയും ബഹുമാനത്തെയുമാണ് സൂചിപ്പിക്കുന്നത്. പാദനമസ്ക്കാരം, ഹൈന്ദവ വിവാഹങ്ങളില്‍ വധൂവരന്മാര്‍ തുടര്‍ന്നുവരുന്ന ആചാരപരമായ പ്രവര്‍ത്തിയാണ്. വിവിധതരം പൂജകളിലും പാദനമസ്ക്കാരം ചെയ്യാറുണ്ട്. പാദനമസ്ക്കാരത്തിന്‍റെ മറ്റൊരു ഘട്ടം തന്നെയാണ് പാദപൂജയും. മാതാപിതാക്കളേയും ഗുരുക്കന്മാരേയും അടക്കം, ആദരിക്കേണ്ട, ബഹുമാനിക്കേണ്ട വ്യക്തികളെ, പാദ നമസ്ക്കാരവും പാദപൂജയും ചെയ്യുന്നത് ഗുരുത്വവും പുണ്യവുമായി കണക്കാക്കുന്ന ഒരു തലമുറയാണ് നമ്മുടേത്. അത് വിദ്യാലയങ്ങളിലോ പൊതു സ്ഥലങ്ങളിലോ നിര്‍ബന്ധപൂര്‍വം ചെയ്യിക്കേണ്ട ഒന്നല്ല, സ്വയം തോന്നി ചെയ്യേണ്ടതാണ്.…