കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡ് സമുച്ചയത്തിലെ ഒരു തുണിക്കടയിൽ ഉണ്ടായ തീപിടുത്തം അഞ്ച് മണിക്കൂറിലധികം കോഴിക്കോട് നഗരത്തെ ഭീതിയിലാഴ്ത്തി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള പ്രത്യേക ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്റ്റാൻഡിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ബസുകൾ വഴിതിരിച്ചുവിട്ടു. നഗരം നിശ്ചലമായി. കോടിക്കണക്കിന് രൂപയുടെ നഷ്ടം. അവധി ദിവസമായതിനാൽ ആളപായമൊന്നും ഉണ്ടായില്ല. ഇന്നലെ വൈകുന്നേരം 5 മണിക്കാണ് തീപിടുത്തമുണ്ടായത്. സംഭവത്തെക്കുറിച്ച് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. കോട്ടൂളി സ്വദേശിയായ മുകുന്ദന്റെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാൻഡ് സമുച്ചയത്തിന്റെ ഒന്നാം നിലയിലുള്ള കാലിക്കറ്റ് ടെക്സ്റ്റൈൽസിലാണ് ആദ്യം തീപിടുത്തമുണ്ടായത്. കാരണം വ്യക്തമല്ല. ഗോഡൗണിൽ ആരംഭിച്ച തീ മിനിറ്റുകൾക്കുള്ളിൽ പടർന്നു. തുണിത്തരങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. പ്രദേശം മുഴുവൻ കറുത്ത പുകയും ചൂടും കൊണ്ട് മൂടപ്പെട്ടു. ജില്ലയിൽ നിന്നുള്ള എട്ട് ഫയർഫോഴ്‌സ് യൂണിറ്റുകളും, മലപ്പുറം ജില്ലയിൽ…
Category: KERALA
കോഴിക്കോട് നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡിലുണ്ടായ അഗ്നിബാധ അന്വേഷിക്കാന്‍ ഫയർ ഫോഴ്‌സ് ഇന്ന് സ്ഥലത്തെത്തും
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിലെ വാണിജ്യ സമുച്ചയത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിന്റെ കാരണം ഇന്ന് അഗ്നിശമന സേന പരിശോധിക്കും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും പരിശോധന. പരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. തീപിടിത്തത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടറോട് നിർദ്ദേശിച്ചിരുന്നു. അതേസമയം, വിഷയം ചർച്ച ചെയ്യാൻ പ്രത്യേക സ്റ്റിയറിംഗ് കമ്മിറ്റി വിളിക്കുമെന്ന് മേയർ ബീന ഫിലിപ്പ് അറിയിച്ചു. പുതിയ ബസ് സ്റ്റാൻഡ് സമുച്ചയത്തിലെ ടെക്സ്റ്റൈൽസിൽ ഇന്നലെ ഉണ്ടായ തീപിടുത്തം അഞ്ച് മണിക്കൂറിലധികം കോഴിക്കോട് നഗരത്തെ വിറങ്ങലിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള പ്രത്യേക ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്റ്റാൻഡിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ബസുകൾ വഴിതിരിച്ചുവിട്ടു. നഗരം സ്തംഭിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. അവധി ദിവസമായതിനാൽ ആളപായമൊന്നും ഉണ്ടായില്ല. ഇന്നലെ…
ക്യാൻവാസിലെ ഗണപതിയുടെ പതിനായിരം രേഖാചിത്രങ്ങൾ കാണുവാന്‍ ഡിഎംആർഎൽ ഡയറക്ടർ (റിട്ട.) മനു ഭാട്ടിയയും കുടുംബവും എത്തി
തിരുവനന്തപുരം: യുആർ എഫ് ലോക റിക്കോർഡിൽ ഇടം പിടിച്ച ക്യാൻവാസിലെ ഗണപതിയുടെ പതിനായിരം രേഖാചിത്രങ്ങൾ കാണുവാനും കലാകാരനെ അഭിനന്ദിക്കുവാനും ഡിഎംആർഎൽ ഡയറക്ടർ (റിട്ട.) മനു ഭാട്ടിയയും കുടുംബവും എത്തി. തിരുവനന്തപുരത്ത് താമസമാക്കിയ കണ്ണൂർ പയ്യന്നൂരിലെ മണിലാൽ ശബരിമല ആണ് ദൃശ്യ വിസ്മയം തീർത്തത്. നാലായിരത്തി അഞ്ഞൂറ് ആക്രലിക്ക് പെയ്ന്റിംഗ് പൂർത്തിയാക്കിയതിനും യുആർഎഫ് ലോക റിക്കോർഡ് ലഭിച്ചു. അംബാസിഡർ ഗ്രാൻഡ് മാസ്റ്റർ ബർണാഡ് ഹോലെ (ജർമനി), സി.ഇ.ഒ ഗിന്നസ് സുവോദീപ് ചാറ്റർജി, ഏഷ്യ ജൂറിയംഗം ഡോ. ജോൺസൺ വി. ഇടിക്കുള, ഡയറക്ടർ ഉദയൻ വിശ്വാസ് എന്നിവരടങ്ങിയ വിദഗ്ദ്ധ സമിതിയാണ് അപേക്ഷ പരിശോധിച്ച് റിക്കാർഡിന് അർഹമായ കലാ സൃഷ്ടിയെന്ന് കണ്ടെത്തിയത്. വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് രണ്ട് വർഷം മുമ്പ് യുആർഎഫ് ലോക റിക്കാർഡ് സർട്ടിഫിക്കറ്റ് മണിലാലിന് കൈമാറിയത്. സൂര്യ കൃഷ്ണമൂർത്തി മെമൻറ്റോയും…
മൊട്ട ഗ്ലോബലിന്റെ ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര തിരുവനന്തപുരത്ത് സമാപിച്ചു
തിരുവനന്തപുരം: തല മൊട്ടയടിച്ചവരുടെ ആഗോള സംഘടനയായ മൊട്ട ഗ്ലോബലിന്റെ നേതൃത്വത്തിൽ മെയ് 4ന് കാസർകോഡ് നിന്നും തുടക്കം കുറിച്ച ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര സമാപിച്ചു. തിരുവനന്തപുരം സെക്രട്ടേറിയേറ്റ് പരിസരത്ത് നടന്ന ചടങ്ങ് അസി. എക്സൈസ് കമ്മീഷണർ പി.എസ് ഹരികുമാർ ഉദ്ഘാടനം നിർവഹിച്ചു. സ്ഥാപക പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സംഘടന അംഗം മ്യുസിയം എസ്. ഐ വിപിൻ ഗബ്രിയേൽ മുഖ്യ സന്ദേശം നല്‍കി. പ്രവർത്തക വാഹിദ നിസാർ, കോ-ഓർഡിനേറ്റർ എ പി പ്രേംദത്ത്, ട്രഷറർ നിയാസ് പാറക്കൽ, സെക്രട്ടറി അരുൺ ജി നായർ , ഡോ.ജോൺസൺ വി.ഇടിക്കുള, വിനോദ് കുമാർ കല്ലമ്പലം, വി. സി വിനോദ് കോട്ടയം, അജയ് റോബിൻ, മണിലാൽ ശബരിമല, അഡ്വ. മജീദ് മണിശേരി, സുരേഷ് എറണാകുളം, ബ്രീതേഷ്, കെ. എസ് സനൂപ്, അഷ്റഫ് കോഴിക്കോട്, സാജിദ് പേരാമ്പ്ര,വിപിൻ ദാസ്…
മൊട്ട ഗ്ലോബലിന്റെ ലഹരി വിരുദ്ധ സന്ദേശയാത്ര തിരുവനന്തപുരത്ത് മെയ് 18ന് സമാപിക്കും
കൊല്ലം: തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ മൊട്ട ഗ്ലോബലിന്റെ നേതൃത്വത്തിൽ മെയ് 4ന് കാസർകോഡ് നിന്നും തുടക്കം കുറിച്ച ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര മെയ് 18ന് സമാപിക്കും. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെക്രട്ടേറിയേറ്റ് പരിസരത്ത് നടക്കുന്ന ചടങ്ങ് അസി. എക്സൈസ് കമ്മീഷണർ പി.എസ് ഹരികുമാർ ഉദ്ഘാടനം നിർവഹിക്കും. സംഘടന അംഗം മ്യുസിയം എസ്. ഐ വിപിൻ ഗബ്രിയേൽ മുഖ്യാതിഥി ആയിരിക്കും.നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് വൈസ് പ്രസിഡണ്ട് വാഹിദ നിസാർ മുഖ്യപ്രഭാഷണം നടത്തും.ഫൗണ്ടർ പ്രസിഡണ്ട് സജീഷ് കുട്ടനെല്ലൂർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിന് കോ-ഓർഡിനേറ്റർ എ പി പ്രേംദത്ത്, ട്രഷറർ നിയാസ് പാറക്കൽ, സെക്രട്ടറി അരുൺ ജി നായർ ,ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവർ സംസാരിക്കും. കൊല്ലം വി. പാർക്കിൽ നടന്ന ചടങ്ങ് മിസ്റ്റർ വേൾഡ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.അൻവർ ഹുസൈൻ…
കലയിലും പഠനത്തിലും മികവുമായി അളകനന്ദ
എടത്വ: സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി മികച്ച വിജയം കൈവരിച്ച അളക നന്ദയ്ക്ക് കലയിലും പഠനത്തിലും പത്തര മാറ്റ്. എടത്വയിലെ വ്യാപാരി വ്യവസായി സമിതി നേതാവും രാധാ ജ്വല്ലറി ഉടമയുമായ ആനപ്രമ്പാൽ കക്കാടംപള്ളി വീട്ടിൽ നന്ദനത്തിൽ കെ.ആർ ഗോപകുമാറിന്റെയും സരിതയുടെയും മകളാണ്. ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആകണമെന്നാണ് അളകനന്ദയുടെ അഗ്രഹം. പഠനത്തോടൊപ്പം കലയും ജീവിതത്തിന്റെ ഭാഗമാക്കിയ അളകനന്ദ നല്ലൊരു നർത്തകി കൂടിയാണ്. ചെറുപ്പം മുതൽ ഭാരത നാട്യവും, കുച്ചിപ്പുടിയും, മോഹിനിയാട്ടവും അഭ്യാസിച്ചുവരുന്ന അളകനന്ദ, കലരംഗവുമായി ബന്ധപ്പെട്ടു നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ബി. കോം വിദ്യാർത്ഥി കെ ജി നന്ദഗോപൻ സഹോദരനാണ്. എടത്വ ജോർജിയൻ സ്കൂള്‍ ഹെഡ് ഗേൾ ആണ്.
ഭാര്യയുടെ മുമ്പില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ 31-കാരന് ദാരുണാന്ത്യം
കണ്ണൂർ: ഭാര്യയുമായി വഴക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയ ഭര്‍ത്താവിന് ദാരുണാന്ത്യം. കണ്ണൂർ തായത്തെരു സ്വദേശി സിയാദ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച തായത്തെരുവിലെ സിയാദിന്റെ വാടക വീട്ടിലാണ് സംഭവം നടന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ സിയാദിന് രണ്ടു കുട്ടികളുണ്ട്. സിയാദും ഭാര്യയും തമ്മില്‍ നടന്ന ചെറിയൊരു തർക്കത്തെ തുടർന്ന് സിയാദ് കഴുത്തിൽ ഒരു കയറു കൊണ്ട് കുരുക്കിട്ട് സ്റ്റൂളിൽ കയറി നിന്ന് ഫാനില്‍ കയര്‍ കെട്ടാന്‍ ശ്രമിക്കവേ കയര്‍ പൊട്ടിയതാണെന്ന് പറയുന്നു. ഭാര്യയും അയൽക്കാരും ശ്രമിച്ചിട്ടും സിയാദിനെ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചതായി പ്രഖ്യാപിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്ത് ശനിയാഴ്ച സംസ്കരിച്ചു. ചിറക്കൽ പോലീസ് കേസെടുത്ത് മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു.
പതിനേഴുകാരി ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് കയത്തില്‍ ചവിട്ടിത്താഴ്ത്തിയ കേസില്‍ 15 വര്‍ഷങ്ങള്‍ക്കു ശേഷം പ്രതിയെ അറസ്റ്റു ചെയ്തു
കാസർകോട്: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പുഴയില്‍ തള്ളിയ കേസിലെ പ്രതി 15 വർഷത്തിനുശേഷം പിടിയിലായി. പെൺകുട്ടിയെ കാണാതായ ദിവസം മുതൽ സംശയത്തിന്റെ നിഴലിലായിരുന്ന 52-കാരനായ ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസർകോട് പോലീസ് കടൽത്തീരത്ത് നിന്ന് കണ്ടെത്തിയ അസ്ഥി കഷണവും കണങ്കാലും കാണാതായ പെൺകുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ നടത്തിയ ചോദ്യം ചെയ്യലിൽ ബിജു പൗലോസ് കുറ്റം സമ്മതിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതിന് ഉൾപ്പെടെയുള്ള പോക്സോ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്‌സിനായി കാഞ്ഞങ്ങാട് നഗരത്തിൽ എത്തിയ പെൺകുട്ടിയെ 2010 ജൂൺ 6 നാണ് കാണാതായത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപമുള്ള കാരിത്താസ് ഹോസ്റ്റലിൽ താമസിച്ചാണ് പരിശീലന കോഴ്‌സിന് പെണ്‍കുട്ടി പോയിരുന്നത്. ബിജു പൗലോസ് പെൺകുട്ടിയെ…
സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി
മങ്കട: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് മങ്കട സബ് ജില്ലാ കമ്മിറ്റി സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയപ്പ് നൽകി. കെ.എസ്.ടി.എം മലപ്പുറം ജില്ലാ പ്രസിഡന്റ് ജാബിർ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. മങ്കട സബ്ജില്ലാ സെക്രട്ടറി വി.പി ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെ നിസാർ, കെ.വി നദീർ, അബ്ദുല്ല ഷഹറത്ത്, അബ്ബാസ് മാമ്പ്ര, നഷീദ, അബ്ബാസ് കൂട്ടിൽ, അമീന എന്നിവർ സംസാരിച്ചു.
ഔഷധ സസ്യങ്ങള്‍ നിറഞ്ഞ വ്യത്യസ്തമായൊരു കാവ്
ഇടത്തിട്ട: കാവുകൾ വൃക്ഷ നിബിഡമായ ആരാധനാ കേന്ദ്രവും ജൈവവൈവിധ്യത്തിന്റെ കലവറയുമാണ്. പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലെ ഇടത്തിട്ട ജംഗ്ഷനു കിഴക്ക് സ്ഥിതി ചെയ്യുന്ന ഭഗവതീ ക്ഷേത്രത്തിലെ കാവിന് നിരവധി പ്രത്യേകതകൾ ഉണ്ട്. അവയാണ് ഈ കാവിനെ വ്യത്യസ്തമാക്കുന്നത്. ഈ ക്ഷേത്രത്തിന്റെ പരിസരം അപൂർവ്വയിനം വൃക്ഷങ്ങളാലും സസ്യങ്ങളാലും നിറഞ്ഞതാണ്. തമ്പകം (കമ്പകം), ചന്ദനം , ആറ്റു പൂവരശ്, കടമ്പ്, കരിമരം, മരുതി, കല്ലാൽ , ഇരിപ്പ, ഉന്നം (ചടച്ചി), താന്നി, നാഗമരം, ചേലമരം, തേമ്പാവ്, പനച്ചി, മടുക്ക (മൊട്ടൽ), വെട്ടി, പൂവണ്ണ്, പൈൻമരം, മരോട്ടി, ഇലഞ്ഞി, വേങ്ങ, കടമരം, ഈട്ടി, ഉദി, ശിവലിംഗ മരം, അശോക മരം തുടങ്ങിയ നിരവധി വൃക്ഷങ്ങളും സസ്യങ്ങളും ഇവിടെ കാണാനാകും. അവയിൽ ചിലത് ഔഷധ പ്രാധാന്യം ഉള്ളവയാണ്. ഏറ്റവും കൂടുതൽ ചന്ദനമരങ്ങളും വൈവിധ്യമാർന്ന വന വൃക്ഷങ്ങളും ഉള്ള കൊടുമൺ പഞ്ചായത്തിലെ ഏക കാവും…
