ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കേരള ഘടകം ജനുവരി പന്ത്രണ്ടിന് ഞാറാഴ്ച പ്രൊഫിസിയ പ്രൊഫഷണൽ വിമൻസ് സമ്മിറ്റ് കോഴിക്കോട് കാലിക്കറ്റ് ടവറിൽ സംഘടിപ്പിച്ചു . സമൂഹത്തിൽ നിരന്തരമായി ഇടപഴകുന്ന, സാമൂഹ്യ ചലനങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്ന പൊതു ഇടപെടലുകളിൽ തന്റെതായ വ്യക്തിത്വം പതിപ്പിക്കുന്ന വനിത പ്രൊഫഷനലുകൾക്ക് ഇസ്ലാമിക അറിവും ഇടവും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിൽ സങ്കടിപ്പിച്ച പരിപാടിയായിരുന്നു പ്രൊഫിസിയ. “സച്ചാർ കമ്മിറ്റി റിപ്പോർട്ടാനന്തരം കഴിഞ്ഞ പാതിനഞ്ച് വർഷത്തിനിടക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ ആപേക്ഷിച്ച് കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ പൊതു ഇടങ്ങളിലെ പ്രാധിനിത്യത്തിലുണ്ടായ വളർച്ച അഭിനന്ദാർഹമാണ്. മുസ്ലിം വെറുപ്പ് ഉൽപാദിപ്പിക്കപ്പെടുന്ന ഈ കാലത്ത് ഇസ്ലാമിക പൊതുബോധത്തെ മറികടന്നുകൊണ്ട് യഥാർത്ഥ ഇസ്ലാമിന്റെ സൗന്ദര്യത്തെ അടയാളപ്പെടുത്തി പാശ്ചാത്യ നവലിബറൽ സംസ്കാരത്തെ ചെറുക്കാൻ മാതാവ്, മകൾ, ഇണ, പ്രൊഫഷണൽ എന്നീ നിലയിലൊക്കെ ഏറ്റവും കൂടുതൽ സമൂഹവുമായി ഇടപഴകുന്നവർ എന്നർത്ഥത്തിൽ നിങ്ങൾക്ക് സാധിക്കേണ്ടതുണ്ടെന്നു ജമാഅത്തെ ഇസ്ലാമി…
Category: KERALA
അങ്കമാലി അതിരൂപതയുടെ മെട്രോപൊളിറ്റൻ വികാരിയായി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ചുമതലയേറ്റു
കൊച്ചി: അങ്കമാലി അതിരൂപതയുടെ മെട്രോപൊളിറ്റൻ വികാരിയായി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ചുമതലയേറ്റു. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ രാജിവച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിന് പുതിയ ചുമതല നൽകിയത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബിഷപ്പ് ഹൗസിൽ സുരക്ഷ വർദ്ധിപ്പിഹ്ചിട്ടുണ്ട്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ പോലീസ് സുരക്ഷയിലാണ് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും ബിഷപ്പ് ഹൗസിലെത്തിയത്. ഇന്നലത്തെ സംഘര്‍ഷത്തില്‍ ബിഷപ്പ് ഹൗസിന് ഒരുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ്ഐആര്‍. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിഷപ്പ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്നലത്തെ സംഘര്‍ഷത്തില്‍ വൈദികര്‍ക്കെതിരെ പുതിയ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, വഴി തടയല്‍ എന്നീ കേസുകളാണ് പുതിയതായി രജിസ്റ്റര്‍ ചെയ്തത്. ബിഷപ്പ് ഹൗസിൽ അതിക്രമിച്ചു കയറിയതിന് ഇന്നലെ ഏഴ് വൈദികർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.…
മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സന്ദേശ യാത്ര; റവ. ജോർജ്ജ് മാത്തൻ സ്മാരക സമിതിയുടെ സഹകരണത്തോടെ പ്രചരണ യോഗം ജനുവരി 13ന് എടത്വയിൽ
എടത്വ: മഹാകവി കുമാരനാശൻ്റെ ചരമ ശതാബ്ദി ആചരണത്തിന് സമാപനം കുറിച്ചുകൊണ്ട് 2025 ജനുവരി 10ന് കുമരനാശാൻ്റെ ജന്മഗൃഹത്തിൽ നിന്നും ആരംഭിച്ച നവോത്ഥാന സന്ദേശ ജാഥ 16ന് പല്ലനയിൽ സമാപിക്കും. ജനുവരി 15 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് രാമങ്കരിയിൽ എത്തുന്ന സന്ദേശ യാത്രയുടെ പ്രചരണാർത്ഥം കാവാലം ബസ്റ്റാൻ്റിന് സമീപം ദേശ സേവിനി ലൈബ്രറിയും കുന്നുമ്മ നവധാര വായനശാലയും ,ആചരണ സമിതി താലൂക്ക് കമ്മിറ്റിയും സംയുക്തമായി നവോത്ഥാന സന്ദേശ യാത്രാപ്രചരണ സമ്മേളനം നടത്തി. സ്വീകരണ സമ്മേളന സ്വാഗത സംഘം രക്ഷാധികാരിയും കുട്ടനാട് എസ്.എൻ.ഡി.പി.യൂണയൻ കൺവീനറുമായ സന്തോഷ് ശാന്തി ഉൽഘാടനം ചെയ്തു. കുമാരനാശാൻ ശ്രീ നാരായണ ഗുരുവിൻ്റെ അർഹനായ ശിക്ഷ്യനും നവോത്ഥാനത്തിൻ്റെ നായകനും സാമൂഹ്യവിപ്ലവം സൃഷ്ടിച്ച മഹാകവിയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കവിയും, ആചരണ സമിതി ജില്ലാ കമ്മറ്റി അംഗവുമായ മധു ചെങ്ങന്നൂർ മുഖ്യ പ്രസംഗം നടത്തി. താലൂക്ക് സമിതി സെക്രട്ടറി…
ഹണി ട്രാപ്പ് വഴി വൈദികനില്‍ നിന്ന് പണം തട്ടിയ രണ്ട് പേർ പിടിയിൽ
കോട്ടയം: കർണാടകയിലെ ഒരു വൈദികനിൽ നിന്ന് ഹണി ട്രാപ്പ് വഴി 40 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേരെ കർണാടകയിൽ നിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബെംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സാരഥി (29) എന്നിവരെയാണ് വൈക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈദികൻ്റെ സ്വകാര്യ വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രിൽ മുതൽ 41.52 ലക്ഷം രൂപ ഇരുവരും തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. വൈദികൻ പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലെ ജോലി ഒഴിവിനെക്കുറിച്ച് ചോദിച്ചറിഞ്ഞാണ് നേഹ ഫാത്തിമ വൈദികനുമായി ഫോണിൽ സൗഹൃദത്തിലായത്. ഇതിന് ശേഷം യുവതി വൈദികനെ വീഡിയോ കോൾ വഴി ബന്ധപ്പെടുകയും പിന്നീട് ഇയാളുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തു വിടാതിരിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇരുവരും കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പുരോഹിതൻ ഒടുവിൽ പോലീസിനെ സമീപിച്ചതെന്ന് പോലീസ്…
അഞ്ച് വര്‍ഷത്തിനിടെ അറുപതോളം പേര് പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പോലീസ് കേസെടുത്തു
പത്തനംതിട്ട: അഞ്ച് വർഷത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 60 ഓളം പേർ പീഡിപ്പിച്ച സംഭവത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് അന്വേഷണം ആരംഭിച്ചു. 13 വയസ്സ് മുതൽ തന്നെ നിരവധി പേർ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് അതിജീവിച്ച, ഇപ്പോള്‍ 18 വയസ്സുള്ള, പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് കേസ്. ചെന്നീർക്കരയിലെ അയൽക്കാരിലൊരാൾ തൻ്റെ ഫോണിൽ അശ്ലീല വീഡിയോ കാണിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടർന്ന് വീടിന് സമീപമുള്ള ഒറ്റപ്പെട്ട കുന്നിൽ വെച്ച് ഇയാള്‍ പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കാഴ്ച വെക്കുകയും ചെയ്തു. ഈ വിവരങ്ങള്‍ പെൺകുട്ടി പത്തനംതിട്ടയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ 62 കുറ്റവാളികളെയെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ 40 പേർക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്സോ) നിയമപ്രകാരം ഇലവുംതിട്ട പോലീസ് കേസെടുത്തു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും നിരവധി പേർക്കെതിരെ…
ജപ്തിഭീഷണിയെത്തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം; ഷൊർണൂർ സഹകരണ അർബൻ ബാങ്കിനെതിരെ പ്രതിഷേധം; അന്വേഷണം നടത്തുമെന്ന് പോലീസ്
പാലക്കാട്: പട്ടാമ്പി കീഴായൂരിൽ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ്. കിഴക്കേ പുരയ്ക്കല്‍ ജയയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനാണ് നീക്കം. ജപ്തി നടപടികൾക്ക് മുമ്പ് ഷൊർണൂർ സഹകരണ അർബൻ ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും മതിയായ സമയം നൽകിയിരുന്നുവെന്നും അവർ നൽകിയ വിശദീകരണവും അന്വേഷണത്തിന്റെ ഭാഗമാക്കുമെന്ന് പോലീസ് പറഞ്ഞു. തീകൊളുത്തി മരിച്ച ജയയുടെ ബന്ധുക്കളിൽ നിന്ന് പട്ടാമ്പി പോലീസ് മൊഴി രേഖപ്പെടുത്തി. 2015 ലെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് പ്രകാരം ഇന്നലെ രാവിലെ ഷൊർണൂർ സഹകരണ അർബൻ ബാങ്ക് ഉദ്യോഗസ്ഥർ ജയയുടെ വീട് ജപ്തി ചെയ്യാൻ എത്തി. ഉദ്യോഗസ്ഥരെ കണ്ട ജയ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു, 80 ശതമാനം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഷൊർണൂർ സഹകരണ അർബൻ ബാങ്ക്…
മലയാളത്തിന്റെ ഭാവഗായകന് സംസ്ഥാനം വിട നല്കി; ചേന്ദമംഗലത്ത് സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു
കൊച്ചി: ജനുവരി 9-ന് അന്തരിച്ച ഭാവ ഗായകന് പി.ജയചന്ദ്രൻ്റെ സംസ്കാരം ഇന്ന് (ശനിയാഴ്ച) എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനടുത്തുള്ള ചേന്ദമംഗലത്തുള്ള തറവാട്ടുവീട്ടിൽ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. മൃതദേഹം പാലിയത്തെ തറവാട്ടുവീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം ഉച്ചയ്ക്ക് 1.20ഓടെ മകൻ ദിനനാഥൻ ചിത തെളിച്ചു. അദ്ദേഹത്തിന് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. രാവിലെ തൃശൂർ പൂങ്കുന്നത്തെ വസതിയിൽ നിന്ന് മൃതദേഹം വഹിച്ചുള്ള ആംബുലൻസ് തറവാട്ടിലേക്ക് എത്തിച്ചപ്പോൾ നൂറുകണക്കിനാളുകൾ പ്രശസ്ത ഗായകന് അന്തിമോപചാരം അർപ്പിച്ചു. തറവാട്ടുവീട്ടിൽ പല ചടങ്ങുകൾക്കും പോകാറുണ്ടായിരുന്നെന്ന് കുടുംബാംഗങ്ങൾ അനുസ്മരിച്ചു. ചേന്ദമംഗലത്ത് സംസ്കരിക്കണമെന്നത് അദ്ദേഹത്തിൻ്റെയും ആഗ്രഹമായിരുന്നുവെന്ന് അവർ പറഞ്ഞു. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംസ്കാരം ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും, അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം അത് നേരത്തെയാക്കുകയായിരുന്നു. മന്ത്രിമാരായ എം.ബി.രാജേഷ്, ആർ.ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരും ഗായകന് അന്തിമോപചാരം അർപ്പിച്ചു. അമല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ച…
തലവടി ചുട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ചർച്ച് പ്രതിഷ്ഠയും ബൈബിൾ കൺവൻഷനും
എടത്വ: തലവടി ചുട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ചർച്ച് പ്രതിഷ്ഠ ചടങ്ങ് ജനുവരി 15ന് വൈകിട്ട് 4ന് നടക്കും. സിഎസ്ഐ മദ്ധ്യ കേരള മഹായിടവക ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാൻ നേതൃത്വം നല്‍കും. തുടർന്ന് കുർബാന അർപ്പിക്കും. 16മുതൽ 18 വരെ നടക്കുന്ന ബൈബിൾ കൺവൻഷൻ ഇടവക വികാരി റവ. മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്യും. റവ. ചാർലി ജോൺസ്, സുവി. ജയിംസ് പോൾ, റവ. റെജി പി ജോസഫ് എന്നിവർ പ്രസംഗിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30ന് സംഗീത ശുശ്രൂഷ ആരംഭിക്കുമെന്ന് സഭാ ശുശ്രൂഷകൻ സുവി. ഡെന്നി ദാനിയേല്‍ , കൈക്കാരൻ ജോർജ്ജ് തോമസ് എന്നിവര്‍ അറിയിച്ചു.
ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ സ്ഥാപകൻ മെൽവിൻ ജോൺസിന്റെ 146-ാം ജന്മദിനം ലയൺസ് ക്ലബ് എടത്വ ടൗൺ കാരുണ്യ ദിനമായി ആചരിക്കും
എടത്വ: സേവനം മുഖമുദ്രയായ ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ സ്ഥാപകൻ അന്തരിച്ച മെൽവിൻ ജോൺസിന്റെ 146-ാം ജന്മദിനം ലയൺസ് ക്ലബ് എടത്വ ടൗൺ കാരുണ്യ ദിനമായി ആചരിക്കും. ജനുവരി 12-ാം തീയതി 3:00 മണിക്ക് സ്നേഹ വീട്ടിൽ നടക്കുന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഡോ ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിക്കും.ലയൺ ജിജി മാത്യൂ ചുടുക്കാട്ടിൽ ഉദ്ഘാടനം ചെയ്യും.ലയൺ ഫിബിൻ ബേബി മുഖ്യ സന്ദേശം നല്‍കുമെന്ന് സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അറിയിച്ചു. ജനുവരി 13-ാം തീയതി അമ്പലപ്പുഴ സ്നേഹവീട് അഭയ കേന്ദ്രത്തില്‍ ഒരുക്കുന്ന സ്നേഹ വിരുന്നിനുള്ള തുക സർവീസ് ചെയർപേഴ്സൺ ഷേർലി അനിൽ സ്നേഹവീട് വയോജന പരിപാലന കേന്ദ്രം ചെയർമാൻ ആരിഫ് അടൂരിന് കൈമാറും. ചടങ്ങില്‍ വിദേശ പഠനം കഴിഞ്ഞ് നാട്ടിലെത്തിയ ക്ളബിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ലയൺ…
പിവി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു
മലപ്പുറം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നിന്ന് (എൽഡിഎഫ്) പിരിഞ്ഞ നിലമ്പൂരിലെ വിവാദ സ്വതന്ത്ര എംഎൽഎ പിവി അൻവർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അൻവറിനെ കൊൽക്കത്തയിൽ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു, നിലമ്പൂർ എംഎൽഎയുടെ പൊതുസേവനത്തിനായുള്ള സമർപ്പണവും കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള അദ്ദേഹത്തിൻ്റെ വാദവും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്ന അവരുടെ പങ്കിട്ട ദൗത്യത്തെ സമ്പന്നമാക്കുമെന്ന് പറഞ്ഞു. ശനിയാഴ്ച പാർട്ടി അധ്യക്ഷ മമത ബാനർജിയെ കാണുമെന്ന് അൻവറുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ നിന്നുള്ള എംപിയായ ബാനർജി അൻവറുമായുള്ള ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് എക്സിൽ എഴുതി: “ഓരോ ശബ്ദത്തിനും പ്രാധാന്യമുള്ളതും എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടുന്നതുമായ ഒരു പുരോഗമന ഇന്ത്യയ്ക്കായി ഞങ്ങൾ ഒരുമിച്ച് പരിശ്രമിക്കും.” അൻവറിന് കേരളത്തിലെ തൃണമൂൽ…
