ടാലന്റ് പബ്ലിക് സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ 2023 – 24 അധ്യയന വർഷാരംഭം പെരിന്തൽമണ്ണ ഫയർ & റെസ്ക്യൂ ഓഫീസർ പി മുഹമ്മദ് ഷിബിൻ ഉദ്ഘാടനം ചെയ്യുന്നു

വടക്കാങ്ങര : ടാലന്റ് പബ്ലിക് സ്കൂൾ 2023 – 24 അധ്യയനവർഷാരംഭം പെരിന്തൽമണ്ണ ഫയർ & റെസ്ക്യൂ ഓഫീസർ പി മുഹമ്മദ് ഷിബിൻ ഉദ്ഘാടനം ചെയ്തു. എസ്‌.ഇ.സി പ്രസിഡന്റ് നജ്മുദ്ധീൻ കരുവാട്ടിൽ അധ്യക്ഷത വഹിച്ചു.

മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുല്ല പട്ടാക്കൽ, എൻ.എ.ടി വർക്കിങ് ചെയർമാൻ അബ്ദുസമദ് കരുവാട്ടിൽ, പി.ടി.എ പ്രസിഡന്റ് അനീസ് ചുണ്ടയിൽ, എം.ടി.എ പ്രസിഡന്റ് അസ്മിയ, പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, കെ യാസിർ എന്നിവർ ആശംസകൾ നേർന്നു.

ഡോ. സിന്ധ്യ ഐസക് സ്വാഗതവും സൗമ്യ നന്ദിയും പറഞ്ഞു.

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ 2023 – 24 അധ്യയന വർഷാരംഭത്തിൽ നിന്ന്.
Print Friendly, PDF & Email

Leave a Comment

More News