തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ. സര്‍ക്കാരിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. പാലക്കാട്ടെ യുഡിഎഫിന്‍റെ വിജയം വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചതുകൊണ്ടാണെന്നും, സരിൻ ഇടതുപക്ഷത്തിന് മുതൽ കൂട്ടാവുമെന്നും ടിപി രാമകൃഷ്ണൻ പ്രതികരിച്ചു. ചേലക്കരയിൽ ഇടതുപക്ഷത്തെ തോൽപ്പിക്കുമെന്ന കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. എന്നാൽ, ചേലക്കരയിൽ മികച്ച ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് വിജയിച്ചത്. ഇത് സര്‍ക്കാരിന് അനുകൂലമായ ജനവിധിയാണ്. ഈ തെരഞ്ഞെടുപ്പിന്‍റെ വിജയം പരിശോധിക്കുമ്പോള്‍ ജനങ്ങളുടെ ഭാവി ജീവിതത്തിന് സാധ്യമല്ലാതാക്കുന്ന ചില വസ്തുതകളുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും നമ്മുടെ നാടിന് ആപത്താണ്. രണ്ടും വര്‍ഗീയതയും ഉയര്‍ത്തുന്നത് മതരാഷ്ട്രമാണ്. ഇത് നമ്മുടെ നാടിന് ഗുണം ചെയ്യില്ല. പാലക്കാട്ടെ വിജയത്തിൽ ആദ്യം ആഹ്ലാദവുമായി വന്നത് എസ്‍ഡിപിഐ ആണ്. ഈ രാഷ്ട്രീയം മതനിരപേക്ഷ മൂല്യങ്ങൾക്കെതിരാണ്. ജമാഅത്തെ ഇസ്ലാമിയും എസ്‍ഡിപിഐയും യുഡിഎഫിനൊപ്പം നിലകൊണ്ടുകൊണ്ടു.…
Category: KERALA
എൽഡിഎഫ് സർക്കാരിനെതിരെ ഭരണവിരുദ്ധ തരംഗമില്ല: സിപിഐ നേതാവ് ബിനോയ് വിശ്വം
കൊച്ചി: കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ തരംഗമാണെന്ന പ്രചാരണം വോട്ടർമാർ ഗൗനിച്ചില്ലെന്നാണ് ശനിയാഴ്ച ചേലക്കരയിലെ തെരഞ്ഞെടുപ്പു വിജയവും പാലക്കാട്ടെ ഇടതുജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) വോട്ടുവിഹിതം വർധിച്ചതും തെളിയിക്കുന്നതെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ബിജെപി വോട്ടുകൾ കുറഞ്ഞതും മതമൗലികവാദ ഗ്രൂപ്പുകളുടെ പിന്തുണയുമാണ് പാലക്കാട്ട് യുഡിഎഫ് വിജയം ഉറപ്പിച്ചത്. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമായെന്നതിന് തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ എൽഡിഎഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്‌ക്കെടുക്കാതെയാണ് ജനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളങ്ങുന്ന വിജയം നൽകിയത്. പാലക്കാട്ട് മുൻ തെരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽഡിഎഫിനൊപ്പം അണിനിരന്നു. ഇനിയുള്ള നാളുകളിൽ വികസന -ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വർധിച്ച ഊർജ്ജം നൽകുന്നതാണ് ഈ ജനവിധി. എല്ലാത്തരം വർഗീയതയ്ക്കും എതിരായ മതനിരപേക്ഷ വോട്ടാണ് എൽഡിഎഫിന് ലഭിച്ചത്. വർഗീയതയെ തുറന്നുകാട്ടി മതനിരപേക്ഷ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന ഒരു സന്ദേശം. ഭരണ വിരുദ്ധ വികാരമെന്ന പ്രചാരണം ലവലേശം പോലും ജനങ്ങളെ സ്വാധീനിച്ചിട്ടില്ല എന്നും വിവാദ-നുണ പ്രചാരകരെ ജനങ്ങൾ മുഖവിലയ്‌ക്കെടുത്തിട്ടില്ല എന്നും തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. വർഗീയ ശക്തികളെ കൂട്ടുപിടിച്ച് പാലക്കാട് നിലനിർത്താൻ യുഡിഎഫിന് കഴിഞ്ഞെങ്കിലും എൽഡിഎഫ്…
‘ഒത്തുപിടിച്ചാല്‍ മലയും പോരും’: തന്റെ മിന്നും വിജയത്തില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ച വെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. എല്ലാവരും ഒരു ടീം ആയാണ് പ്രവർത്തിച്ചതെന്നും, ഉപതെരഞ്ഞെടുപ്പ് ജയത്തിൽ താന്‍ അതീവ സന്തോഷവാനാണെന്നും രാഹുല്‍ പറഞ്ഞു. വോട്ടർമാരെ കാണുക എന്നത് മാത്രമായിരുന്നു തന്റെ ജോലി എന്നും മുതിർന്ന നേതാക്കളാണ് ബാക്കി എല്ലാ കാര്യങ്ങളും ചെയ്തതെന്നും പറഞ്ഞ രാഹുൽ ആദ്യമായാണ് മുന്നണി ഒരു അവസരം തരുന്നത് എന്നും സ്ഥാനാർത്ഥി എന്ന നിലയിൽ ഇത്രയും ഭാഗ്യം കിട്ടിയ ഒരാൾ ഉണ്ടോ എന്ന് അറിയില്ല രാഹുൽ പ്രതികരിച്ചു. ശനിയാഴ്ച (നവംബർ 23, 2024) നടന്ന പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ് റെക്കോർഡ് വിജയം നേടി. രാഹുൽ മാങ്കൂട്ടത്തില്‍ ബി ജെ പിയുടെ സി. കൃഷ്ണകുമാറിനെയും എൽ ഡി എഫിലെ പി സരിനെയും 18,724 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.…
വയനാട് ഉപതെരഞ്ഞെടുപ്പ്: പാർലമെന്റിൽ താന്‍ വയനാടിന്റെ ശബ്ദമാകുമെന്ന് പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ മിന്നും ജയത്തിൽ വയനാട്ടിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രിയങ്ക ഗാന്ധി. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഒരുങ്ങിക്കഴിഞ്ഞുവെന്ന് അവർ സമൂഹ മാധ്യമത്തിൽ കുറിച്ചു. മലയാളത്തിലും പ്രിയങ്ക വോട്ടർമാരോട് നന്ദി പറഞ്ഞു.നിങ്ങളെന്നിലർപ്പിച്ച വിശ്വാസം എന്നെ വിനയാന്വിതയാക്കുന്നു. ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്. ആ തോന്നൽ നിങ്ങളിലുണർത്തുന്ന രീതിയിലാകും എന്റെ പ്രവർത്തനമെന്ന് ഞാനുറപ്പുതരുന്നതായി പ്രിയങ്ക പറഞ്ഞു. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിലെ പ്രചാരണ സമയത്ത് എനിക്ക് നൽകിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദിയുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. എന്‍റെ സഹോദരൻ രാഹുൽ ഗാന്ധി വളരെ മികച്ച ഒരു നേതാവായാണ് വയനാടിന് വേണ്ടി പ്രവർത്തിച്ചത്. വയനാട്ടിലെ ജനങ്ങൾ അദ്ദേഹത്തെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. ആ വിശ്വാസമാണ് ജനങ്ങൾ എന്നിലും അർപ്പിച്ചിരിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ജനങ്ങൾ എന്നെയും വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലാക്കാൻ…
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിൻ്റെ വൻ വിജയം സിപിഐഎമ്മിൻ്റെയും ബിജെപിയുടെയും വർഗീയ പ്രചാരണത്തിനുള്ള സന്ദേശമാണെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: കമ്മ്യൂണിസ്റ്റ് പാർട്ടിയും ബിജെപിയും അഴിച്ചുവിടുന്ന വർഗീയ പ്രചാരണത്തിന് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ജനങ്ങൾ നൽകിയ സന്ദേശമായാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാംകൂട്ടത്തിൽ നേടിയ വൻ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിശേഷിപ്പിച്ചു. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ശനിയാഴ്ച (2024 നവംബർ 23) നടന്ന ഉപതെരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ അഞ്ചിരട്ടി ഭൂരിപക്ഷം മാങ്കൂട്ടത്തിൽ നേടിയെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ, യു.ഡി.എഫിന് മാത്രമേ അതിനു കഴിയൂ എന്ന സന്ദേശമാണ് ഈ വിധിയിലൂടെ ഉളവാക്കുന്നതെന്ന് സതീശൻ പറഞ്ഞു. പാലക്കാട്ട് സിപിഐഎമ്മും ബിജെപിയും സംയുക്തമായാണ് യുഡിഎഫിനെ നേരിട്ടത്. യഥാർത്ഥത്തിൽ കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്താനാണ് സിപിഐഎം ശ്രമിച്ചതെന്നും ബിജെപിയെയല്ലെന്നും അദ്ദേഹം പറഞ്ഞു.…
ചേലക്കര ഉപതെരഞ്ഞെടുപ്പ്: വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്; ഭൂരിപക്ഷം 10,000 കടന്നു
തൃശൂര്‍: ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് ലീഡ് ചെയ്യുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. പ്രദീപ് 10,955 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. അന്നത്തെ എംഎൽഎയും മുൻ ദേവസ്വം മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണൻ ഈ വർഷം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ വർഷങ്ങളായി ഇടതുപക്ഷ കോട്ടയായ ചേലക്കര മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരുന്നു. പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്‍റെ മുന്നേറ്റം. ചേലക്കരയില്‍ പി വി അൻവറിന്‍റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല. ചേലക്കരയിലെ…
പാലക്കാട് ഡോ. പി സരിന്റെ സ്വപ്നം പൊലിഞ്ഞു; യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ ചരിത്ര വിജയത്തിലേക്ക് മുന്നേറുന്നു
പാലക്കാട്: പാലക്കാട് യുഡിഎഫിന് അഭിമാനകരമായ മുന്നേറ്റം. മുൻ വർഷങ്ങളിൽ പാലക്കാട് നഗരസഭാ മേഖലകളിൽ ബിജെപി നേടിയ മേൽക്കൈ തകർത്തുകൊണ്ടാണ് യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറ്റം നടത്തുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്‍ നഗരസഭയില്‍ നിന്ന് നേടിയത് 6239 വോട്ടിന്റെ ലീഡാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലീഡ് 497 വോട്ടിലേക്ക് ചുരുങ്ങി. 5842 വോട്ടാണ് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ബിജെപിക്ക് നഷ്ടപ്പെട്ടത്. അന്നും ഇന്നും സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറായിരുന്നു. എന്നാൽ ബിജെപി ശക്തികേന്ദ്രമായ ഈ മേഖലകൾ എല്ലാം എണ്ണിത്തീരുമ്പോൾ കോൺഗ്രസാണ് ഇവിടം മുന്നിൽ. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വിജയിക്കുമെന്ന് വി ടി ബൽറാം എംഎൽഎയും ഉറപ്പിച്ച് പറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെയാണ് വി ടി ബൽറാം തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ‘പാലക്കാട് രാഹുൽ തന്നെ. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദമായ…
വയനാട് ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രിയങ്ക ഗാന്ധി രണ്ട് ലക്ഷം വോട്ടുകളോടെ ലീഡ് ചെയ്യുന്നു
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നിലവിലെ കണക്ക് പ്രകാരം 225331 വോട്ടിൻ്റെ ഭൂരിപക്ഷം നേടി. ആകെ 343340 വോട്ടുകളാണ് പ്രിയങ്ക നേടിയത്. നിലവിൽ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് 118009 വോട്ടുകൾ ബിജെപിയുടെ നവ്യ ഹരിദാസിന് 65136 വോട്ടുകൾ ലഭിച്ചു. അതേസമയം, പ്രിയങ്ക ഗാന്ധിക്ക് 4 ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് അവകാശപ്പെട്ടുന്നത്. ഭൂരിപക്ഷത്തിന്‍റെ കാര്യത്തിൽ രാഹുലിനെ പിന്നിലാക്കുമോ പ്രിയങ്ക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് എണ്ണുന്നത്. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അമല്‍ കോളേജ് മൈലാടി സ്‌കില്‍ ഡെവലപ്പ്മെന്‍റ് ബില്‍ഡിങ്ങിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കൂടത്തായി സെന്‍റ്…
ആധാര്‍ നിബന്ധനകള്‍ കര്‍ശനമാക്കി യുഐഡിഎഐ
ആലപ്പുഴ: പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധനകൾ കർശനമാക്കി ആധാർ അതോറിറ്റി (യുഐഡിഎഐ). അപേക്ഷയോടൊപ്പം നൽകുന്ന രേഖകളിലെ ചെറിയ തെരുകള്‍ പോലും ഇനി സ്വീകരിക്കില്ല. തിരുത്തലുകളും കർശനമായി നിയന്ത്രിക്കും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ആധാറിലെ പേരിലെ ചെറിയ തിരുത്തലിനുപോലും ഇനി ഗസറ്റ് വിജ്ഞാപനം നിർബന്ധം. പേരിന്റെ ആദ്യഭാഗവും അക്ഷരവും തിരുത്താനും അതു ബാധകമാണ്. ഇതോടൊപ്പം, പഴയപേരിന്റെ തിരിച്ചറിയൽ രേഖയും നൽകണം. പാൻകാർഡ്, വോട്ടർ ഐ.ഡി., ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോയുള്ള പുതിയ എസ്.എസ്.എൽ.സി. ബുക്ക്, പാസ്പോർട്ട് എന്നിവയിലേതെങ്കിലും ആധികാരിക രേഖയായി ഉപയോഗിക്കാം. പേരുതിരുത്താൻ പരമാവധി രണ്ടവസരമേ നൽകൂവെന്ന നിബന്ധനയിൽ മാറ്റമില്ല. 18 വയസ്സിനു മുകളിലുള്ളവർക്ക് എസ്.എസ്.എൽ.സി. ബുക്ക് ജനനത്തിയതിയുടെ തെളിവായി ഉപയോഗിക്കാം. അതിനായി കവർ പേജ്, വിലാസമുള്ള പേജ്, ബോർഡ് സെക്രട്ടറിയുടെ മുദ്രയും ഒപ്പുമുള്ള മാർക്ക് ഷീറ്റ്…
