ബാറുകളുടെ നിലവിലെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി; ഇനി മുതല്‍ രാവിലെ 10 മുതല്‍ അർദ്ധരാത്രി 12 വരെ പ്രവര്‍ത്തിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ നിലവിലെ പ്രവർത്തന സമയം ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയുള്ള സമയമാണ് നീട്ടി രാവിലെ 10 മുതൽ രാത്രി 12 വരെയാക്കിയത്. ബിസിനസ്, പ്രൊഫഷണൽ മീറ്റിംഗുകൾ നടക്കുന്ന കേന്ദ്രങ്ങളിൽ പ്രത്യേക അനുമതിയോടെ പുലർച്ചെ 3 മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാം. ഇതിനായി വാർഷിക ലൈസൻസ് ഫീസിനു പുറമേ 5 ലക്ഷം രൂപ അധിക ഫീസ് നൽകണം. MICE ടൂറിസം മേഖലകളിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് അനിശ്ചിതമായി പ്രവർത്തിക്കാൻ അനുവാദം നൽകും. ടൂറിസം മേഖലയിലെ ദീർഘകാലമായുള്ള ആവശ്യത്തെ തുടർന്നാണ് ഈ തീരുമാനം. തീരുമാനത്തിന് മുമ്പ് സർക്കാരും പ്രതിപക്ഷവും തമ്മിൽ ചർച്ചകൾ നടന്നു. ഇതോടെ, വളരെക്കാലമായി മാറ്റിവച്ചിരുന്ന വിഷയത്തിൽ അന്തിമ തീരുമാനമായി. എക്സൈസ് കമ്മീഷണറുടെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. നിലവിൽ ടൂറിസം കേന്ദ്രങ്ങൾക്ക് അർദ്ധരാത്രി 12 വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും,…

കലാലയങ്ങളിലെ വംശീയ വിവേചനങ്ങൾ തടയാൻ രോഹിത് വെമുല ആക്ട് നടപ്പാക്കണം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി വിവേചനം തടയാനായി യു.ജി.സി കൊണ്ടുവന്ന ഇക്വിറ്റി നിയമം സുപ്രീംകോടതി സ്‌റ്റേ ചെയ്തത് സവർണ്ണ വിഭാഗങ്ങളുടെ തിട്ടൂരങ്ങളെ മുന്നിൽക്കണ്ടുള്ള നടപടിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സമര പ്രഖ്യാപന സംഗമം കുറ്റപ്പെടുത്തി. അതേസമയം, ഇക്വിറ്റി നിയമത്തിൽ വേണ്ട ഭേദഗതികൾ കൊണ്ടുവരണമെന്ന അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്നുള്ള ആവശ്യം മുഖവിലക്കെടുക്കണം. ആ അർത്ഥത്തിൽ ഇസ് ലാമോഫോബിയയെയും ജാതീയതയെയും മുൻ നിർത്തി വംശീയ വിവേചനങ്ങൾക്ക് കൃത്യമായ നിർവചനങ്ങൾ രൂപപ്പെടുത്തി രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിധിയിൽ കൊണ്ടുവന്ന് യു.ജി.സിയുടെ ചട്ടക്കൂട് പരിഷ്ക്കരിക്കണം. അത് നടപ്പാക്കാൻ സുപ്രീംകോടതി അനുമതി നൽകണം. കലാലയങ്ങളിൽ നടക്കുന്ന വംശീയ വിവേചനങ്ങൾക്ക് തടയിടാനായി രൂപപ്പെടുത്തുന്ന അത്തരത്തിലുള്ള കുറ്റമറ്റ ചട്ടക്കൂടിൻ്റെ വെളിച്ചത്തിൽ കേരളത്തിൽ രോഹിത് വെമുല ആക്ട് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു.  രോഹിത് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ…

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വന്‍ തീപിടുത്തം; ആളപായമില്ല

കോഴിക്കോട്: കോഴിക്കോട് പാളയം റെയിൽവേ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി സില്‍ക്സില്‍ വന്‍ തീ പിടുത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആളപായമൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലേക്ക് തീ പടർന്നതായാണ് വിവരം. വിവാഹ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ നിന്നാണ് തീ പടർന്നത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടയുടൻ ജീവനക്കാരെയും ഉപഭോക്താക്കളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് അധികൃതർ പറയുന്നു. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പൊട്ടിത്തെറിക്കുന്ന ഗ്ലാസ് പാളികൾ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നു. കൂടുതൽ ഫയര്‍ഫോഴ്സ് സംഘങ്ങള്‍ക്ക് സ്ഥലത്തെത്താൻ റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

‘മഴവില്ല് 26’ ചിത്രരചനാ മത്സരം: മലപ്പുറം ഈസ്റ്റ് ജില്ല വിജയികളെ പ്രഖ്യാപിച്ചു

മഞ്ചേരി : മലർവാടി ബാലസംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മഴവില്ല് ചിത്രരചന മത്സരത്തിന്റെ മലപ്പുറം ഈസ്റ്റ് ജില്ല വിജയികളെ പ്രഖ്യാപിച്ചു. മഞ്ചേരി മുബാറക്ക് ഹാളിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ മലർവാടി സംസ്ഥാന കോഓർഡിനേറ്റർ മുസ്തഫ മങ്കട, മലർവാടി മുൻ ജില്ലാ കോഓർഡിനേറ്റർ അബ്ദുറഹ്മാൻ മമ്പാട്, ജില്ലാ വനിത കോഓർഡിനേറ്റർ തസ്നീം ബാനു എന്നിവർ വിജയികൾക്ക് ഉപഹാരം നൽകി. പരിപാടിയിൽ ജില്ലാ കോഓർഡിനേറ്റർ ഷഹീർ വടക്കാങ്ങര സ്വാഗതവും, മഴവില്ല് ചിത്രരചനാ മത്സരം ജനറൽ കൺവീനർ ഉസ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു. മഞ്ചേരി ഏരിയ കോഓർഡിനേറ്റർ സത്താർ മഞ്ചേരി നേതൃത്വം നൽകി. വിജയികളുടെ പേര് വിവരങ്ങൾ താഴെ: കാറ്റഗറി – ബഡ്സ് ഫാത്തിമ തഹ്‌സിബ് പി.പി (ഹിൽടോപ് പബ്ലിക് സ്കൂൾ കുന്നക്കാവ്), ദാനിഷ് വി (ഹിൽടോപ് പബ്ലിക് സ്കൂൾ കുന്നക്കാവ്), സൻഹ ഫാത്തിമ വി (എ.യു.പി.എസ് എറിയാട്). കാറ്റഗറി –…

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തർദേശീയ സംഭവങ്ങളും ചർച്ചയായി. ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ നടത്തിയ കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തി. ഗ്രാൻഡ് മുഫ്തിയുടെ വിശുദ്ധ റമളാൻ സന്ദേശവും കൈമാറി. എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികക്കും മാനവ വികസനത്തിനും നൽകേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങൾ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, വഖ്ഫ്-എസ് ഐ ആർ ആശങ്കകൾ, പുരാതന മസ്ജിദുകളും ഇസ്‌ലാമിക പൈതൃക സ്മാരകങ്ങളും സംരക്ഷിക്കൽ, മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് ഉൾപ്പെടയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം, ബറേലി സംഭവത്തിൽ ഉൾപ്പെടെ നിരപരാധികൾക്ക് ലഭ്യമാവേണ്ട നീതി, മുബാറക്പൂർ ജാമിഅ…

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ അപകടം പതിവ് സംഭവം; സ്ഥലം അധികൃതര്‍ സന്ദർശിച്ചു

എടത്വ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ ആനപ്രമ്പാല്‍ വെട്ടുതോട് പാലത്തിന് സമീപം തുടർച്ചയായി അപകടം നടക്കുന്ന സ്ഥലം എംഎൽഎ തോമസ് കെ തോമസ് ഉൾപ്പെടെയുള്ള അധികൃതര്‍ സന്ദർശിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയും ഇവിടെ അപകടം നടന്നിരുന്നു. എടത്വ കളങ്ങര കോട്ടവിരുത്തില്‍ റെജി കെ. ജേക്കബ്ബിന്റെ മകന്‍ രഞ്ജു ജേക്കബ്ബ് മാത്യുവാണ് (24) ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടുകൂടി നടന്ന അപകടത്തില്‍ മരണപ്പെട്ടത്. ആലപ്പുഴയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തതിനു ശേഷം യുവാക്കള്‍ ബൈക്കുകളില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രഞ്ജുവിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന നീരേറ്റുപുറം സ്വദേശി ഉമേഷ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മേല്പറഞ്ഞ മേഖലയില്‍ നടന്ന 9 അപകടങ്ങളില്‍ നാലു പേരുടെ ജീവനാണ് പൊലിഞ്ഞിട്ടുള്ളത്. ബ്ളോക്ക് പഞ്ചായത്ത്…

ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

തിരുവനന്തപുരം: 2025 നവംബറിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ, നിർബന്ധിത ഗർഭഛിദ്ര കേസുമായി ബന്ധപ്പെട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ തിങ്കളാഴ്ച തിരുവനന്തപുരത്തെ പേരൂർക്കടയിലുള്ള സ്റ്റേറ്റ് പോലീസ് ക്ലബ്ബിൽ വെച്ചാണ് രാവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. തിരുവനന്തപുരത്ത് നേമം പോലീസ് ആദ്യം രജിസ്റ്റർ ചെയ്യുകയും പിന്നീട് ക്രൈംബ്രാഞ്ചിലേക്ക് മാറ്റുകയും ചെയ്ത കേസിൽ കഴിഞ്ഞ വ്യാഴാഴ്ച കേരള ഹൈക്കോടതി ശ്രീ മാംകൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാൻ രാഹുല്‍ വിമുഖത കാണിക്കുകയും, ഇരയുമായുള്ള സ്വകാര്യ സംഭാഷണത്തിന് ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങളുടെ പാസ്‌വേഡുകൾ പങ്കിടാൻ വിസമ്മതിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ജാമ്യത്തെ എതിർത്തിരുന്നു. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റ് നിരവധി മൊബൈൽ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് രാഹുല്‍ മറച്ചുവെച്ചതായും ക്രൈം ബ്രാഞ്ച് ആരോപിച്ചിരുന്നു. തുടർന്ന്, മുൻകൂർ ജാമ്യത്തിനുള്ള നിരവധി മുൻകരുതലുകളിൽ ഒന്നായി മാങ്കൂട്ടത്തിലിനോട് അന്വേഷണവുമായി സഹകരിക്കാൻ ഹൈക്കോടതി…

മറ്റൊരാള്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ലെന്ന് വ്യാജ പരാതി നല്‍കിയ ബിജെപി നേതാവിനെതിരെ കേസെടുക്കും

കാസർകോട്: ഇന്ത്യൻ പൗരത്വമില്ലെന്ന് കാണിച്ച് പൈവളികെയിലെ മുഹമ്മദിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ ബിജെപി നേതാവിനെതിരെ കേസെടുക്കും. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോം-7 പ്രകാരം പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടയ്‌ക്കെതിരെയാണ് നിയമനടപടി സ്വീകരിക്കുന്നത്. ഫെബ്രുവരി 13 ന് ഒരു നിയമപരമായ വാദം കേട്ട സമയത്ത് പരാതിക്കാരൻ ഹിയറിംഗിനായി ഹാജരായെങ്കിലും, തന്റെ ആരോപണങ്ങൾ തെളിയിക്കുന്ന രേഖാമൂലമുള്ള തെളിവ് സമർപ്പിക്കാൻ കഴിഞ്ഞില്ല. ഹിയറിംഗിനിടെ രേഖകൾ പരിശോധിച്ചതിന്റെയും വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തിൽ, സമർപ്പിച്ച പരാതി വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് കണ്ടെത്തിയതായി കളക്ടർ കെ ഇംബാശേഖർ പറഞ്ഞു. അതിനാൽ, നിലവിലെ വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് നിലനിർത്താൻ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ ഉത്തരവിട്ടു. പരിശോധനയിൽ, സമർപ്പിച്ച പരാതി മനഃപൂർവ്വം തെറ്റായ വിവരങ്ങൾ നൽകിയതാണെന്ന് കണ്ടെത്തി,…

ശബരിമല സ്ത്രീ പ്രവേശനം: മാർച്ച് 14 ന് മുമ്പ് നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി; ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ച് പരിഗണിക്കും

ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഒമ്പതംഗ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നയിക്കും. ഇത് നേരത്തെ തീരുമാനിച്ചതാണെന്നും കോടതി അറിയിച്ചു. മാർച്ച് 14 ന് മുമ്പ് എല്ലാ കക്ഷികളും അവരുടെ രേഖാമൂലമുള്ള നിലപാടുകൾ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 7 ന് രാവിലെ 10 മുതൽ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കൽ ആരംഭിക്കും. ഹർജിയെ പിന്തുണയ്ക്കുന്നവരുടെ വാദം ഏപ്രിൽ 9 വരെ തുടരും. തുടർന്ന് ഏപ്രിൽ 14 മുതൽ 16 വരെ എതിർകക്ഷികളുടെ വാദം കേൾക്കും. എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ കൂടുതൽ വാദങ്ങൾ നടത്തുമെന്നും കോടതി പറഞ്ഞു. ഏപ്രിൽ 22 ന് വാദം കേൾക്കൽ അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശനം ഉൾപ്പെടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ വിഷയങ്ങൾ ഉൾപ്പെടുന്ന 67 ഹർജികൾ കോടതിയുടെ മുന്നിലുണ്ട്.…

വിമൻ ജസ്റ്റിസ്‌ ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: വല്ലപ്പുഴ ഐ സി സി ഹാളിൽ നടന്ന വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് പാലക്കാട് ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് (റൈസ് & ലീഡ് ) വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റിയംഗം ഉമൈറ ടീച്ചർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാകമ്പോൾ ഇടപെടുന്ന സംഘടന എന്നതിനപ്പുറം സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയും സമാധാനവും നൽകുന്ന ഒരന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയെന്നതാണ് വിമൻ ജസ്റ്റിസിൻ്റ ലക്ഷ്യമെന്ന് അവർ ഓർമ്മിപ്പിച്ചു. സിജി റിസോർസ് പേഴ്സണും, JCI സോണൽ ട്രൈനറുമായ റൈഹാന ജാഫർ പരിശീലന ക്ലാസ് നടത്തി. ജില്ലാ പ്രസിഡൻ്റ് ഷക്കീല ടീച്ചർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ സി നാസർ, ചേർപ്പുളശ്ശേരി 17-ാം വാർഡ് കൗൺസിലർ സമീറ ഗഫൂർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റുമാരായ പ്രസന്ന, എ. പി സീനത്ത്, സെക്രട്ടറിമാരായ ഹാജറ ഇബ്രാഹിം, ഫെൻസിയ ഷഹീർ, ഷഹീറ…