മർകസ് ദൗറത്തുൽ ഖുർആൻ ഇന്ന് (ശനി)

കോഴിക്കോട്: വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്ത് നാലുമാസത്തിലൊരിക്കൽ വിശ്വാസികൾ സംഗമിക്കുന്ന ദൗറത്തുൽ ഖുർആൻ ആത്മീയ സംഗമം ഇന്ന് മർകസിൽ നടക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ സംഗമത്തിന് തുടക്കമാവും. സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഹിജ്‌റ വർഷാരംഭത്തിന്റെ പ്രാധാന്യവും മുഹർറത്തിന്റെ ചരിത്ര പ്രസക്തിയും വിവരിച്ച് അബൂബക്കർ സഖാഫി വെണ്ണക്കോട് പ്രഭാഷണം നടത്തും. അടുത്തിടെ മരണപ്പെട്ട മർകസ് സൗദി ചാപ്റ്റർ ജനറൽ സെക്രട്ടറി ഹംസ എളാടിനെ ചടങ്ങിൽ അനുസ്മരിക്കും. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർഥന സദസ്സിന് നേതൃത്വം നൽകും. പി സി അബ്ദുല്ല ഫൈസി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല,…

പ്ലസ് വൺ സീറ്റ് കലക്ട്രേറ്റിന് മുന്നിൽ ഉപവസിച്ചും മാർക്ക് ലിസ്റ്റ് കത്തിച്ചും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം

മലപ്പുറം: പ്ലസ് വൺ മതിയായ അധിക ബാച്ചുകൾ അനുവദിക്കാത്ത മലപ്പുറം വിവേചന ഭീകരതക്കെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും കലക്ട്രേറ്റ് പിടിക്കൽ ഉപവസിക്കുകയും മാർക്ക് ലിസ്റ്റ് കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ.വി സഫീർ ഷാ ഉദ്ഘാടനം ചെയ്തു. ശാശ്വതമായ പരിഹാരത്തിന് ഇനിയും സർക്കാർ തയ്യാറായില്ലെങ്കിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സംഘടിപ്പിച്ച് ജില്ലയിൽ വ്യാപക പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റിയും നേതൃത്വം നൽകുമെന്നും അദ്ധേഹം പറഞ്ഞു. ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലെയും എം.എൽ.എ ഓഫീസുകളിലേക്ക് ജസ്റ്റിസ് വിജിൽ എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിക്കും. താൽകാലിക ബാച്ചുകൾ എന്ന വഞ്ചന തുടരാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനകീയ സദസ്സുകളിലൂടെ സർക്കാറിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും ഉദ്യോഗസ്ഥ വീഴ്ചകളെയും കുറിച്ച് വിചാരണ ചെയ്യുമെന്നും ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ പറഞ്ഞു. ബാസിത് താനൂർ അധ്യക്ഷത വഹിച്ചു.വുമൺ ജസ്റ്റിസ് ജില്ലാ…

ഗ്യാസ് കണക്‌ഷന്‍ ദുരുപയോഗം; ഉപഭോക്താക്കളുടെ ബയോമെട്രിക് പരിശോധന കര്‍ശനമാക്കി ഏജന്‍സികള്‍

കോഴിക്കോട്: പാചകവാതക സിലിണ്ടർ ഉപഭോക്താക്കൾക്കായി ബയോമെട്രിക് പരിശോധന കർശനമാക്കാനൊരുങ്ങി ഗ്യാസ് ഏജൻസികൾ. പ്രാരംഭ ഘട്ടത്തിൽ നടപടിക്രമങ്ങൾ കർശനമാക്കില്ലെങ്കിലും വരും മാസങ്ങളിൽ എല്ലാ ഉപഭോക്താക്കളും അന്തിമ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് കോഴിക്കോട് ഭാരത് ഗ്യാസ് ഏജൻസി അധികൃതർ അറിയിച്ചു. പരിശോധന നടപ്പാക്കുന്നതിനുള്ള ഔദ്യോഗിക തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേന്ദ്രസർക്കാരിൻ്റെ തീരുമാനത്തിന് പിന്നാലെ ഏജൻസികൾ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബയോമെട്രിക് വെരിഫിക്കേഷൻ നടപ്പാക്കുന്നതിനുള്ള അന്തിമ സമയപരിധി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വാർത്ത പരന്നതോടെ ഇടപാടുകാർ ഏജൻസികളിൽ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ്. ബയോമെട്രിക് പരിശോധന സുഗമമാക്കുന്നതിന് ഗ്യാസ് ഏജൻസി ഓഫീസുകളിൽ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, രോഗികളും മുതിർന്ന പൗരന്മാരുമുൾപ്പെടെയുള്ള ആളുകളുടെ വീടുകളിൽ പരിശോധന നടത്താൻ സിലിണ്ടർ വിതരണക്കാർക്ക് പരിശീലനം നൽകുന്നുണ്ടെന്ന് ഏജൻസി അധികൃതർ പറഞ്ഞു. എൽപിജി സിലിണ്ടറുകളുടെ യഥാർഥ ഗുണഭോക്താക്കളെ കണ്ടെത്താനാണ് ബയോമെട്രിക് പരിശോധന കർശനമാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനിച്ചത്. യഥാർഥ…

അവയവ വില്പനയ്ക്കായി ഇറാനിലേക്ക് മനുഷ്യക്കടത്ത്: കേസ് എന്‍ ഐ എ കൊച്ചി യൂണിറ്റ് ഏറ്റെടുത്തു; കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു

കൊച്ചി: അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം ആരംഭിച്ചു. അന്താരാഷ്ട്ര തലത്തിൽ മനുഷ്യക്കടത്ത് നടന്നിട്ടുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് എൻഐഎ കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുത്തത്. അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചതോടെ എൻഐഎ കൊച്ചി കോടതിയിൽ എഫ്ഐആർ ഫയൽ ചെയ്തു. നിലവിൽ ആലുവ റൂറൽ പോലീസിൻ്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. മെയ് 19നാണ് അവയവക്കടത്ത് കേസിലെ മുഖ്യ സൂത്രധാരനായ തൃശൂർ സ്വദേശി സാബിത്ത് നാസറിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. മുംബൈയിൽ പിടിയിലായ മനുഷ്യക്കടത്തുകാരനിൽ നിന്നാണ് സാബിത്തിനെ കുറിച്ച് അന്വേഷണ ഏജൻസികൾക്ക് ആദ്യം വിവരം ലഭിച്ചത്. വൃക്ക നല്‍കാൻ തയാറാകുന്നവരെ കണ്ടെത്തി അവരെ ഇറാനിലും തിരികെയും എത്തിക്കുക എന്നതായിരുന്നു ഇയാളുടെ ജോലി. ഇയാള്‍ക്കൊപ്പം അവയവ മാഫിയയില്‍ മുഖ്യപങ്കാളികളായ കൊച്ചി സ്വദേശി സജിത്ത്, ഹൈദരാബാദ് സ്വദേശി ബെല്ലം കൊണ്ട…

വിരമിച്ച അദ്ധ്യാപകനു വേണ്ടി വിദ്യാർത്ഥികളുടെ ‘പെൻഷൻ’ പദ്ധതി

തിരുവനന്തപുരം: പതിറ്റാണ്ടുകൾക്ക് മുമ്പ് തിരുവനന്തപുരത്തിൻ്റെ കിഴക്കൻ പ്രാന്തപ്രദേശമായ വിതുരയിലും പരിസരത്തുമുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ഹോം ട്യൂഷനിലൂടെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അദ്ധ്യാപകന്‍ കൃഷ്ണ പിള്ളയ്ക്ക് എന്‍ എസ് എസ് വൊളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്. 80-നോട് അടുക്കുന്ന ‘പിള്ള സാറിന്’ ഇപ്പോള്‍ തല ചായ്ക്കാന്‍ ഒരു കൂരയോ കുടുംബമോ ഇല്ല. അദ്ദേഹം വെയിറ്റിംഗ് ഷെഡുകളിലും കട വരാന്തകളിലും അഭയം തേടുന്ന കാഴ്ച വിതുരയിലെ ജനങ്ങൾക്ക് പതിവ് കാഴ്ചയാണ്. വിതുര ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ-എൻഎസ്എസ് പ്രോഗ്രാം ഓഫീസറായ അരുൺ വിപിയും പിള്ളയെ മിക്കവാറും എല്ലാ ദിവസവും സ്കൂളിലേക്കുള്ള യാത്രാമധ്യേ കാണാറുണ്ടായിരുന്നു. മുൻ അദ്ധ്യാപകൻ്റെ ദുരവസ്ഥയിൽ മനംനൊന്ത് പിള്ളയുടെ കഥ സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരോട് അരുണ്‍ വിവരിച്ചു. അങ്ങനെയാണ് അവശ്യവസ്തുക്കളും മരുന്നുകളും വാങ്ങാൻ പിള്ളയെ സഹായിക്കാൻ പെൻഷൻ്റെ രൂപത്തിൽ പ്രതിമാസ സഹായം നൽകാമെന്ന ആശയം അവർ ഒരുമിച്ചെടുത്തത്. ഒരു…

കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് 1.2 കോടി രൂപ യൂസഫലി കൈമാറി

തിരുവനന്തപുരം: കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 1.2 കോടി രൂപ നൽകി. മരിച്ചവരുടെ വിവരങ്ങൾ സംബന്ധിച്ച് നോർക്ക തയ്യാറാക്കിയ പട്ടിക പ്രകാരമാണ് തുക കൈമാറിയത്. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ തുക നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരിക്ക് കൈമാറി. 50 പേര്‍ കൊല്ലപ്പെട്ട മംഗഫ് ക്യാമ്പിലെ തീപിടിത്തത്തില്‍ 15 പേരെയാണ് കുവൈറ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. എട്ട് കുവൈറ്റി പൗരന്മാര്‍, മൂന്ന് ഇന്ത്യക്കാര്‍, നാല് ഈജിപ്തുകാരനുമാണ് കേസില്‍ അറസ്റ്റിലായത്. നരഹത്യ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജോലി കഴിഞ്ഞ് തൊഴിലാളികള്‍ ഉറങ്ങുന്ന സമയത്താണ് തീപിടിത്തം ഉണ്ടായത്. ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. കഴിഞ്ഞ മാസം 12-ന് പുലര്‍ച്ചെയാണ് തെക്കന്‍ കുവൈത്തിലെ…

ഇലാഹിയ കോളേജ് തിരൂർക്കാട് പി ഐ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; മുനീബ് പി കെ ക്ക് ഒന്നാം റാങ്ക്

തിരൂർക്കാട് : തിരൂർക്കാട് ഇലാഹിയ കോളേജിന് കീഴിലെ പ്രൊഫഷണൽ ആൻഡ് ഇസ്‌ലാമിക് കോഴ്സ് 2021-24 ബാച്ച് പരീക്ഷ ഫലം പ്രഖ്യാപിച്ചു. മുനീബ് പി കെ ഒന്നാം റാങ്ക് കരസ്ഥമാക്കി. മർവ മറിയം പി രണ്ടാം റാങ്കും ഷാകിറ മൂന്നാം റാങ്കും നേടി. റഗുലർ ഡിഗ്രി കരസ്ഥമാക്കുന്നതോടൊപ്പം ഇസ്‌ലാമിക വൈജ്ഞാനിക ശാഖകളിൽ അവഗാഹമുള്ള പ്രൊഫഷനലുകളെ വളർത്തിയെടുക്കുന്നതിന് 2017 ൽ തുടക്കം കുറിച്ച പ്രൊഫഷണൽ ആൻഡ് ഇസ്‌ലാമിക് കോഴ്സിന്റെ അഞ്ചാമത്തെ ബാച്ച് ആണ് പുറത്തിറങ്ങുന്നത്. വിജയികളെ കോളേജ് പ്രിൻസിപ്പാൾ ഹാരിസ് കെ മുഹമ്മദ്‌ അഭിനന്ദിച്ചു.  

അധിക ബാച്ചുകൾ അനുവദിക്കണം; വിദ്യാർത്ഥികളും രക്ഷിതാക്കളും കലക്റ്ററേറ്റ് പടിക്കൽ ഉപവസിക്കും

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയിൽ അധിക ബാച്ചുകൾ ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും – രക്ഷിതാക്കളും നാളെ കലക്ട്രോറ്റ് പടിയിൽ ഉപവാസ സമരം സംഘടിപ്പിക്കും. വിദ്യാഭ്യാസ-ആരോഗ്യ- ഗതാഗത- വ്യാവസായിക മേഖലയിലടക്കം മലപ്പുറത്തോടുള്ള വികസന രംഗത്തെ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ പ്രഖ്യപിക്കപ്പെട്ട അനിശ്ചിതകാല പ്രക്ഷോഭമാണ് മലപ്പുറം മെമ്മോറിയൽ. ആദ്യ ഘട്ടത്തിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മലബാറിലെ വിദ്യാർത്ഥികളുടെ ന്യായമായ ആവിശ്യങ്ങളെ അവഗണിച്ച് മുന്നോട്ട് പോകുന്ന ഇടതുപക്ഷ സർക്കാറിനെതിരെ ഏഴ് ഘട്ടങ്ങളിലായി വിവിധ സമരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. പ്രകടന പത്രികയിൽ പോലും സർക്കാർ അംഗീകരിച്ച മലബാർ വിദ്യാഭ്യാസ പ്രതിസന്ധിയിൽ കള്ള കണക്കുകൾ കാണിച്ച് ഒഴിഞ്ഞുമാറാൻ ശ്രമിച്ച വിദ്യാഭ്യസമന്ത്രിക്കും സർക്കാറിനും അവസാനം മലപ്പുറത്തെ സീറ്റ് പ്രതിസന്ധി അംഗീകരിക്കുന്നതിന് വരെ ഫ്രറ്റേണിറ്റിയുടെ സമരങ്ങൾ കാരണമായി. മലപ്പുറം ജില്ലയിലെ…

കാലിക്കറ്റ് ക്യൂബിംഗ് കോൺക്വസ്റ്റ് 2024 ജൂലൈ 6,7 ന്

കോഴിക്കോട് : കേരളത്തിലെ സ്പീഡ് ക്യൂബിംഗ് പ്രേമികൾക്കായി വേൾഡ് ക്യൂബ് അസോസിയേഷൻ (WCA) വേദിയൊരുക്കുന്നു. WCA സംഘടിപ്പിക്കുന്ന കാലിക്കറ്റ് ക്യൂബിംഗ് കോൺക്വസ്റ്റ് 2024, ഈ വരുന്ന ജൂലൈ 6-7 തീയതികളിൽ കോഴിക്കോട് ചെറൂട്ടി റോഡിലുള്ള എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ ഇനങ്ങളിലായുള്ള ക്യൂബിങ് മത്സരങ്ങളിൽ പങ്കെടുക്കാനും, പുതിയ കഴിവുകൾ പഠിക്കാനും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന മറ്റ് ക്യൂബർമാരെ കണ്ടുമുട്ടാനും ഇവിടെ അവസരമൊരുക്കും. 3x3x3, 4x4x4, 5x5x5, Pyraminx, Megaminx എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ ഉണ്ടാകും. ഓരോ വിഭാഗത്തിലും ഏറ്റവും വേഗത്തിൽ ക്യൂബ് റിസോൾവ് ചെയ്യുന്നതിനായി മത്സരാർത്ഥികൾ മാറ്റുരക്കും. മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ 2024 ജൂൺ 4 ന് ആരംഭിച്ചു. സ്ലോട്ടുകൾ പരിമിതമായതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വേഗം തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും ഔദ്യോഗിക വേൾഡ് ക്യൂബ് അസോസിയേഷൻ…

വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് നേതൃസംഗമം

മലപ്പുറം: നിയമ സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് അവകാശപ്പെടുമ്പോഴും നിരന്തരം പീഡനത്തിന് ഇരയാകുന്നവരും നീതി നിഷേധിക്കപ്പെടുന്നവരും നമ്മുടെ മുൻപിൽ ചോദ്യചിഹ്നമായി നിരവധിയുണ്ടെന്നും ഗവൺമെന്റും നിയമ സംവിധാനങ്ങളും ഈ വിഷയത്തെ ഗൗരവത്തിലെടുക്കണമെന്നും വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി അഭിപ്രായപ്പെട്ടു. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ അഞ്ചുവർഷമായി നീതിക്കുവേണ്ടി പോരാടുന്നവരുടെ ശബ്ദമായി സംഘടന തെരുവിലുണ്ടെന്നും അവർക്കുവേണ്ടി ഇനിയും തെരുവിൽ തന്നെ ഉണ്ടാകും എന്നും അവർ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സരസ്വതി വലപ്പാട്, ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി, വൈസ് പ്രസിഡന്റ് ഹസീന വഹാബ് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ സ്വാഗതവും സെക്രട്ടറി സുഭദ്ര വണ്ടൂർ നന്ദിയും പറഞ്ഞു.