ഇലാഹിയ കോളേജ് തിരൂർക്കാട് പി ഐ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; മുനീബ് പി കെ ക്ക് ഒന്നാം റാങ്ക്

തിരൂർക്കാട് : തിരൂർക്കാട് ഇലാഹിയ കോളേജിന് കീഴിലെ പ്രൊഫഷണൽ ആൻഡ് ഇസ്‌ലാമിക് കോഴ്സ് 2021-24 ബാച്ച് പരീക്ഷ ഫലം പ്രഖ്യാപിച്ചു. മുനീബ് പി കെ ഒന്നാം റാങ്ക് കരസ്ഥമാക്കി. മർവ മറിയം പി രണ്ടാം റാങ്കും ഷാകിറ മൂന്നാം റാങ്കും നേടി.

റഗുലർ ഡിഗ്രി കരസ്ഥമാക്കുന്നതോടൊപ്പം ഇസ്‌ലാമിക വൈജ്ഞാനിക ശാഖകളിൽ അവഗാഹമുള്ള പ്രൊഫഷനലുകളെ വളർത്തിയെടുക്കുന്നതിന് 2017 ൽ തുടക്കം കുറിച്ച പ്രൊഫഷണൽ ആൻഡ് ഇസ്‌ലാമിക് കോഴ്സിന്റെ അഞ്ചാമത്തെ ബാച്ച് ആണ് പുറത്തിറങ്ങുന്നത്. വിജയികളെ കോളേജ് പ്രിൻസിപ്പാൾ ഹാരിസ് കെ മുഹമ്മദ്‌ അഭിനന്ദിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News