കെ-സിഫ്ട് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു; ബസ് നിര്‍ത്താതെ പോയി

തൃശൂര്‍: കെഎസ്ആര്‍ടിസി കൊണ്ടുവന്ന ആഡംബര ദീര്‍ഘദൂര സര്‍വീസായ കെ-സിഫ്ട് നാലാം ദിവസവും അപകടമുണ്ടാക്കി. ഇന്ന് ഒരാള്‍ മരിച്ചു. തൃശൂര്‍ കുന്നംകുളത്ത് രാവിലെ 5.30 ഓടെയായിരുന്നു അപകടം. കാല്‍നട യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി പരസ്വാമി (55) ആണ് മരിച്ചത്.

അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടമുണ്ടാക്കിയ ബസ് നിര്‍ത്താതെ പോയി. നാട്ടുകാരാണ് അപകട വിവരം പോലീസിനെ അറിയിച്ചത്. റോഡ്മുറിച്ചുകടക്കുന്നതിനിടെയാണ് പരസ്വാമിയെ ബസിടിച്ചത്.

കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ച കെ-സിഫ്ട് ബസുകള്‍ വരുത്തിവയ്ക്കുന്ന നാലാമത്തെ അപകടമാണിത്. കഴിഞ്ഞ മൂന്ന് അപകടത്തിലും ബസിനാണ് കേടുപാടുണ്ടായത്. സംഭവത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News