സഹപാഠിയെ കൊലപ്പെടുത്തിയ കൗമാരക്കാരന്‍ അറസ്റ്റില്‍

കാന്‍സസ് സിറ്റി: കാന്‍സസ് സിറ്റി നോര്‍ത്ത് ഈസ്റ്റ് മിഡില്‍ സ്കൂളില്‍ പതിനാലുകാരന്റെ കുത്തേറ്റ് സഹപാഠി കൊല്ലപ്പെട്ടു.

രാവിലെ 9 മണിയോടെയാണ് സ്‌കൂള്‍ ബാത്ത്‌റൂമില്‍ വെച്ചു പതിനാലുവയസ്സുള്ള മാന്വല്‍ ജെ.ഗുഡ്‌സ്മാന്‍ അതേ പ്രായമുള്ള സഹപാഠിയുടെ കുത്തേറ്റു ഗുരുതരാവസ്ഥയില്‍ കിടക്കുന്നത് മറ്റുള്ള വിദ്യാര്‍ത്ഥികള്‍ കാണുന്നത്. ഉടനെ പോലീസ് അറിയിച്ചു.

രക്തം വാര്‍ന്ന ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ത്ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിലേക്ക് നയിച്ചതെന്താണെന്ന് വ്യക്തമല്ല. ഇരുവരുടേയും കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഈ സംഭവത്തില്‍ കുത്തിയതെന്ന് സംശയിക്കുന്ന വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫസ്റ്റ് ഡിഗ്രി മര്‍ഡറിനും, ആയുധം അനധികൃതമായി കൈവശം വെച്ചതിനും കേസ്സെടുത്തിട്ടുണ്ട്. പിന്നീട് കുട്ടിയെ ജുവനയ്ല്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി.

കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പേരില്‍ കുടുംബാംഗങ്ങള്‍ ഗൊ ഫണ്ട് മീ രൂപീകരിച്ചിട്ടുണ്ട്.

കാന്‍സസ് സിറ്റിയില്‍ 24 മണിക്കൂറിനുള്ളില്‍ നടന്ന നാലാമത്തെ കൊലപാതകമാണിത്.

Print Friendly, PDF & Email

Leave a Comment

More News