ജനക്ഷേമ വാര്‍ഡുകള്‍ക്കായി വോട്ടവകാശം വിനിയോഗിക്കുക; പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ‘മുന്നൊരുക്കം’

തദ്ദേശ അധികാര കേന്ദ്രങ്ങളിൽ സാമൂഹ്യനീതിയും സാഹോദര്യവും മുൻനിർത്തിയുള്ള വികസന കാഴ്ചപ്പാടുകളും പദ്ധതികളുമടങ്ങിയ ജനക്ഷേമ വാര്‍ഡുകള്‍ രൂപപ്പെടുത്തുമെന്നതാണ്‌ വെല്‍ഫെയര്‍ പാര്‍ട്ടി ഈ തെരഞ്ഞെടൂപ്പില്‍ മുന്നോട്ട് വെക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല സെക്രട്ടറി ഫൗസിയ ആരിഫ് പറഞ്ഞു. ജനങ്ങളുടെ സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളായ തുല്യത, നീതിപൂർമായ വിഭവ വിതരണം അധികാര പങ്കാളിത്തം, യുവജന – വിദ്യാർത്ഥി സൗഹൃദ വാർഡുകള്‍ എന്നീ ആശയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിക്കും. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാക്കമ്മറ്റി തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മുന്നൊരുക്കം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വെല്‍ഫെയര്‍ പാര്‍ട്ടി പേരാമ്പ്ര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ഖാസിം എം.കെ, കൊയിലാണ്ടി മണ്ഢലം വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാന്‍ പുറക്കാട്, ഫ്രറ്റേണിറ്റി പേരാമ്പ്ര മണ്ഢലം മുന്‍ കണ്‍വീനര്‍ മുഹമ്മദലി വി.കെ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖ്…

എൽഡിഎഫ് പ്രതിസന്ധി: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാൻ സിപിഐ മന്ത്രിമാർ, മുഖ്യമന്ത്രിയുടെ അനുരഞ്ജന ശ്രമം തള്ളിക്കളഞ്ഞു

തിരുവനന്തപുരം: വിവാദമായ പ്രധാനമന്ത്രി ശ്രീ വിദ്യാഭ്യാസ പദ്ധതിയെച്ചൊല്ലി കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ (എൽഡിഎഫ്) ഭിന്നത രൂക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നടത്തിയ അനുരഞ്ജന ചർച്ചയിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ല, ഇത് സിപിഐയുടെ ഒരു പ്രധാന രാഷ്ട്രീയ തീരുമാനത്തിലേക്ക് നയിച്ചു. ശക്തമായ പ്രതിഷേധ പ്രകടനമായി, സിപിഐ മന്ത്രിമാർ മറ്റന്നാൾ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് പ്രഖ്യാപിച്ചു. സഖ്യത്തിലെ പ്രബല പങ്കാളിയായ മുഖ്യമന്ത്രിയും സിപിഐ(എം) ഉം നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങളെ ഈ തീരുമാനം ഫലപ്രദമായി തള്ളിക്കളയുന്നു. മുഖ്യമന്ത്രി വിജയനും ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ച ആലപ്പുഴയിൽ വെച്ചാണ് നടന്നത്. ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, സിപിഐ മന്ത്രിമാരുമായും സംസ്ഥാന നേതാക്കളുമായും ശ്രീ വിശ്വം കൂടുതൽ കൂടിയാലോചനകൾ നടത്തി, വരാനിരിക്കുന്ന മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള നിർണായക രാഷ്ട്രീയ തീരുമാനത്തിൽ കലാശിച്ചു. പിഎം…

കേരളത്തിൽ ശക്തമായ മഴ തുടരും; ഒക്ടോബർ 28 വരെ തീരദേശ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മത്സ്യബന്ധനം നിരോധിച്ചു. ഇന്ന് മുതൽ ഒക്ടോബർ 28 വരെ കേരള തീരത്തും, ഒക്ടോബർ 29 വരെ കർണാടക-ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനം നടത്തരുതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്തും സമീപ സമുദ്ര പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെടുന്നു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്…

പൂര്‍ണ്ണ സാക്ഷരതയില്‍ അഭിമാനിച്ചിരുന്ന കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം സമ്പൂര്‍ണ്ണ പരാജയത്തിലേക്ക് നീങ്ങുന്നു: റിപ്പോര്‍ട്ട്

തിരുവനന്തപുരം: സാക്ഷരതയുടെയും ബൗദ്ധിക ഊർജ്ജസ്വലതയുടെയും വിജയഗാഥയായി ഒരു കാലത്ത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരുന്ന കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം സ്ഥാപനപരമായ പരാജയത്തിന്റെ വക്കിലേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ട്. തെറ്റായ സ്ഥിതിവിവരക്കണക്കുകളും വ്യവസ്ഥാപിത രാഷ്ട്രീയ വിട്ടുവീഴ്ചകളും മാത്രം നിലനിർത്തുന്ന ഒരു പൊള്ളയായ പുറംതോടാണ് സംസ്ഥാനത്തിന്റെ അക്കാദമിക് ഘടനയെന്ന് ഒരു നിർണായക വിലയിരുത്തൽ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ആഘോഷിക്കപ്പെടുന്ന “കേരള മോഡൽ” അഭിമാനത്തിന്റെ ഉറവിടത്തിൽ നിന്ന് അനുകമ്പയുടെ വിഷയമായി അതിവേഗം ക്ഷയിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്നു. ഈ ജീർണ്ണതയുടെ അടിസ്ഥാനം ഭരണകക്ഷിയുടെ ഒമ്പത് വർഷത്തെ തുടർച്ചയായ രാഷ്ട്രീയ ഇടപെടലാണെന്ന് ആരോപിക്കപ്പെടുന്നു. വിമർശകരുടെ അഭിപ്രായത്തിൽ, പാർട്ടിയുമായി ബന്ധപ്പെട്ട യൂണിയനുകൾ, പ്രത്യേകിച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ടവ, എസ്‌സിഇആർടി, ഡയറ്റ്, സ്‌കോൾ തുടങ്ങിയ പ്രധാന അക്കാദമിക് സ്ഥാപനങ്ങളെ കീഴടക്കിയിരിക്കുന്നു. അക്കാദമിക് മികവിന്റെ കേന്ദ്രങ്ങളായി മാറേണ്ട ഈ സ്ഥാപനങ്ങളെ ഇപ്പോൾ വിശ്വസ്തർക്ക് സുരക്ഷിത താവളങ്ങളായി വിശേഷിപ്പിക്കുന്നു, അവിടെ പലപ്പോഴും പ്രൊഫഷണൽ യോഗ്യതയെക്കാൾ രാഷ്ട്രീയ വിധേയത്വത്തിന്റെ…

ശബരിമല സ്വർണ തട്ടിപ്പ്: അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വര്‍ണ്ണം ബെല്ലാരിയിലെ ജ്വല്ലറിയില്‍ നിന്ന് കണ്ടെത്തി

ബെല്ലാരി: ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണ്ണം ബെല്ലാരിയില്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇന്നലെ വൈകുന്നേരം ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. സ്വര്‍ണ്ണം വിറ്റ ഗോവര്‍ദ്ധന്റെയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും സാന്നിധ്യത്തില്‍ എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. 500 ഗ്രാമിൽ കൂടുതൽ ഭാരമുള്ള സ്വർണ്ണക്കട്ടികളായാണ് ജ്വല്ലറിയില്‍ സൂക്ഷിച്ചിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വർണ്ണം തനിക്ക് വിറ്റതെന്ന് ഗോവർദ്ധൻ ഇന്നലെ സമ്മതിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്തിലെ വീട്ടിൽ നിന്ന് സ്വർണ്ണ നാണയങ്ങളും കണ്ടെടുത്തു. ഏകദേശം 2 ലക്ഷം രൂപയും കണ്ടെടുത്തു. അതേസമയം, ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഒക്ടോബർ 30 വരെയാണ്. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ലഭിച്ച സ്വർണ്ണം സുഹൃത്ത് ഗോവർദ്ധന് കൈമാറിയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ദേവസ്വം ബോർഡിലെ…

‘വിഷൻ 2031’ ഊർജ്ജോൽപ്പാദനം വർദ്ധിപ്പിക്കൽ, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ, പുതിയ സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്നു

പാലക്കാട്: ഭാവിയെ മുൻനിർത്തി സംസ്ഥാന വൈദ്യുതി വകുപ്പ് തയ്യാറാക്കിയ ‘വിഷൻ 2031’ എന്ന കരട് രേഖയിൽ, വർദ്ധിച്ച ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം, കാലാവസ്ഥയെ അതിജീവിക്കുന്ന ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ, പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കൽ എന്നീ മൂന്ന് പ്രധാന ആശയങ്ങൾ ഉൾപ്പെടുന്നു. വെള്ളിയാഴ്ച മലമ്പുഴയിൽ നടന്ന ‘പവർഫുൾ കേരളം’ കോൺക്ലേവിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അവതരിപ്പിച്ച കരട് രേഖ, നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ നവീകരണം, ഇ-മൊബിലിറ്റി സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കൽ, പുനരുപയോഗ ഊർജ്ജത്തിന്റെയും ഊർജ്ജ സംഭരണ ​​സംവിധാനങ്ങളുടെയും തടസ്സമില്ലാത്ത സംയോജനം എന്നിവയ്ക്കുള്ള വകുപ്പിന്റെ പദ്ധതികളുടെ രൂപരേഖ നൽകുന്നു. കൂടാതെ, സംസ്ഥാനത്തെ തോറിയം നിക്ഷേപങ്ങൾ ഉപയോഗപ്പെടുത്തി വൈദ്യുതി ഉൽപാദനത്തിന്റെ സാധ്യതകൾ പര്യവേക്ഷണം ചെയ്യാനുള്ള നിർദ്ദേശം രേഖ ആവർത്തിക്കുന്നു. ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ പ്രോഗ്രാമിന് കീഴിൽ കൊച്ചിയും തിരുവനന്തപുരവും കേന്ദ്രങ്ങളാക്കി ഒരു പ്രാദേശിക ഗ്രീൻ ഹൈഡ്രജൻ ആവാസവ്യവസ്ഥ വികസിപ്പിക്കാനുള്ള കേരളത്തിന്റെ…

തുരുത്തിലെ കുടുംബങ്ങളുടെ യാത്രക്ലേശവും ശുദ്ധജല ക്ഷാമവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി

എടത്വ: നടവഴിയിലെ വെള്ളക്കെട്ട് മൂലം തലവടിയിൽ മൃതദേഹം തുരുത്തിലെ ഭവനത്തിലെത്തിച്ചത് ചുമന്ന്. തലവടി ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽ കുന്തിരിക്കൽ പുതുപുരയ്ക്കൽ ഡേവിഡ് കുരുവിളയുടെ (അച്ചൻകുഞ്ഞ് – 60) മൃതദേഹം ആണ് യുവാക്കൾ ചുമന്ന് വീട്ടില്‍ എത്തിച്ചത്. ആനപ്രമ്പാൽ തെക്ക് ചെത്തിപുരയ്ക്കൽ ഗവ. എൽ പി സ്കൂളിന് സമീപം ചാലിയാടി പാടശേഖരത്തിന് നടുവിലാണ് പതിറ്റാണ്ടുകളായി പുതുപുരയ്ക്കല്‍ ഡേവിഡും കുടുംബം താമസിച്ചിരുന്നത്. ഇവിടേക്ക് നടന്നു പോകാൻ ഉള്ള നടവഴി മാത്രമാണ് ഉള്ളത്. കൃഷി സമയത്ത് വരമ്പിലൂടെ മാത്രമാണ് സഞ്ചരിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞാൽ ഇവിടെയുള്ളവർക്ക് പ്രധാന റോഡിലെത്താൻ 350 മീറ്ററോളം വെള്ളക്കെട്ടിലൂടെ സഞ്ചരിക്കണം. വേനൽക്കാലത്തും വെള്ളപ്പൊക്കെ സമയത്തും കടുത്ത ശുദ്ധജല ക്ഷാമമാണ് ഇവർ നേരിടുന്നത്. വെള്ളപൊക്ക സമയത്ത് 5 കുടുംബങ്ങൾ താമസിക്കുന്ന ഈ തുരുത്തിലേക്ക് എത്തിപെടുന്നത് ഏറെ ക്ലേശകരമാണ്. ചെറു വള്ളം ഉപയോഗിച്ച് ഇവർ പ്രധാന റോഡിൽ എത്തിയാലും രോഗം…

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും, അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തുടനീളം കനത്ത മഴ പെയ്യുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) കേരളത്തിന് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ മഴയുടെ തീവ്രത നേരിയ തോതിൽ കുറയുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. നിലവിൽ കണ്ണൂർ, കാസർഗോഡ് എന്നീ രണ്ട് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലേർട്ട് സൂചിപ്പിക്കുന്നത്. ആറ് ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളാണ് നിലവിൽ യെല്ലോ അലേർട്ടിന് കീഴിലുള്ളത്. ദുരിതബാധിത പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ…

പി.എം ശ്രീ: ഫ്രറ്റേണിറ്റി സെക്രട്ടറിയേറ്റ് മാർച്ച് ശനിയാഴ്ച

തിരുവനന്തപുരം: കേരളത്തെ സംഘ്പരിവാറിന് തീറെഴുതി പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി ശനിയാഴ്ച വൈകീട്ട് 4 മണിക്ക് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ അണിനിരക്കും. ജില്ല കമ്മിറ്റികൾക്ക് കീഴിൽ കലക്ടറേറ്റ് മാർച്ചുകൾ, DDE ഓഫീസ് ഉപരോധം, റോഡ് ഉപരോധം, മണ്ഡലം, കാമ്പസ്, സ്കൂൾ തലങ്ങളിൽ പ്രതിഷേധങ്ങൾ എന്നിവയും സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്. ആർ.എസ്.എസിൻ്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായ പി.എം ശ്രീയും ദേശീയ വിദ്യാഭ്യാസ നയവും ഒരു കാരണവശാലും കേരളത്തിൽ നാപ്പിലാക്കാൻ അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ചരട് പദ്ധതി; പിഎം ശ്രീയില്‍ അടങ്ങിയിരിക്കുന്ന വര്‍ഗീയ ധ്രുവീകരണ കാഴ്ചപ്പാടുകൾ ആശങ്കാജനകം: നാഷണൽ യൂത്ത് ലീഗ് കേരള

കോഴിക്കോട്; ബിജെപി നേത്യത്വം നൽകുന്ന കേന്ദ്ര സർക്കാർ പിഎം ശ്രീ പദ്ധതി കേരളം ഉൾപ്പെടെ രാജ്യത്തെ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നത് ദേശീയ വിദ്യാഭ്യാസ നയത്തിനു വേണ്ടിയുള്ള ചരട് പദ്ധതിയായാണെന്നും അത് ചതിയാണെന്നും, പിഎം ശ്രീയില്‍ അടങ്ങിയിരിക്കുന്ന വ്യവസ്ഥകളും വര്‍ഗീയ കാഴ്ചപ്പാടുകളും കേരളത്തിൽ ആശങ്കതീർക്കുന്നതാണെന്നും, ഇടതു മുന്നണിയും സർക്കാരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തി കൃത്യമായ നയ സമീപനം സ്വീകരിക്കണമെന്നും നാഷണൽ യൂത്ത് ലീഗ് കേരള സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. എന്നാൽ, കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള വലതുപക്ഷ പാർട്ടികൾ ഭരിക്കുന്ന കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെച്ച് നേരത്തെ തന്നെ പങ്കാളിത്തം വഹിച്ചത് കേരളത്തിലെ കോണ്‍ഗ്രസും മുസ്ലിം ലീഗും അറിഞ്ഞ ഭാവം ഇല്ലെന്നും, മലബാറിൽ ഉൾപ്പെടെ കേരളത്തിൽ ധ്രുവീകരണ രാഷ്ട്രീയത്തിന് കളം ഒരുക്കാൻ നോക്കുന്നവർക്ക് ഇടം നൽകാതെ സംഘപരിവാർ അജണ്ടയായ ദേശിയ വിദ്യാഭ്യാസ നയത്തിന് വാതിൽ തുറന്ന് നൽകുന്ന പിഎം…