നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി; തിരുവനന്തപുരത്ത് മുതിർന്ന നേതാക്കളെ സന്ദർശിച്ചു

തിരുവനന്തപുരം: നിയുക്ത കേരള മുഖ്യമന്ത്രി വി ഡി സതീശൻ തന്റെ മുൻഗാമി പിണറായി വിജയനെ ഇന്ന് (മെയ് 15 വെള്ളിയാഴ്ച) അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ടു. പുതിയ ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി, രാഷ്ട്രീയ പ്രവർത്തനത്തിൽ മാർഗദർശികളായ നേതാക്കളെ നേരിൽ കാണാനാണ് അദ്ദേഹം രാവിലെ യാത്രകൾ ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി അദ്ദേഹം ആദ്യം എത്തിയത് രാഷ്ട്രീയ ഗുരുവായ ജി കാർത്തികേയൻ്റെ വസതിയിലാണ്. അവിടെയെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ച നിയുക്ത മുഖ്യമന്ത്രി, ജി കാർത്തികേയൻ്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു. തുടർന്ന് അദ്ദേഹം മുതിർന്ന നേതാവ് അടൂർ പ്രകാശിനെ സന്ദർശിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പുതിയ ഭരണത്തിൻ്റെ മുന്നൊരുക്കങ്ങളും ഇരുവരും ചർച്ച ചെയ്‌തു. പിന്നീട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ നേരിൽ കണ്ട് സംസാരിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം നിലനിർത്തുകയെന്ന ജനാധിപത്യ മര്യാദയുടെ ഭാഗമായാണ് സന്ദർശനം. ഭരണകാര്യങ്ങളിൽ പ്രതിപക്ഷത്തിൻ്റെ…

ബിജെപിയുടേത് വിദ്വേഷ പ്രചാരണമാണ്; മതേതര കേരളത്തെ തകർക്കാൻ ആരെയും അനുവദിക്കില്ല: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: മതേതര കേരളത്തെ വർഗീയമായി വിഭജിക്കാൻ ആരെയും അനുവദിക്കില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കേരളത്തെ വർഗീയമായി വിഭജിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപിയുടെ പരിപാടി വിദ്വേഷ പ്രചാരണമാണെന്നും അത് കേരളത്തില്‍ അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ എല്ലാ വിഭാഗക്കാരും ഒരുപോലെയാണെന്നും, നമ്മുടെ മക്കളും കൊച്ചുമക്കളും ഐക്യത്തോടെ ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് യുഡിഎഫിന്റെ പ്രധാന ഘടകക്ഷിയാണ്. ഈ തിരഞ്ഞെടുപ്പില്‍ യുഡി‌എഫിന്റെ വിജയത്തിന് അവര്‍ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്കെതിരെ തിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തിൽ വിദ്വേഷ പ്രചാരണത്തിന് വേണ്ടിയാണെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു. ലീഗിനെ ദുര്‍ബലമാക്കി ആ സ്ഥാനം വര്‍ഗീയ ശക്തികള്‍ക്ക് കൈയ്യേറാനാണെന്നും, എന്തു വിലകൊടുത്തും ബിജെപി പോലുള്ള വര്‍ഗീയ ശക്തികളെ എതിർക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  

ചെന്നിത്തല അയഞ്ഞു; മന്ത്രിസഭയില്‍ ചേരാന്‍ സാധ്യത

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് വിഡി സതീശന്‍ മന്ത്രിസഭയിൽ അംഗമാകില്ലെന്ന് നിലപാടെടുത്തിരുന്ന രമേശ് ചെന്നിത്തല ഒടുവില്‍ അയഞ്ഞു. വി ഡി സതീശന്‍ അദ്ദേഹത്തെ വീട്ടില്‍ ചെന്നു കണ്ടതിനു ശേഷമാണ് മനം മാറ്റമുണ്ടായത്. അതേസമയം, ചെന്നിത്തലയുടെ വകുപ്പിൽ ഇതുവരെ തീരുമാനമായിട്ടില്ല. രമേശ് ചെന്നിത്തലയെ കാണാൻ വിഡി സതീശൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ചെന്നിത്തലയാണ് തന്റെ നേതാവെന്നായിരുന്നു സതീശന്‍ പ്രതികരിച്ചത്. മന്ത്രി സ്ഥാനം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും, ഉപാധികളോ നിബന്ധനകളോ ഇല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങ് സെൻട്രൽ സ്റ്റേഡിയത്തിൽ

തിരുവനന്തപുരം: പതിനൊന്ന് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ വി.ഡി. സതീശനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. പൊതുജനവികാരം അവഗണിക്കുന്നതിന്റെ സാധ്യമായ അനന്തരഫലങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് കോൺഗ്രസ് ഹൈക്കമാൻഡ് അദ്ദേഹത്തിന്റെ പേരിൽ സമവായത്തിലെത്തി. അവസാന നിമിഷം വരെ തന്റെ അവകാശവാദം ഉന്നയിച്ച കെ.സി. വേണുഗോപാലിനെ രാഹുൽ ഗാന്ധി പിൻവലിച്ചു. രമേശ് ചെന്നിത്തല തീരുമാനം അംഗീകരിച്ചെങ്കിലും അദ്ദേഹം ഇപ്പോഴും അതൃപ്തി പ്രകടിപ്പിക്കുകയും നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരിക്കുകയും പകരം ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, സതീശന് പിന്തുണ അറിയിച്ചുകൊണ്ട് സഹ എംഎൽഎമാർ വഴി അദ്ദേഹം ഒരു കത്ത് അയച്ചു, അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ശ്രമം തുടരുകയാണ്. തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ടീം യു.ഡി.എഫ് വിജയം നേടിയതിനാൽ മുഴുവൻ മന്ത്രിസഭയും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യണമെന്ന നിലപാടാണ് സതീശന്റേത്. ഇന്നലെ രാത്രി 7:30 ഓടെ, സർക്കാർ…

നിഷിലെ രോഗികൾക്ക് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി

തിരുവനന്തപുരം, 14 മെയ് 2026: പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) സംരംഭങ്ങളുടെ ഭാഗമായി, തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) എന്ന സ്ഥാപനത്തിന് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്തു. കേൾവി പരിമിതിയുള്ള രോഗികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് 2,36,000 രൂപ മൂല്യമുള്ള ഈ ഉപകരണങ്ങൾ നിഷിന് കൈമാറിയത്. തിരുവനന്തപുരം ആസ്ഥാനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) ശ്രവണ വൈകല്യമുള്ള വ്യക്തികളുടെ തിരിച്ചറിയൽ, ഇടപെടൽ, പുനരധിവാസം, വിദ്യാഭ്യാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനമാണ്. വൈകല്യമുള്ളവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള നിഷ്, സംസ്ഥാനമൊട്ടാകെ ഭിന്നശേഷികാർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. വ്യത്യസ്ത കഴിവുകളുള്ള വിദ്യാർത്ഥികളും ജീവനക്കാരും ഉൾക്കൊള്ളുന്ന ക്യാമ്പസാണ് നിഷ്. സാമൂഹികമായി…

ശാസ്‌ത്രജ്ഞൻ സിനിമയിലേക്ക്

പരിസ്ഥിതി ശാസ്‌ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ. സൈനുദീൻ പട്ടാഴി ആദ്യമായി അഭിനയിച്ച ‘സ്വച്ഛന്ദമൃത്യു’ വെള്ളിയാഴ്ച റിലീസ് ചെയ്യും. പാവപ്പെട്ട ഒരുകുംബത്തിൽ നിന്നും മകളെ പഠിപ്പിച്ച് കളക്ടറാക്കുന്ന രവി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പിന്നീട് നാല് സിനിമകളിൽ കൂടി അഭിനയിച്ചു. ‘കല്യാണമാല’ എന്ന സിനിമയുടെ ചിത്രീകരണം ദുബായിൽ പൂർത്തീകരിച്ചു. ഒരു തമിഴ് സിനിമയുടെ സഹ നിർമ്മാതാവുമാണ്. കേരള സർവകലാശാലയിൽ അദ്ധ്യാപകനായി ജോലി നോക്കുമ്പോൾ സംവിധായകൻ ഷാൻ കേച്ചേരിയെ പരിചയപ്പെട്ടത്തിനെത്തുടർന്നാണ് സിനിമയിലേക്ക് വന്നത്. പട്ടാഴി ഗ്രഹം എന്ന ചെറുഗ്രഹത്തിന് പേര് ലഭിച്ചതോടെ പ്രശസ്‌തനായ ഡോ. സൈനുദീൻ പട്ടാഴി ഇപ്പോൾ സിങ്കപ്പൂരിൽ ഒരു റിസർച്ച് സെൻ്ററിൽ സയൻ്റിസ്റ്റാണ്. ഒൻപത് പേറ്റൻ്റുകൾ കരസ്ഥമാക്കിയിട്ടുള്ള ഡോ. പട്ടാഴി 20 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

ഹിജാബ് വിലക്ക് പിൻവലിച്ച കർണാടക സർക്കാർ നടപടി സ്വാഗതം ചെയ്ത് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

കോഴിക്കോട്: ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച കർണാടക സർക്കാർ നടപടി രാജ്യത്തിന്റെ മതേതര മൂല്യങ്ങളും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്നതാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ഹിജാബ് നിരോധനം നടപ്പിലാക്കിയ വേളയിൽ ഉത്തരവാദപെട്ടവരെ അന്നുതന്നെ പ്രതിഷേധം അറിയിച്ചിരുന്നുവെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുഖ്യമന്ത്രിയുമായും ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായും സ്പീക്കറുമായും ഇക്കാര്യത്തിൽ നേരിട്ടും അല്ലാതെയും പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു. ഏറ്റവുമൊടുവിൽ കഴിഞ്ഞ മാസം തന്നെ സന്ദർശിച്ച കോൺഗ്രസ് ദേശീയ നേതാക്കളുമായും കർണാടക ന്യൂനപക്ഷക്ഷേമ മന്ത്രിയുമായും ഈ വിഷയം ഊന്നിപ്പറയുകയും അപ്പോൾ തന്നെ മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമത്വം, അന്തസ്സ്, സാഹോദര്യം, വിദ്യാഭ്യാസ അവകാശം, മതേതരത്വം, യുക്തിബോധം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെയും നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ…

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എം‌എല്‍‌എമാരുടെ പിന്തുണാ കത്ത് നല്‍കി; സത്യപ്രതിജ്ഞ മെയ് 18ന്

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് (മെയ് 14 വ്യാഴാഴ്ച) ലോക് ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എംഎൽഎമാരുടെ പിന്തുണാ കത്ത് അദ്ദേഹം ഗവർണർക്ക് കൈമാറി. പുതിയ സർക്കാർ രൂപീകരിക്കാൻ വി.ഡി. സതീശനെയും അർലേക്കർ ക്ഷണിച്ചു. പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുത്തില്ലെങ്കിലും, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല സതീശന് പിന്തുണ അറിയിച്ചുകൊണ്ട് കത്തയച്ചിരുന്നു. തിങ്കളാഴ്‌ച(മെയ് 18) സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും മറ്റ് 20 മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്യും. സത്യ പ്രതിജ്ഞാ ചടങ്ങില്‍ ആന്ധ്ര ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെത്തും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയേക്കുമെന്നൊരു സൂചനയുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ചതിനു പിന്നാലെ വി ഡി സതീശന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആൻ്റണിയെ അദ്ദേഹത്തിൻ്റെ വഴുതക്കാട്ടെ വസതിയിലെത്തി അനുഗ്രഹം തേടിയിരുന്നു.…

താന്‍ മുഖ്യമന്ത്രിയായില്ലെങ്കിലും അനുയായികള്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പിക്കാന്‍ കെസി വേണുഗോപാല്‍ കച്ച മുറുക്കുന്നു

തിരുവനന്തപുരം: വി ഡി സതീശൻ കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ കോൺഗ്രസിൽ സജീവമായി. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാരും സ്പീക്കർ സ്ഥാനവും കോൺഗ്രസിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം മന്ത്രിമാരുടെ പട്ടിക തീരുമാനിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ അവസാന ഘട്ടത്തിൽ മാറ്റിനിർത്തപ്പെട്ട എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്റെ അനുയായികൾക്ക് മന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തുണ്ടെന്ന റിപ്പോർട്ടുമുണ്ട്. അതേസമയം, മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് അവസാനം പിന്തള്ളപ്പെട്ട രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. നിയമസഭാ പാർട്ടി യോഗത്തിൽ നിന്ന് അദ്ദേഹം…

കേരളത്തെ പുതിയൊരു ദിശയിലേക്ക് നയിക്കുക എന്ന ദൗത്യമാണ് എന്നെ പാര്‍ട്ടി ഏല്പിച്ചിരിക്കുന്നത്: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തെ പുതിയൊരു ദിശയിലേക്ക് നയിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഈ സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചതിന് കോൺഗ്രസ് അദ്ധ്യക്ഷനും രാഹുൽ ഗാന്ധിക്കും അദ്ദേഹം നന്ദി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ അഹോരാത്രം പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരുടെയും ‘ടീം യുഡിഎഫിന്റെയും’ കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിനു പിന്നിലെന്ന് സതീശൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ നൽകിയ വിശ്വാസം നിലനിർത്തുമെന്നും തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ ഒരു സമ്മാനമായിട്ടല്ല, മറിച്ച് ദൈവിക നിയോഗമായിട്ടാണ് താൻ ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നവകേരള നിർമ്മാണത്തിനായി പൂർണ്ണ സമർപ്പണത്തോടെയും കൂട്ടായ ശ്രമങ്ങളോടെയും സർക്കാരിനെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഇത് ദൈവികമായ ഒരു നിയോഗമായി കാണുന്നു. എ.ഐ.സി.സി.യാണ് ഏറ്റവും കൂടുതൽ സഹായിച്ചത്. ജനറൽ സെക്രട്ടറി എന്ന…