തലവടി/ഡാളസ് : പരുവമൂട്ടിൽ വീട്ടിൽ അനാമ്മ തോമസ് (82),അന്തരിച്ചു .ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച് മുൻ വികാരിയും. കൈതകുഴി സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിലെ വികാരിയുമായ റെവ. തോമസ് മാത്യൂ പി.യുടെ മാതാവാണു പരേത അന്തിമോപചാര ചടങ്ങുകൾ ഒക്ടോബർ 20-ന് രാവിലെ 11:30ന് വീട്ടിൽ ആരംഭിച്ച്, തുടർന്ന് 1:00 മണിക്ക് തളവാടി സെന്റ് ജോൺസ് മാർത്തോമാ ദേവാലയത്തിൽ ശുശ്രൂഷ നടക്കും.
Category: KERALA
ശബരിമല സ്വര്‍ണ്ണം നഷ്ടപ്പെട്ട കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ എസ്‌ഐടി പരിശോധന നടത്തി
കൊച്ചി: ശബരിമല ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം നഷ്ടപ്പെട്ടതായി ആരോപിക്കപ്പെടുന്ന കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ശനിയാഴ്ച പരിശോധന നടത്തി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി ഉദ്യോഗസ്ഥർ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഉണ്ണികൃഷ്ണന്റെ പുളിമാത്തിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും സംഘം തിരയുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. റാന്നിയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ എസ്‌ഐടിയുടെ കസ്റ്റഡിയിൽ അയച്ച ഉണ്ണികൃഷ്ണനെ ഇപ്പോൾ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്തുവരികയാണ്. കാണാതായ സ്വർണ്ണം കണ്ടെത്തുന്നതിനും മറ്റ് തെളിവുകൾ ശേഖരിക്കുന്നതിനും കേസിലെ മറ്റ് പ്രതികളെ തിരിച്ചറിയുന്നതിനും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എസ്‌ഐടി വെള്ളിയാഴ്ച കോടതിയെ അറിയിച്ചു. തെളിവെടുപ്പിനായി ഉണ്ണികൃഷ്ണനെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുമെന്നും സംഘം കോടതിയെ അറിയിച്ചു. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച…
ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിൽ നിന്ന് മോഷ്ടിച്ചത് 2.56 കോടി രൂപയുടെ സ്വർണം: എസ് ഐ ടി
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റി മോഷ്ടിച്ചത് രണ്ട് കിലോഗ്രാം സ്വർണ്ണമാണെന്ന് (ഏകദേശം 250 പവൻ) പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി. 24 കാരറ്റുള്ള ഒരു പവന്റെ (8 ഗ്രാം) മൂല്യം 1,02,232 രൂപയാണ്, അതായത് മൊത്തം മൂല്യം ഏകദേശം 2.56 കോടി രൂപ. ഈ സ്വർണ്ണം ശ്രീകോവിലിനായി ഉപയോഗിച്ചതിനാൽ, അതിന്റെ “ദിവ്യ മൂല്യം” പലമടങ്ങ് കൂടുതലായി കണക്കാക്കപ്പെടുന്നു. ശ്രീകോവിലിൽ നിന്ന് വെട്ടിയെടുത്ത സ്വർണ്ണ തകിടുകൾ സമ്പന്നരായ ഭക്തർക്ക് വിറ്റതായും സംശയമുണ്ട്. ദ്വാരപാലക ശില്പങ്ങളിൽ നിന്നും ശ്രീകോവിലിന്റെ വടക്കും തെക്കും വശങ്ങളിലുള്ള തൂണുകളിൽ നിന്നും എടുത്ത രണ്ട് കിലോഗ്രാം സ്വർണ്ണമാണ് ഇത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, ക്ഷേത്ര സ്വത്ത് സംരക്ഷിക്കാൻ ഉത്തരവാദികളായ ദേവസ്വം ബോർഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം മോഷ്ടിച്ചുകൊണ്ട് വഞ്ചനയും വിശ്വാസ വഞ്ചനയും നടത്തിയതെന്ന് പറയുന്നു. ചെന്നൈയിലെ സ്മാർട്ട്…
മരുതിമല കുന്നുകളിൽ നിന്ന് വീണ് ഒരു പെൺകുട്ടി മരിച്ചു, മറ്റൊരു കുട്ടിക്ക് പരിക്കേറ്റു
കൊല്ലം: വെള്ളിയാഴ്ച കൊല്ലത്ത് മുട്ടറയിലെ മരുതിമല കുന്നുകളിൽ നിന്ന് വീണ് ഒരു പെൺകുട്ടി മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അടൂരിൽ നിന്നുള്ള ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ ഇരുവരും വൈകുന്നേരം 6.30 ഓടെ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. അടൂർ പെരിങ്ങനാട് സ്വദേശിനിയായ മീനു ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ശിവർണ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടൂർ പെരിങ്ങാനാട് തൃച്ചേന്ദമംഗലം ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളാണ് ഇരുവരും. ഇവർ എങ്ങനെയാണ് മലമുകളിൽ എത്തിയതെന്നത് ഉൾപ്പെടെയുള്ള വിവരങ്ങളിൽ ദുരൂഹതയുണ്ട്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാർഥിനികൾ വൈകിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അടൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഈ തിരച്ചിലിനിടയിലാണ് വൈകിട്ട് ഏകദേശം 6.30 ഓടെ മരുതിമലയിൽ അപകടം സംഭവിച്ചതായി വിവരം ലഭിക്കുന്നത്. നിരവധി പേർ സന്ദർശനത്തിനെത്തുന്ന മരുതിമലയിലെ അപകടകരമായ ഒരു സ്ഥലത്തേക്ക്…
ഐഐഎം കോഴിക്കോടും ഭാരത് ഇലക്ട്രോണിക്സ് കമ്പനിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു
കോഴിക്കോട്: ബിഇഎൽ എക്സിക്യൂട്ടീവുകളിൽ നേതൃത്വ വികസനം, മാനേജ്മെന്റ് വൈദഗ്ദ്ധ്യം, ബിസിനസ് മിടുക്ക് എന്നിവ വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോടും (ഐഐഎം-കെ) പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഒരു പ്രമുഖ നവരത്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ബിഇഎൽ) ധാരണാ പത്രത്തിൽ ഒപ്പുവച്ചു. ബിഇഎല്ലിനുള്ളിൽ കഴിവുള്ളവരും ഭാവിക്ക് തയ്യാറുള്ളവരുമായ ഒരു പ്രതിഭാ സംഘത്തെ വളർത്തിയെടുക്കുന്നതിനായി ഐഐഎം-കെ രൂപകൽപ്പന ചെയ്ത കസ്റ്റമൈസ്ഡ് പ്രൊഫഷണൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (പിപിജിഡി) പ്രോഗ്രാമുകളുടെ ഒരു പരമ്പരയാണ് ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ബിഇഎൽ ഡയറക്ടർ (എച്ച്ആർ) എൻ. വിക്രമൻ, ഐഐഎം-കെ ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്. “BEL-മായുള്ള ഞങ്ങളുടെ ദീർഘകാല പങ്കാളിത്തത്തിലെ ഒരു അത്ഭുതകരമായ നാഴികക്കല്ലാണ് ഈ ധാരണാപത്രം ഒപ്പുവച്ചത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്സ്, പ്രതിരോധ മേഖലയുടെ വെല്ലുവിളികളിലൂടെ സ്ഥാപനത്തെ നയിക്കാൻ…
ഭരണഘടനാവകാശങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഔദാര്യമല്ല: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ ഔദാര്യമല്ലെന്നും ഭരണഘടനയും നിയമ നീതി സംവിധാനങ്ങളും നല്‍കുന്ന സംരക്ഷണവും കരുതലും ആരുടെയും മുമ്പില്‍ അടിയറവ് വെയ്ക്കില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. എയ്ഡഡ്, അണ്‍എയ്ഡഡ് വ്യത്യാസമില്ലാതെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനും അതിന്റെ ഭാഗമായി അദ്ധ്യാപകരെ തെരഞ്ഞെടുക്കാനും നിയമിക്കാനും അവകാശമുണ്ട്. ഈ അവകാശത്തിന്മേലുള്ള കൈകടത്തലും കടന്നുകയറ്റവുമാണ് ഭിന്നശേഷി നിയമനത്തിന്റെ മറവില്‍ അണിയറയിലൊരുങ്ങുന്നത്. ന്യൂനപക്ഷ വിദ്യാഭ്യാസമേഖലകളെയും ഇതര ഏജന്‍സികളും ട്രസ്റ്റുകളും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഒരേ തട്ടില്‍വെച്ച് തൂക്കുന്നത് വിരോധാഭാസമാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും കൃത്യതയോടെ മനസ്സിലാക്കി പ്രതികരിക്കുവാനും അവസരോചിത ഇടപെടല്‍ നടത്തുവാനും സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കാകണം. കേരളത്തിലെ ക്രൈസ്തവ മാനേജുമെന്റുകള്‍ സര്‍ക്കാരിനോട് സഹകരിച്ചുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചതും പ്രവര്‍ത്തിക്കുന്നതും.…
വസ്ത്രധാരണത്തിൻ്റെ പേരിൽ വിദ്യാർഥിനിയെ മാനസികമായി പീഡിപ്പിച്ച സ്കൂൾ അധികൃതർക്കെതിരെ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
എറണാകുളം: മതവിശ്വാസം അനുശാസിക്കുന്ന വസ്ത്രം ധരിക്കുന്നതിൻ്റെ പേരിൽ വിദ്യാർഥിനിയെ മാനസികമായി പീഡിപ്പിച്ച കൊച്ചി പള്ളുരുത്തി സെന്റ് റിത്താസ് സ്കൂൾ അധികൃതർക്കെതിരെ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മതേതര പുരോഗമന കേരളത്തിൽ വിദ്യാഭ്യാസം നേടാനും സ്കൂളിൽ വരാനും മതബോധം ഒരു മാനദണ്ഡമായി മാറ്റാനാണ് പള്ളുരുത്തിയിലെ സ്കൂൾ അധികൃതർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മഹാത്മാ അയ്യൻകാളിയുടെ നേതൃത്വത്തിൽ പൊരുതി നേടിയ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ജനാധിപത്യവൽക്കരണത്തെ കൊഞ്ഞനം കുത്താനാണ് സ്കൂൾ അധികൃതർ, അധ്യാപകർ, പി.ടി.എ എന്നിവരുടെ ശ്രമമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഈ നെറികേടിനെ ജനാധിപത്യ കേരളം ചെറുത്ത് തോൽപിക്കുക തന്നെ ചെയ്യും. എറണാകുളം എം.പി ഹൈബി ഈഡൻ, എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ സ്കൂൾ അധികൃതരും രക്ഷിതാക്കളുമായി ചർച്ച നടത്തി മുന്നോട്ട് വെച്ച ആവശ്യങ്ങൾ അങ്ങേയറ്റം ക്രൂരമാണ്.…
വിദ്യാർത്ഥികൾ ഉൾപ്പടെ യാത്രക്കാര്‍ പെരുവഴിയിൽ; കെഎസ്ആർടിസി അമ്പലപ്പുഴ ഷെൽറ്ററിൽ ബസുകൾ കയറുന്നില്ല
എടത്വ: പൊതു ഗതാഗതം സംവിധാനം പരമാവധി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസ് ഡിപ്പോകൾ മുന്തിയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സംസ്ഥാന ഗതാഗത വകുപ്പ് പ്രഖ്യാപിക്കുപ്പോഴും അമ്പലപ്പുഴയിൽ സ്കൂള്‍/കോളേജ് വിദ്യാർത്ഥികൾ ഉൾപ്പടെ യാത്രക്കാര്‍ പെരുവഴിയിൽ. കെ സി വേണുഗോപാൽ എംപി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും നിർമ്മിച്ച അമ്പലപ്പുഴ കെഎസ്ആർടിസി വിശ്രമ കേന്ദ്രവും കംഫോർട്ട് സ്റ്റേഷനും 2011 ഒക്ടോബർ 1ന് ആണ് ശിലാസ്ഥാപനം നടത്തിയത്. സൗജന്യ ഇന്റർനെറ്റ് സംവിധാനത്തോട് ആഘോഷകരമായി 2013 മാർച്ച് 9ന് ഉദ്ഘാടനം ചെയ്ത കെഎസ്ആർടിസി ബസ് ഷെൽറ്റർ ഇന്ന് കാട് കയറി മാലിന്യ കൂമ്പാരവുമായി നശിച്ചുകൊണ്ടിരിക്കുകയാണ്. രാത്രി കാലങ്ങളിൽ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളവും പകൽ സമയങ്ങളിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രവുമായി മാറിയിരിക്കുന്നു. കെഎസ്ആർടിസി അമ്പലപ്പുഴ ഡിപ്പോയിൽ കെഎസ്ആർടിസി ബസുകൾ കയറുകയോ യാത്രക്കാരെ കയറ്റുകയോ ചെയ്യുന്നില്ല. എന്നാൽ, ചുട്ടു പൊള്ളുന്ന വെയിലത്തും മഴയത്തും…
സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദം; തന്റെ മകള്‍ക്ക് ഈ സ്കൂളില്‍ തുടരാൻ താൽപ്പര്യമില്ലെന്ന് പിതാവ്
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിർണായക വഴിത്തിരിവ്. തന്റെ മകൾക്ക് ഈ സ്കൂളിൽ തുടരാൻ താൽപ്പര്യമില്ലെന്നും സ്കൂൾ അധികൃതർ ഇതുവരെ മകളെ ബന്ധപ്പെട്ടിട്ടില്ലെന്നും പെൺകുട്ടിയുടെ പിതാവ് അനസ് പ്രതികരിച്ചു. ഹിജാബ് ഇല്ലാതെ വരാൻ സമ്മതപത്രം നൽകിയാൽ പഠനം തുടരാമെന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അനസിന്റെ മകൾ വിവാദത്തിന് ശേഷം ക്ലാസുകളിൽ പോയിട്ടില്ല. പനി ബാധിച്ചതാണ് കാരണമെന്ന് പറയുന്നു. നേരത്തെ നടന്ന സമവായ ചർച്ചയിൽ ഹിജാബ് ധരിക്കാതെ വരണമെന്ന സ്കൂൾ മാനേജ്മെന്റിന്റെ നിബന്ധന വിദ്യാർത്ഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹം നിലപാട് മാറ്റി. സംഭവത്തിൽ മാനേജ്‌മെന്റിനെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാൻ മാനേജ്‌മെന്റ് മനഃപൂർവം ശ്രമിക്കുന്നതായും മന്ത്രി ആരോപിച്ചു.
അനന്തുവിന്റെ മരണത്തിന് കാരണക്കാരായ ആർ.എസ്.എസുകാരെ തുറങ്കലിലടക്കണം: നഈം ഗഫൂർ
മുഴുവൻ RSS സംവിധാനങ്ങൾക്കെതിരെയും വിശാലമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം തിരുവനന്തപുരം: ആർ.എസ്.എസിനെതിരെ കുറിപ്പ് പോസ്റ്റ് ചെയ്ത് ആത്മഹത്യ ചെയ്ത യുവാവ് അനന്തുവിൻ്റെ മരണത്തിന് കാരണക്കാരായ മുഴുവൻ ആർ.എസ്.എസുകാരെയും അറസ്റ്റ് ചെയ്ത് തുറങ്കലിലടക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ മറ്റൊരു ജീവൻ കൂടി ആർ.എസ്.എസ് അപഹരിച്ചിരിക്കുന്നു. ചെറുപ്പം മുതൽ അച്ഛനോടൊത്ത് RSS പരിപാടികളിൽ പോയിരുന്ന അനന്തുവിനെ നിധീഷ് നാരായണൻ എന്ന RSS പ്രവർത്തകൻ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി അനന്തു തുറന്നുപറയുന്നുണ്ട്. ബ്രഹ്മചര്യത്തിന്റെയും ത്യാഗത്തിന്റെയും വീമ്പു പറയുന്ന RSS നകത്ത് നടന്നുവരുന്ന മനുഷ്യത്വരഹിതമായ പീഡനങ്ങളും ലൈംഗിക ഉപദ്രവങ്ങളുമാണ് അനന്തുവിൻ്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്. അനന്തു വളരെ ചെറുപ്രായം മുതൽ ഏകദേശം മൂന്ന് വയസ്സ് മുതൽ ഏറ്റുവാങ്ങിയ ലൈംഗിക ഉപദ്രവത്തെക്കുറിച്ചാണ് പറയുന്നത്. ചെറിയ കുട്ടികൾ ഉൾപ്പെടെ RSS ശാഖപോലുള്ള പരിപാടികളിൽ പങ്കെടുക്കുന്നതായി ഇപ്പോൾ…
