മക്കരപ്പറമ്പ – ‘കാലിസ്റ്റ അലുംനി മീറ്റ്’ സംഘടിപ്പിച്ചു

മക്കരപ്പറമ്പ : ജി.വി.എച്ച്.എസ്‌.എസ്‌ മക്കരപ്പറമ്പ ഹയർസെക്കൻഡറി 2014-2016 ബാച്ചിന്റെ സംഗമം ‘കാലിസ്റ്റ അലുംനി മീറ്റ്’ സംഘടിപ്പിച്ചു. സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിരമിച്ച അധ്യാപകരെ ആദരിച്ചു. പ്രിൻസിപ്പൽ അജിത്, അധ്യാപകരായ ഹക്കീം, അജയൻ, അലവിക്കുട്ടി, സുഹ്റാബി, ബിജു, സേധു, വിനോദ്, ചിത്ര, വിനോദ്കുമാർ, എ.ടി അഷ്റഫ്, റഫീഖ്, സന്തോഷ്, സജിത്, ഉമേഷ്, ആയിഷ എന്നിവർ പങ്കെടുത്തു. 2014-2016 ബാച്ചിലെ ഹയർസെക്കൻഡറി വിദ്യാർഥികൾ നേതൃത്വം നൽകി.

വയനാട്ടിലെ മനുഷ്യ-മൃഗ സംഘർഷം പരിഹരിക്കാൻ തന്ത്രങ്ങൾ മെനയുമെന്ന് ഭൂപേന്ദർ യാദവ്

കല്പറ്റ: പശ്ചിമഘട്ടത്തിലെ നീലഗിരി ജൈവമണ്ഡലത്തിൻ്റെ അവിഭാജ്യ ഘടകമായ വയനാട്ടിലെ മനുഷ്യ-മൃഗ സംഘർഷം ലഘൂകരിക്കാൻ മന്ത്രാലയം തന്ത്രങ്ങൾ സ്വീകരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. വയനാടുമായി അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ കടുവാ സങ്കേതം (ബിടിആർ) സന്ദർശിച്ചതായി ബുധനാഴ്ച സുൽത്താൻ ബത്തേരിയിൽ ജില്ലാ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാക്കളുമായും കർഷക സംഘടനാ നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ യാദവ് പറഞ്ഞു. വന്യജീവി സങ്കേതം (ഡബ്ല്യുഡബ്ല്യുഎസ്), തന്ത്രം രൂപപ്പെടുത്തുന്നതിൻ്റെ ഭാഗമായി വയനാട് സന്ദർശനത്തിന് മുമ്പ്. ബിടിആറിൻ്റെ വൈൽഡ് ലൈഫ് മാനേജർമാരുമായി അവരുടെ പ്രവർത്തനങ്ങൾ, ആവാസ പരിപാലന പരിപാടികൾ, റിസർവിലെ ജിയോടാഗിംഗ് നടപടികൾ തുടങ്ങി വിവിധ വിഷയങ്ങൾ താൻ ചർച്ച ചെയ്തതായി യാദവ് പറഞ്ഞു. ജില്ലയിലെ കർഷക സംഘടനകൾ തങ്ങളുടെ പരാതികളും ആവശ്യങ്ങളും പ്രശ്‌നം ലഘൂകരിക്കാൻ സ്വീകരിക്കേണ്ട ഹ്രസ്വകാല, ദീർഘകാല നടപടികളും…

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിലെ പരമ്പരാഗത കോട്ടകൾ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ എൽഡിഎഫ്

കോഴിക്കോട്: വടക്കൻ കേരളത്തിലെ ആറ് ജില്ലകളിലെ ഒമ്പത് ലോക്‌സഭാ സീറ്റുകളിൽ വയനാട്, മലപ്പുറം എന്നീ രണ്ട് മണ്ഡലങ്ങൾ മാത്രമാണ് വരാനിരിക്കുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന് (യുഡിഎഫ്) വിജയിക്കാൻ കഴിയുന്നത്. നിലവിൽ എംപി അബ്ദുസ്സമദ് സമദാനിയും ഇ ടി മുഹമ്മദ് ബഷീറും കൈവശം വച്ചിരിക്കുന്ന മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ സിറ്റിംഗ് എംപിമാരെ മാറ്റാൻ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) തന്ത്രങ്ങൾ മെനയുമ്പോൾ, നിലവിലെ എംപിമാരെ നോമിനേറ്റ് ചെയ്യാൻ കോൺഗ്രസ് നേതൃത്വം തയ്യാറെടുക്കുന്നു. കൂടാതെ മറ്റ് ഏഴ് മണ്ഡലങ്ങളിലെ വോട്ടുകളിലും പ്രതീക്ഷയര്‍പ്പിക്കുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റുകളും യുഡിഎഫ് നേടിയെങ്കിലും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [സിപിഐ-എം] നയിക്കുന്ന ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എൽഡിഎഫ്) അതിൻ്റെ പരമ്പരാഗത കോട്ടകൾ തിരിച്ചുപിടിക്കാനുള്ള ദൃഢനിശ്ചയത്തിലാണ്. നിലവിലെ നിയമസഭാംഗങ്ങൾ, മന്ത്രിമാർ, മുൻ എംപിമാർ, പാർട്ടി ജില്ലാ…

നടിയെ ആക്രമിച്ച കേസ്: വസ്തുതാന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് ഇരയ്ക്ക് നൽകാൻ സെഷൻസ് ജഡ്ജിക്ക് ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: നടന്‍ ദിലീപ് ഉൾപ്പെട്ട ലൈംഗികാതിക്രമക്കേസിലെ പ്രതിയുടെ കൈയ്യില്‍ മെമ്മറി കാർഡ് ഉണ്ടെന്ന ആരോപണത്തെക്കുറിച്ചുള്ള വസ്തുതാന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് ഇരയ്ക്ക് നൽകാൻ കേരള ഹൈക്കോടതി ഫെബ്രുവരി 21ന് (ബുധൻ) എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് നിർദേശം നൽകി. ലൈംഗികാതിക്രമത്തിൻ്റെ വീഡിയോകൾ അനധികൃതമായി ആക്‌സസ് ചെയ്‌തു, അതിൻ്റെ ഉള്ളടക്കങ്ങൾ പകർത്തി പ്രക്ഷേപണം ചെയ്തു എന്നാണ് ആരോപണം. വസ്തുതാന്വേഷണ റിപ്പോർട്ട് രഹസ്യമായി പരിഗണിക്കണമെന്ന് കോടതി ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്ന് ഉത്തരവിടുന്നതിനിടെ ജസ്റ്റിസ് കെ.ബാബു നിരീക്ഷിച്ചു. നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കിയാൽ റിപ്പോർട്ടിൻ്റെ പകർപ്പ് ഇരയ്ക്ക് നൽകണമെന്നും കോടതി പറഞ്ഞു. റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് ഇര സമർപ്പിച്ച ഹർജി കോടതിയിൽ വന്നപ്പോൾ, ജില്ലാ ജഡ്ജിയിൽ നിന്ന് ലഭിച്ച കത്ത് പ്രകാരം സെഷൻസ് ജഡ്ജി അന്വേഷണം പൂർത്തിയാക്കിയെന്ന് ഇരയുടെ അഭിഭാഷകൻ വാദിച്ചു. ഇര നൽകിയ ഹരജി അനുവദിച്ചുകൊണ്ടാണ് കോടതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടത്. ഫോറൻസിക്…

വെൽഫെയർ പാർട്ടി ജനപ്രതിനിധികളുടെ സെക്രട്ടറിയേറ്റ് ധർണ്ണ നാളെ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചും, അനുവദിച്ച തുക നൽകാതെയും, ഒരു ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾ പാസാക്കാതെയും പ്രാദേശിക വികസന പ്രവർത്തനങ്ങളെ തകർക്കുന്ന എൽ.ഡി.എഫ് സർക്കാറിൻ്റെ ജനദ്രോഹ നയത്തിനെതിരെ വെൽഫെയർ പാർട്ടിയുടെ തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നാളെ (ഫെബ്രുവരി 22ന്) പ്രതിഷേധ ധർണ്ണ നടത്തുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് പറഞ്ഞു. സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നരമാസം മാത്രം ബാക്കിയുള്ളപ്പോഴും സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കേണ്ട മൂന്നാം ഗഡു തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചിട്ടില്ല. അനുവദിച്ച രണ്ടാം ഗഡുവിൽ പല തദ്ദേശ സ്ഥാപനങ്ങളുടെയും ബില്ലുകൾ ട്രഷറിയിൽ ക്യുവിലാണ്. ബജറ്റ് കാലാവധി അവസാനിക്കാറാകുമ്പോഴും വാർഷിക പദ്ധതിയുടെ മൂന്നിലൊന്ന് മാത്രമേ ചിലവഴിച്ചിട്ടുള്ളു. വൻതോതില്‍ നികുതിയും പെർമിറ്റ് ഫീയും വർധിപ്പിച്ച് പൊതുജങ്ങൾക്കുമേൽ ഭാരം അടിച്ചേൽപ്പിക്കുകയും, ഇന്ധന സെസ്സ് വാങ്ങുകയും ചെയ്തിട്ടും സാമൂഹ്യക്ഷേമ പെൻഷനുകൾ…

മുടങ്ങിക്കിടക്കന്ന ഇ ഗ്രാന്റുകൾ ഉടൻ വിതരണം ചെയ്യണം: കെ.എം ഷെഫ്രിൻ

പാലക്കാട്: സംസ്ഥാനത്ത് രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന പിന്നോക്ക വിഭാഗം വിദ്യാർത്ഥികളുടെ ഇ ഗ്രാന്റുകൾ ഉടൻ വിതരണം ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിൻ പറഞ്ഞു. ഇ ഗ്രാന്റുകൾ കാലോചിതമായി വർധിപ്പിക്കണമെന്നും ഗവേഷക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ പ്രതിമാസം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ ഗ്രാന്റുകൾ നൽകാതെ ആദവാസി വിദ്യാർത്ഥികളെ വഞ്ചിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി അട്ടപ്പാടി അഗളി സിവിൽ സ്‌റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ‘ജനകീയ വിചാരണ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ അധ്യക്ഷ്യത വഹിച്ചു. ആദ്യ വർഷത്തെ ഇ ഗ്രാന്റിന് അപേക്ഷിച്ച് സെക്കന്റ് ഇയർ അവസാനമായിട്ടും തുക ലഭിക്കാത്ത അട്ടപ്പാടി ആർ.ജി.എം ഗവ. കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ അണിനിരന്നു. വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് അംഗം ബാബു തരൂർ മുഖ്യപ്രഭാഷണം നടത്തി. ആറ്…

ഫുൾ ബ്രൈറ്റ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് നേട്ടവുമായി ഡോ. മുഹമ്മദ് റോഷൻ നൂറാനി

കോഴിക്കോട്: ജാമിഅ മർകസ് വൈസ് റെക്ടറും ഗവേഷകനുമായ ഡോ. മുഹമ്മദ് റോഷൻ നൂറാനിക്ക് അമേരിക്ക-ഇന്ത്യ സർക്കാരുകൾ സംയുക്തമായി നൽകുന്ന നെഹ്‌റു പോസ്റ്റ് ഡോക്ടറൽ ഫുൾബ്രൈറ്റ്‌ ഫെല്ലോഷിപ്പ്. യു എസ് ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റിന്റെയും ഇന്ത്യൻ സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെയും ധനസഹായത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷൻ(യു.എസ്.ഐ.ഇ.എഫ്) ഏർപ്പെടുത്തിയ ഈ ഫെല്ലോഷിപ്പ് അന്താരാഷ്‌ട്ര അക്കാദമിക്ക് രംഗത്ത് ഏറ്റവും വിലമതിക്കപ്പെടുന്ന ഗവേഷണ അവാർഡുകളിലൊന്നാണ്. ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന സെലക്ഷൻ പ്രോസസിലൂടെയാണ് ഫെല്ലോഷിപ്പിനുള്ളവരെ തിരഞ്ഞെടുക്കുന്നത്. ‘ആധുനിക കാലഘട്ടത്തിൽ ഇസ്‌ലാമിക ജ്ഞാനോൽപാദനത്തിന്റെ രീതിശാസ്ത്രവും പണ്ഡിതരും’ എന്ന പ്രൊജക്റ്റാണ് ഫെല്ലോഷിപ്പിന് അർഹത നേടിയത്. അമേരിക്കയിലെ പബ്ലിക്ക് ലാൻഡ് ഗ്രാൻഡ് റിസർച്ച് യൂണിവേഴ്‌സിറ്റികളിലൊന്നായ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്കിലീയിലാണ് റോഷൻ നൂറാനി 22 മാസത്തോളം ഗവേഷണം നടത്തുക. കോഴിക്കോട് മർകസ് സ്ഥാപനങ്ങളുടെ എക്‌സലൻസ് സെന്ററായ പൂനൂർ ജാമിഅ മദീനത്തുന്നൂറിൽ സമന്വയ വിദ്യാഭ്യാസ സിലബസ് അനുസരിച്ച് മതപഠനത്തോടൊപ്പം…

റബറിന് ന്യായ വില പ്രഖ്യാപിച്ച് സംഭരണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തേണ്ടത്: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: റബറിന് ന്യായവില പ്രഖ്യാപിച്ച് സംഭരണം ഉറപ്പാക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായ പദ്ധതികള്‍ നിലവിലുള്ള റബര്‍ കര്‍ഷകര്‍ക്ക് യാതൊരു നേട്ടവുമുണ്ടാക്കില്ലെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍. റബര്‍ മേഖലയ്ക്കുള്ള സാമ്പത്തിക സഹായം 23 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണെങ്കിലും കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ആഹ്ലാദിക്കാന്‍ വകയൊന്നുമില്ല. 2024 ഫെബ്രുവരി 23,24 തീയതികളില്‍ ആസാമിലെ ഗോഹട്ടിയില്‍ നടക്കുന്ന ഇന്ത്യ റബര്‍ മീറ്റിന്റെ മുന്നോടിയായി വടക്കുകിഴക്കന്‍ റബര്‍ വ്യാപന പദ്ധതിക്ക് ഉത്തേജനമേകുന്നതാണീ പ്രഖ്യാപനം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 2 ലക്ഷം ഹെക്ടറിലേയ്ക്ക് റബര്‍കൃഷി വ്യാപിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും റബര്‍ ബോര്‍ഡിന്റെയും വ്യവസായികളുടെയും സംഘടിത പദ്ധതിക്ക് ഈ കേന്ദ്രസഹായ പ്രഖ്യാപനം ഒരുപക്ഷേ ഉപകരിക്കും. വിലത്തകര്‍ച്ചമൂലം ഒരു പതിറ്റാണ്ടിലേറെയായി പ്രതിസന്ധിയിലായിരിക്കുന്ന കേരളത്തിലെ പരമ്പരാഗത റബര്‍മേഖലയ്ക്ക് പുതിയ പ്രഖ്യാപനങ്ങള്‍ നേട്ടമുണ്ടാകില്ലെന്നുമാത്രമല്ല വടക്കുകിഴക്കന്‍…

ആമസോണ്‍ പ്രൊപല്‍ സ്റ്റാര്‍ട്ട് അപ്പ് ആക്സിലറേറ്റര്‍ സീസണ്‍ മൂന്നില്‍ മിരാന ടോയ്സ്, അവിമീ ഹെര്‍ബല്‍, പെര്‍ഫോറ വിജയികളായി

വിജയികള്‍ക്ക് ആമസോണില്‍ നിന്ന് ആകെ 100000 ഡോളറിന്‍റെ ഇക്വിറ്റി ഫ്രീ ഗ്രാന്‍റ് ലഭിക്കും സീസണ്‍ മൂന്നിലെ ഫൈനലിസ്റ്റുകള്‍ക്ക് ആകെ ഒരു ദശലക്ഷം ഡോളറിലേറെ എഡബ്ലിയുഎസ് ക്രെഡിറ്റുകള്‍, ലോജിസ്റ്റിക് പിന്തുണ, അക്കൗണ്ട് മാനേജുമെന്‍റ് പിന്തുണ തുടങ്ങിയവ ലഭിക്കും മൂന്നു സീസണുകളിലായി പ്രൊപല്‍ ആക്സിലറേറ്റര്‍ 150-ല്‍ ഏറെ സ്റ്റാര്‍ട്ട് അപ്പുകളെയാണ് ആഗോള വിപണിയില്‍ തുടക്കം കുറിക്കാന്‍ സഹായിച്ചത്. തിരുവനന്തപുരം: ആമസോണ്‍ ഇന്ത്യയുടെ ആമസോണ്‍ ഗ്ലോബല്‍ സെല്ലിങ് പ്രൊപല്‍ സ്റ്റാര്‍ട്ട് അപ്പ് ആക്സിലറേറ്ററില്‍ (പ്രൊപല്‍ ആക്സിലറേറ്റര്‍) മിരാന ടോയ്സ്, അവിമീ ഹെര്‍ബല്‍, പെര്‍ഫോറ വിജയികളായി. വിജയികള്‍ക്ക് ആമസോണില്‍ നിന്ന് ആകെ 100,000 ഡോളര്‍ ഇക്വിറ്റി ഫ്രീ ഗ്രാന്‍റ് ആയി ലഭിക്കും. മിറാന ടോയ്സ്, ആപ്പ് നിയന്ത്രിത ഓഗ്മെന്‍റഡ് റിയാലിറ്റി ഗെയിമുകളിലൂടെ ഡിജിറ്റല്‍, ഫിസിക്കല്‍ പ്ലേ സംയോജിപ്പിച്ച് നൂതനമായ സ്മാര്‍ട്ട് കളിപ്പാട്ടങ്ങളുടെ ഒരു ശ്രേണി വാഗ്ദാനം ചെയ്യുന്നു. നാനാജി എന്ന 85-കാരനായ രാധാകൃഷ്ണ…

കുറുവത്ത് ശ്രീ രുധിരമാല ഭഗവതി ക്ഷേത്രത്തിലെ തോറ്റംപാട്ട് മഹോത്സവം സമാപിച്ചു

തൃശ്ശൂർ: ശനി, ഞായർ ദിവസങ്ങളിലായി നടന്നുവന്നിരുന്ന പൂത്തോൾ പോട്ടയിൽ ലെയിനിലെ കുറുവത്ത് ശ്രീ രുധിരമാല ഭഗവതി ക്ഷേത്രത്തിലെ തോറ്റംപാട്ട് മഹോത്സവം സമാപിച്ചു. ഉത്സവത്തിനോടനുബന്ധിച്ചു ക്ഷേത്രത്തിൽ ഭഗവതി, വിഷ്ണുമായ, കരിങ്കുട്ടി, മലവാഴി എന്നീ ദേവതകൾക്കും രാമര് മുത്തപ്പൻ, രാമൻ മുത്തപ്പൻ എന്നിവർക്കുമുള്ള കളമെഴുത്തു പാട്ടുകൾ നടത്തി. കുറുവത്ത് ഭഗവതി വടക്കുംനാഥനെ ചെന്നുകണ്ടു വണങ്ങുന്ന ആചാരത്തിൻറെ ഭാഗമായുള്ള ‘കുറുവത്ത് തമ്പുരാട്ടി അമ്മയുടെ രഥം എഴുന്നള്ളിപ്പ്’, മേളവാദ്യങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽനിന്നും രാത്രി ഒമ്പത് മണിയോടെ പുറപ്പെട്ട് എം.ജി റോഡ്- പോട്ടയിൽ ലെയിൻ സംഗമസ്ഥാനത്തെത്തി പഞ്ച ഉപചാര പൂജ നടത്തി മടങ്ങി. ചെറായി വിമലാക്ഷൻ തന്ത്രി, ക്ഷേത്രം മേൽശാന്തി വിനോദ് ശാന്തി എന്നിവർ പൂജകൾക്കു നേതൃത്വം നല്കി.