കണ്ണൂര്: അന്താരാഷ്ട്ര കപ്പൽ, തുറമുഖ സൗകര്യ സുരക്ഷാ (ഐഎസ്പിഎഫ്എസ്) കോഡ് നേടി കണ്ണൂരിലെ അഴീക്കൽ തുറമുഖം ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. വിദേശ യാത്രക്കപ്പലുകളും ചരക്ക് കപ്പലുകളും തുറമുഖത്തേക്ക് പ്രവേശിക്കുന്നതിൻ്റെയും ഇമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെ വിവിധ സംവിധാനങ്ങൾ നടപ്പാക്കുന്നതിൻ്റെയും ഭാഗമാണ് കേന്ദ്ര സർക്കാരിൻ്റെ ISPFS സർട്ടിഫിക്കേഷൻ. കപ്പലുകൾ, നാവികർ, തുറമുഖങ്ങൾ, തുറമുഖ തൊഴിലാളികൾ എന്നിവരുടെ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോഡ്, സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ നിർബന്ധിക്കുന്നു. കെ.വി.സുമേഷ് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളാണ് തുറമുഖത്തിന് സർട്ടിഫിക്കേഷൻ ഉറപ്പാക്കാൻ സഹായകമായത്. തുറമുഖ മന്ത്രിയുടെ മുൻകൈകൾ വേഗത്തിലുള്ള അനുമതി പ്രക്രിയയ്ക്ക് സഹായകമായി. മർക്കൻ്റൈൽ മറൈൻ ഡിപ്പാർട്ട്മെൻ്റിൻ്റെയും നോട്ടിക്കൽ സർവേയറുടെയും പരിശോധനയെ തുടർന്നാണ് അനുമതി. തുറമുഖത്തെ മെച്ചപ്പെടുത്തിയ സുരക്ഷാ നടപടികൾ അതിൻ്റെ വളർച്ചയ്ക്കും കാര്യക്ഷമതയ്ക്കും സഹായകമാകുമെന്ന് സുമേഷ് പറഞ്ഞു.
Category: KERALA
സഞ്ജീവ് ഭട്ടിന് മാത്രമല്ല, ‘രാജ്യത്ത് അന്യായമായി തടവിലാക്കപ്പെട്ട മുഴുവനാളുകൾക്കും നീതി ലഭ്യമാകുന്നത് വരെ പോരാട്ടം തുടരും: ശ്വേതാ ഭട്ട്
കോഴിക്കോട് : സഞ്ജീവ് ഭട്ടിന് മാത്രമല്ല, രാജ്യത്ത് അന്യായമായി തടവിലാക്കപ്പെട്ട മുഴുവനാളുകൾക്കും നീതി ലഭ്യമാകുന്നത് വരെ പോരാട്ടം തുടരുമെന്ന് ശ്വേതാ ഭട്ട്. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഡിഗ്നിറ്റി കോൺഫറൻസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്. സഞ്ജീവ് ഭട്ടിനെ തടവിലാക്കിയത് കൊണ്ട് അദ്ദേഹം പറഞ്ഞ സത്യം ഇല്ലാതാകില്ല. ഭരണകൂടം ആവശ്യപ്പെടുന്നത് അവർക്ക് വിധേയപ്പെടാനാണ്. നീതിക്ക് വേണ്ടിയുള്ള ശബ്ദങ്ങളെ ഭയപ്പെടുത്തി നിശബ്ദമാക്കാൻ കഴിയില്ല എന്നതാണ് സഞ്ജീവ് ഭട്ട് പകർന്ന പാഠം. അവർ കൂട്ടി ചേർത്തു. സി.എ.എ യുമായി മുന്നോട്ട് പോയാൽ രാജ്യം രണ്ടാം പൗരത്വ സമരത്തിന് സാക്ഷ്യം വഹിക്കും എന്ന് ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്റ് ആസിം ഖാൻ പറഞ്ഞു. ഡിഗ്നിറ്റി കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വംശഹത്യാ രാഷ്ട്രീയത്തെ പാലൂട്ടി വളർത്തുന്നത് ഇന്ത്യയിലെ മുഖ്യധാരാ പ്രതിപക്ഷമാണ്. വിദ്യാർത്ഥി പ്രതിപക്ഷത്തിലാണ് ഭാവിയുടെ പ്രതീക്ഷ എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന…
യോഗാതിരിപ്പാട് സൈന്ധവ പ്രതിഷ്ഠാ ട്രസ്റ്റ് നയിക്കും
പാലക്കാട്: അമ്പോറ്റി തമ്പുരാൻ എന്നറിയപ്പെടുന്ന മാനവേന്ദ്ര വർമ യോഗതിരിപ്പാടിൻ്റെ നേതൃത്വത്തിൽ സനാതന മൂല്യങ്ങളുടെ പ്രചാരണത്തിനായി രൂപീകരിച്ച സൈന്ധവ പ്രതിഷ്ഠാനം ട്രസ്റ്റ് ഞായറാഴ്ച ഇവിടെ ആരംഭിച്ചു. വൈവിധ്യമാർന്ന സമൂഹങ്ങൾക്ക് പ്രാധാന്യം നൽകുന്ന സംസ്കാരത്തിൻ്റെ നാടാണ് ഇന്ത്യയെന്ന് ഉദ്ഘാടനം ചെയ്ത വി.കെ.ശ്രീകണ്ഠൻ എം.പി പറഞ്ഞു. ലോകരാജ്യങ്ങളുടെ ഇടയിൽ ഇന്ത്യ കുതിക്കുന്നതിൽ എല്ലാവരും അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. സനാതന ധർമ്മം ഒരിക്കലും ജാതിയുടെയോ നിറത്തിൻ്റെയോ പേരിൽ ആളുകളെ വേർതിരിക്കുന്നില്ലെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച യോഗതിരിപ്പാട് പറഞ്ഞു. “ഓരോ മനുഷ്യനും അവരുടെ ജീവിതത്തിൽ വർണ്ണങ്ങളുടെ നാല് ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവരും. സനാതന ധർമ്മത്തെക്കുറിച്ച് ശരിയായ ധാരണയുണ്ടാകേണ്ട കാര്യമാണ്,” അദ്ദേഹം പറഞ്ഞു. അമേരിക്കയില് നിന്നുള്ള സ്വാമി ബോധനദാജി സർപ്പയജ്ഞം ഉദ്ഘാടനം ചെയ്തു. സർപ്പപ്രതിഷ്ഠ ഏപ്രിൽ 23, 24 തീയതികളിൽ നടക്കും. യോഗതിരിപ്പാട് സ്ഥാപിക്കുന്ന അഷ്ടനാഗ ക്ഷേത്രത്തിൻ്റെ മാതൃക ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് മേജർ രവി…
ഖരമാലിന്യ സംസ്കരണ പദ്ധതി: ആദ്യഘട്ട ഫയർ അസസ്മെൻ്റ് നടത്തുന്നതിനുള്ള ധാരണാപത്രം ഒപ്പു വെച്ചു
തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള ഖരമാലിന്യ സംസ്കരണ സൗകര്യങ്ങളുടെ സമഗ്രമായ അഗ്നി സുരക്ഷാ വിലയിരുത്തൽ നടത്തുന്നതിന് ചെന്നൈ ആസ്ഥാനമായുള്ള ഇൻ്റർനാഷണൽ ഫയർ എൻജിനീയറിംഗ് കൺസൾട്ടൻ്റുമായി (ഐഎഫ്ഇസി) കേരള ഖരമാലിന്യ സംസ്കരണ പദ്ധതി (കെഎസ്ഡബ്ല്യുഎംപി) ധാരണാപത്രം ഒപ്പുവച്ചു. ഖരമാലിന്യ സംസ്കരണത്തിൻ്റെ ആദ്യഘട്ട ഫയർ അസസ്മെൻ്റ് നടത്തുന്നതിനുള്ള ധാരണാപത്രത്തിൽ കെഎസ്ഡബ്ല്യുഎംപി പ്രൊജക്റ്റ് ഡയറക്ടർ ദിവ്യ എസ് അയ്യരും ഐഎഫ്ഇസി ചീഫ് എക്സിക്യൂട്ടീവ് കൺസൾട്ടൻ്റ് സി. അരുണഗിരിയും ഒപ്പുവച്ചു. ലോക ബാങ്ക് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിന് തൊട്ടുപിന്നാലെയാണ് ധാരണാപത്രം ഒപ്പു വെച്ചത്. മാലിന്യ സംസ്കരണ കേന്ദ്രങ്ങളുടെ ദൈനംദിന പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന തീപിടിത്ത സാധ്യതകൾ തിരിച്ചറിയാൻ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നത് സഹായിക്കുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. സമഗ്രമായ വിലയിരുത്തൽ തീപിടുത്ത അപകടങ്ങൾ കുറയ്ക്കുന്നതിനും ഫയർ സുരക്ഷാ നിയമങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനും ഫൂൾ പ്രൂഫ് സുരക്ഷാ നടപടികൾ സ്ഥാപിക്കുന്നതിനുള്ള…
സര്ക്കാരിനു വേണ്ടി കേരള ഗാനം എഴുതിപ്പിച്ച് സാഹിത്യ അക്കാദമി തന്നെ അപമാനിച്ചു: ശ്രീകുമാരന് തമ്പി
തിരുവനന്തപുരം: കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് സാഹിത്യ അക്കാദമിയില് നിന്നുണ്ടായ ദുരനുഭവത്തിനു പിന്നാലെ പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും തന്റെ അനുഭവം ഫെയ്സ്ബുക്കിലൂടെ പങ്കു വെച്ചു. സർക്കാരിന് വേണ്ടി കേരള ഗാനം എഴുതിപ്പിച്ചാണ് തന്നെ അപമാനിച്ചതെന്നും, തൻ്റെ ഗാനം സ്വീകരിച്ചോ നിരസിച്ചോ എന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി സെക്രട്ടറി സി പി അബൂബക്കറിൽ നിന്നാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ മറുപടി പറയണമെന്നും ശ്രീകുമാരൻ തമ്പി പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം: കേരളസാഹിത്യ അക്കാദമിയിൽ നിന്നും പ്രശസ്ത കവിയും പ്രഭാഷകനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിനുണ്ടായ അനുഭവം അറിഞ്ഞപ്പോൾ മാസങ്ങൾക്കുമുമ്പ് എനിക്ക് കേരളസാഹിത്യ അക്കാദമിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം ഓർമ്മ വന്നു. കേരള ഗവൺമെന്റിന് എവിടെയും എല്ലാകാലത്തും ഉപയോഗിക്കാൻ പാകത്തിൽ ഒരു കേരളഗാനം എഴുതിക്കൊടുക്കണമെന്ന് അക്കാദമി സെക്രട്ടറിയായ ശ്രീ അബൂബക്കർ എന്നോട് ആവശ്യപ്പെട്ടു. ആദ്യം…
ഗ്യാൻവാപി: പ്രതിഷേധ പ്രകടനം നടത്തി
കൂട്ടിലങ്ങാടി : ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വാരാണസി ജില്ല കോടതി ഉത്തരവിറക്കിയതിനെതിരെ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ മക്കരപ്പറമ്പ് സംയുക്ത ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൂട്ടിലങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ്, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ വടക്കാങ്ങര, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് ഹാനി കടുങ്ങൂത്ത്, പി.കെ അബ്ദുൽ ഗഫൂർ, സി.എച്ച് അഷ്റഫ്, ഷിബിൻ കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വാരാണസി ജില്ല കോടതി ഉത്തരവിറക്കിയതിനെതിരെ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ സംയുക്തമായി കൂട്ടിലങ്ങാടിയിൽ നടത്തിയ പ്രതിഷേധ പ്രകടനം.
മുസ്ലിംകളെ പ്രകോപിപ്പിക്കാമെന്നോ നിരാശപ്പെടുത്താമെന്നോ ആരും കരുതേണ്ട: കാന്തപുരം
മർകസ് സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി, കർമവീഥിയിലേക്ക് 479 സഖാഫി പണ്ഡിതർ കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ശുഭ്രവസ്ത്രധാരികളായ പതിനായിരങ്ങൾ സംഗമിച്ച സമ്മേളനത്തിൽ മർകസിൽ ഉന്നത പഠനം പൂർത്തിയാക്കി സേവനത്തിറങ്ങുന്ന 479 സഖാഫി പണ്ഡിതർക്ക് ബിരുദം സമ്മാനിച്ചു. ഇന്ത്യയിലെ പതിനാറു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷത്തെ ബിരുദദാരികൾ. സനദ് ദാന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംകളെ പ്രകോപിപ്പിക്കാമെന്നോ നിരാശരാക്കാമെന്നോ ആരും കരുതേണ്ടെന്നും മുസ്ലിംകളുടെ ന്യായമായ അവകാശങ്ങളുടെ ഒപ്പം നിൽക്കാൻ ഈ രാജ്യത്തെ മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ സമയങ്ങളിൽ, ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയവരാണ് മുസ്ലിംകൾ. ആത്മീയമായ ഊർജ്ജം കൈവരിച്ചാണ് അവയെ എല്ലാം മുസ്ലിംകൾ അതിജയിച്ചത്.…
അതിർ വരമ്പുകൾ ഭേദിക്കുന്ന മനുഷ്യ സ്നേഹമാണ് ഇന്നിൻ്റെ ആവശ്യം: മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പാ
തിരുവല്ല: അതിർ വരമ്പുകൾ ഭേദിക്കുന്ന മനുഷ്യ സ്നേഹമാണ് ഇന്നിൻ്റെ ആവശ്യമെന്നും സത്യാനന്തര കാലഘട്ടത്തിൽ മനുഷ്യസ്നേഹത്തിൻ്റെ അനന്ത സാധ്യതകൾ അന്വേഷിക്കുന്നതാകണം സാമൂഹിക ആത്മീകതയെന്ന് മൈ മാസ്റ്റേര്സ് മിനിസ്ട്രി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പാ പറഞ്ഞു. മൈ മാസ്റ്റേർസ് മിനിസ് ട്രി ചെയർമാൻ ഫാദർ പ്രസാദ് ജോൺ അധ്യക്ഷത വഹിച്ചു. ഡോ. ജോൺസൺ വി. ഇടിക്കുള, റോബി തോമസ്, സുരേഷ് കെ.തമ്പി, ലിജു എം. തോമസ് , റവ. സണ്ണി ജേക്കബ്, ശരൺ ചന്ദ് എന്നിവർ പ്രസംഗിച്ചു. സാംസ്കാരിക സാമൂഹിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഡോ. ജെഫേഴ്സൺ ജോർജ്ജ്, ഈപ്പൻ കുര്യൻ, ഷെൽട്ടൺ വി. റാഫേൽ, ജിജു വൈക്കത്തുശ്ശേരി,ഷാജി വാഴൂർ എന്നിവരെ ആദരിച്ചു.
മസ്ജിദുകൾക്കു നേരെയുള്ള കൈയ്യേറ്റം സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തും: മർകസ് സനദ് ദാന സമ്മേളനം
കോഴിക്കോട്: മസ്ജിദുകൾക്ക് നേരെ തുടരുന്ന കയ്യേറ്റങ്ങൾ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യത്തെ ആന്തരികമായി ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ഇതിനു തടയിടാൻ ആരാധനാലയ സംരക്ഷണ നിയമത്തെ ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാരുകളും നിയമ സംവിധാനങ്ങളും രംഗത്തിറങ്ങണമെന്നും മർകസ് ഖത്മുൽ ബുഖാരി സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ആരാധനാലയ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് കടക വിരുദ്ധമായാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് ആരാധനാ കേന്ദ്രങ്ങളിൽ ഖനനത്തിനു അനുമതി നൽകുന്നത്. ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. ഒരു ചരിത്ര ഗവേഷണ സ്ഥാപനം സ്വീകരിക്കേണ്ട ഗവേഷണാത്മകമായ സമീപനമല്ല എ എസ് ഐ സ്വീകരിക്കുന്നത്. സമ്മേളന പ്രമേയം അഭിപ്രായപ്പെട്ടു.
ഐ.പി.എച്ച് പുസ്തകമേള; വിപുലമായ ഒരുക്കങ്ങൾ തുടങ്ങി
മലപ്പുറം : ഇന്ത്യയിലെ ഇസ്ലാമിക പ്രസാധനാലയങ്ങളിൽ വിഖ്യാതി നേടിയ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്ച്) മലപ്പുറത്തിന്റെ ഹൃദയ ഭാഗത്ത് നടത്തുന്ന മെഗാ പുസ്തകമേള വിദ്യാർത്ഥി യുവജനങ്ങളെ വായനയുടെ പുതിയ ലോകത്തേക്ക് നയിക്കുന്നതിൽ വലിയ പങ്കു വഹിക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി. ഹുസൈൻ. ഫെബ്രുവരി 8 മുതൽ 11 വരെ നാല്പതിലധികം പ്രസാധനാലയങ്ങളുടെ പതിനായിരത്തോളം പുസ്തകങ്ങൾ ടൗൺഹാളിൽ പ്രദർശിപ്പിച്ചു കൊണ്ട് ജില്ലയുടെ വൈജ്ഞാനിക നവജാഗരണതിന്ന് മേള ശക്തി പകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.പി.എച്ച് പുസ്തകങ്ങൾക്ക് പുറമെ കേരളത്തിലെ പ്രമുഖ പ്രസാധകരുടെ വ്യത്യസ്ത തരത്തിലുള്ള പുസ്തകങ്ങളും വായനക്ക് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ പ്രചരണാർത്ഥം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന ഐപി എച്ച് മേള ജില്ലയുടെ സാംസ്കാരിക പുരോഗതിയിൽ ഒരു നാഴികക്കല്ലായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഅദിൻ അക്കാദമി, അൽ ഹിന്ദ്…
